Thursday, August 31, 2017

സീരിയൽ നടി സോനു സതീഷ് വിവാഹിതയായി

നർത്തകിയും സീരിയൽ നടിയുമായ സോനു സതീഷ് വിവാഹിതയായി. ആന്ധ്ര സ്വദേശിയായ അജയ് ആണ് വരൻ. ബെംഗളൂരുവിൽ എെ.ടി. എഞ്ചിനീയറാണ്.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ. "അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ബെംഗളൂരിൽഞങ്ങളുടെ വീടിനടുത്ത് തന്നെയാണ് അവർ താമസിക്കുന്നത്. ഞാനും ആന്റിയും ഒന്നിച്ച് അമ്പലത്തിൽ പോകുമായിരുന്നു. ഞങ്ങൾ ടെമ്പിൾ ഫ്രണ്ട്സാണ്. ആലോചനയ്ക്ക് ശേഷമാണ് ഞാൻ ഒരു സെലിബ്രിറ്റിയാണെന്നെല്ലാം അജയ് അറിയുന്നത്. പിന്നെ ഞങ്ങൾ സംസാരിച്ചു. എന്റെ ഇഷ്ടങ്ങളെല്ലാം തുറന്നുപറഞ്ഞു. നൃത്തത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും എല്ലാം. ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹമെന്നും അറിയിച്ചു. അവർക്കും അത് താല്പര്യമായിരുന്നു. ഏപ്രിലിൽ അവരുടെ നാട്ടിൽ വെച്ച് അവരുടെ ആചാരപ്രകാരമാണ് വിവാഹനിശ്ചയം നടത്തിയത്"-സോനു മാതൃഭൂമി ഡോട്ട് കോമിനോട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നേരത്തെ സോനുവിന്റെ വെഡ്ഡിങ് ടീസർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ചാണ് സോനു വിഡിയോയിൽ എത്തിയിരുന്നത്. നടി എന്നതിനു പുറമേ ഒരു പ്രഫഷണൽ ഡാൻസർ കൂടിയാണ്സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിൽ സോനു കഴിവ് തെളിയിച്ചിട്ടുണ്ട്. ഫോട്ടോ കടപ്പാട്: ഗ്രീൻ വാട്ടർ വെഡ്ഡിങ് മൂവീസ്

from movies and music rss http://ift.tt/2iLZnwL
via IFTTT

പണ്ട് കുറേ വെറുത്തതാണ്; ഇനി ഇവളെ ചിലപ്പോൾ സ്നേഹിച്ചേക്കും

സുന്ദര വില്ലന്മാർക്ക് ഒട്ടും പഞ്ഞമുണ്ടായിട്ടില്ല സിനിമയിൽ.മലയാളം, തമിഴ്പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സുന്ദര വില്ലനായിരുന്നു റിയാസ് ഖാൻ. ചെറിയൊരു ഇടവേളയ്ക്കുശേഷം ശ്രദ്ധേയമായൊരു വേഷവുമായി വരികയാണ് റിയാസ് ഖാൻ. പക്ഷേ, ഇക്കുറി പ്രേക്ഷകരെ ഞെട്ടിക്കുന്നത് വില്ലത്തരവും മസിലും കൊണ്ടല്ല, ഒരു കിടിലൻ മേക്കോവർ കൊണ്ടായിരിക്കും. വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിൽ സുന്ദരിയായ സ്ത്രീയായാണ് റിയാസ് എത്തുന്നത്. ഇളം പച്ച നിറത്തിലുള്ള സാരി ഉടുത്ത് രുദ്രാക്ഷം അണിഞ്ഞാണ് ചിത്രത്തിൽ റിയാസ് പ്രത്യക്ഷപ്പെടുന്നത്. ചെമ്പൻ മുടിയുമായി ഒരുങ്ങിയെത്തിയ താരത്തെ തിരിച്ചറിയാൻ പ്രയാസമാണ് എന്നതാണ് വാസ്തവം. മ്മൂട്ടി, ദിലീപ്, ജഗതി, ഇന്നസെന്റ്, ജയറാം കമൽ ഹസൻ, വിക്രം, തുടങ്ങിയവരുടെയൊക്കെ പെൺ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഈ പെൺവേഷങ്ങളോടാണ് റിയാസ് ഇപ്പോൾ മത്സരിക്കുന്നത്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് തൻ്റെ പുതിയ ലുക്ക് പരസ്യമാക്കിയത്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

from movies and music rss http://ift.tt/2vOuvNo
via IFTTT

Mystery beckons

A chat with director Ranjit Jeyakodi, whose Vijay Sethupathi film hits screens today

from The Hindu - Movies http://ift.tt/2vOeIOk
via IFTTT

In dialogue with Milan Luthria

A purveyor of ‘high voltage’ cinema, the director defends his flamboyant narratives laced with punchlines

from The Hindu - Movies http://ift.tt/2gn80JR
via IFTTT

Wednesday, August 30, 2017

ആരായിരിക്കണം അധ്യാപകൻ? മമ്മൂട്ടിക്ക് ചിലത് പറയാനുണ്ട്‌

മമ്മൂട്ടി അധ്യാപകനാകുന്നപുള്ളിക്കാരൻ സ്റ്റാറായുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടത്.ആശാ ശരത്തും ദീപ്തി സതിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാംധറാണ്. ടീച്ചർ ട്രെയിനിംഗ് കോളേജിലെ അധ്യാപകനായ രാജകുമാരനായാണ് മമ്മൂട്ടി എത്തുന്നത്. ഇടുക്കിക്കാരനായ രാജകുമാരൻകൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ.കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. ഇന്നസെൻറ്, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രൻ സംഗീതം.

