ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിന് മുന്നിൽ ഷാരൂഖ് ഖാൻ പ്രാർഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തിൽ പ്രതികരണവുമായി നടി ഊർമിള മതോന്ദ്കർ. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയിൽ എത്തിയിരിക്കുന്നുവെന്നും അത് വളരെ സങ്കടകരമായ സാഹചര്യമാണെന്നും ഊർമിള പ്രതികരിച്ചു. ഷാരൂഖ് ഖാൻ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഈ വിവാദം വളരെ നിരാശാജനകവും സങ്കടകരവുമാണ്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയിൽ എത്തിയിരിക്കുന്നു, ഊർമിള പറഞ്ഞു. സംഘപരിവാർ സംഘടനകളാണ് ഷാരൂഖിന്റെ ചിത്രം വിവാദമാക്കിയത്. മാനേജർ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്.ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാർഥന (ദുആ) നടത്തുമ്പോൾ പൂജ കൈകൂപ്പി പ്രാർഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്. വിഭാഗീയതയിൽ മുങ്ങിനിൽക്കുന്ന വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ് ഈ ചിത്രമെന്നായിരുന്നു തുടക്കത്തിൽ സാമൂഹികമാധ്യമങ്ങളിൽ നടന്ന ചർച്ച. എന്നാൽ, ദുആ ചെയ്തശേഷം മുഖാവരണം മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്ന നിലയ്ക്കുള്ള വിദ്വേഷപ്രചാരണവുമുണ്ടായി. ട്വിറ്റർ, ഫെയ്സ്ബുക്ക് വഴി വിദ്വേഷപ്രചാരണം കൊഴുക്കുകയാണ്. ഹരിയാണ ബി.ജെ.പി. നേതാവ് തുടങ്ങിവെച്ച വിദ്വേഷപ്രചാരണം വേഗത്തിലാണ് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തത്. ഇതിനുപിന്നാലെയാണ്ഷാരൂഖ് ഖാനെതിരേ സൈബർ ആക്രമണവും തുടങ്ങിയത്. ആക്രമണങ്ങളെ അപലപിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. കൈകൂപ്പി പൂജ ദദ്ലാനിയും കൈകളുയർത്തി ഷാരൂഖും നിൽക്കുന്ന ചിത്രത്തെ മതേതര ഇന്ത്യയുടെ ചിത്രം എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. Content Highlights:Urmila Matondkar, Shah Rukh Khan controversy, Lata Mangeshkars funeral
from movies and music rss https://ift.tt/doh5qBv
via IFTTT
No comments:
Post a Comment