Tuesday, February 8, 2022

'ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ രണ്‍വീറിന്റെ സമ്മതം വാങ്ങിയോ'; മറുപടിയുമായി ദീപിക

ദീപിക പദുക്കോണിനെ നായികയാക്കി ശകുൻ ബത്ര സംവിധാനം ചെയ്യുന്ന ഗഹരായിയാം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ, നസുറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരാണ് മറ്റു താരങ്ങൾ ചിത്രത്തിന്റെ ട്രെയ്ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ ചുവടുപിടിച്ച് കാര്യമായ ചർച്ചകളാണ് നടക്കുന്നത്. ദീപികയ്ക്കെതിരേ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വിവാഹിതയായ ദീപിക ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുവെന്നതാണ് അവരെ ചൊടിപ്പിക്കുന്നത്. സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ വിമർശനവുമായി ബന്ധപ്പെട്ട് ദീപിക നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമൂഹമാധ്യമത്തിൽ ഒരാൾ കുറിച്ച കമന്റിനോട് ദീപികയുടെ പ്രതികരണമെന്താണെന്നായിരുന്നു ചോദ്യം. ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിന് ഭർത്താവ് രൺവീർ സിംഗിനോട് അനുവാദം ചോദിച്ചുവോ എന്നാണ് അയാൾക്ക് അറിയേണ്ടിയിരുന്നത്. ഇതിന് ദീപിക നൽകിയ മറുപടിയിങ്ങനെ. യക്ക്, (അറപ്പും വെറുപ്പം പ്രകടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം). കേൾക്കുമ്പോൾ വിഡ്ഢിത്തമാണെന്ന് തോന്നുന്നു. ഇത്തരം ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ല- ദീപിക പറഞ്ഞു. ഭർത്താവിന്റെ ജോലിത്തിരക്കുകൾ കാരണം ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്ന അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത്. സഹോദരിയുടെ ഭാവിവരനിൽ അവൾ പ്രണയം കണ്ടെത്തുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത്. ശകുൻ ബത്ര, സുമിത് റോയ്, അയേഷ ഡെവിത്രേ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ധർമ പ്രൊഡക്ഷൻ, വിയാകോം 18 സ്റ്റുഡിയോസ്, ജോസുക ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 11 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം പുറത്തിറക്കും. Content Highlights:Deepika Padukone reaction To Comments on Ranveer Singh Permissions For Gehraiyaans Intimate Scenes

from movies and music rss https://ift.tt/gp4UHNi
via IFTTT

No comments:

Post a Comment