Monday, September 14, 2015

ആസിഫ് അലി കോഹിനൂറുമായി സപ്തംബര്‍ 24നെത്തും

നായകനായും നിര്‍മ്മാതാവായും ആസിഫ് അലി പ്രതീക്ഷ കല്‍പ്പിക്കുന്ന യുവതാരചിത്രം കോഹിനൂര്‍ സപ്തംബര്‍ 24 ന് പ്രദര്‍ശനത്തിനെത്തും. ആസിഫ് അലിക്ക് പുറമെ അജു വര്‍ഗ്ഗീസ്, ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, അപര്‍ണ വിനോദ് തുടങ്ങിയ താരനിരയുമായി എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ചിത്രമാണ്. കിളി പോയിക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂര്‍ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലി, സജിന്‍ ജാഫര്‍, ബ്രിജേഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സലീല്‍ മേനോന്‍, രഞ്ജിത്ത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. കോഴിക്കോടായിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമയുടെ പാട്ടുകളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

from Mathrubhumi Movies http://ift.tt/1J6W5UJ
via IFTTT

No comments:

Post a Comment