ജന്മദിനമാഘോഷിച്ച് മലയാളത്തിന്റെ യുവനടൻ നീരജ് മാധവ്. മകൾ ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മദിനമായതിനാൽ ഇത്തിരി സ്പെഷ്യലാണ് ഇക്കുറി ആഘോഷമെന്ന് പറയുന്നു നീരജ്. അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നീരജ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്. ഏറെനാളത്തെ പ്രണയത്തിന് ഒടുവിൽ 2018ലാണ് നീരജും ദീപ്തിയും വിവാഹിതരാകുന്നത്. View this post on Instagram A post shared by Neeraj Madhav / NJ (@neeraj_madhav) മികച്ച നർത്തകൻ കൂടിയായ നീരജ് 2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യം, സപ്തമശ്രീ തസ്കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി. നിവിൻ പോളി നായകനായ വടക്കൻ സെൽഫി എന്ന സിനിമയിൽ നൃത്ത സംവിധായകനായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു. ബോളിവുഡ് വെബ്സീരീസായ ദി ഫാമിലി മാനിലും നീരജ് വേഷമിട്ടിരുന്നു. റാപ്പ് ഗാനങ്ങളൊരുക്കിയും നീരജ് ശ്രദ്ധ നേടിയിരുന്നു. ആദ്യം പുറത്തിറക്കിയ ' പണിപാളി' എന്ന റാപ്പ് ഗാനം ഇന്ത്യയ്ക്കകത്തും പുറത്തും വൈറലായി മാറി. Content Highlights : Neeraj Madhav celebrates birthday with daughter and wife
from movies and music rss https://ift.tt/2QF7n3T
via
IFTTT
No comments:
Post a Comment