ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്ക്കറിന്റെ വിയോഗത്തിലാണ് രാജ്യം. പ്രശസ്തിയുടെ കൊടുമുടിയിലും ലാളിത്യവും വിനയവും കൈവിടാതെ ജീവിച്ചതിനാൽ ഏറ്റവും ആദരണീയായ വ്യക്തിയായിരുന്നു ലത. ശിവാജി പാർക്കിൽ നടന്ന സംസ്കാര ചടങ്ങിൽ ആയിരങ്ങളാണ് ലതയെ യാത്രയയക്കാനെത്തിയത്. പിതാവിന്റെ മരണശേഷം ദരിദ്രമായ കുടുംബത്തിന്റെ അതിജീവനത്തിനായാണ് ലത കലാരംഗത്ത് സജീവമാകുന്നത്. പ്രശസ്തിയുടെ താരാപഥങ്ങളിലേക്കുള്ള ലതയുടെ യാത്ര യാതനകളും വേദനകളും നിറഞ്ഞതായിരുന്നു. പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും പ്രതിബദ്ധതയും കൊണ്ട് ലത തന്റെ സാമ്രാജ്യം പടുത്തുയർത്തി. ഏകദേശം 360 കോടിയോളം വരുന്ന സമ്പാദ്യം ബാക്കി വച്ചാണ് ലത യാത്രയാകുന്നത്. മുംബൈയിലെ പെഡർ റോഡിലെ പ്രഭുകുഞ്ച് ഭവൻ എന്ന പേരിലുള്ള ആഡംബര വീട്, ആഡംബര കാറുകൾ എന്നിവയ്ക്ക് പുറമേ കോടിക്കണക്കിന് രൂപയുടെ നിക്ഷപങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോടിക്കണക്കിന് രൂപയുടെ സമ്പത്തിന് ഉടമായിരുന്നുവെങ്കിലും ജീവിതത്തിൽ ലാളിത്യം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ലത. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല ലതയ്ക്ക്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിന് സംഗീത് രജനി എന്ന സംഗീതസദസ്സിന് ലത നേതൃത്വം നൽകി. ലതയുടെ പിതാവ് ദീനദാഥ് മങ്കേഷ്കറിന്റെ പേരിലാണ് ഇന്ന് കോളേജ് അറിയപ്പെടുന്നത്. മരിക്കുന്നതിന് മുൻപ് തന്റെ സമ്പാദ്യത്തിലെ ഒരു വലിയ പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലത മാറ്റിവച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. Content Highlights:Lata Mangeshkar leaves crores of asset behind, Lata Mangeshkar
from movies and music rss https://ift.tt/Lij24m3
via IFTTT
No comments:
Post a Comment