Tuesday, February 8, 2022

നയന്‍താര, വിജയ് സേതുപതി, സാമന്ത ചിത്രത്തില്‍ ശ്രീശാന്തും

നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ടു കാതലിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് വേഷമിടുന്നു. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റേത്. ആദ്യമായാണ് സാമന്തയും, നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് കാതുവാക്കിലെ രണ്ടു കാതൽ. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. A true champion on the cricket field and surely going to rule the Silverscreen too ❤️ Introducing Sreesanth as Mohammed Mobi 😎 Happy Birthday Wishes @sreesanth36 sir ❤️#sreesanth #happybirthdaysreesanth #kaathuvaakularendukaadhal #rowdypictures pic.twitter.com/bedcm5rWF1 — Rowdy Pictures (@Rowdy_Pictures) February 7, 2022 Content Highlights:Sreesanth to act in Kaathuvaakula Rendu Kaadhal, Nayanthara, Samatha, Vijay Sethupathi, Vighnesh sivan

from movies and music rss https://ift.tt/LdnGt90
via IFTTT

No comments:

Post a Comment