വലിയ കാൻവാസിൽ അവതരിപ്പിക്കേണ്ട കഥയാണ് കുഞ്ഞാലിമരക്കാറുടേതെന്ന് തുടക്കത്തിലേ അണിയറപ്രവർത്തകർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുൻകൂട്ടിയൊരു ബജറ്റ് നിശ്ചയിച്ചല്ല ചിത്രീകരണം തുടങ്ങിയത്. വിശ്വാസ്യയോഗ്യമായി പറഞ്ഞുഫലിപ്പിക്കാനാവശ്യമായ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രം, ചിത്രീകരണം തുടങ്ങിയാൽ മതിയെന്നായിരുന്നു തീരുമാനം- പ്രിയദർശൻ പറഞ്ഞു 'കാലാപാനി' കഴിഞ്ഞ സമയത്താണ് പ്രിയദർശന്റെയും മോഹൻലാലിന്റെയും മനസ്സിലേക്ക് കുഞ്ഞാലിമരക്കാറുടെ ചിന്തവരുന്നത്. സിനിമയ്ക്കുപിറകിലെ ടെക്നിക്കൽ വിഭാഗം ഇന്നത്തേതുപോലെ വികസിച്ച കാലമല്ലാതിരുന്നതിനാൽ അനുകൂലസാഹചര്യം സാധ്യമാകുന്നതുവരെ അവർ കാത്തിരിക്കുകയായിരുന്നു. സ്ക്രീനിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമുള്ള രണ്ട് കാര്യങ്ങൾ വെള്ളവും തീയുമാണ്. കുഞ്ഞാലിമരക്കാർ കടലിൽ പടനയിച്ച് യുദ്ധംചെയ്ത ആളാണ്. അത്തരം രംഗങ്ങൾ ഒഴിവാക്കി ആ കഥ പറയാൻ കഴിയില്ല. അതുകൊണ്ട് സന്ദർഭങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂർണത പ്രദർശിപ്പിക്കാനാവശ്യമായ സാധ്യതകളെല്ലാം സിനിമയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെന്ന് മോഹൻലാൽ വിശദീകരിച്ചു. ദൗത്യം പ്രിയദർശന്റെ മകൻ സിദ്ധാർഥ് ഭംഗിയായി നിറവേറ്റി. ഗ്രാഫിക്സിൽ ചെയ്തെടുക്കാൻ പ്രയാസമായ ഒട്ടനവധി രംഗങ്ങൾ കുഞ്ഞാലിമരക്കാർ സിനിമയുടെ പലയിടങ്ങളിലും കാണാം. ഓസ്ട്രിയ, ഹങ്കറി എന്നിവിടങ്ങളിൽനിന്നെല്ലാമാണ് ആവശ്യമായ സോഫ്റ്റ്വേറുകൾ കൊണ്ടുവന്നത്. വളരെ കുറച്ചാളുകളേ ഈ മേഖലയിൽ പ്രൊഫഷണലുകളായി നമ്മുടെ നാട്ടിലുള്ളൂ. വെല്ലുവിളികളെ അതിജീവിച്ചാണ് സിദ്ധാർഥ് പ്രിയദർശൻ സിനിമയ്ക്കായി സ്പെഷ്യൽ ഇഫക്റ്റ് രംഗങ്ങളെല്ലാം ഒരുക്കിയത്. Content Highlights:sidharth priyadarshan, marakkar arabikadalinte simham, special effect, National Award winner
from movies and music rss https://ift.tt/3cZqX2d
via
IFTTT
No comments:
Post a Comment