Monday, March 22, 2021

അന്ന് സലിംകുമാറിനൊപ്പം ഇന്ന് മനോജ് ബാജ്‌പേയിക്കൊപ്പം; പുരസ്‌കാരം പങ്കിട്ട് ധനുഷ്

മികച്ച നടനുള്ള രണ്ടാം ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് ധനുഷ്. 2010 ലാണ് നടന് തന്റെ ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 11 വർഷങ്ങൾക്ക് ശേഷം ധനുഷിനെ വീണ്ടും ദേശീയ പുരസ്കാരം തേടിയെത്തിയത് മറ്റൊരു വെട്രിമാരൻ ചിത്രത്തിൽ. മധ്യവയ്സകനും യുവാവും കൗമരകക്കാരനുമായുള്ള ശിവസാമിയായി അസുരനിലെ ധനുഷിന്റെ പകർന്നാട്ടം വിസ്മയിപ്പിക്കുന്നതായിരുന്നു. അടിച്ചമർത്തപ്പെട്ടിട്ടും ആയുധമെടുക്കാൻ ആഗ്രഹിക്കാതെ ഒതുങ്ങി ജീവിക്കുന്ന ശിവസാമി സ്വന്തം മക്കൾക്ക് മുന്നിൽ പോലും പലപ്പോഴും അപഹാസ്യനായിത്തീരുന്നുണ്ട് ശിവസാമി. ചോരത്തിളപ്പും വിപ്ലവവീര്യവുമുള്ള ശിവസാമിയുടെ ജീർണിച്ച അവതാരമാണ് മധ്യവയസ്കനായ ശിവസാമി. എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലും സ്വന്തം കുടുംബത്തെ പിടിച്ചുനിർത്താൻ ശ്രമിക്കുന്ന ശിവസാമി ധനുഷ് എന്ന പ്രതിഭാധനനായ നടന്റെ കയ്യിൽ ഭദ്രമായിരുന്നു. 2010 ൽ നേടുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിംകുമാറിനൊപ്പമായിരുന്നു ധനുഷ് പുരസ്കാരം പങ്കിട്ടത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ അബു എന്ന ചിത്രത്തിനായിരുന്നു സലീം കുമാറിന് പുരസ്കാരം. 2021 ൽ എത്തിയപ്പോൾ മനോജ് ബാജ്പേയിക്കൊപ്പവും. ഭോൻസ്ലേ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മനോജ് ബാജ്പേയിയെ പുരസ്കാരം തേടിയെത്തിയത്. ധനുഷിനെ സംബന്ധിച്ച് ഇത് നാലാമത്തെ ദേശീയ പുരസ്കാരമാണ്. അതിൽ രണ്ട് പുരസ്കാരങ്ങൾ നിർമാതാവ് എന്ന നിലയിലായിരുന്നു. 2014 ൽ കാക്കമുട്ടൈ എന്ന ചിത്രത്തിനും 2015 ൽ വെട്രിമാരന്റെ തന്നെ വിസാരണൈയ്ക്കുമായിരുന്നു പുരസ്കാരം. Content Highlights:Dhanush National Film awards for best actor, 2019, 2010, Salim Kumar, manoj bajpayee

from movies and music rss https://ift.tt/3f6EUy4
via IFTTT

No comments:

Post a Comment