മഹാകവി വെലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം കവിതയ്ക്ക് ദൃശ്യാവിഷ്കാരം നൽകി സംവിധാനം ചെയ്ത് ഛായാഗ്രാഹകൻ പ്രേംജി. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയാണ് ഈ ചിത്രത്തിൽ വൈലോപ്പിള്ളിയായി അഭിനയിച്ചിരിക്കുന്നത്. പ്രേംജി 1936 കാലഘട്ടത്തിൽ തന്റെ 27-ാമത്തെ വയസ്സിൽ വൈലോപ്പിള്ളി ശ്രീധരമേനോനെന്ന കവിയുടെ മാമ്പഴം കവിതയ്ക്ക് അംഗീകാരങ്ങൾ നിരവധി തേടിയെത്തി. അമ്മയുടെയും കുഞ്ഞിന്റെയും കഥപറയുന്ന കവിത കേരളീയർ ഇരുകൈകളും നീട്ടി നെഞ്ചിലേറ്റി. എട്ടു വർഷങ്ങൾക്കു മുമ്പ് വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി ടീച്ചറുമായുള്ള കൂടിക്കാഴ്ചയിലാണ് മാമ്പഴം സംവിധാനം ചെയ്യാനുള്ള അനുമതി പ്രേംജിക്ക് നൽകുന്നത് . എറണാകുളം കലൂരിലുള്ള കവിയുടെ വീട്ടിലായിരുന്നു ചിത്രീകരണം നടത്തിയിരുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും കഥ കവിതയിലൂടെ ജനഹൃദയങ്ങളിൽ ഒരിക്കലും മായാതെ ഇപ്പോഴും നിൽക്കുമ്പോൾ ചിത്രത്തിൽ അമ്മയായി ആശാ മുരളീധരനും മാങ്കുല പറിച്ചു കളയുന്ന കുസൃതിക്കാൻ കുട്ടിയായി റോഷൻ ആർ മോഹനനുമാണ് അഭിനയിച്ചത് . നൂപുരം ക്രിയേഷൻസിന്റെ ബാനറിൽ ചിത്രീകരിച്ച മാമ്പഴം പ്രദർശനങ്ങളുമായി മുന്നോട്ടു പോകുവാൻ ഒരുങ്ങുകയാണ്. ചിത്രീകരണത്തിനിടെ പകർത്തിയ ദൃശ്യം കവിയും ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാടാണ് മാമ്പഴത്തിലെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം നടേശൻ ശങ്കറും ചിത്രത്തിൽ മുത്തശ്ശി കഥാപാത്രമായി സുബ്ബലക്ഷ്മി ടീച്ചറും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ആനന്ദ് എൻ നായരും എഡിറ്റിംഗ് സുനിഷ് സെബാസ്റ്റ്യനുമാണ് നിർവ്വഹിച്ചത്. Content Highlights:Mambazham poetry Vyloppilli Sreedhara Menon, MLA eldose kunnappally, Premji
from movies and music rss https://ift.tt/i2xSIH7
via IFTTT
No comments:
Post a Comment