Tuesday, February 8, 2022

മലയാളിയായ റിന്റു തോമസിന്റെ 'റൈറ്റിങ് വിത്ത് ഫയര്‍'ന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം

ലോസ് ആഞ്ജലിസ്: ദളിത് വനിതകൾ മാധ്യമപ്രവർത്തകരായ ഖബർ ലഹാരിയ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ റൈറ്റിങ് വിത്ത് ഫയർ ഇത്തവണ ഓസ്കറിൽ മാറ്റുരയ്ക്കുന്നു. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ എന്ന വിഭാഗത്തിലാണ് മത്സരം. ഡൽഹി മലയാളിയായ റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും ചേർന്നാണ് റൈറ്റിങ് വിത്ത് ഫയർ ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികൾ കിട്ടിയ ഡോക്യുമെന്ററിയാണിത്. ഓസ്കർ പുരസ്കാരത്തിനുള്ള ചലച്ചിത്രങ്ങളുടെ പട്ടികയിൽ 12 നാമനിർദേശങ്ങളുമായി പവർ ഓഫ് ദ ഡോഗാണ് മുന്നിൽ. ന്യൂസീലൻഡുകാരി ജെയ്ൻ ചാംപ്യനാണ് പവർ ഓഫ് ദ ഡോഗിന്റെ സംവിധായിക. മികച്ച ചിത്രം, സംവിധാനം, നടൻ, സഹനടീനടൻമാർ എന്നിവയ്ക്കുൾപ്പെടെയുള്ള നാമനിർദേശമാണ് ബെനെഡിക്ട് കുംബെർബാച്ച് നായകനായ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ഡ്യൂൺ (10 നാമനിർദേശം), വെസ്റ്റ് സൈഡ് സ്റ്റോറി (ഏഴ്), ബെൽഫാസ്റ്റ് (ഏഴ്), കിങ് റിച്ചാർഡ് (ആറ്) എന്നിവയാണ് കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ച മറ്റുചിത്രങ്ങൾ. ആഫ്രോ-അമേരിക്കൻവംശജരായ വിൽ സ്മിത്തും ഡെൻസെൽ വാഷിങ്ടണുമുൾപ്പെടെയുള്ള വൻ താരങ്ങൾ മികച്ച നടനാകാനുള്ള മത്സരത്തിനുണ്ട്. Content Highlights:Rintu Thomas, Writing with Fire gets Oscar Nomination about Dalit Female Journalist

from movies and music rss https://ift.tt/ezUlSRn
via IFTTT

No comments:

Post a Comment