ഹ്വാക്കിൻ ഫീനിക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്കറിന്റെ ട്രെയ്ലർ പുറത്തിറങ്ങിയപ്പോൾഏറെ ആവേശത്തോടെയാണ് പ്രേക്ഷകർവരവേറ്റത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആർതർ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലൻ ജോക്കറാക്കി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജോക്കർ എന്ന വേഷം തനിക്ക് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും തന്റെ മാനസിക നിലയെ കഥാപാത്രം വല്ലാതെ സ്വാധീനിച്ചുവെന്നും പറയുകയാണ് ഹ്വാക്കിൻ ഫീനിക്സ്. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഭിനയിക്കുമ്പോൾ ഒരു കഥാപാത്രം മാനസികമായി സ്വാധീനിച്ചാൽ അത് നമ്മളെ ഭ്രാന്തമാക്കും. ജോക്കർ എന്നെയും ഭ്രാന്തനാക്കി. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി 23 കിലോ ഭാരമാണ് ഞാൻ കുറച്ചത്. ടോഡ് ഫിലിപ്സ് എനിക്ക് ജോക്കറിന്റെ ഒരു കോമിക് ബുക്ക് തന്നിരുന്നു. ആ പുസ്തകം എന്നെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ പ്രേരിപ്പിച്ചു. അത് വായിച്ചു തീർത്ത ശേഷമാണ് എനിക്ക് പൂർണമായി ജോക്കറെ പൂർണമായി മനസ്സാലയത്. എനിക്ക് തോന്നുന്നത് ഒരു അഭിനേതാവിൽ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളുടെയും ഒരംശം ഒളിച്ചിരിപ്പുണ്ട്. അത് കണ്ടെത്തുക മാത്രമാണ് അയാളുടെ ജോലി. ചിത്രീകരണം പുരോഗമിക്കും തോറും ഞാൻ എന്നിലെ പുതിയ വ്യക്തിത്വത്തെ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് അവസാനിക്കുന്നതുവരെ അയാൾ എന്നോടൊപ്പം ഉണ്ടായിരുന്നു. എനിക്കത് ചെയ്യാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഓഡിഷന് ടോഡ് എന്നോട് വരാൻ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്- ഹ്വാക്കിൻ ഫീനിക്സ് കൂട്ടിച്ചേർത്തു. സ്റ്റാർഡ് അപ്പ് കൊമേഡിയനായ ആർതർ ഫ്ലെക്ക് എന്ന കഥാപാത്ത്രതെയാണ് ഹ്വാക്കിൻ ഫീനിക്സ് അവതരിപ്പിക്കുന്നത്. വളരെ ദരിദ്രമായ പശ്ചലത്തിൽ കോമാളി വേഷം കെട്ടി ജീവിക്കുന്ന അമ്മയെ പരിപാലിക്കാൻ പോലും ശേഷിയില്ലാതെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുന്ന ആർതർ ഫ്ലെക്ക് ഒരു പോലെ നായകനായും വില്ലനായും ചിത്രത്തിൽ തിളങ്ങുന്നു. ബാറ്റ്മാൻ ഇല്ലാതെയാണ് ഇത്തവണ ജോക്കർ എത്തുന്നത്. ജാക്ക് നിക്കോൾസൺ, ഹീത്ത് ലെഡ്ജർ തുടങ്ങിയ പ്രതിഭകൾ അനശ്വരമാക്കിയ മുൻകാല ജോക്കർ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്യപ്പെടുമോ എന്ന ആശങ്കകളൊന്നും ഹ്വാക്കിൻ ഫീനിക്സിനെ അലട്ടുന്നില്ല. അകാലത്തിൽ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കർ എന്ന കഥാപാത്രമാണ്. ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളിഅക്ഷരാർഥത്തിൽ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാൽ, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജർക്കുണ്ടായില്ല. നടൻ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്ക്കർ അവാർഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജർ. ലെഡ്ജറിന്റെ മരണത്തിന് കാരണം ജോക്കറാണെന്നുള്ള തരത്തിൽ ധാരാളം കോൺസ്പിരസി തിയറികളും പൊട്ടിപ്പുറപ്പെട്ടിരുന്നു. 2016 ൽ പുറത്തിറങ്ങിയ സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിൽ ജറെഡ് ലെറ്റോ ജോക്കറായി വേഷമിട്ടിരുന്നു. ഇതിനെതിരേ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ലെഡ്ജറുമായുള്ള താരതമ്യമായിരുന്നു ജറെഡ് ലെറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് തവണ അക്കാദമി പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സ് ജോക്കറിന് ജീവൻ നൽകുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. Content Highlights:Joaquin Phoenix talks about struggle, joker movie, lost 23 kg forplaying joker character, Heath Ledger, Hollywood, Jokerrelease
from movies and music rss https://ift.tt/2lGCU5X
via
IFTTT
No comments:
Post a Comment