എട്ട് വർഷത്തോളം തനിക്ക് ക്ഷയരോഗബാധയുണ്ടെന്ന് തിരിച്ചറിയാനായില്ലെന്നും ഹെപ്പറ്റൈറ്റിസ് ബാധ മൂലംതന്റെ കരൾ 75 ശതമാനം നശിച്ച് പോയെന്നും ഇന്ന്ജീവിക്കുന്നത് 25 ശതമാനം മാത്രം പ്രവർത്തിക്കുന്ന കരൾ കൊണ്ടാണെന്നും അമിതാഭ് ബച്ചൻ. എൻഡിവിയുടെ സ്വസ്ത് ഇന്ത്യ ലോഞ്ചിൽലക്ഷണം നോക്കി നേരത്തെ രോഗ നിർണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. ബച്ചന്റെ വാക്കുകൾ നേരത്തെ രോഗനിർണയം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കാൻ ഞാൻ എന്റെ ജീവിതം തന്നെയാണ് ഉദാഹരണമായി കാണിക്കുന്നത്. ഞാൻ ക്ഷയരോഗത്തെ അതിജീവിച്ച വ്യക്തിയാണ്, ഹെപ്പറ്റൈറ്റിസ് ബി അതിജീവിച്ച വ്യക്തിയാണ്. ഇത് തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല. രോഗമുള്ള ഒരാളുടെ രക്തം സ്വീകരിച്ചതു കൊണ്ടാണ് എനിക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചത്. പക്ഷേ അത് തിരിച്ചറിഞ്ഞത് 20 വർഷങ്ങൾക്ക് ശേഷമാണ്. അപ്പോഴേക്കും എന്റെ 75 ശതമാനം കരളും പ്രവർത്തനരഹിതമായിത്തീർന്നിരുന്നു.. ബാക്കിയുള്ള 25 ശതമാനത്തിലാണ് ഞാൻ ഇന്നും ജീവിക്കുന്നത്. എന്തിനും ചികിത്സയുണ്ട്. ക്ഷയരോഗത്തിന് വരെ. ഏതാണ്ട് എട്ട് വർഷത്തോളം എനിക്കറിയില്ലായിരുന്നു എനിക്ക് ക്ഷയരോഗബാധയുണ്ടെന്ന്. ഞാനെപ്പോഴും ധിക്കാരത്തോടെ തന്നെ പറയാറുണ്ട് എനിക്കിത് വന്നെങ്കിൽ മറ്റാർക്കും അത് വരാം. അതുകൊണ്ട് പരിശോധിക്കാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങളത് ഒരിക്കലും കണ്ടെത്താൻ പോകുന്നുമില്ല, പരിഹാരം ചെയ്യാനും പോകുന്നില്ല"-ബച്ചൻ പറഞ്ഞു Content Highlights : Amitabh Bachan says he is a tuberculosis survivor Bachan Health
from movies and music rss https://ift.tt/2Zb9ikf
via
IFTTT
No comments:
Post a Comment