ഏതോ നാടകരംഗംപോലെ ഒരു കൈയിൽ മരുന്നിന്റെ കുറിപ്പടികളും മറുകൈയിൽ ബാങ്ക് നോട്ടീസുകളും പിടിച്ച് വാടകവീട്ടിൽ നിസ്സഹായതയുടെ വേഷമാടുകയാണ് കെ.പി.എ.സി. ശാന്തി എന്ന ശാന്തി എസ്. നായർ. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ഉൾപ്പെടെയുള്ള നാടകങ്ങളിലെ നായിക. കിടപ്പിലായ അച്ഛന്റെയും ഭർത്താവിന്റെയും ചികിത്സയ്ക്കും പട്ടിണിക്കുമിടയിൽ അത്താണിതേടി അലയുകയാണീ നായിക. മരുന്നുകളുടെ മണംനിറഞ്ഞ ജഗതിയിലെ വാടകവീട്ടിലിരുന്ന് ആത്മഹത്യയുടെ വക്കിലാണ് ഞാൻ എന്ന് ശാന്തി പറയുമ്പോൾ തളർന്നുകിടക്കുന്ന അച്ഛനും വിതുമ്പുന്നു. കെട്ടിടം പണിക്കാരനായിരുന്ന അച്ഛൻ നാരായണൻ നായർ പത്തുവർഷംമുമ്പാണ് വീണ് കിടപ്പിലായത്. അമ്മ മരിച്ചതോടെ പരിചരണം ശാന്തി ഏറ്റെടുത്തു. ഇതോടെ നാടകലോകം വിട്ടു. വരുമാനവും നിലച്ചു. ചികിത്സച്ചെലവുകൾക്കായി കരമന മേലാറന്നൂരിലെ വീടുവിറ്റു. പല വാടകവീടുകൾ മാറിത്താമസിച്ചു. വരുമാനമില്ലാത്തതിനാൽ പലരും ഇവർക്ക് വീട് കൊടുക്കുന്നില്ല. പലരിൽനിന്നായി വാങ്ങിയ ആഭരണങ്ങൾ പണയംവെച്ചാണ് പിടിച്ചുനിന്നത്. ഇപ്പോൾ അവയുടെപേരിൽ ബാങ്ക് നോട്ടീസുകൾ വന്നുതുടങ്ങി. കരമനയിലെ ഒരു ആർട്സ് ക്ലബ്ബ് വാങ്ങിനൽകിയ കട്ടിലിലാണ് നാരായണൻ നായർ കിടക്കുന്നത്. ഫിസിയോ തെറാപ്പിയിലൂടെ ഒരു കൈക്ക് ശേഷി തിരിച്ചുകിട്ടിയെങ്കിലും പണമില്ലാത്തതിനാൽ അതും നിർത്തി. അടുത്തിടെ നാരായണൻ നായർ കട്ടിലിൽനിന്ന് വീണ് തലച്ചോറിൽ രക്തം കട്ടപിടിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഏതാനും വർഷംമുൻപ് ആറ്റിങ്ങൽ സ്വദേശിയായ സതീഷുമായി വിവാഹം നടന്നു. ഇലക്ട്രീഷ്യനായ സതീഷിന് എല്ലുകൾ ഇളകിമാറുന്ന രോഗമുണ്ട്. ഇദ്ദേഹവും ഒരു അപകടത്തിൽപ്പെട്ടതോടെ കിടപ്പിലായി. അതിനായി എസ്.ബി.ഐ. ഫോർട്ട് ബ്രാഞ്ചിൽ ഒരു ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20198756539. ഐ.എഫ്.എസ്. കോഡ്: എസ്.ബി.ഐ.എൻ. 0060333. Content Highlights:story of of KPAC actress Shanthi, seeks financial support help for the treatment of father and husband
from movies and music rss https://ift.tt/2lH3ufi
via
IFTTT
No comments:
Post a Comment