മലയാള സിനിമാ പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് നടൻ പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായെത്തുന്ന ലൂസിഫർ. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹൻലാലിന്റെ അവസാന ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തിൽ റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് സംവിധായകൻ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഹൃദയത്തിൽ തൊട്ടുള്ള കുറുപ്പാണ് വൈറലാകുന്നത്. തന്നിൽ വിശ്വാസമർപ്പിച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ് "അപ്പോൾ, ഇന്ന് ലാലേട്ടൻ ലൂസിഫറിനോടും സ്റ്റീഫൻ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്. എന്റെ മറ്റേത് യാത്രകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫർ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വലിയ ഒരു വെല്ലുവിളി ഞാൻ ഏറ്റെടുത്തപ്പോൾ അത് ബുദ്ധിപരമായ തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളിൽ അധികം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയിൽ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടൻ തീരുമാനം ആണിതെന്നും പറഞ്ഞിരുന്നു,. അതിനെക്കുറിച്ച് എനിക്കിപ്പോഴും ഒന്നും അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, സിനിമയെക്കുറിച്ചും, സിനിമയിലെ എന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചും കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തിൽ നിന്നു പഠിച്ചതിലും കൂടുതൽ ഞാൻ ഈ കഴിഞ്ഞ 6 മാസം കൊണ്ട് പഠിച്ചിട്ടുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാൻ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴിക കല്ലാണ്, ഇനിയെത്ര സിനിമകൾ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫൻ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും?? പൃഥ്വിരാജ് കുറിക്കുന്നു ബോളിവുഡ് നടൻ വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് മഞ്ജു വാര്യറാണ്. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തിൽ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാര്യർ. Content Highlights :Lucifer Mohanlal Prithviraj Facebook Post Lucifer mohanlal vivek oberoi Manju Warrier Tovino
from movies and music rss https://ift.tt/2rxQJDm
via
IFTTT
No comments:
Post a Comment