Wednesday, February 2, 2022

ബാഡ്മിന്റൺ കളിക്കാരനായി മാത്യു തോമസ്; 'കപ്പ്' ഒരുങ്ങുന്നു

മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കപ്പിന്റെ പൂജ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വച്ച് നടന്നു . അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി ആണ് ചിത്രം നിർമ്മിക്കുന്നത്. ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. നമിത പ്രമോദ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ഇന്ദ്രൻസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടുക്കിയിൽ നിന്ന് ബാഡ്മിന്റണിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജു സാമുവലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം, ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ, എഡിറ്റർ റെക്സൻ ജോസഫ്, സംഗീതം ഷാൻ റഹ്മാൻ, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, മേക്കപ്പ് ജിതേഷ് പൊയ, വരികൾ മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രഞ്ജിത്ത് മോഹൻ, മുകേഷ് വിഷ്ണു, പിആർഒ വാഴൂർ ജോസ്,മഞ്ജു ഗോപിനാഥ് Content Highlights : Mathew Thomas new movie Cup directed by Sanju Samuel

from movies and music rss https://ift.tt/mM09GqSzl
via IFTTT

No comments:

Post a Comment