150 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ബാഹുബലി സീരീസ് നെറ്റ്ഫ്ലിക്സ് പുനർമൂല്യ നിർണയം ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ. ബാഹുബലി ബിഫോർ ദ ബിഗിനിങ്ങ് എന്ന പേരിട്ട സീരീസ് രമ്യ കൃഷ്ണൻ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു ഒരുക്കിയിരുന്നത്. സീരീസ് നെറ്റ്ഫ്ലിക്സ് പൂർണമായും ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സീരീസ് ഉപേക്ഷിച്ചിട്ടില്ലെന്നും പുനർമൂല്യ നിർണയം ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണെന്നും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ചിത്രീകരണത്തിന് ശേഷം സീരീസിൽ നെറ്റ്ഫ്ലിക്സ് തൃപ്തരായില്ല. അതുകൊണ്ട് തന്നെ പ്രദർശിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. മാറ്റങ്ങൾ വരുത്തി സീരീസ് റിലീസ് ചെയ്യാൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണ്. മൂന്ന് സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയിൽ ബാഹുബലിയുടെ ജനനത്തിന് മുൻപുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകൻ. മൃണാൾ താക്കൂറായിരുന്നു ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് ഉപേക്ഷിച്ചതായുള്ള വാർത്തകൾ വന്നത്. 2018ലാണ് ഇത്തരമൊരു പ്രോജക്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്. പഴയ രണ്ട് ബാഹുബലി ചിത്രത്തിലെയും ഭാഗങ്ങൾ ഉപയോഗിച്ച് ഈ പരമ്പരയുടെ ഒരു ട്രെയിലർ നെറ്റ്ഫ്ലിക്സ് പുറത്തുവിടുകയും ചെയ്തിരുന്നു. Content Highlights:Netflix's Baahubali Prequel Series Being Reevaluated
from movies and music rss https://ift.tt/3H4uxWN
via IFTTT
No comments:
Post a Comment