വിജയ് സേതുപതി ഒരു മഹാനടൻ തന്നെയെന്ന് കണ്ടറിഞ്ഞുവെന്നു താരത്തെ വാനോളം പുകഴ്ത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. ഒരു മന:ശാസ്ത്രജ്ഞനെപ്പോലെ അഭിനയത്തിൽ എങ്ങനെയെല്ലാം ചെയ്താൽ ഓരോ ഭാഗവും കൂടുതൽ നന്നാക്കാമെന്ന് ചിന്തിക്കുന്ന വിജയ് സേതുപതി നല്ലൊരു മനുഷ്യൻ കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന പേട്ടയുടെ ഓഡിയോ റീലീസ് ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് തലൈവർ ഇക്കാര്യം പറഞ്ഞത്. രജനീകാന്തിന്റെ വാക്കുകളിങ്ങനെ. വിജയ് സേതുപതിയെ കണ്ടു, പരിചയപെട്ടു, ഒപ്പം അഭിനയിച്ചു. ഒരു നല്ല നടനാണദ്ദേഹം. ആ അഭിനയം അടുത്തു നിന്നു കണ്ടപ്പോളാണ് അദ്ദേഹം ഒരു മഹാനടനാണെന്നു മനസ്സിലായത്. ഓരോ ഷോട്ടിനു മുൻപും ആ ഷോട്ടിന് മുൻപ് എന്ത് സംഭവിച്ചു, അതിനു ശേഷം എന്താണ് കഥയിൽ സംഭവിക്കുന്നത്, കഥാപാത്രത്തിന്റെ മാനസിക നില എന്താണ് തുടങ്ങി ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് സ്വയം ഭേദപ്പെടുത്തി, വേറെ ലെവൽ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേതെന്നും താരം അഭിപ്രായപ്പെട്ടു. ഒരു നല്ല അഭിനേതാവ് മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും ഏറെ സ്വാധീനിക്കും. ഇത്ര നല്ല ചിന്തകൾ വരുന്നത് എവിടെ നിന്നെന്ന അത്ഭുതത്തിൽ നിങ്ങൾ ഒരുപാട് പുസ്തകങ്ങൾ വായിക്കാറുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. സിനിമകൾ ധാരാളം കാണുന്നുണ്ടായിരിക്കും എന്നു പറഞ്ഞപ്പോൾ അതിനും ഇല്ല എന്നു തന്നെ പറഞ്ഞു. ഒരു ഹ്യൂമൻ സയന്റിസ്റ്റിനെ പോലെയാണ് അദ്ദേഹവും അദ്ദേഹത്തിന്റ ചിന്തകളും. അതേ സമയം നമ്മൾ കാണാത്ത ഒരു സ്വപ്നം സത്യമാവുന്നുവെങ്കിലെന്തു തോന്നും അതു പോലെയാണ് തനിക്ക് രജനി സാറിനോടൊപ്പം അഭിനയിച്ചപ്പോൾ തോന്നിയതെന്നാണ് വിജയ് സേതുപതി സൂപ്പർസ്റ്റാറിനെക്കുറിച്ച് പറഞ്ഞത്. Content Highlights : Rajanikanth speech about Vijay Sethupathi acting, Petta film audio launch, Rajanikanth and Vijay Sethupathi in pettah
from movies and music rss https://ift.tt/2L5BXNa
via
IFTTT
No comments:
Post a Comment