Monday, December 10, 2018

' ഇത് രാജാവിന്റെ മകന്‍ തന്നെ': ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് എത്തി

മോഹൻലാലിനെ പോലെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതാണ് മകൻ പ്രണവ് മോഹൻലാൽ. ആദി എന്ന ആദ്യ ചിത്രത്തിനു ശേഷം ആരാധകർആകാംക്ഷയോടെയാണ് പ്രണവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരുന്നത്.ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമായി പ്രണവിന്റെ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. കോട്ടും സ്യുട്ടും കൂളിങ്ങ് ഗ്ലാസുമായിസ്റ്റൈലിഷ് ലുക്കിലാണ് പ്രണവ് എത്തിയിരിക്കുന്നത്. മോഹൻലാൽ തന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. പോസ്റ്റർ പുറത്ത് വിട്ട ഉടൻ തന്നെ പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തി. ഇത് രാജാവിന്റെ മകൻ തന്നെ, അച്ഛന്റെ മകൻ തുടങ്ങി മകനെ പിന്തണയ്ക്കുന്ന മോഹൻലാലിനെ പുകഴ്ത്താനും ചിലർ മറന്നില്ല അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും അരുൺ ഗോപി തന്നെയാണ്.ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ. 31 വർഷങ്ങൾക്ക് മുമ്പ് കെ.മധു മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഇരുപതാം നൂറ്റാണ്ട് അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു. എന്നാൽ പുതിയ ചിത്രം അധോലോക കഥയല്ലെന്ന് ആദ്യ പോസ്റ്ററിൽതന്നെ വ്യക്തമാക്കിയിരുന്നു മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിക്കുന്നത്. അരുൺ ഗോപിയുടെ രാമലീല നിർമ്മിച്ചതും മുളകുപാടമായിരുന്നു. ഗോപിസുന്ദറാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രാഹകൻ. പീറ്റർ ഹെയനാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ContentHighlights: pranav mohanlal ,new movie poster irupathiyonnam noottandu, first look poster,mohanlal, arun gopy, peter hain

from movies and music rss https://ift.tt/2SCEmBD
via IFTTT

No comments:

Post a Comment