കോഴിക്കോട്: പെരുന്തച്ചൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയിൽ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകൻ അജയൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പിൽ ഭാസിയുടെ മൂത്ത മകനായ അജയൻ 1990-ലാണ് പെരുന്തച്ചൻ സംവിധാനം ചെയ്തത്. തിലകനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത എം.ടിയുടെതിരക്കഥയിലുള്ള പെരുന്തച്ചൻ ജനപ്രീതിയോടൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. 1990-ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രത്തിലൂടെ അജയനെ തേടിയെത്തി. നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രത്തിലൂടെഅജയൻ നേടി. ഒപ്പം 1990ലെ മികച്ച ജനപ്രീതിയുള്ള ചിത്രവും പെരുന്തച്ചനായിരുന്നു. പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സർവ്വകലാശാല എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും അജയൻ പ്രവർത്തിച്ചിട്ടുണ്ട്. Content Highlights: Perumthachan Film director Ajayan died
from movies and music rss https://ift.tt/2PAQjpI
via
IFTTT
No comments:
Post a Comment