Saturday, August 24, 2019

നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി

ഗുരുവായൂർ: നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സൽക്കാരം നടക്കുക. ടെലിവിഷൻ കോമഡി സീരിയലുകളിലൂടെയാണ് സെന്തിൽ വെള്ളിത്തിരയിലെത്തുന്നത്. 2009 ൽ കലാഭവൻ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്റെ അരങ്ങേറ്റം. കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ രാജാമണി എന്നായിരുന്നു സെന്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിൽ മന്ത്രിയുടെ വേഷവും സെന്തിൽ കൈകാര്യം ചെയ്തു. വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ 2 ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. Content Highlights :Actor Senthil Krishna Rajamani Got Married

from movies and music rss https://ift.tt/33Zo38G
via IFTTT

No comments:

Post a Comment