from movies and music rss http://ift.tt/2vKg2li
via IFTTT

നാലു കോടി വേണ്ടന്ന് വെച്ച് സുശാന്ത് സിംഗ്

ബോളിവുഡിലെ തിരക്കുള്ള നടനാണ് സുശാന്ത് സിങ് രാജ്പുത്. തുടർച്ചയായി വരുന്ന പ്രൊജക്റ്റുകളുടെ തിരക്കിനിടയിൽ താരത്തിന് കരാർ ഒപ്പിട്ട ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. സെപ്റ്റംബറിൽ ഷൂട്ടിങ്ങ് തുടങ്ങാനിരുന്ന റോമിയോ അക്ബർ വാൾട്ടർ എന്ന ചിത്രത്തിൽ നിന്നാണ് സുശാന്ത് സിംഗ് പിന്മാറിയത്. തൻ്റെ മറ്റ് പ്രൊജക്റ്റുകളുടെ ഷൂട്ടിങ്ങ് നീളുന്നതിനാലാണ് റോമിയോ അക്ബർ വാൾട്ടറിൽ നിന്ന് പിന്മാറിയതെന്നും സുശാന്ത് പറഞ്ഞു. കരാർ ഒപ്പിട്ടപ്പോൾ ലഭിച്ച നാലു കോടി രൂപയും സുശാന്ത് സിംഗ് ചിത്രത്തിൻ്റെ പ്രൊഡ്യൂസറിന് തിരിച്ച് നൽകി.

from movies and music rss http://ift.tt/2xycUeC
via IFTTT

‘I hate looking at myself on screen’

Ileana D’Cruz on playing a royal in Baadshaho, her dream debut and an ongoing battle with depression

from The Hindu - Movies http://ift.tt/2vFmQS2
via IFTTT

Breaking away from the template

Aanand L. Rai holds forth on his upcoming production, Shubh Mangal Saavdhan, on pushing the envelope with the untitled SRK project, and his love for food

from The Hindu - Movies http://ift.tt/2x5qSGT
via IFTTT

Venice film festival kickstarts jousting for the Oscars

The Venice Film Festival is kicking off the fall cinema season with searing drama, serious glamour and a crop of new movies vying for attention, awards and acclaim. Thanks to its late—summer time slo...

from The Hindu - Movies http://ift.tt/2vJSnS4
via IFTTT

ഇനി ബാബ രാംദേവിന്റെ റിയാലിറ്റി ഷോയും; പക്ഷേ യോഗയല്ല

യോഗയും സ്വദേശി ഉത്പന്നങ്ങളുമായിരുന്നു ഇതുവരെ ബാബ രാംദേവ് നൽകിയിരുന്നതെങ്കിൽ ഇപ്പോഴിതാ യോഗഗുരുവിന്റെ ഒരു റിയാലിറ്റി ഷോയും. അതും ഇന്ത്യൻ ടെലിവിഷന്റെ ചരിത്രത്തിൽ ഇന്നോളം കാണാത്തൊരു റിയാലിറ്റി ഷോ. പലരും കരുതുന്നപോലെ യോഗയല്ല റിയാലിറ്റി ഷോയുടെ വിഷയം. ഇന്ത്യയിൽ ആദ്യമായിഭക്തിഗാനങ്ങൾക്കായി ഒരുക്കുന്ന റിയാലിറ്റി ഷോയായ ഓം ശാന്തി ഓമിന്റെ പ്രധാന വിധികർത്താവാണ് ബാബ രാംദേവ്. സ്റ്റാർ ഭാരതിയിൽ ഷോ സംപ്രേഷണം ആരംഭിച്ചു. വൈകിട്ടാണ് ഷോ. അപർശക്തി ഖുറാന അവതരിപ്പിക്കുന്ന ഷോയിൽ സോണാക്ഷി സിൻഹ, കനിക കപൂർ, ശേഖർ രവ്ജിയാനി എന്നിവരാണ് മറ്റ് ജഡ്ജിമാർ. ഗുരു കൂൾ എന്നാണ് ഈ ജഡ്ജിമാർ വിശേഷിപ്പിക്കപ്പെടുക. മത്സരാർഥികളെ ഓം എന്ന് ഉച്ചരിച്ചാണ് വിധികർത്താക്കൾ വരവേൽക്കുന്നത്. ആദ്യ എപ്പിസോണിൽ രൺവീർ സിങ്ങായിരുന്നു വിശിഷ്ടാതിഥി. ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്ന് ഉച്ചത്തിൽ വിളിക്കണമെന്ന് പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരോട് രാംദേവ് നിഷ്കർഷിക്കാറുണ്ട്. പതഞ്ജലി യോഗപീഠത്തിൽ വച്ച് നടന്ന ഒഡീഷനിൽ വച്ച് തിരഞ്ഞെടുത്ത പതിനാല് പേരാണ് ഷോയിൽ മാറ്റുരയ്ക്കുന്നത്. മാസ്റ്റർ ഷെഫ്, സ്പ്ലിറ്റ്സ്വില്ല, റോഡീസ് തുടങ്ങിയ ജനപ്രിയ ഷോകൾ നിർമിച്ച കൊളോസിയം മീഡിയയാണ് ഈ റിയാലിറ്റി ഷോയുടെയും നിർമാതാക്കൾ.

from movies and music rss http://ift.tt/2gqwk15
via IFTTT

Quiz: Nuts about robots

From Ultron and Optimus Prime to our very own Chitti, some of cinema's iconic characters have been bots. How well do you know them?

