Thursday, August 22, 2019

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്‍മാരില്‍ നാലാമനായി അക്ഷയ് കുമാര്‍

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ നാലാം സ്ഥാനത്ത്. ഫോബ്സ് മാസികയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജൂൺ 2018 വരെയുള്ള കണക്കുകൾ പ്രകാരം 466 കോടി രൂപയാണ് അക്ഷയ് കുമാർ കൈപ്പറ്റിയത്. ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസൺ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 640 കോടി രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. പട്ടികയിൽ ഇടം കണ്ടെത്തിയ ആദ്യ പത്ത് പേരിലെ ഏക ബോളിവുഡ് നടനും അക്ഷയ് കുമാർ തന്നെ. ആസ്ത്രേലിയൻ നടൻ ക്രിസ് ഹെംസ്വർത്ത് ആണ് രണ്ടാം സ്ഥാനത്ത്. മാർവൽ സീരീസിലൂടെ ശ്രദ്ധ നേടിയ നടനാണ് ക്രിസ്. 547 കോടിയാണ് ക്രിസിന്റെ പ്രതിഫലം. ജാക്കി ചാനാണ് അഞ്ചാം സ്ഥാനത്ത്. 415 കോടിയാണ് ജാക്കി ചാൻ കൈപ്പറ്റിയ പ്രതിഫലം. ഇന്ത്യയുടെ ചൊവ്വാദൗത്യയാത്രയെന്ന സ്വപ്നം സഫലമാക്കിയ ഐ എസ് ആർ ഒ ശാസ്ത്രജ്ഞരുടെ കഥ പറഞ്ഞ മിഷൻ മംഗൾ എന്ന പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് അക്ഷയ് ഇപ്പോൾ. ആഗസ്റ്റ് 15നാണ് ചിത്രം റിലീസായത്. Content Highlights : Akshay Kumar bags fourth position in the list of highest paid actors in the world,forbes magazine

from movies and music rss https://ift.tt/2NlG8aZ
via IFTTT

No comments:

Post a Comment