Saturday, August 24, 2019

''ഞാനിങ്ങനൊരു കല്യാണം കഴിച്ചാലോന്നിങ്ങനെ ആലോചിക്കുവായിരുന്നു''

നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ഫെയ്സ്ബുക്ക് പേജിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരഭമാണ് ഈ ചിത്രം. തളത്തിൽ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയൻതാരയും. ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തിൽ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാൽ ആത്മവിശ്വാസം തീരെയില്ലാത്ത ഭർത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാർവതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ മകൻ ശോഭയെയും ദിനേശനെയും പ്രേക്ഷകർക്ക് മുൻപിലെത്തിക്കുകയാണ്. പേരുകൾ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭർത്താക്കൻമാരായാണ് നിവിനും നയൻസും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. അജു വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പം മലർവാടി ആർട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്. ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓണത്തിന് ചിത്രം പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ടീസറോ ട്രെയ്ലറോ പങ്കുവയ്ക്കാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ആരാധകർ. അജു പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും താഴെ പരാതിയുടെയും പരിഭവത്തിന്റെയും പ്രളയമായിരുന്നു. ടീസർ എന്ന് പുറത്തിറങ്ങും എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രാഹണം- ജോമോൻ ടി ജോൺ, റോബി വർഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹർഷൻ. Content Highlights:Love action Drama teaser released by Mohanlal Pranav Mohanlal, Nivin Pauly, Nayanthara, Dhyan Sreenivasan, Aju Varghese

from movies and music rss https://ift.tt/2L2BZ94
via IFTTT

No comments:

Post a Comment