സ്വപ്നങ്ങളെ തന്റെ മടിയിൽ ചെന്ന് പിടിച്ചെടുത്തവനാണ് ഗുഡ്നൈറ്റ് മോഹൻ. കിലുക്കം, സ്ഥടികം, മിന്നാരം തുടങ്ങി മലയാള സിനിമകൾ കണ്ട ജനപ്രിയ ഹിറ്റുകളുടെ നിർമാതാവ്. അയ്യർ ദ ഗ്രേറ്റ്, ദേശാടനം, ഞാൻ ഗന്ധർവൻ തുടങ്ങി കാലഘട്ടത്തിലെ പരീക്ഷണ ചിത്രങ്ങൾ, ചാന്ദ്നി ബാർ എന്ന ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ്. ഗുഡ്നെറ്റ് മോഹൻ എന്ന സിർമാതാവിന്റെ കഥ പറഞ്ഞാലും തീരില്ല. കുറച്ച് നാളുകൾക്ക് മുൻപ് ഗുഡ്നൈറ്റ് മോഹന്റെ ഓർമക്കുറിപ്പായ മോഹനംപുറത്തിറങ്ങിയിരുന്നു. എൻജിനീയറിങ് കഴിഞ്ഞ് ജോലി തേടി ബോംബെ എന്ന മഹാനഗരത്തിൽ എത്തിയ പൂങ്കുന്നത്തുകാരൻ കല്യാണരാമൻ എന്ന ചെറുപ്പക്കാരൻ ലോകമറിയുന്ന ഗുഡ്നെറ്റ് മോഹൻ എന്ന മേൽവിലാസത്തിലേക്കു വളർന്ന അസാധാരണമായ കഥയാണത്. ജീവിതത്തിൽ താൻ കണ്ടുമുട്ടിയ ചില വ്യക്തികളാണ് തനിക്ക് പ്രചോദനമായി തീർന്നതെന്ന് മോഹൻ പറയുന്നു. അതിലൊരാൾ ഇന്ത്യൻ സിനിമയിലെ മികച്ച നടൻമാരിൽ മുൻനിരയിലുള്ള അമിതാഭ് ബച്ചനാണ്. അതെക്കുറിച്ച് മോഹൻ സ്റ്റാർ ആന്റ് സ്റൈലിന് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ. സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം ഒരിക്കൽ മുംബൈയിൽ വച്ച് അമിതാഭ് ബച്ചനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. മോഹൻ ജി നിങ്ങൾ എന്നെ വച്ച് എന്താണൊരു പടം ചെയ്യാത്തത്. ചോദ്യം കേട്ട് ഞാൻ അന്തം വിട്ടു നിന്നു. കാരണം ഇതിഹാസം നമ്മുടെ മുന്നിൽ നിന്ന് അവസരം നൽകുകയാണ്. മറ്റൊരിക്കൽ ഞാനും മകനും കൂടി ഒരിക്കൽ ഒരു പ്രൊജക്ടിനെപ്പറ്റി സംസാരിക്കാൻ അദ്ദേഹത്തെപ്പോയി കണ്ടു. എന്നെ പുള്ളിക്കറിയാം. അദ്ദേഹം എന്റെ മകനോട് പറഞ്ഞു, എന്റെ പേര് അമിതാഭ് ബച്ചൻ. ഞാൻ ചിരിച്ചു. എന്താണ് ബച്ചൻ ജി താങ്കളെ അറിയാത്തവരുണ്ടോ?.അപ്പോൾ ആ മനുഷ്യൻ പറഞ്ഞ ഉത്തരം. ഞാൻ വെറും ഒരു സിനിമാ അഭിനേതാവാണ്. സിനിമ കാണാത്ത ഒരുപാടാളുകൾ ഈ രാജ്യത്തുണ്ടാകും. അതുകൊണ്ട് പുതിയൊരാളെ കാണുമ്പോൾ സ്വയം പരിചയപ്പെടുത്തും. അതുകൊണ്ടാണ് ബച്ചൻ ഇന്ത്യയിലെ ഏറ്റവും നല്ല നടനും മനുഷ്യനുമാകുന്നത്-ഗുഡ് നൈറ്റ് മോഹൻ പറയുന്നു. അഭിമുഖത്തിന്റെ പൂർണരൂപം സ്റ്റാർ ആൻഡ് സ്റ്റൈലിൽ വായിക്കാം Content HIghlights:Goodknight Mohan talks about Amitabh Bachchan, Mohanam
from movies and music rss https://ift.tt/2ziml3M
via
IFTTT
No comments:
Post a Comment