Saturday, August 24, 2019

'നിർബന്ധിച്ചാൽ ഞാനെന്തും പറയും, എന്റെ അപ്പനും അങ്ങിനെയായിരുന്നു'

നിർബന്ധിച്ചാൽ ഞാനെന്തും പറയും, എന്റെ അപ്പനും അങ്ങിനെയായിരുന്നു-പൊറിഞ്ചുമറിയംജോസ് വിജയത്തിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിൽ കൈക്കാരൻ ടിറ്റോയായി എത്തിയ നടൻ ജയരാജ് വാര്യർക്കും ആഹ്ലാദം,പൊറിഞ്ചു പൊരിച്ചൂ...ന് വാര്യരുടെ കമന്റ്തൃശ്ശൂർ ഭാഷ പറയുന്ന ചിത്രത്തിൽ തനി തൃശ്ശൂരുകാരൻ തന്നെയാണ് ടിറ്റോ, പള്ളിപ്പെരുന്നാളും അനുബന്ധചടങ്ങുകളും അടിപിടികളില്ലാതെ, അലമ്പാകാതെ ഭംഗിയായി നടക്കണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രം. സിനിമ സമ്മാനിക്കുന്ന സ്ഥിരം തമാശവേഷങ്ങളിൽ നിന്നുമാറി സ്വഭാവനടനിലേക്കുള്ള വാര്യരുടെ മാറ്റമാണ് പൊറിഞ്ചുമറിയം ജോസിൽ കാണുന്നത്. കഥ ക്ലൈമാക്സിലേക്ക് നീങ്ങുന്ന നിർണായകരംഗത്ത് നിർബന്ധിച്ചാൽ ഞാനെന്തും പറയുമെന്ന കഥാപാത്രത്തിന്റെ ഡയലോഗ് പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. പള്ളിപ്പെരുന്നാളും ബാന്റ്മേളവും ഡിസ്ക്കോഡാൻസും നിറഞ്ഞു നിന്ന് എൺപതുകളിലെ കഥയാണ് പൊറിഞ്ചുമറിയം ജോസിലൂടെ ജോഷി പറയുന്നത്. പൊറിഞ്ചുവായി ജോജുവും മറിയമായി നൈല ഉഷയും ജോസായി ചെമ്പൻവിനോദും വേഷമിടുന്നു. Content Highlights:Porinju Mariam Jose Jayaraj Warrier Joshiy

from movies and music rss https://ift.tt/2L3OBwK
via IFTTT

No comments:

Post a Comment