Monday, September 2, 2019

കേരളത്തിലെ പിടികിട്ടാപ്പുള്ളി 'സുകുമാരക്കുറുപ്പാ'യി ദുല്‍ഖര്‍, കുറുപ്പ് തുടങ്ങി

ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ പൂജാ കർമ്മങ്ങൾ പാലക്കാട്ട് വച്ച് നടന്നു. ചിത്രീകരണവും ആരംഭിച്ചു. കേരളത്തെയാകെ വിറപ്പിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ സുകുമാരക്കുറുപ്പായെത്തുന്നത് ദുൽഖറാണ്. വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ നിമിഷ് രവിയാണ് ഛായാഗ്രഹകനാകുന്നത്. ലൂക്കയുടെ ക്യാമറ കൈകാര്യം ചെയ്തത് നിമിഷ് ആയിരുന്നു. സുഷിൻ ശ്യാമാണ് സംഗീതം നിർവഹിക്കുന്നത്. കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ വിനേഷ് ബംഗ്ലനാണ് കലാ സംവിധാനം. 1984ലാണ് എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങിയത്. മാവേലിക്കരയിൽ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ട് എന്നതായിരുന്നു ചാക്കോയെ കൊലപാതകത്തിന് തിരഞ്ഞെടുക്കാൻ കാരണം. ഭാര്യാസഹോദരൻ ഭാസ്ക്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ എന്നിവർക്കൊപ്പമാണ്, ഗൾഫിലെ ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സുകുമാരക്കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു തിയേറ്ററിൽ വച്ച് കണ്ട ചാക്കോയെ കാറിൽ കയറ്റി ശീതളപാനിയത്തിൽ മയക്കുമരുന്ന് കൊടുത്ത് മയക്കിയശേഷം മുഖം തീയിട്ട് വികൃതമാക്കുകയും പിന്നീട് ദേശീയപാതയിൽ കൊണ്ടുപോയി ഡ്രൈവർ സീറ്റിലിരുത്തി കാർ കത്തിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം കുറുപ്പിനുവേണ്ടി പോലീസ് രാജ്യമെങ്ങും വലവിരിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം മകന്റെ വിവാഹത്തിനുപോലും കുറുപ്പ് എത്തിയിരുന്നില്ല. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ മൂന്നാമത്തെ സിനിമയാണ് കുറുപ്പ്, ദുൽഖർ സൽമാൻ നായകനാകുന്ന രണ്ടാമത്തെ ചിത്രവും. വീഡിയോ കാണാം Content Highlights : Dulquer Salmans Kurup malayalam movie shooting started

from movies and music rss https://ift.tt/2HUrTGL
via IFTTT

No comments:

Post a Comment