തമിഴ് നടൻ വിശാലും അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം വേണ്ടെന്നു വച്ചതായി റിപ്പോർട്ടുകൾ. വിവാഹം ഒക്ടോബറിൽ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇരുവരും പിരിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിശാലിനൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷനീക്കം ചെയ്തിട്ടുണ്ട്. വിവാഹം വേണ്ടെന്നു വച്ചതുമായി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. തെലുങ്കു നടിയായ അലീഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശാലിനൊപ്പം നിൽക്കുന്ന ഫോട്ടോ സഹിതം വാർത്ത പുറത്തു വിട്ടത്. ഒരു സിനിമാ സെറ്റിൽ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാൽ പ്രണയാഭ്യർഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. ഹൈദരാബാദിൽ വച്ച് മാർച്ച് 16നായിരുന്നു വിവാഹനിശ്ചയം. ദേശീയ ബാസ്ക്കറ്റ് ബോൾ ടീം അംഗമായ അനിഷ ഏതാനും സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അർജുൻ റെഡ്ഡിയിൽ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടൻ പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്. എന്നാൽ ഇരുവരും പ്രണയവാർത്തകൾ നിരസിച്ചു രംഗത്തെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് വിവാഹവാർത്തയിൽ പ്രതികരിച്ചു കൊണ്ട് വിശാൽ നേരിട്ട് രംഗത്തെത്തിയത്. നടനെന്നതിലുപരി, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രട്ടറിയുമാണ് വിശാൽ എന്ന വിശാൽ കൃഷ്ണ. നിരവധി വിവാദങ്ങൾക്കൊടുവിൽ നടികർ സംഘത്തിന്റെ ഔദ്യോഗിക കെട്ടിടം പണി ചെന്നൈ ടി നഗറിൽ പുരോഗമിക്കുകയാണ്. അയോഗ്യയാണ് വിശാൽ അഭിനയിച്ച അവസാന ചിത്രം. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടനിപ്പോൾ. Content Highlights : Vishal wedding cancelled, Alla Anisha Reddy
from movies and music rss https://ift.tt/2Nv60kV
via
IFTTT
No comments:
Post a Comment