Monday, March 22, 2021

ഗിരീഷ് ഗംഗാധരന്റെ പുരസ്‌കാരനേട്ടത്തില്‍ നിര്‍ണായകമായത് എസ് കുമാറിന്റെ നിലപാട്

ന്യൂഡൽഹി: മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ജെല്ലിക്കെട്ടിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരൻ കരസ്ഥമാക്കിയപ്പോൾ അതിന് പിന്നിൽ എസ് കുമാറെന്ന ഛായാഗ്രാഹകന്റെ നിലപാട്നിർണ്ണായകമായി. മികച്ച ഛായാഗ്രാഹകന്റെ പുരസ്കാരത്തിനായി ഹിന്ദി, ബംഗാളി ചിത്രങ്ങൾക്കൊപ്പമാണ് ജെല്ലിക്കെട്ട് മത്സരിച്ചത്. ഹിന്ദി, ബംഗാളി ചിത്രത്തിലെ ഛായാഗ്രാഹകന് വേണ്ടി വലിയ വാദം ജൂറിയിൽ നടന്നു. എന്നാൽ ജെല്ലിക്കെട്ടിൽ ക്യാമറ കൊണ്ട് ഗിരീഷ് ഗംഗാധരൻ തീർത്ത വിസ്മയം എസ് കുമാർ ജൂറി അംഗങ്ങൾക്ക്വിശദീകരിച്ച്കൊടുത്തു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാര നിർണ്ണയം ഒരു ഘട്ടത്തിൽ വോട്ടെടുപ്പിലേക്ക് പോയേക്കുമെന്ന് തോന്നിയിരുന്നു. അവസാനം ഛായാഗ്രാഹകനുള്ള പുരസ്കാര നിർണയത്തിൽ ഛായാഗ്രാഹകന്റെ നിലപാട് തന്നെ സ്വീകരിക്കപ്പെട്ടു. പുരസ്കാരങ്ങൾ നിർണ്ണയിച്ചത് കാര്യങ്ങൾ പറഞ്ഞാൽ ബോധ്യപ്പെടുന്ന ജൂറിയായിരുന്നുവെന്ന് എസ്. കുമാർ പറഞ്ഞു. ഗിരീഷ്ഇല്ലായിരുന്നുവെങ്കിൽ ആ സിനിമ ആരും അറിയില്ലായിരുന്നു വലിയ ബജറ്റില്ലാത്ത ജെല്ലിക്കെട്ട് ആ രീതിയിൽ ചിത്രീകരിച്ചില്ലായിരുന്നുവെങ്കിൽ ആ സിനിമയെ കുറിച്ച് ആരും അറിയില്ലായിരുന്നു. വൈഡ്ഷോട്ടുകളും വിഷ്വലുകളും ഡീറ്റെയ്ലിംങ്ങും ചെയ്യണമെന്ന് ഡയറക്ടറോട് ഗിരീഷ് പറയുമല്ലോ, രാത്രിയുടെ സൗന്ദര്യവും രൗദ്രഭാവവും എല്ലാം ഹോളിവുഡിൽ പോയാൽ പോലും കാണാൻ കഴിയില്ലെന്ന് എസ്കുമാർ പറഞ്ഞു. ഹോളിവുഡുമായി മലയാള സിനിമ താരതമ്യം ചെയ്യേണ്ട. പക്ഷെ ഗിരീഷ് ആ നിലവാരത്തിലേയ്ക്ക്ഉയർന്നുവെന്നും എസ്. കുമാർ വ്യക്തമാക്കി. Content Highlights:Best Cinematographer Gireesh Gangadharan S Kumar National Film award

from movies and music rss https://ift.tt/3lHoe1w
via IFTTT

No comments:

Post a Comment