from The Hindu - Movies http://ift.tt/2vrKt4O
via IFTTT

സെലീന ഗോമസിൻ്റെ ഇൻസ്റ്റഗ്രാമിൽ ജസ്റ്റിൻ ബീബറുടെ നഗ്നചിത്രം

സെെബർ ലോകത്ത് സുരക്ഷിതത്വം എന്നൊന്നില്ല. സെലിബ്രിറ്റികളുടെ കാര്യം പറയുകയും വേണ്ട. ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ നിന്ന് പണി കിട്ടിയത് സെലീന ഗോമസിനാണ്. അമേരിക്കൻ ഗായികയും നടിയുമായ സെലീന ഇൻസ്റ്റാഗ്രാമിലെ വമ്പൻ താരമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്ന സെലിബ്രിറ്റിയാണ് സെലീന. 12.5 കോടി ആരാധകരാണ് സെലീനയ്ക്കുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം സെലീനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട ഉടനെ സെലീനയുടെ ഇൻസ്റ്റഗ്രാമിൽ മുൻ കാമുകൻ ജസ്റ്റിൻ ബീബറുടെ നഗ്നചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഗതി അറിഞ്ഞ സെലീന മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും പിന്നീട് ചിത്രം നീക്കം ചെയ്യുകയും ചെയ്തു.

from movies and music rss http://ift.tt/2x5bCtF
via IFTTT

ഇവരാണ് കരൺ ജോഹറുടെ ലോകം

സംവിധായകനും നിർമാതാവുമായ കരൺ ജോഹറിൻ്റെ ഇരട്ടക്കുട്ടികൾ ആരാധകർക്ക് സുപരിചിതരാണ്. ഫെബ്രുവരി ഏഴിനാണ് കരണിന് ഇരട്ടക്കുട്ടികൾ പിറന്നത്. രൂഹി ജോഹർ, യഷ് ജോഹർ എന്നാണ് കുഞ്ഞുങ്ങളുടെ പേര്. ഇപ്പോൾ തൻ്റെ പ്രിയപ്പെട്ട മക്കളുടെ പുതിയ ചിത്രം കരൺ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ്.എൻ്റെ ലോകം എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിലൂടെ കരൺ ചിത്രങ്ങൾ പങ്കുവെച്ചത്. വാടകഗർഭപാത്രത്തിൽ പിറന്ന കുഞ്ഞുങ്ങൾക്കായി കരൺ ഒരുക്കിയ നഴ്സറിയും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഷാരൂഖ് ഖാന്റെ ഭാര്യയും അടുത്ത സുഹൃത്തുമായ ഗൗരി ഖാനാണ് നഴ്സറി രൂപകൽപന ചെയ്തത്.

from movies and music rss http://ift.tt/2xMpBBF
via IFTTT

ഇനി അഭിയുടെയും അനുവിൻ്റേയും കഥ കാണാം

ടൊവീനോ തോമസ് നായകനാകുന്ന ചിത്രം അഭിയുടെ കഥ അനുവിന്റേയും ടീസർ പുറത്തിറങ്ങി. ഫഹദ് ഫാസിൽ തന്റെ ഫെയ്സ്ബുക്ക്പേജിലൂടെ ടീസർ ഷെയർ ചെയ്തു. പിയ ബാജ്പേയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വാഗമണ്ണിൽ സ്വന്തമായി ഒരു ജൈവ കൃഷിത്തോട്ടം തുടങ്ങുകയും ബ്ലോഗിൽ സെൽഫി വീഡിയോ പോസ്റ്റ് ചെയ്ത് കൃഷി പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അനുവിന്റെയും സോഫ്റ്റ്വെയർ എഞ്ചിനീയറായ അഭിനയുടെയും കഥയാണ് ചിത്രം പറയുന്നത്. ടൊവീനോ ആദ്യമായി ലിപ് ലോക്ക് ചുംബനത്തിന് തയ്യാറായി എന്നതും ചിത്രത്തിന്റെ സവിശേഷതയാണ്. ടൊവീനോയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രഭു, സുഹാസിനി, രോഹിണി എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സരിഗമ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായാഗ്രാഹിക എന്ന ബഹുമതി സ്വന്തമാക്കിയ ബി.ആർ. വിജയലക്ഷ്മിയാണ്. സംഗീത് ശിവൻ സംവിധാനം ചെയ്ത മലയാള ചിത്രമായ ഡാഡിയുടെ കഥ വിജയലക്ഷ്മിയുടേതായിരുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

from movies and music rss http://ift.tt/2wi8QjZ
via IFTTT

ഒറ്റ ഫ്രെയിമിൽ കാളിദാസനും ഭാവനയും

മലയാള സിനിമയുടെ പുതിയ വാഗ്ദാനമായ കാളിദാസനും ഭാവനയും ഒറ്റ ഫ്രെയിമിൽ. ഇതുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. ബെംഗളൂരുവിൽ നടന്ന നടിപ്രിയമണിയുടെ വിവാഹ സത്കാരത്തിനിടെ എടുത്ത ഫോട്ടോയാണ് വെെറലാകുന്നത്. ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം

from movies and music rss http://ift.tt/2wi49qy
via IFTTT

Technician dies during shooting of Anushka Sharma-starrer ‘Pari’ in West Bengal

Shah Alam reportedly touched the live wire at the shooting spot.

