Tuesday, September 3, 2019

'സ്‌റ്റേഷനിലിരുന്ന് അമ്മ പാടുന്നതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല, ഇപ്പോൾ എല്ലാവരും എനിക്കെതിരായി'

പ്ലാറ്റ്ഫോമിലിരുന്ന് ലത മങ്കേഷ്കറുടെ ഏക് പ്യാർ ക നഗ്മ ഹൈ പാടി പേരെടുത്ത ആളേയല്ല രാണു മൊണ്ഡൽ ഇപ്പോൾ. ചലച്ചിത്ര പിന്നണി ഗായികയാണ്. മുഷിഞ്ഞ വസ്ത്രമൊക്കെ മാറി മേക്കോവറും കഴിഞ്ഞ് ആളാകെ മാറി. ഒരു മാസം മുൻപ് വരെ തുണയ്ക്ക് ആളില്ലാതിരുന്ന രാണുവിന് ഇപ്പോൾ സ്വന്തക്കാരായി പലരുമുണ്ട്. അകന്നു കഴിഞ്ഞ മകൾ വരെ തിരിച്ചെത്തി, അവകാശവാദവുമായി. അനാഥയായി കഴിഞ്ഞ അമ്മ പ്രശസ്തയായപ്പോൾ മാത്രം പ്രത്യക്ഷപ്പെട്ട മകൾ എലിസബത്ത് സതി റോയ് വലിയ വിമർശമാണ് അതിന്റെ പേരിൽ കേൾക്കേണ്ടിവന്നത്. എന്നാലിപ്പോൾ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് എലിസബത്ത് സതി റോയ്. അമ്മ റെയിൽവെ സ്റ്റേഷനിലിരുന്ന് പാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം എനിക്ക് അമ്മയെ നിത്യവും സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് കൊൽക്കത്തയ്ക്കടുത്ത് ധർമതലയിൽ പോയപ്പോൾ അമ്മ ഒരു ബസ്സ്റ്റാൻഡിൽ യാതൊരു ലക്ഷ്യവുമില്ലാതെ ഇരിക്കുന്നത് കണ്ടിരുന്നു. അന്ന് ഞാൻ 200 രൂപ നൽകി വീട്ടിൽ പോകാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഞാൻ കഴിയുമ്പോഴെല്ലാം അമ്മയ്ക്കുവേണ്ടി അമ്മാവന്റെ അക്കൗണ്ടിലേയ്ക്ക് 500 രൂപ അയച്ചു കൊടുക്കാറുണ്ട്. ഞാൻ ഭർത്താവുമായി പിരിഞ്ഞുകഴിയുകയാണ്. ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. ഒരു മകനുണ്ട്. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. എന്നിട്ടും ഞാൻ അമ്മയെ നോക്കാറുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ കൂട്ടുകുടുംബത്തിലായിരുന്നു താമസം. അപ്പോൾ അമ്മയ കൂടെ കൂട്ടാൻ നിർവാഹമുണ്ടായിരുന്നില്ല. പിന്നീട് തനിച്ചായപ്പോൾ അമ്മയെ കൂടെ കൂട്ടാൻ ശ്രമിച്ചതാണ്. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഇതൊന്നും അറിയാതെയാണ് ആളുകൾ ഇപ്പോൾ എന്നെ കുറ്റപ്പെടുത്തുന്നത്. ആളുകൾ ഇപ്പോൾ എനിക്കെതിരാണ്. ഞാൻ ഇനി എവിടെ പോകും-എലിസബത്ത് പറഞ്ഞു. ഇപ്പോൾ അമ്മയെ പരിചരിക്കുന്ന അമ്ര ശോഭൈ ഷൊയ്താൻ ക്ലബിലെ ഭാരവാഹികൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അമ്മയെ സന്ദർശിക്കാനൊന്നും അവർ അനുവദിക്കുന്നില്ല. അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ എന്റെ കാൽ തല്ലിയൊടിക്കുമെന്നാണ് അവരുടെ ഭീഷണി. അമ്മയുമായി ഫേണിൽ സംസാരിക്കാൻ പോലും അവർ അനുവദിക്കുന്നില്ല. ഇപ്പോൾ അമ്മയെ എനിക്കെതിരേ തിരിക്കാനാണ് ശ്രമം. അവർ അമ്മയെ വച്ച് പണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അമ്മയുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചുകഴിഞ്ഞു. എന്നാൽ, അമ്മയ്ക്കുവേണ്ടി ഒന്നും വാങ്ങിയതായി കാണുന്നില്ല. നിത്യേനയുളള ആവശ്യങ്ങൾക്കുള്ള പാത്രങ്ങൾ പോലുമില്ല അമ്മയുടെ പക്കൽ. അമ്മയ്ക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് ഞാൻ ഇപ്പോൾ ഒന്നും ചെയ്യാത്തത്. സംഗീതത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടരുതെന്നുണ്ട് എനിക്ക്. മാനസികമായി അത്ര കരുത്തയല്ല അവർ. പോരാത്തതിന് മാധ്യമങ്ങൾ നന്നായി ശല്ല്യം ചെയ്യുന്നുമുണ്ട്-സതി പറഞ്ഞു. പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവെ സ്റ്റേഷനിലിരുന്ന് ലത മങ്കേഷ്കറുടെ ഏക് പ്യാർ ക നഗ്മ ഹൈ എന്ന ഗാനം പാടിയാണ് രാണു ഇന്റർനെറ്റിൽ വൈറലായത്. തുടക്കത്തിൽ ആരാണ് ഗായികയെന്ന് വ്യക്തമായിരുന്നില്ല. പിന്നെ വൈകാതെ ആളുകൾ കണ്ടുപിടിച്ച് കിടിലൻ മേക്കോവറൊക്കെ നൽകി. പിന്നീട് ഹിമേഷ് രഷാമിയ ഒരു ചിത്രത്തിൽ പാടിപ്പിക്കുകയും ചെയ്തു. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് രാണു. ഇതിൽ ആദ്യ ഭർത്താവായ ബാബു മൊണ്ടാലിന്റെ മകളാണ് സതി. ഈ വിവാഹത്തിൽ ഒരു ആൺകുട്ടി കൂടിയുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ട് മക്കൾ കൂടിയുണ്ട്. രണ്ടാമത്തെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്നും മക്കൾ മുംബൈയിൽ തന്നെയായിരിക്കുമെന്നുമാണ് സതി പറയുന്നത്. ഞങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ല. എന്തുകൊണ്ടാണ് അവർ അമ്മയെ നോക്കാത്തത്-സതി ചോദിക്കുന്നു. Content Highlights:I look after mother, yet everyone blames me: Says Ranu Mondals daughter

from movies and music rss https://ift.tt/2ZyHQNB
via IFTTT

No comments:

Post a Comment