കൊച്ചി: സിനിമാ സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കലാപരമായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കീഴുദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവി കർശനനിർദേശം നൽകണം. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് പോലും രജിസ്റ്റർചെയ്യാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. ചുരുളി സിനിമ ഒ.ടി.ടി. പ്ലാറ്റ് ഫോമിൽനിന്ന് നീക്കണം എന്നാവശ്യപ്പെടുന്ന ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. സിനിമ കാണാത്തവരാണ് ചുരുളിയിലെ ഭാഷ തെറിയും അശ്ലീലവുമാണെന്ന് അഭിപ്രായപ്പെടുന്നത്. ഹർജിക്കാരിയും സിനിമ കണ്ടിട്ടില്ലെന്നുവേണം കരുതാൻ. ശ്രദ്ധ ആകർഷിക്കാൻവേണ്ടിയാണ് ഹർജി നൽകിയതെന്നും സംശയിക്കണം. പിഴയോടുകൂടി തള്ളുകയാണ് ചെയ്യേണ്ടത്. എന്നാൽ, അത് ഒഴിവാക്കുകയാണെന്നും ഉത്തരവിൽ പറയുന്നു. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെൻ ആയിരുന്നു ഹർജി നൽകിയത്. നിയമത്തിൽനിന്ന് ഒളിച്ചോടിയവരുടെ കഥയാണ് ചുരുളി നിയമത്തിൽനിന്ന് ഒളിച്ചോടിയവരുടെ കഥയാണ് ചുരുളി എന്ന സിനിമയിൽ പറയുന്നതെന്ന് കോടതി നിരീക്ഷിച്ചു. അവർ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ല. ചലച്ചിത്രകാരൻ അദ്ദേഹത്തിന്റെ കലാപരമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തീർച്ചയായും അത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിലാകണം.ചുരുളിയിൽ നിയമത്തെ മറികടക്കുന്ന ഒന്നുമില്ലെന്നാണ് പോലീസ് നൽകിയ റിപ്പോർട്ട്. അതിനാൽ സിനിമ ഒ.ടി.ടി.യിൽനിന്ന് നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. സിനിമയുടെ ഭാഷയുടെപേരിൽ കോടതി ഇടപെടാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ല. ചുരുളി ഭാഷ എന്നൊരു പ്രയോഗംതന്നെ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സിനിമകണ്ട് മനസ്സിലാകാത്തവരാണ് ഇത്തരത്തിൽ അഭിപ്രായങ്ങൾ പറയുന്നതെന്നും കോടതി വിലയിരുത്തി. Content Highlights:Churuli Movie High courtrejects plea asking removal of Movie Soni Liv
from movies and music rss https://ift.tt/qm6aunj
via IFTTT
No comments:
Post a Comment