from The Hindu - Movies http://ift.tt/2xMcaSg
via IFTTT

ഹരിഹരന് വേണ്ടി വയലാര്‍ മാറ്റിയെഴുതി; നിരാശാകാമുകരുടെ ഹൃദയഗീതം അങ്ങിനെ ചരിത്രമായി

സന്യാസിനി എന്ന ഗാനം ഒരിക്കലെങ്കിലും മനസ്സിൽ മൂളാത്ത ഏതു മലയാളിയുണ്ട്? രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് പിന്നിൽ വയലാർ-ദേവരാജൻ യേശുദാസ് സഖ്യത്തിന്റെ ഇന്ദ്രജാല സ്പർശം മാത്രമല്ല, ഹരിഹരൻ എന്ന സംവിധായകന്റെ പ്രതിഭാവിലാസം കൂടിയുണ്ടെന്ന് അറിയുക. ഇന്നും ആ ഗാനം കേൾക്കുമ്പോൾ അറിയാതെ നെഞ്ചിൽ ഒരു ഗദ്ഗദം വന്നു തടയും. എന്റെ മാത്രം അനുഭവമായിരിക്കില്ല ഇത്. മലയാളികളുടെ എത്രയോ തലമുറകൾ ഹൃദയത്തോട് ചേർത്തുവെക്കുന്ന പാട്ടാണത്. ഹരിഹരന്റെ വാക്കുകൾ. രാജഹംസം ആദ്യമായി തിയറ്ററിൽ ചെന്ന് കണ്ട ദിവസം തന്നെ ആ ഗാനത്തോടുള്ള ജനത്തിന്റെ വൈകാരിക ബന്ധം ബോധ്യമായിരുന്നു ഹരിഹരന്. സ്ക്രീനിൽ നസീർ പാടി അഭിനയിക്കുമ്പോൾ എനിക്ക് ചുറ്റുമിരുന്ന പ്രേക്ഷകർ, പ്രത്യേകിച്ച് സ്ത്രീകൾ, കണ്ണീരൊപ്പുകയായിരുന്നു. അത്തരമൊരു അനുഭവം നടാടെ ആയിരുന്നു എനിക്ക്. സന്യാസിനിയെ ലോകമെങ്ങുമുള്ള മലയാളികളായ നിരാശാകാമുകരുടെ ഹൃദയഗീതമാക്കി മാറ്റിയ ഘടകം എന്തായിരിക്കാം? പ്രധാനമായും വയലാറിന്റെ കാവ്യഭംഗിയാർന്ന വരികൾ തന്നെ. ആ വരികളിലെ വിഷാദത്തെ ഈണം കൊണ്ട് ഒന്നു മൃദുവായി തൊട്ടിട്ടേയുള്ളൂ ദേവരാജൻ. എത്ര മാന്ത്രികമായിരുന്നു ആ സ്പർശം! പക്ഷേ, നിങ്ങൾ ഇപ്പോൾ കേൾക്കുന്ന വരികൾ അല്ല ആ പാട്ടിനു വേണ്ടി വയലാർ ആദ്യമെഴുതിയത്, ഹരിഹരൻ പറയുന്നു. എന്തിനായ് വന്നു നീ എന്നോ മറ്റോ ആയിരുന്നു തുടക്കം. വരികൾക്ക് കാവ്യഭംഗി കുറവല്ലായിരുന്നെങ്കിലും കഥാസന്ദർഭത്തിന്റെ ഭാവതീവ്രത പൂർണമായി ഉൾക്കൊള്ളാത്ത പോലെ. ഞാൻ ഉദ്ദേശിച്ച മാതിരി ആയില്ലല്ലോ എന്ന് മനസ്സു പറഞ്ഞു. വയലാറിനോട് വലിയ ആരാധനയാണ് അന്നും ഇന്നും. അതുകൊണ്ട് തന്നെ നേരിട്ട് പറയാൻ ഒരു സങ്കോചം. രണ്ടു മൂന്നു സിനിമ ചെയ്ത പരിചയമല്ലേ എനിക്കുള്ളൂ. പാട്ട് മാറ്റിയെഴുതാൻ പറഞ്ഞാൽ അത് അധികപ്രസംഗമായാലോ? മടിച്ചു മടിച്ചാണെങ്കിലും തന്റെ ആവശ്യം വിനയപൂർവ്വം വയലാറിന് മുന്നിൽ അവതരിപ്പിക്കുക തന്നെ ചെയ്തു ഹരിഹരൻ. ആ അധികപ്രസംഗം കവി ആസ്വദിച്ചിരിക്കണം. മറുത്തൊന്നും പറഞ്ഞില്ല അദ്ദേഹം. അനന്തരം സംഗീതമുണ്ടായി വാങ്ങിക്കാം അന്ന് ചെന്നൈയിൽ ആർ കെ ലോഡ്ജിലാണ് ഹരിഹരൻ താമസം. സുഹൃത്തും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനും ഉണ്ട് ഒപ്പം. ഒരു ദിവസം രാത്രി ഒന്നരയ്ക്ക് ഒരു ഫോൺ. അസമയത്തുള്ള വിളി ആയതുകൊണ്ടാണ് ചെറിയൊരു ആശങ്കയോടെയാണ് ചെന്ന് ഫോണെടുത്തത്. അപ്പുറത്ത് വയലാറിന്റെ ശബ്ദം. മുഖവുരയൊന്നും കൂടാതെ പാട്ടിന്റെ പുതിയ പല്ലവി വായിച്ചുകേൾപ്പിക്കുകയാണ് അദ്ദേഹം: സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ് വന്നു, ആരും തുറക്കാത്ത ഗോപുരവാതിലിൽ അന്യനെ പോലെ ഞാൻ നിന്നു.. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അമർത്തിയൊന്നു മൂളി കവിയുടെ ചോദ്യം: മതിയോ? ഒന്നും പറയാനാകാതെ നിന്നു ഞാൻ. അടുത്ത വരികളും വായിച്ചു കേൾപ്പിക്കുകയാണ് അദ്ദേഹം..രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാൻ എന്ന ഭാഗമെത്തിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. ഞാൻ ഉദ്ദേശിച്ച ഭാവം എത്ര വികാരതീവ്രമായാണ് വയലാർ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത്. കാലത്തിന് അപ്പുറത്തേക്ക് വളരാൻ പോകുന്ന ഗാനമാണ് അതെന്നു ആ നിമിഷം എന്റെ മനസ്സ് പറഞ്ഞു.. വരികൾ തയ്യാർ. ഇനി എല്ലാം സംഗീത സംവിധായകന്റെ കൈകളിലാണ്. പിറ്റേന്ന് തന്നെ ദേവരാജൻ മാസ്റ്റർ പാട്ട് കമ്പോസ് ചെയ്തു. പക്ഷെ ഒരു പ്രശ്നം. ചിട്ടപ്പെടുത്തിയ പാട്ട് ആരെയും കേൾപ്പിക്കുന്ന പതിവില്ല അദ്ദേഹത്തിന് സംവിധായകനെ പോലും. ഹരിഹരനാണെങ്കിൽ ട്യൂൺ കേൾക്കാൻ വല്ലാത്ത ആകാംക്ഷ. നിർമാതാവായ ഹരിപോത്തനോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു: അയ്യോ; അതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. ട്യൂൺ നേരത്തെ കേൾപ്പിക്കുന്ന പതിവേയില്ല മാഷിന്. റെക്കോർഡ് ചെയ്ത ശേഷം കേട്ടാൽ മതി എന്നാണു അദ്ദേഹത്തിന്റെ പോളിസി. വേണ്ടാത്ത കാര്യം ചോദിച്ച് ചീത്ത കേൾക്കാൻ ഞാനില്ല. ചെറുപ്പമാണ് ഹരിഹരൻ. അതുകൊണ്ട് തന്നെ ചങ്കൂറ്റത്തിന് കുറവുമില്ല. എന്തായാലും സിനിമ എന്റെതാനല്ലോ. ഗാനത്തിന്റെ മൂഡും ടെമ്പോയും ഒക്കെ അറിഞ്ഞ ശേഷം വേണം ചിത്രീകരണം പ്ലാൻ ചെയ്യാൻ. അതാണ് ആദ്യം മുതലേ എന്റെ രീതി. രണ്ടും കൽപ്പിച്ചു നേരിട്ട് മാഷെ ചെന്ന് കണ്ടു കാര്യം പറയാൻ തീരുമാനിക്കുന്നു ഹരിഹരൻ. ആവശ്യം ഉണർത്തിച്ചപ്പോൾ അമ്പരപ്പും കൗതുകവും അതിലേറെ ഗൗരവവും ഇടകലർന്ന മുഖഭാവത്തോടെ സംവിധായകനെ ആപാദചൂഡം നോക്കി മാഷ്. എന്നിട്ടൊരു ചോദ്യം: ട്യൂൺ കേട്ടിട്ട് താൻ എന്തോ ചെയ്യും? ഉത്തരമില്ലായിരുന്നു ഹരിഹരന്. നിമിഷങ്ങളോളം എന്തോ ചിന്തിച്ചിരുന്ന ശേഷം മാഷ് പറഞ്ഞു: ശരി, വാ. അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്തു വെച്ചിരുന്ന ഈണങ്ങൾ ഒന്നൊന്നായി ഹരിഹരനെ കേൾപ്പിച്ചു അദ്ദേഹം. മാഷിന്റെ ശബ്ദത്തിലാണ് പാട്ടുകൾ. അൽപം പതിഞ്ഞതെങ്കിലും വികാരദീപ്തമായ ആ ശബ്ദത്തിൽ സന്യാസിനി ഒഴുകിവന്നപ്പോൾ ഞാൻ സ്വയം മറന്നു. ഇത്രയും ഭാവാർദ്രമായി ആ ഗാനം പുനരാവിഷ്കരിക്കാൻ ഏതെങ്കിലും പാട്ടുകാരന് കഴിയുമോ എന്നായിരുന്നു എന്റെ ചിന്ത. Buy Books:രവി മേനോൻ രചിച്ച പുസ്തകങ്ങൾ വാങ്ങാം പാട്ടുകൾ മുഴുവൻ കേൾപ്പിച്ച ശേഷം ദേവരാജൻ പറഞ്ഞു: ഒരു സിനിമക്ക് പാട്ടുണ്ടാക്കാൻ ആരെങ്കിലും വന്നു പറഞ്ഞാൽ എടുത്തുചാടി പുറപ്പെടുന്നവനല്ല ഞാൻ. ആദ്യം തിരക്കഥ മുഴുവൻ വായിക്കും. ഗാന സന്ദർഭങ്ങൾ പരിശോധിക്കും. അവിടെ പാട്ടുകൾക്ക് പ്രസക്തിയുണ്ടോ എന്ന് നോക്കും. എല്ലാം ഒത്തുവന്നാലേ കമ്പോസ് ചെയ്യാൻ ഇരിക്കൂ. അതുകൊണ്ട് താൻ വിഷമിക്കേണ്ട കാര്യമേയില്ല; പാട്ടുകൾ നന്നാവും. സമാധാനമായി പൊയ്ക്കോ. ഏതു തരം സംഗീതത്തെയും ചൊൽപ്പടിക്ക് നിർത്താൻ കഴിവുള്ള മഹാനായ ഒരു കലാകാരന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ ആയിരുന്നു അവ. പിന്നീട് കുറെയേറെ ചിത്രങ്ങളിൽ ദേവരാജൻ ഹരിഹരനുമായി സഹകരിച്ചു. ഒരിക്കലും ട്യൂൺ കേൾക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും