Saturday, August 24, 2019

കാത്തിരുന്ന് കാത്തിരുന്ന് അങ്ങനെ എന്നൈ നോക്കി പായും തോട്ടയുടെ ട്രെയ്‌ലറെത്തി

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് എന്നൈ നോക്കി പായും തോട്ടയുടെ ട്രെയ്ലർ പുറത്തിറങ്ങി. സെപ്തംബർ 6 ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തുമെന്ന് സംവിധായകൻ ഗൗതം മേനോൻ സ്ഥിരീകരിച്ചു. ധനുഷ്, മേഘ്ന ആകാശ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം 2016 ൽ തന്നെ ആരംഭിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗാ എന്റർടടൈൻമെന്റ്സും എക്സേപ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ മറുവാർത്തൈ പേസാതെ എന്ന ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു. ഡർബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബിൽ ഒരുകോടിയിലധികം ആളുകൾ ഗാനം കണ്ടിരുന്നു. മറുവാർത്തൈ, വിസിരി എന്നീ ഗാനങ്ങൾ ഇപ്പോൾ ഒൻട്രാഗാ എന്റർടെയ്ൻമെന്റ്സിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമല്ല. സാമ്പത്തിക പ്രതിസന്ധികളാൽ സിനിമ നിന്നു പോയെന്നും അതിനാൽ മറ്റൊരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ട്രെയ്ലർ അപ്ലോഡ് ചെയ്തിരിക്കുന്നത് ഒൻട്രാഗാ എന്റർടടൈന്റിന്റെ യൂട്യൂബ് ചാനലിൽ നിന്നാണ്.ഫെബ്രുവരിയിൽ യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. Content Highlights:Enai Noki Paayum Thotta trailer released, Dhanush, Gautham Menon, Megha Akash,release date announced,September 6

from movies and music rss https://ift.tt/2MBqw3A
via IFTTT

No comments:

Post a Comment