Monday, September 2, 2019

ഐഡി കാര്‍ഡ് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ കനിഹ, കാര്‍ഡിലെ പേരു കണ്ട് അമ്പരന്ന് ആരാധകര്‍

പഴയൊരു ഐഡി കാർഡ് തിരികെ കിട്ടിയ സന്തോഷത്തിലാണ് കനിഹ. ഇൻസ്റ്റാഗ്രാമിലൂടെ കാർഡിന്റെ ഫോട്ടോയും ഒപ്പം ഒരു കുറിപ്പും നടി പങ്കുവെക്കുന്നു. 2001-2002 കാലഘട്ടത്തിൽ ബിറ്റ്സ് പിലാനി കോളേജിൽ പഠിക്കുമ്പോഴുള്ള കാർഡാണത്. കാർഡിൽ നടിയുടെ ഫോട്ടോയ്ക്കു ചുവടെ പേര് ദിവ്യ വി എന്നാണ് എഴുതിയിരിക്കുന്നത്. കനിഹയുടെ ആദ്യപേര് ദിവ്യ എന്നായിരുന്നു എന്നത് പലർക്കും അറിയാത്ത കാര്യം. കുറിപ്പിലെ വാക്കുകൾ ഇങ്ങനെ ഏറെ കാലം നിധി പോലെ കാത്തുസൂക്ഷിച്ചിരുന്ന കോളേജ് ഐഡന്റിറ്റി കാർഡ് നഷ്ടപ്പെട്ടുപോയെന്നു കരുതിയിരിക്കുകയായിരുന്നു. ഒടുവിൽ അത് തിരികെ ലഭിച്ചു. സുവനീറുകളും ചിത്രങ്ങളുമടക്കം സ്കൂൾ കോളേജ് കാലത്തെ ഒട്ടുമിക്ക ഓർമകളും പ്രളയം കൊണ്ടുപോയപ്പോൾ ഈ ഐഡി കാർഡ് മാത്രം ബാക്കിയായി.. ചില ഓർമ്മകൾ ഹൃദയത്തോട് വളരെ ചേർന്നു നിൽക്കുന്നവയാണ്. ഞാനിത്ര നിഷ്കളങ്കയായിരുന്നെന്നു വിശ്വസിക്കാനേ കഴിയുന്നില്ല.. അതെ ദിവ്യ എന്നാണ് എന്റെ പേര്. പത്തൊമ്പതു വർഷം മുമ്പത്തെ ഫോട്ടോ ആണെങ്കിലും അന്നും ഇന്നും ഒരേപോലെയിരിക്കുന്നുവെന്നാണ് ആരാധകർ കനിഹയുടെ ഫോട്ടോ കണ്ട് അഭിപ്രായപ്പെടുന്നത്. പഠിപ്പിസ്റ് ആയിരുന്നല്ലേയെന്നും ചില വിരുതൻമാർ ചോദിക്കുന്നുണ്ട്. രാജസ്ഥാനിലെ ബിറ്റ്സ് പിലാനിയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിനിയായിരുന്നു കനിഹ. ഒന്നാം റാങ്കോടെ സ്വർണമെഡൽ നേടിയാണ് നടി എഞ്ചിനീയറിങ് പാസായത്. പഠിക്കാൻ മിടുക്കിയായിരുന്ന കനിഹ സംസ്ഥാന തലത്തിലും പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ദിവ്യ വെങ്കട് സുബ്രമണ്യമെന്നായിരുന്നു കനിഹയുടെ ആദ്യപേര്. സിനിമയിൽ സജീവമായതോടെ കനിഹയെന്നു പേരുമാറ്റുകയായിരുന്നു. Content Highlights : actress Kaniha found her lost old identity card in bits pilani

from movies and music rss https://ift.tt/34iILQU
via IFTTT

No comments:

Post a Comment