ഹേമ എന്നായിരുന്നു കുട്ടിക്കാലത്ത് ഇന്ത്യൻ വാനമ്പാടിയുടെ പേര്. പീന്നീട് നാടക നടനായ പിതാവ് ദീനാനാഥ് തനിക്കൊപ്പം നാടകത്തിൽ അഭിനയിച്ച മകളുടെ കഥാപാത്രത്തിന്റെ പേര് തന്റെ മകൾക്കിട്ടു. ലത. ആ രണ്ടക്ഷരത്തിനൊപ്പം മങ്കേഷ്കർ എന്ന സ്ഥലനാമംകൂടി വന്നപ്പോൾ ലോകമേറെ ആസ്വദിച്ച ആ നാദത്തിന്റെ പേരിന് പൂർണതയായി, ലത മങ്കേഷ്കർ... ലത എന്നപേരിനൊപ്പം ചേർത്ത മങ്കേഷ്കർ എന്താണ്..? എങ്ങനെ ആ പാട്ടുകാരിക്ക് ലത മങ്കേഷ്കറെന്ന ലോകമറിയുന്ന പേരുവന്നു. അതറിയാൻ ആ ഗായികയുടെ പിതാമഹൻമാരുടെ നാട്ടിൽ ഞങ്ങളെത്തി. പനജിയിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് മങ്കേഷി. അവിടെയുള്ള മഹാശിവക്ഷേത്രത്തിൽ ചെന്നു. അതിന്റെ പേരാണ് ശ്രീ മങ്കേഷ് ദേവസ്ഥാനം. ക്ഷേത്രത്തിനോട് ചേർന്നാണ് ഗാനകോകിലം ലത മങ്കേഷ്കറുടെ പൂർവികർ താമസിച്ചിരുന്നത്. ലതാ മങ്കേഷ്കറുടെ പൂർവികർ താമസിച്ചിരുന്ന സ്ഥലം | ഫോട്ടോ: രാമനാഥ് പൈ \ മാതൃഭൂമി പോർച്ചുഗീസ് അധിനിവേശത്തെത്തുടർന്ന് പലായനം ചെയ്യപ്പെട്ട ഗൗഡസാരസ്വത ബ്രാഹ്മണരിൽ ചിലരുടെ കുലദേവതയാണ് മങ്കേഷി. ലതാ മങ്കേഷ്കറുടെ പിതാവ് സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥിന്റെ കുടുംബനാമം ഹർദീകർ എന്നായിരുന്നു. പക്ഷേ, താൻ ജനിച്ചുവളർന്ന നാട്ടിന്റെ പേര് തന്റെ പേരിനൊപ്പം നിലനിർത്താൻ മങ്കേഷി എന്ന സ്ഥലനാമം ചേർത്ത് തന്റെ പേര് ദീനാനാഥ് മങ്കേഷ്കർ എന്നാക്കി. എന്താണ് കർ? കർ എന്നാൽ, നാട്ടുകാരൻ, നാട്ടുകാരി എന്നാണ് കൊങ്ങിണി ഭാഷയിലർഥം. തെണ്ടുൽക്കർ, പരീക്കർ, ഭണ്ഡാർകർ തുടങ്ങി പേരിനവസാനം കർ ചേർത്തവരൊക്കെ കൊങ്കിണി ഭാഷ സംസാരിക്കുന്ന ബ്രാഹ്മണരായ ഗോവക്കാരുടെ പിൻമുറക്കാരായിരുന്നു. അതെ... ലതാ മങ്കേഷ്കറും അങ്ങനെത്തന്നെ. Content Highlights:mangeshkar meaning, lata mangeshkar, mangeshi in goa
from movies and music rss https://ift.tt/MT40GHp
via IFTTT
No comments:
Post a Comment