ഭക്ഷണവും വെള്ളവുമില്ലാതെ മലമ്പുഴയിലെ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങി ആത്മവിശ്വാസത്തോടെ പിടിച്ചു നിന്ന യുവാവിനെ അഭിനന്ദിച്ച് നടൻ ഷെയ്ൻ നിഗം. ചേറാട് സ്വദേശി ആർ. ബാബുവാണ് കാൽ വഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയത്. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങൾ മലയുടെ മുകളിലെത്തി വടംകെട്ടിയാണ് ബാബുവിനെ മുകളിലേക്കെത്തിച്ചത്. രണ്ട് ദിവസങ്ങൾ നീണ്ട കഠിനപ്രയത്നത്തിന് ശേഷമാണ് ബാബു ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റേതാണ് ഈ ദിനമെന്ന് ഷെയ്ൻ കുറിച്ചു. ഷെയ്നിന്റെ കുറിപ്പ വായിക്കാം ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെയും ആണ് ഈ ദിവസം. Content Highlights:Malambuzha youth Rescue, actor Shane Nigam appreciates R Babu, survivor of canyoneering accident
from movies and music rss https://ift.tt/KdZ1mSI
via IFTTT
No comments:
Post a Comment