Wednesday, April 7, 2021

അക്ഷയ്കുമാര്‍ എന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു, പക്ഷേ പരസ്യമായി പറയില്ല; കങ്കണ

ബോളിവുഡ് വ്യവസായത്തിനെതിരേ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത്. പരസ്പരം മത്സരബുദ്ധിയും വൈരാഗ്യവും പുലർത്തുന്നതിനാൽ തന്നെ അഭിനന്ദിക്കാൻ പലർക്കും ഭയമാണെന്ന് കങ്കണ പറയുന്നു. തലൈവി ട്രെയ്ലർ റിലീസായതിന് തൊട്ടുപിന്നാലെ അക്ഷയ് കുമാർ തന്നെ രഹസ്യമായി വിളിച്ചെന്നും കങ്കണ വെളിപ്പെടുത്തുന്നു. Bollywood is so hostile that even to praise me can get people in trouble,I have got many secret calls and messages even from big stars like @akshaykumar they praised @Thalaivithefilm trailer to sky but unlike Alia and Deepika films they can't openly praise it. Movie mafia terror. https://t.co/MT91TvnbmR — Kangana Ranaut (@KanganaTeam) April 7, 2021 ബോളിവുഡിൽ പരസ്പര വൈരാഗ്യം പുലർത്തുന്നവരാണ്. എന്നെ വിളിച്ച് അഭിനന്ദിച്ചാൽ പോലും അവർ കുഴപ്പത്തിലാകും. അക്ഷയ് കുമാർ പോലുള്ള വലിയ താരങ്ങൾ എന്നെ വിളിച്ച് രഹസ്യമായി അഭിനന്ദിക്കുകയും വാനോളം പുകഴ്ത്തി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ആലിയയുടെയും ദീപികയുടെയും സിനിമകളെയും അഭിന്ദിക്കുന്നപോലെ പരസ്യമായി അത് ചെയ്യാനാകില്ല. ബോളിവുഡ് മാഫിയയുടെ ഭീകരപ്രവർത്തനങ്ങൾ- കങ്കണ കുറിച്ചു. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. ഏപ്രിൽ 23 ന് ചിത്രം പുറത്തിറങ്ങും. കങ്കണയ്ക്ക് പുറമേ അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ഭാഗ്യശ്രീ, സമുദ്രക്കനി, ഷംന കാസിം, മധുബാല, രാജ് അർജുൻ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. Content Highlights:Kangana Ranaut says shes got secret calls from Akshay Kumar, Praising Thalaivi

from movies and music rss https://ift.tt/3t5XyKU
via IFTTT

No comments:

Post a Comment