Tuesday, September 3, 2019

ജനിച്ചത് ഇന്ത്യയിലാണ്, പക്ഷേ എന്റെ വീട് പാകിസ്താന്‍; അദ്‌നന്‍ സമിയുടെ മകന്‍

പിതാവ് ഇന്ത്യൻ പൗരത്വം സ്വീകരിച്ചുവെങ്കിലും താൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് പാകിസ്താനിലാണെന്ന് ഗായകൻ അദ്നാൻ സമിയുടെ മകൻ അസാൻ സമി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. പാകിസ്താനാണ് തന്റെ വീടെന്നും പിതാവിന്റെ തീരുമാനത്തിൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അസാൻ സമി പറഞ്ഞു. ഇതെക്കുറിച്ച് ഞാൻ അഭിപ്രായം പറയാൻ മുതിരാതിരുന്നത് അദ്ദേഹം പിതാവായത് കൊണ്ടാണ്. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിനിഷ്ടമുള്ള രാജ്യത്താണ്. എന്നാൽ ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത് പാകിസ്താനിലാണ്. ഞാൻ ജനിച്ചത് ഇന്ത്യയിലാണ്. എനിക്കിവിടെ സുഹൃത്തുക്കളുമുണ്ട്. എന്നിരുന്നാലും പാകിസ്താനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്. അദ്നാൻ സമിക്ക് സെബ ഭക്തറിലുണ്ടായ മകനാണ് അസാൻ സമി. 1993-ൽ വിവാഹിതരായ ഇവർ മകനുണ്ടായതിന് ശേഷം വേർപിരിഞ്ഞു. അദ്നാൻ സമിയുടെ പാത പിൻതുടർന്ന അസാൻ സമിയും സംഗീത മേഖലയിലാണ് ചുവടുറപ്പിച്ചിരിക്കുന്നത്. പിതാവാണ് തന്റെ ഏറ്റവും വലിയ വിമർശകനെന്നും അസാൻ അഭിമുഖത്തിൽ പറഞ്ഞു. 2016 ജനുവരി ഒന്നിനാണ് അദ്നാൻ സമിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. 15 വർഷമായി ഇന്ത്യയിൽ ജീവിക്കുന്ന സമിയുടെ പാകിസ്താൻ പാസ്പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. സമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമർശനമാണ് പാകിസ്താനിൽനിന്ന് ഉയർന്നത്. ഇന്ത്യ-പാക് പ്രശ്നത്തിൽ അദ്നാൻ സമി ഇന്ത്യ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ആക്രമണമാണ് നേരിടുന്നത്. Content Highlights:Singer Adnan Samis son Azaan says, grown up in India, Pakistan is home

from movies and music rss https://ift.tt/2HLXjPs
via IFTTT

No comments:

Post a Comment