മാഷ് ഇങ്ങോട്ട് വിളിക്കും; ഈണങ്ങൾ കേൾപ്പിച്ചു തരും. ഹരിഹരൻ ചിത്രങ്ങളിലെ ദേവരാജ ഗീതികൾ കേട്ടാലറിയാം, ആ കൂട്ടുകെട്ടിന്റെ രസതന്ത്രം: പാതിരാത്തണുപ്പ് വീണു, പനിനീർമഴ, ദന്തഗോപുരം (ഭൂമിദേവി പുഷ്പിണിയായി), സൗരയൂഥ പഥത്തിൽ, കോടനാടൻ മലയിലെ (വെള്ളം), രാജസൂയം കഴിഞ്ഞു (അമ്മിണി അമ്മാവൻ), കണ്ണീർ പൂവേ കമലപ്പൂവേ (ശ്രീമാൻ ശ്രീമതി)... വിജയാ ഗാർഡൻസിൽ വെച്ചാണ് സന്യാസിനി ഷൂട്ട് ചെയ്തതെന്നോർക്കുന്നു ഹരിഹരൻ. യു രാജഗോപാൽ ആയിരുന്നു ഛായാഗ്രാഹകൻ. രാജഗോപാലിനെ കൂടാതെ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു രാജഹംസത്തിൽ ക്യാമറമാന്മാരായി ബാലു മഹേന്ദ്ര, മെല്ലി ഇറാനി, രാജാറാം. കെ ടി മുഹമ്മദ് കഥയും തിരക്കഥയും എഴുതിയ ആ ചിത്രം സൂപ്പർ ഹിറ്റായി. ഒപ്പം പാട്ടുകളും ചെമ്പകം പൂക്കുന്ന താഴ്വരയിൽ (മാധുരി), പച്ചിലയും കത്രികയും (ജയചന്ദ്രൻ), പ്രിയേ നിൻ ഹൃദയമൊരു പിയാനോ (യേശുദാസ്), കേശഭാരം (മനോഹരൻ) എന്നിവ ഓർക്കുക. ഇവിടെ മറ്റൊരു കൗതുകം കൂടി. ഗ്രാമഫോൺ റെക്കോർഡിന്റെയോ റേഡിയോയുടെയോ പിന്തുണയില്ലാതെ തന്നെ ജനഹൃദയങ്ങൾ കീഴടക്കിയവയായിരുന്നു രാജഹംസത്തിലെ ഗാനങ്ങൾ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? രാജഹംസത്തിൽ കേശഭാരം എന്ന ഗാനം പാടിയ മനോഹരൻ ആ കഥ ഓർത്തെടുക്കുന്നതിങ്ങനെ: കൊളംബിയ ആണ് അന്നത്തെ പ്രമുഖ റെക്കോർഡിംഗ് കമ്പനി. രാജഹംസത്തിന്റെ നിർമാതാക്കളായ സുപ്രിയയുടെ കരാറും അവരുമായി തന്നെ. പക്ഷെ കൊളംബിയക്ക് ഒരു കുഴപ്പമുണ്ട്. അലസന്മാരാണ്. റെക്കോർഡ് പുറത്തിറക്കാൻ ചിലപ്പോൾ മൂന്നും നാലും മാസം എടുക്കും. ആയിടക്കാണ് പോളിഡോർ എന്നൊരു പുതിയ കമ്പനിയുടെ വരവ്. പിൽക്കാലത്ത് തെന്നിന്ത്യയിലെ പ്രമുഖ സിനിമാനടനായി മാറിയ ത്യാഗരാജൻ ആണ് തുടക്കത്തിൽ പോളിഡോറിന്റെ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ രാജഹംസത്തിന്റെ റെക്കോർഡ് ഇറക്കിത്തരാം എന്ന് ത്യാഗരാജൻ വാക്ക് നൽകിയപ്പോൾ ദേവരാജൻ മാസ്റ്റർ സമ്മതിച്ചു. സുപ്രിയക്ക് കൊളംബിയയുമായി കരാറുള്ള കാര്യം പാവം മാസ്റ്റർ അറിഞ്ഞിരുന്നില്ല. അത് വലിയ പ്രശ്നമായി. കേസായി. കോടതി നടപടികൾ നീണ്ടു നീണ്ടു പോയതോടെ പടത്തിന്റെ റെക്കോർഡ് പുറത്തിറക്കാൻ പറ്റാത്ത സ്ഥിതി വന്നു. ഇന്നത്തെ പോലെ ടി വിയും ഇന്റർനെറ്റും ഒന്നും സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാലം. പാട്ടുകൾ റേഡിയോയിൽ വന്നാലേ ശ്രദ്ധിക്കപ്പെടൂ. റെക്കോർഡ് ഇല്ലാതെ ആകാശവാണി എങ്ങനെ പാട്ടുകൾ പ്രക്ഷേപണം ചെയ്യും? മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നായി മാറിയ സന്യാസിനി പോലും റേഡിയോയിൽ കേട്ടിരുന്നില്ല അക്കാലത്ത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ശ്രോതാക്കളുടെ ആവശ്യം ശക്തമായപ്പോൾ യേശുദാസിന്റെ ഏതോ ഗാനമേളാ കാസറ്റിൽ നിന്ന് പകർത്തിയെടുത്ത സന്യാസിനി ജനത്തെ കേൾപ്പിക്കേണ്ടി വന്നു ആകാശവാണിക്ക്. ഏറെ കാലം കഴിഞ്ഞാണ് സിനിമയുടെ ഒറിജിനൽ സൗണ്ട് ട്രാക്ക് തന്നെ റേഡിയോയിലും ഇന്റർനെറ്റിലും കേട്ട് തുടങ്ങിയത്. നടനോ ഗായകനോ ആകാനായിരുന്നു കുട്ടിക്കാലത്ത് ഹരിഹരന്റെ മോഹം. തുടങ്ങിയത് പാട്ടുകാരനയിട്ടാണ്. സ്കൂളിലെയും പ്രാദേശിക കലാ സംഘടനകളുടെയും ഒക്കെ വേദികളിൽ മുഹമ്മദ് റഫിയുടെ പാട്ടുകൾ സ്ഥിരമായി പാടിയിരുന്നു അന്ന്. പിന്നെ ഒരു ഘട്ടത്തിൽ നടനുമായി. പല പല നാടകങ്ങളിൽ അഭിനയിച്ചു. വീട്ടുകാരും കൂട്ടുകാരുമെല്ലാം കരുതിയത് ഞാൻ അഭിനയത്തിലോ സംഗീതത്തിലോ ചെന്നു പെടും എന്നായിരുന്നു. അടുത്തിടെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ബുക്ക് എടുത്തു മറിച്ചുനോക്കിയപ്പോൾ രസം തോന്നി. റഫിയെ പോലൊരു മഹാഗായകനും രാജ്കപൂറിനെ പോലൊരു മഹാനടനും ഒക്കെയായി വളരാനാണ് എല്ലാവരുടെയും ആശംസ. പക്ഷെ ഹരിഹരൻ രണ്ടുമായില്ല (ഇടയ്ക്കൊരിക്കൽ സുഹൃത്തായ ഐ വി ശശിയുടെ നിർബന്ധം മൂലം ഈ മനോഹര തീരം എന്ന ചിത്രത്തിൽ കടമിഴിയിതളാൽ കളിയമ്പെയ്യും എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും); പകരം അറിയപ്പെടുന്ന സംവിധായകനായി; മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചു. പ്രേംനസീറും മമ്മുട്ടിയും മോഹൻലാലും ഉൾപ്പെടെ പ്രഗല്ഭരായ നടന്മാരെ സ്വന്തം സിനിമകളിൽ അഭിനയിപ്പിച്ചു; യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും പോലുള്ള എത്രയോ പ്രതിഭാധനരായ ഗായകരുടെ ശബ്ദമാധുരി ആ ചിത്രങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു. അതായിരിക്കാം എന്റെ നിയോഗം,-ഹരിഹരൻ ചിരിക്കുന്നു. എം കൃഷ്ണൻ നായർ, എ ബി രാജ്, എംഎസ് മണി തുടങ്ങിയവരുടെ സംവിധാന സഹായിയായിരിക്കുമ്പോഴേ നിരവധി ഗാനചിത്രീകരണങ്ങളിൽ പങ്കാളിയിട്ടുണ്ട് ഹരിഹരൻ. ആദ്യം ഷൂട്ടിംഗിൽ സഹകരിച്ച ഗാനരംഗം കളക്ടർ മാലതിയിലെ നീലക്കൂവളപ്പൂവുകളോ ആണെന്നാണ് ഓർമ്മ. നസീറിന്റെ സൗന്ദര്യം അമ്പരന്നു നോക്കിനിന്നിട്ടുണ്ട് അന്ന്. വയലാർ-ബാബുരാജ് സഖ്യത്തിന്റെ മനോഹരഗാനം. ബാബുരാജിനെ കോഴിക്കോട്ടു വച്ചേ അറിയാം. അദ്ദേഹത്തിന്റെ പാട്ടുകളോട് വലിയ ഭ്രമമായിരുന്നു. ഹാർമോണിയം വായിച്ചു ബാബു കമ്പോസ് ചെയ്യുന്നത് കാണാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിരിക്കാറുണ്ടായിരുന്നു. അന്നേ മനസ്സിൽ ഉറച്ചതാണ്, എന്നെങ്കിലും സ്വതന്ത്രമായി ഒരു സിനിമ ചെയ്യുകയാണെങ്കിൽ അതിന്റെ സംഗീതം ബാബുരാജിനെ ഏൽപ്പിക്കണമെന്ന്. ലേഡീസ് ഹോസ്റ്റലിൽ സംഗീത സംവിധായകനായി ബാബുരാജ് വരുന്നത് അങ്ങനെയാണ്. എ വി എം തിയറ്ററിൽ നടന്ന പൂജ എങ്ങനെ മറക്കും? എന്റെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. ശ്രീകുമാരൻ തമ്പി എഴുതി ബാബുരാജ് ഈണമിട്ട ആദ്യത്തെ പാട്ടിന്റെ റെക്കോർഡിംഗ് നടക്കുന്നു: ചിത്രവർണ കൊടികളുയർത്തി ചിത്രശലഭം വന്നല്ലോ, ചിത്തിരപ്പൊൻമലരേ എന്റെ ശുക്രദശയും ഉദിച്ചല്ലോ... എൽ ആർ ഈശ്വരി പാടിയ ആ പാട്ട് ഇന്ന് കേൾക്കുമ്പോൾ എനിക്ക് തോന്നും തമ്പിയുടെ വരികൾ എത്ര പ്രവചനാത്മകമായിരുന്നു എന്ന് ആ പടത്തോടെ സത്യത്തിൽ എന്റെയും ശുക്രദശ ഉദിക്കുകയായിരുന്നു; പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എല്ലാം ഈശ്വര കൃപ.ഒരു നിമിഷം കണ്ണുകളടച്ച് കൈകൂപ്പുന്നു ഹരിഹരൻ. (മാതൃഭൂമി ബുക്സ്പ്രസിദ്ധീകരിച്ച അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തിൽ നിന്ന്)

