ഏക് പ്യാർ കാ നഗ്മാ ഹേ.... പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തിൽ ഈ ഗാനം പാടിയ സ്ത്രീയെ ഓർക്കുന്നുണ്ടോ... മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ശ്രുതിമാധുര്യത്തോടെ ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ആ മനോഹര ശബ്ദത്തിനുടമയായ രാണു മൊണ്ടാൽ എന്ന സ്ത്രീയെ സോഷ്യൽ മീഡിയ കണ്ടെത്തി. ഈ ഗായികയ്ക്കിപ്പോൾ കൈ നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയക്കൊപ്പം സിനിമയിൽ പാടി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഗായികമാരുടെ നിരയിലേക്ക് രാണുവിന്റെ പേരും ഉയർന്നിരിക്കുകയാണ്. എന്റെ കഥ നീണ്ടതാണ്. വേണമെങ്കിൽ അതൊരു സിനിമയാക്കാം- ഐ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ രാണു പറയുന്നു. ഞാൻ ജനിച്ചത് തെരുവിലല്ല. എനിക്ക് മാതാപിതാക്കളുണ്ടായിരുന്നു. എന്നാൽ ആറ് മാസം മാത്രം പ്രായമുള്ളപ്പോൾ മാതാപിതാക്കളിൽ നിന്ന് ഞാൻ വേർപ്പെട്ടു. എനിക്കൊപ്പം മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ ബാല്യകാലം അത്ര രസകരമായിരുന്നില്ല. എനിക്ക് വീടുണ്ടായിരുന്നു. എന്നാൽ തികച്ചും ഒറ്റപ്പെട്ടതായിരുന്നു കുട്ടിക്കാലം. പാടാൻ എനിക്കിഷ്ടടമായിരുന്നു. എന്നാൽ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഞാൻ അതിന് ശ്രമിച്ചിട്ടുമില്ല. ലതാജിയുടെ (ലതാ മങ്കേഷ്കർ) പാട്ടുകളോടാണ് എനിക്ക് പ്രിയം. സത്യത്തിൽ ലതാജിയാണ് എന്റെ ഗുരു. റേഡിയോയിൽ ലതാജിയുടെ പാട്ട് കേട്ടാണ് ഞാൻ സംഗീതം അഭ്യസിച്ചത്. വിവാഹത്തിന് ശേഷമാണ് ബാംഗാളിൽ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയത്. എന്റെ ഭർത്താവ് ബോളിവുഡ് നടൻ ഫിറോസ് ഖാന്റെ പാചകക്കാരനായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ മകൻ ഫർദീൻ ഖാൻ കോളേജ് വിദ്യാർഥിയായിരുന്നു. അവരൊക്കെ ഞങ്ങളോട് നന്നായി പെരുമാറിയിരുന്നു. മുംബൈയിലെ ജീവിതം സന്തോഷകരമായിരുന്നു. അന്ന് ഭർത്താവിനോടൊപ്പം ഞാൻ സിനിമ കാണാനൊക്കെ പോകും. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ പല സംഭവങ്ങളും ഞങ്ങളുടെ കുടുംബത്തിൽ അരങ്ങേറിയത് (ഭർത്താവിന്റെ മരണമടക്കം). പിന്നീട് എനിക്ക് മുംബൈയിൽ നിൽക്കാൻ തോന്നിയില്ല. ഞാൻ ബാംഗാളിലേക്ക് മടങ്ങി പോന്നു. ഒരുപാട് ദുരിതങ്ങൾ ജീവിതത്തിൽ അനുഭവിച്ചു കഴിഞ്ഞു. എന്നിരുന്നാലും ദൈവത്തിൽ ഞാൻ വിശ്വസിച്ചു. ഇന്ന് ഞാൻ ഏറെ സന്തോഷവതിയാണ്. എനിക്കൊപ്പം മകളുണ്ട്. ഇതുവരെ ആറ് പാട്ടുകൾ ഞാൻ റെക്കോഡ് ചെയ്തു. മുംബൈയിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്. നടൻ സൽമാൻ ഖാൻ ഫ്ലാറ്റ് സമ്മാനമായി നൽകിയെന്ന വാർത്ത രാണു നിരസിച്ചു. സൽമാനെ എനിക്ക് കാണാൻ ആഗഹമുണ്ട്. ഒരിക്കൽ സാധിക്കുമെന്ന് കരുതുന്നു- രാണു കൂട്ടിച്ചേർത്തു. Content Highlights:Ranu Mondal life story, Journey to Bollywood, family husbands death, Connection with Feroz Khan family
from movies and music rss https://ift.tt/2kki5Nk
via
IFTTT
No comments:
Post a Comment