Saturday, August 24, 2019

''നല്ല സിനിമകളുണ്ടായിട്ടും അങ്കിളിന് അവാര്‍ഡ് കൊടുത്തത് എന്തിനാണെന്ന് ഇപ്പോഴാ മനസ്സിലായത്''

ബി.ഡി.ജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രംഗത്തെത്തിയ ജോയ് മാത്യുവിനെതിരേ നടൻ ഹരീഷ് പേരടി. ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കാൻ മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെ വിമർശിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തിയിരുന്നു. വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ തടവനുഭവിച്ചപ്പോൾ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ലെന്നും കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ലെന്നും ജോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യശത്രുവിനെ തോൽപ്പിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായിയുടെ ഇടപെടലെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തിയിരുന്നു. ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത അങ്കിൾ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ വിമർശനം. നല്ല സിനിമകൾ ഉണ്ടായിട്ടും അങ്കിളിന് പുരസ്കാരം ലഭിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം കുറെ നല്ല സിനിമകൾ ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തെ നല്ല കഥക്കുള്ള അവാർഡ് അങ്കിൾ എന്ന സിനിമക്ക് കൊടുത്തത് എന്തിനാണെന്ന് ഞാൻ കുറെ ആലോചിച്ചിരുന്നു... ഇന്ന് തുഷാർ വെള്ളാപ്പള്ളിയുടെ ജയിൽ മോചനവുമായി ബന്ധപ്പെട്ട അങ്കിളിന്റെ കഥാകൃത്തിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് ... വിപ്ലവം നടപ്പിലാക്കാൻ വേണ്ടി മുഖ്യശത്രുവിനെ കൂട്ടുപിടിച്ചിട്ടു വേണം മുഖ്യശത്രുവിനെതിരെ യുദ്ധം ചെയ്യാൻ എന്ന് ... ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം വിപ്ലവം പല വഴികളിലൂടെയാണ് വരിക. ചിലപ്പോൾ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാൻ !വേണമെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകിൽ ഇതും കെട്ടിവെക്കാം. (പാവം മാർക്സ് അറിയാതിരുന്നാൽ മതി ) പത്തുവർഷത്തോളം യു.എ ഇ.യിൽ മാധ്യമ പ്രവർത്തകൻ ആയിരുന്ന കാലത്ത് നിസ്സാര കുറ്റങ്ങൾക്ക് പോലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി മലയാളികളെ സംബന്ധിക്കുന്ന വാർത്തകൾ ഞാനടക്കമുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പോലും ജയിലിൽ അകപ്പെട്ട കഥകളും നിരവധിയാണ്. ഊര് തെണ്ടലിന്റെ ഭാഗമായി നമ്മുടെ ജനപ്രതിനിധികൾ ഗൾഫിൽ വരുമ്പോഴൊക്ക ഇക്കാര്യത്തെ സംബന്ധിച്ച് പലരും നിവേദനം കൊടുക്കുകയും അവരത് കൊട്ടയിലേക്ക് എറിയുകയുമാണ് കീഴ്വഴക്കം. ബിസിനസ്സിൽ വന്ന തിരിച്ചടിയുടെ പേരിൽ മലയാളികൾക്ക് മുഴുവൻ പരിചിതനായ അറ്റ്ലസ് രാമചന്ദ്രൻ ദുബായ് ജയിലിൽ തടവനുഭവിച്ചപ്പോൾ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലിൽ കട്ട വെക്കാൻ പോയിട്ടുമില്ല. കച്ചവടത്തിൽ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാർ ഗൾഫ് ജയിലുകളിൽ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാൻ കാരണം തുടക്കത്തിൽ പറഞ്ഞത് തന്നെ; മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോൽപ്പിക്കുക. സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ഒരു ആനുകൂല്യവും ലഭിക്കുമെന്ന് കരുതണ്ട. അവൻ എല്ലാം പൂട്ടിക്കെട്ടി നാട്ടിൽ വന്നു എന്തെങ്കിലും സംരംഭം തുടങ്ങാമെന്ന് വെച്ചാൽ ആന്തൂർ സ്വപ്നം അവനെ വേട്ടയാടും. അതിലും ഭേദം യു.എ.ഇ ജയിലാണ് എന്ന് കരുതുന്ന പ്രവാസികളാണ് ഇപ്പോൾ അധികവും. പ്രവാസികളെ സഹായിക്കാനായി നോർക്ക എന്നൊരു സാധനം ഉണ്ടല്ലോ. നാട്ടിൽ ജോലി കിട്ടാത്തവരെ ഗൾഫിലേക്ക് കയറ്റി അയക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജൻസിയുടെ പണിയില്ലാതെ മറ്റൊന്നും ഇവർ ചെയ്യുന്നതായി അറിവില്ല. എന്നാൽ പരസ്യങ്ങൾ ഉണ്ടാക്കുവാനും ഓരോ വർഷവും ആഗോള സമ്മേളനങ്ങൾ നടത്തി കോടികൾ തുലയ്ക്കാനുമാണ് ആവേശം. മറുനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന മലയാളിക്ക് നിയമപരമായ സഹായങ്ങൾ നൽകാനോ ശമ്പളം കൊടുക്കാത്ത തൊഴിലുടമകളിൽ (അതിൽ അധികവും മലയാളി മൊയലാളിമാരാണ് ) നിന്നും തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക വാങ്ങിച്ചു കൊടുക്കുവാനോ അതൊന്നുമില്ലെങ്കിലും മരുഭൂമിയിൽ വെച്ചു മരണമടയുന്ന പ്രവാസിയുടെ ശവപ്പെട്ടി കൊണ്ടുവരുന്നതിന്റെ ചിലവെങ്കിലും സൗജന്യമാക്കിയിരുന്നെങ്കിൽ ഇപ്പോൾ തുഷാറിനോട് കാണിച്ച ഉഷാർ പാർട്ടി അണികളെങ്കിലും പൊറുത്തു തന്നേനെ. Content Highlights:Hareesh Peradi criticizes Joy Mathew, Thushar Vellappally, arrest chief minister Pinarayi Vijayan, Uncle Movie

from movies and music rss https://ift.tt/2PbTB7E
via IFTTT

No comments:

Post a Comment