ദീപ നിശാന്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിധികർത്താവായി എത്തിയതിനെ വിമർശിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ദീപ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി നിർണയം റദ്ദാക്കിയിരുന്നു. തുടർന്ന് പതിമൂന്ന് അംഗ ഹയർ അപ്പീൽ സമിതി പുനർ മൂല്യനിർണയം നടത്തി. ഇതിനോടനുബന്ധിച്ചാണ് മിഥുന്റെ വിമർശനം. ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മിഥുൻ തന്റെ പ്രതികരണം അറിയിച്ചത്. വിധി കർത്താവായി എത്തുന്നതിൽ നിന്ന് സ്വയം മാറി നിൽക്കാമായിരുന്നു എന്നും ധാർമികത എന്നൊന്ന് ഉണ്ട് എന്നും മിഥുൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.ധാർമികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് .. വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു.. നിങ്ങൾ ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ / സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..Just stating a fact.., that's all..!! മിഥുൻ ഫെയ്സബുക്കിൽ കുറിച്ചു. ContentHighlights:Midhun manuel thomas, deepa nishanth, kalotsavam, deepa nishanth poem
from movies and music rss https://ift.tt/2QOgEF8
via
IFTTT
No comments:
Post a Comment