Tuesday, September 3, 2019

'മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍'

മലയാള സിനിമയ്ക്ക് അഭിമാനമായി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. സനൽ കുമാർ ശശിധരന് പുറമേ താരങ്ങളായ ജോജു ജോർജ്, നിമിഷ സജയൻ, സിജോ വടക്കൻ , അഖിൽ വിശ്വനാഥ് എന്നിവർ ചിത്രത്തിന്റെ പ്രദർശനം കാണാൻ എത്തിയിരുന്നു. ഇവരിൽ വെള്ളമുണ്ടുടുത്ത് പ്രീമിയറിനെത്തിയ ജോജുവാണ് ശ്രദ്ധാകേന്ദ്രമായത്. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഇവരെ വരവേറ്റത്. ഇപ്പോൾ ജോജുവിനെ പ്രശംസിച്ചുകൊണ്ടുള്ള സംവിധായകൻ വി.സി.അഭിലാഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. മുക്കിലെ മുറുക്കാൻ കടയിൽ കപ്പലണ്ടി വാങ്ങാൻ പോണ ലാഘവത്തോടെ വെനീസ് മേളയുടെ റെഡ് കാർപ്പറ്റിൽ കയറിയ ആദ്യത്തെയാൾ! ഇത് കലക്കി ബ്രോ... എന്നാണ് സംവിധായകൻ വി.സി അഭിലാഷ് ജോജുവിനും ചോല ടീമിനും ആശംസകർ നേർന്നു കൊണ്ട് കുറിച്ചത്. വർഷങ്ങളുടെ ഇടവേളകൾക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് ചോല. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ, നിഴൽകൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് പ്രദർശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങൾ. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചോലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് നിർമിച്ച ചോല, സിജോ വടക്കനും, നിവ് ആർട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. Content Highlights :Sanal Kumar Sasidharan Movie chola Premiered In Venice Film Festival Joju Nimisha

from movies and music rss https://ift.tt/34ohMnc
via IFTTT

No comments:

Post a Comment