ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ടെലിവിഷൻ താരമാണ് ഷിയാസ് കരീം. ആ റിയാലിറ്റി ഷോയിലെ മത്സരാർഥിയെന്ന നിലയിലാണ് ഇന്ന ഷിയാസ് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. സിനിമാ ഓഡീഷനുകൾക്കിടയിലെ ചതിക്കുഴികളെക്കുറിച്ച് ഷിയാസ് ഈയിടെ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓഡീഷനിൽ പങ്കെടുക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഇപ്പോൾ ഓഡീഷനെന്ന പേരിൽ നടക്കുന്നതിൽ പലതും വെറും നാടകമാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം പല തവണ ആലോചിച്ചും ഒരുപാട് വിഷമം തോന്നിയത് കൊണ്ടുമാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ ഞാൻ തീരുമാനിച്ചത്. കഴിഞ്ഞ കുറേ നാളുകൾക്ക് ഇടയിൽ പലരും എന്നോട് വിഷമത്തോടെ പറഞ്ഞ ഒന്നാണ് ഈ ഒഡിഷനിൽ ഉള്ള ചതിയെ പറ്റി. ഒരു ഓഡിറ്റോറിയം അല്ലങ്കിൽ ഒരു ഹാൾ ഒക്കെ വാടകയ്ക്ക് എടുത്തു അവരുടെ സിനിമയ്ക്ക് ഒരു ഫ്രീ പ്രൊമോഷൻ എന്ന രീതിയിൽ ഒരു ഓഡിഷൻ അങ്ങു വെക്കും. സിനിമ എന്താ എന്നോ അല്ലെങ്കിൽ അഭിനയം എന്താ എന്നോ ഒന്നും അറിയാതെ കുറച്ചുപേർ ആയിരിക്കും ഇതൊക്കെ വിലയിരുത്താൻ നിൽക്കുന്നത്. എന്നിട്ട് അവരുടെ മുന്നിൽ കിടന്നു ഡാൻസും കൂത്തും പിന്നെ ലോകത്ത് ഇതുവരെ ഒരു നടനും ചെയ്യാത്ത രംഗവും ഒകെ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. സിനിമ എന്ന അമിതമായ സ്വപ്നം മനസിൽ ഉള്ളത് കൊണ്ട് അതിനൊക്കെ നമ്മൾ കൂട്ടും നിൽക്കും. മരണ വീട്ടിൽ ഡാൻസ് കളിക്കുക. ഒരു പെണ്ണ് പോയാൽ എങ്ങനെ കമെന്റ് അടിക്കണം. ചിരിച്ചു കൊണ്ട് കരയണം അങ്ങനത്തെ പല പല കലാപരിപാടികൾ അവർ നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. ചിലയിടത്ത് ഒഡിഷൻ സെന്ററിൽ ഫീസും വെക്കും, ചിലയിടത്ത് നമ്മുടെ കയ്യിൽ നിന്ന് ഒരു വലിയ തുക ആവശ്യപ്പെടും. ഒരു ഒഡിഷൻ നടക്കുമ്പോൾ ചിലപ്പോൾ ജോലി ചെയ്ത പൈസ കൊണ്ടോ അല്ലെങ്കിൽ കടം വാങ്ങിയ പൈസ കൊണ്ടോ അല്ലെങ്കിൽ ചിലപ്പോൾ ഇതിനായി സ്വരികൂട്ടിയ പൈസ കൊണ്ടോ അവർ ഒഡിഷൻ വരും. നിങ്ങൾ ഒന്ന് മനസിലാക്കണം നിങ്ങളുടെ മുന്നിൽ കോപ്രായം കാണിക്കുന്നവരും മനുഷർ ആണ് .. അവർക്കും ഒരു കുടുംബം ഉണ്ട്. എന്നെങ്കിലും തന്റെയും സ്വപ്നം നടക്കും എന്നു പറഞ്ഞു വണ്ടി കേറി വരുന്നവർ ആണ്. അവരുടെ ഒകെ ആവിശ്യം സിനിമയാണ്. അവരെ മുതലെടുക്കാൻ നിക്കരുത്. പടത്തിന് പ്രൊമോഷൻ വേണ്ടി ഓരോ സിനിമ സ്വപ്നം കാണുന്നവരെയും ബലിയാട് ആകുന്നു എന്നത് പകൽ പോലെ സത്യം. നിങ്ങൾ ഒരു തുണിക്കട നടത്തിയാൽ ഒരു ജോലിക്ക് ആളെ എടുക്കുന്നത് എങ്ങനെയാണ് ??! നിങ്ങൾക്ക് പരിചയം ഉള്ള ഒരാൾക്ക് മുൻഗണന കൊടുക്കും. അതേ ഇവിടെയും ഉള്ളു. നേരത്തെ ഒരാളെ സെലക്ട് ആക്കി വെച്ചിട്ട് ഒരു കോപ്രായം കാണിക്കും. അതാണ് നടക്കുന്നത്. സിനിമയിൽ നിങ്ങൾക്ക് കേറണം എങ്കിൽ പിടിപാട് ആണ് വേണ്ടത്. അത് നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ ഒരു സിനിമ മേഖലയിൽ എത്തും. ഇനി ഇല്ല എങ്കിൽ നിങ്ങൾ വഞ്ചിക്കപെടുകയും ചെയ്യും. ഇങ്ങനെ പ്രൊമോഷൻ വേണ്ടി നടത്തുന്ന ഒഡിഷൻ കാരണം ജെനുവിൻ ആയി നടത്തുന്നത് വരെ കുറഞ്ഞു തുടങ്ങി. നിങ്ങൾക്ക് സിനിമ മേഖലയും ആയി ആരേലും ബന്ധം ഉണ്ട് എങ്കിൽ അവരെ വിളിച്ചു ചോദിച്ചു ഉറപ്പ് വരുത്തിയത്തിന് ശേഷം മാത്രം പോകുക. ഇല്ലെങ്കിൽ അതിന് അർത്ഥം നിങ്ങൾ വീണ്ടും വഞ്ചിതരാകാൻ പോകുന്നു എന്നാണ്? എന്നു സ്നേഹപൂർവം നിങ്ങളിൽ ഒരുവൻ Content Highlights :Bigboss star Shiyas Kareem facebook post, Shiyas Kareem about film auditions, Bigboss reality show participant
from movies and music rss https://ift.tt/2Em4QUR
via
IFTTT
No comments:
Post a Comment