Sunday, December 9, 2018

തൃഷയെ ഊഞ്ഞാലാട്ടി രജനികാന്ത്:സ്വപ്നം സഫലമായെന്ന് തൃഷ

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. വ്യത്യസ്ത ഗെറ്റപ്പിൽ രജനി എത്തുന്ന പേട്ടയിൽ തൃഷയും സിമ്രാനുമാണ് നായികമാർ.ഇപ്പോഴിതാ ആരാധകർക്ക് സമ്മാനമായി ത്യഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. രജനികാന്ത് ത്യഷയെ ഊഞ്ഞാലാട്ടുന്ന മനോഹര പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സരോ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രജനികാന്തും തൃഷയും തമിഴ് ലുക്കിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തലയിൽ മുല്ലപ്പൂ ചൂടി പട്ടു സാരിയുടുത്ത് തൃഷയും കൂളിങ്ങ് ഗ്ലാസ്സും മുണ്ടും ഷർട്ടും ധരിച്ച് രജനിയും പോസ്റ്ററിൽ തിളങ്ങി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തൃഷ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഒരേയൊരു സൂപ്പർസ്റ്റാറിനൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സഫലമായെന്ന് ത്യഷ കുറിച്ചു. പോസ്റ്റർ പുറത്ത് വിട്ട് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ചിത്രം ഏറ്റെടുത്തു. കാർത്തിക്ക് സുബ്ബരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്നു എന്ന പേരിൽ തുടക്കം മുതലേ പേട്ട വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിജയ് സേതുപതി, സിമ്രാൻ, തൃഷകൃഷണൻ, നവാസുദ്ദിൻ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്. നവാസുദ്ദിൻ സിദ്ദിഖിയുടെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ റിലീസായ രണ്ടു ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. Content Highlights: Petta tamil movie, Rajanikanth thrisha poster, Thrisha krishnan, karthik subbaraj, vijaysethupathi, nawasudheen sidhique, simran,anirudh ravichander

from movies and music rss https://ift.tt/2Ba6h4G
via IFTTT

No comments:

Post a Comment