Monday, March 22, 2021

അവാര്‍ഡ് കിട്ടി എന്നതുകൊണ്ട് 'അവാര്‍ഡ് സിനിമ'യാകുന്നില്ല- സജിന്‍ ബാബു

കൊച്ചി : അവാർഡ് കിട്ടി എന്നതുകൊണ്ട് ബിരിയാണിയെ അവാർഡ് സിനിമ എന്ന് ടാഗ് ചെയ്യരുതെന്ന് സംവിധായകൻ സജിൻ ബാബു. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ച ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 26ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിനുള്ള തിരക്കിലായിരുന്നു ഞാൻ.അതിനിടെയാണ് പുരസ്കാര വാർത്ത വരുന്നത്. എനിക്ക് മാത്രമല്ല, ബിരിയാണിയുടെ മുഴുവൻ ക്രൂവിനുമുള്ള അംഗീകാരമാണിത്. ഒരു ചെറിയ ഗ്രാമത്തിൽ നിന്നും വരുന്ന എന്നെപ്പോലെയൊരാൾക്ക് ദേശീയ പുരസ്കാരമൊക്കെ വലിയ സ്വപ്നം തന്നെയാണ്,, സജിൻ പറയുന്നു. അവാർഡ് കിട്ടി എന്നതുകൊണ്ട് അവാർഡ് സിനിമയായിട്ട് കാണുന്നില്ല. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന സിനിമയാണിത്. ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള മേളകളിൽ സിനിമയുടെ റിസർവേഷൻ മിനിറ്റുകൾ കൊണ്ട് നിറഞ്ഞതും കൂടുതൽ പ്രദർശനങ്ങൾക്കായി ആളുകൾ ആവശ്യമുന്നയിക്കുന്നതുമായ സാഹചര്യമുണ്ടായിരുന്നു. അമ്പതിലേറെ മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണി ഇതിനകം 18 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അതൊക്കെയാണ് തിയറ്ററിൽ റിലീസ് ചെയ്യാൻ ധൈര്യം നൽകുന്നത്. അതുകൊണ്ടാണ് ഈ സമയത്തും ബുദ്ധിമുട്ടിയാണെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത്, സജിൻ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെന്നല്ല ലോകത്തെവിടെയുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നമാണ് ചിത്രം പറയുന്നതെന്നും അതുമായി പ്രേക്ഷകർക്ക് കണക്ട് ചെയ്യാനാവുന്നു എന്നതാണ് ബിരിയാണിയുടെ വിജയമെന്നും സജിൻ കൂട്ടിച്ചേർത്തു. Content Highlights: Sajin Baabu, biriyani malayalam movie

from movies and music rss https://ift.tt/3cUopm4
via IFTTT

No comments:

Post a Comment