സിനിമയിലെ താര സ്വാധീനത്തെയും മീ ടൂ വിവാദങ്ങളെയും കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടൻ ബൈജു രംഗത്ത്. നായക താരങ്ങളുടെ പേരിലാണ് സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടുന്നതെന്നും അത് കൊണ്ടു തന്നെ അവർക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്നീഷ്യൻസിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതിൽ അപാകതയില്ലെന്നും പറയുന്ന ബൈജു മീ ടൂ വിവാദങ്ങളോടുള്ള തന്റെ വിയോജിപ്പും വ്യക്തമാക്കുന്നുണ്ട്. അവസരത്തിനും പ്രശസ്തിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്തതിന് ശേഷം പിന്നീടെന്തിനാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി പറയുന്നതെന്ന് ബൈജു ചോദിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈജു മനസ് തുറന്നത്. ബൈജുവിന്റെ വാക്കുകൾ പരസ്പര സമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. അവസരത്തിനും പ്രശസ്തിക്കും വേണ്ടി വിട്ടുവീഴ്ച ചെയ്തതിന് ശേഷം പിന്നീട് എന്തിനാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി പറയുന്നത്. വർഷങ്ങളായി സിനിമയുടെ സൗകര്യങ്ങൾ അനുഭവിച്ചതിന് ശേഷം മൂല്യം ഇല്ലാതാകുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ പറയുന്നത് തീർത്തും തെറ്റായ പ്രവണതയാണ്. വർഷങ്ങൾക്ക് ശേഷം കുടുംബവും കുട്ടികളുമായി ജീവിക്കുന്ന സമയത്ത് നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകൾ കുടുംബബന്ധങ്ങൾ തകർക്കാൻ മാത്രമേ ഉപകരിക്കൂ. എന്തിനാണ് നടിമാർ ഇത്രയും പ്രശ്നങ്ങൾ സഹിച്ച് സിനിമയിൽ നിലനിൽക്കാൻ ശ്രമിക്കുന്നത്. ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രൃം അവർക്കുണ്ടാലോ. ഏതൊരു സ്ത്രീക്കും ആരെയും നിഷ്പ്രയാസം കേസിൽ പെടുത്താം എന്നൊരു അവസ്ഥ ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടുപോകും. മഞ്ജു വാര്യരെ പോലുള്ള നടിമാർ ഇപ്പോൾ എന്ത് കൊണ്ടാണ് ഡബ്ലിയൂ.സി.സിയുമായി സഹകരിക്കാത്തതെന്ന് കൂടി നമ്മൾ പരിശോധിക്കേണ്ടതാണ്. ഇന്ന് ഒരു സ്ത്രീ പ്രതികരിച്ചാൽ പേടിച്ചു കണ്ടം വഴി ഓടുന്ന പുരുഷന്മാരെ ഇവിടുളൂ. പലപ്പോഴും പുരുഷന്മാർക്ക് തന്നെ നിസാരമായി പരിഹരിക്കാവുന്ന വിഷയങ്ങളാണ് പലതും. സിനിമ ആരംഭിച്ച കാലം മുതൽ തന്നെ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കാനുള്ള സ്വാധീനം ഇതുവരെ നായികമാർക്ക് വന്നിട്ടില്ല. തിയേറ്ററിൽ ജനം ഇടിച്ചു കയറുന്നതും ടെലിവിഷൻ റൈറ്റ് വിൽക്കുന്നതും നായകന്മാരെ കണ്ടിട്ടല്ല. അപ്പോൾ പിന്നെ നായകന്മാർ ചില കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എങ്ങനെയാണ് തെറ്റ് പറയാൻ കഴിയുക. നായകന്മാർക്ക് ഇഷ്ടമുള്ള നടിമാരും നടൻമാരും മറ്റ് ടെക്നിഷ്യന്മാരും വരുന്നത് സ്വാഭാവികമാണ്. ബൈജു പറയുന്നു. Content Highlights :actor Baiju on Me Too stardom in cinema Baiju Malayala Actor
from movies and music rss https://ift.tt/2L9TnIs
via
IFTTT
Sivakarthikeyan's screen presence will be highly acclaimed in Kanaa" Arunraja Kamaraj
ReplyDeletehttps://www.xappie.com/entertainment-view/sivakarthikeyans-screen-presence-will-be-highly-acclaimed-in-kanaa-arunraja-kamaraj-13512
https://www.xappie.com/entertainment-view/thamans-music-will-be-one-of-the-highlights-of-orange-prashantraj-13327
ReplyDelete