മലയാളത്തിലെ ഏറ്റവും മികച്ച എഡിറ്റർമാരിൽ ഒരാളായമഹേഷ് നാരായണൻ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ടേക്ക് ഓഫ് , മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക് . ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 25 കോടി മുതൽ മുടക്കിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത് . ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ ,വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, നിമിഷ സജയൻ എന്നിവർക്കൊപ്പം പഴയ സൂപ്പർ സ്റ്റാർ നായിക ജലജ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ജലജ ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ അവാർഡ് നേടിയ സന്തോഷ് രാമൻ കലാസംവിധാനം നിർവഹിക്കുന്ന മാലിക്കിൽ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്യും.സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്ന ചിത്രം 2020 ഏപ്രിൽ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തീയേറ്ററിലെത്തിക്കും. Content Highlights:Fahadh Faasil, Malik Movie, Mahesh Narayanan, Anto Joseph, Jalaja actor returns, Cinema, Nimisha Sajayan, Biju Menon, Vinay Fortt, Dileesh Pothen
from movies and music rss https://ift.tt/32ro2bK
via
IFTTT
No comments:
Post a Comment