Sunday, August 25, 2019

ദേശീയ പുരസ്‌കാരം ലഭിച്ച എത്ര അഭിനേതാക്കളാണ് നിങ്ങള്‍ക്കുള്ളത്...! പ്രഭാസ് ചോദിക്കുന്നു

രാജമൗലിയാണ് മറക്കാനാവാത്ത പല അനുഭവങ്ങളും തന്നതെന്ന് പ്രഭാസ്. മാതൃഭൂമി ഡോട്ട് കോമിനോട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനെന്ന നിലയിൽ ഇനിയും വളരാനുണ്ടെന്നും പ്രഭാസ് പറഞ്ഞു. ബാഹുബലിക്ക് മുൻപ് മലയാളികൾക്ക് എന്നെ അറിയാമായിരുന്നോ എന്ന് അറിയില്ല. എന്നാൽ രണ്ടാം ഭാഗത്തിന്റെ പ്രമോഷനായി കേരളത്തിൽ വന്നപ്പോൾ പ്രഭാസിനെ പലരും തിരിച്ചറിയാൻ തുടങ്ങി. എല്ലാവരുടെയും സ്നേഹം അറിയാൻ സാധിച്ചു. അതിൽ വലിയ സന്തോഷം തോന്നുന്നു. നടനെന്ന നിലയിൽ ഞാൻ അധികം വളർന്നിട്ടില്ല. ഇനിയും ഒരുപാട് വളരാനുണ്ട്. സോഹോ ബിഗ് ബജറ്റിൽ ഒരുക്കിയ കച്ചവട സിനിമയാണ്. എന്നിരുന്നാലും നല്ല തിരക്കഥയും അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും കഠിനാധ്വാനവുമാണ് ചിത്രത്തിന്റെ അടിത്തറ. സിനിമ ചിത്രീകരിക്കുമ്പോൾ ഞങ്ങൾ വളരെയേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. നിങ്ങൾ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന പ്രതീക്ഷയിലാണ്. ഇതൊരു ക്ലാസിക്ക് സിനിമയാണെന്നൊന്നും ഞങ്ങൾ അവകാശപ്പെടുന്നില്ല. എല്ലാ പ്രാദേശികഭാഷകളിലും അഭിനയിക്കാനാഗ്രഹമുണ്ട്. പ്രതിഫലമല്ല, സിനിമയുടെ നിലവാരമാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലാണ് കൂടുതൽ റിയലിസ്റ്റിക് സിനിമകളുണ്ടാകുന്നത്. ഇവിടുത്തെ അഭിനേതാക്കൾ സ്വാഭാവികമായി അഭിനയിക്കുന്നവരാണ്. ദേശീയ പുരസ്കാരം ലഭിച്ച എത്ര അഭിനേതാക്കളാണ് നിങ്ങൾക്കുള്ളത്. തെലുങ്കിലെയും മലയാളത്തിലെയും പ്രേക്ഷകർ വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ രണ്ടു ഇൻഡസ്ട്രിയും തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. എന്നിരുന്നാലും സിനിമ നല്ലതാണെങ്കിൽ എല്ലാവരും സ്വീകരിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം- പ്രഭാസ് പറഞ്ഞു. Content Highlights:Prabhas interview, Saaho movie, Baahubali Rajamouli, Saaho release, Prabhas likes to act in Malayalam movies, Realistic Cinema

from movies and music rss https://ift.tt/2L49UhG
via IFTTT

No comments:

Post a Comment