നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം. സെപ്റ്റംബർ ആറിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മുപ്പത്തിരണ്ട്വർഷത്തിനു ശേഷം മോഹൻലാൽ തൃശൂർകാരനാകുന്നതെന്നുംതൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രമെന്നുമാണ് ഇട്ടിമാണിയെക്കുറിച്ച് ആരാധകർ പറയുന്നത്. പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ചില സാദൃശ്യങ്ങൾ സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് കാണാമെന്നു പറയുകയാണ് നായകൻ മോഹൻലാൽ. ഡിജിറ്റൽ മീഡിയ ഹബ്ബ് മീറ്റിലാണ്ലാൽ സിനിമയെക്കുറിച്ചുള്ള വിശഷേങ്ങൾ പങ്കുവെച്ചത്. ഇട്ടിമാണിയാര്? മണിക്കുന്നേൽ മാത്തന്റെ മകനാണ് ഇട്ടിമാണി. ചൈനയിലാണ് ജനിച്ചത്. അച്ഛനും അമ്മയും മുത്തച്ഛനും ചൈനയിലായിരുന്നു. ഇട്ടിമാണിക്ക് പത്തു വയസ്സാകുമ്പോൾ കുടുംബം ഒന്നാകെ ചൈനയിൽ നിന്ന് തിരിച്ച് സ്വദേശമായ തൃശൂർ കുന്നംകുളത്തേക്കെത്തുകയാണ്. അച്ഛന്റെ മരണശേഷം ഇട്ടിമാണിയാണ് കുടുംബത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. ഇട്ടിമാണിയും അമ്മയും തമ്മിൽ വളരെ അടുത്ത ബന്ധമാണുളളത്. സിനിമയിൽ ഇരുവരും തമ്മിലുള്ള ഒരുപാട് നല്ല വൈകാരിക മുഹൂർത്തങ്ങളുണ്ട്. മാതൃത്വത്തെ വളരെയധികം ഉയർത്തിക്കാട്ടുന്ന സിനിമയാണിത്. തമാശരൂപേണയാണ് ഗൗരവമുള്ള കാര്യങ്ങൾ തുറന്നു കാട്ടുന്നത്. ചൈനയിലെ ഷൂട്ട് ചൈനയിൽ മൂന്നു നാലു പ്രാവശ്യം പോയിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാള സിനിമ അവിടെ വച്ച് ഷൂട്ട് ചെയ്യുന്നതെന്ന് തോന്നുന്നു. ഇട്ടിമാണിയുടെ ജനനം അവിടെയാകണമെന്ന് നിശ്ചയിച്ച് അവിടെയാണ് ചിത്രീകരിച്ചത്. അതു തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയ്ക്ക്അനിവാര്യമെന്നു തോന്നിയപ്പോൾ അങ്ങനെ തീരുമാനിക്കുകയായിരുന്നു. തൂവാനത്തുമ്പികൾക്കു ശേഷം വീണ്ടും തൃശൂർകാരനാകുന്നു തൂവാനത്തുമ്പികളിൽ തൃശൂർ ഭാഷ വളരെ അപൂർവമായാണ് സംസാരിക്കുന്നത്. സിനിമയിലുടനീളം ജയകൃഷ്ണൻ ആ ഭാഷ സംസാരിക്കുന്നില്ല. അങ്ങനെ തൃശൂരുകാരുപോലും സംസാരിക്കില്ല. അവർക്ക് അവരുടേതായ ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെയുണ്ട്. അതെല്ലാം ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. മുഴുനീളം തൃശൂർ ഭാഷ സംസാരിക്കുമ്പോൾ പ്രേക്ഷകന് ഒരുപക്ഷേ താത്പര്യക്കുറുവുണ്ടാകാം. വൈകാരികമുഹൂർത്തങ്ങളിൽ അതൊഴിവാക്കിയിട്ടുണ്ട്. ജയകൃഷ്ണനും ഇട്ടിമാണിയും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്നാൽ തൂവാനത്തുമ്പികളിൽ കണ്ട ചില രംഗങ്ങൾ നിങ്ങൾക്ക് ഈ സിനിമയിലും കാണാൻ കഴിഞ്ഞേക്കാം. അതു ബോധപൂർവം തന്നെ ചെയ്തതാണ്. ചില ഡയലോഗുകൾ, രൂപസാദൃശ്യം.. സിനിമ കാണുമ്പോൾ കൂടുതൽ മനസ്സിലാവും. സിനിമയിൽ പാടിയിട്ടുണ്ട്? ദീപക് ദേവിന്റെ സംഗീതത്തിൽ വൈക്കം വിജയലക്ഷ്മിയ്ക്കൊപ്പം ഞാനുമൊരു ഗാനം പാടിയിട്ടുണ്ട്. സിനിമയിൽ അതു കുറച്ചേ കാണിക്കുന്നുള്ളൂ. മുഴുനീളഗാനമായി പിന്നീട് പുറത്തു വരും. ഇട്ടിമാണിയിലേക്ക് ആകർഷിച്ചത്? ലൂസിഫർ ചെയ്യുന്നതിനു മുമ്പ് കമ്മിറ്റ് ചെയ്ത സിനിമയാണ് ഇട്ടിമാണി. സിനിമയെക്കുറിച്ച് വളരെ ധാരണയുള്ള സ്വപ്നങ്ങളുള്ള, മിടുക്കരായ രണ്ടു ചെറുപ്പക്കാരാണവർ. ജിബിയും ജോജുവും. അവർ കഥ വന്നു പറഞ്ഞപ്പോൾ അതിലൊരു സ്പാർക്ക് ഉണ്ടെന്നു തോന്നി. കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. മുപ്പതു പ്രാവശ്യത്തിൽ കൂടുതൽ മാറ്റിയെഴുതി. പിന്നീട് നന്നായി കൺസീവ് ചെയ്തിട്ടുണ്ട്. ഫീൽഗുഡ് സിനിമയാണെന്ന് തോന്നി. തമാശരൂപേണ മുൻപോട്ടു പോകുന്ന ചിത്രത്തിൽ അങ്ങിങ്ങായി ചൈനീസ് ഭാഷസംസാരിക്കുന്നുണ്ട്. വീഡിയോ കാണാം ചട്ടയും മുണ്ടും ധരിച്ച് കാലിൽ തളയും കാതുകളിൽ കടുക്കനുമിട്ട് മാർഗംകളി വേഷത്തിൽ മോഹൻലാൽ നിൽക്കുന്ന പോസ്റ്റർ വൈറലായിരുന്നു. മാർഗംകളി രംഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. സിനിമയിലെ ഒരു പാട്ടിനു വേണ്ടി തമാശയ്ക്കായി ചെയ്തതാണെന്നും ലാൽ പറയുന്നു. മോഹൻലാലിനൊപ്പം മാർഗംകളി വേഷത്തിൽ നിൽക്കുന്ന ജോണി ആന്റണി, ഹരീഷ് കണാരൻ, സലീം കുമാർ, അരിസ്റ്റോ സുരേഷ്, എന്നിവരും മാർഗംകളിയിൽ പങ്കുചേരുന്നുണ്ട്.. മാളയിൽ വച്ചാണ് ചിത്രത്തിലെ മെഗാ മാർഗംകളിയുടെ ചിത്രീകരണം നടന്നത്. പ്രസന്ന മാസ്റ്ററാണ് കോറിയോഗ്രഫി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഹണി റോസ്, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകൻ, ഒടിയൻ തുടങ്ങിയ ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഇട്ടിമാണിയുടെ ഛായാഗ്രാഹകൻ. Story Courtesy: youtube/10G Media Content Highlights : Mohanlal speaks about Ittymani Made in China movie
from movies and music rss https://ift.tt/34mGwfA
via
IFTTT
No comments:
Post a Comment