Saturday, August 24, 2019

കോമഡി മാത്രമല്ല, നിറയെ സസ്‌പെന്‍സും; ബ്രദേഴ്‌സ് ഡേ ട്രെയ്‌ലര്‍ ഇതാ...

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ട്രെയ്ലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയ്ലർ പുറത്തുവിട്ടത്. പൃഥ്വിരാജാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. സസ്പെൻസും ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, തമിഴ് നടൻ പ്രസന്ന, പ്രയാഗാ മാർട്ടിൻ, , മഡോണ സെബാസ്റ്റിൻ, മിയ ജോർജ്ജ്, ഐമ റോസ്മി സെബാസ്റ്റിൻ, ധർമജൻ, കോട്ടയം നസീർ, പൊന്നമ്മ ബാബു, കൊച്ചു പ്രേമൻ സ്ഫടികം ജോർജ്ജ്, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ലൂസിഫറിൽ അതിഥി വേഷത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ലിസ്റ്റിൻ ലിസറ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ജിത്തു ദാമോദർ -ഛായാഗ്രഹണം.

from movies and music rss https://ift.tt/2ZoFxaT
via IFTTT

No comments:

Post a Comment