from movies and music rss http://ift.tt/2wIGyjF
via IFTTT

Battle of ‘epic’ proportions

Debutant Bilahari’s Porattam cost a total ₹25,000 and had a crew of three

from The Hindu - Movies http://ift.tt/2iIEzGo
via IFTTT

Festivities at the marquee

With four big releases this week, will it be full house for cinemas in town?

from The Hindu - Movies http://ift.tt/2x4dPpj
via IFTTT

പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് മോഹന്‍ലാലും

ബാഹുബലിയിൽ പ്രഭാസും റാണ ദഗ്ഗുബട്ടിയും തമ്മിലായിരുന്നു മത്സരം. ബാഹുബലിക്കുശേഷം പ്രഭാസ് വേഷമിടുന്ന സാഹോയിൽ ഒപ്പം നിന്ന് മത്സരിക്കാൻ ഒരുങ്ങുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാലാണ്. തെലുങ്കിലും തമിഴിലുമായി സുജീത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആക്ഷൻ ത്രില്ലറായ സാഹോ. ആക്ഷൻ രംഗങ്ങൾ യഥേഷ്ടമുള്ള ചിത്രത്തിൽ ഒരു ചാരന്റെ വേഷമാണ് പ്രഭാസിന്. മോഹൻലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങൾ അറിവായിട്ടില്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രം തന്നെയാണ് എന്നതാണ് പുറത്തുവരുന്ന വാർത്തകൾ. ലാലിനും പ്രഭാസിനും ഒപ്പം വൻ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. ബോളിവുഡ് താരം ശ്രദ്ധ കപൂർ ഇതിലൂടെ തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ടെലിവിഷൻ അവതരണ രംഗത്തെ ഹോട്ട് സ്റ്റാറായ മന്ദിര ബേദിയുമുണ്ട് ചിത്രത്തിൽ. കൽക്കി എന്നൊരു നെഗറ്റീവ് കഥാപാത്രത്തെയാണ് മന്ദിര അവതരിപ്പിക്കുന്നത്. ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കർ, ചങ്കി പാണ്ഡെ, നീൽ നിതിൻ മുകേഷ്, തമിഴ് താരം അരുൺ വിജയ്, എന്നിവരാണ് മറ്റ് താരങ്ങൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജനത ഗ്യാരേജ്, മനമാന്ത (മലയാളത്തിൽ വിസ്മയം) എന്നിവയുടെ വമ്പൻ വിജയങ്ങൾക്കുശേഷം മോഹൻലാലിന് തെലുങ്കിൽ വൻ ഡിമാന്റാണ്. ഇതാണ് ലാലിനെ പുതിയ ചിത്രത്തിലേയ്ക്കുള്ള വഴി തുറന്നതെന്നാണ് അറിയുന്നത്. പ്രഭാസിനെ ഇന്ത്യൻ സിനിമയുടെ വമ്പൻ താരമാക്കിയ ബാഹുബലിയിലേയ്ക്കും മോഹൻലാലിനെ പരിഗണിച്ചിരുന്നു എന്നൊരു വാർത്ത ഉണ്ടായിരുന്നു നേരത്തെ. ചിത്രത്തിൽ സത്യരാജ് അവിസ്മരണീയമാക്കി കട്ടപ്പയുടെ വേഷമായിരുന്നു രാജമൗലി ലാലിനുവേണ്ടി നീക്കിവച്ചത് എന്നായിരുന്നു സ്ഥിരീകരിക്കാത്ത വാർത്ത. ഈ നഷ്ടം സഹോയിലൂടെ ലാൽ തീർക്കുമെന്ന പ്രതീക്ഷയിലാണ് ടോളിവുഡ്.

from movies and music rss http://ift.tt/2xwE5Xl
via IFTTT

‘Fearless in front of the camera’

On a high with ‘Arjun Reddy’, Vijay Deverakonda discusses what makes him an uninhibited actor

from The Hindu - Movies http://ift.tt/2xwVsqI
via IFTTT

The Art of the matter

Irish actor Art Parkinson gets candid about his experience in Kubo and the Two Strings and working as a child artiste

from The Hindu - Movies http://ift.tt/2xwBCw1
via IFTTT

എന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും വന്നിട്ടില്ല, സംഭവം ഇങ്ങനെയാണ്- ബാബു ആന്റണി

ഹാർവി ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിലെ ഹൂസ്റ്റണിൽ ദുരിതത്തിലായവരിൽ മലയാളികളുമുണ്ട്. നടൻ ബാബു ആന്റണിയുടെ നഗരത്തിലുള്ള വസതിയിൽ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയ വാർത്ത കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ബാബു ആന്റണിയും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയെന്നും ഒരു മൈൽ ചുറ്റളവിലുള്ള വീടുകളിൽ പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി അറിഞ്ഞുവെന്നുമായിരുന്നു തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ ഇത് ബാബു ആന്റണിയുടെ വീട്ടിലെ സംഭവമായി തെറ്റിദ്ധരിക്കപ്പെട്ടു. തുടർന്നാണ് നടൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. രക്ഷാപ്രവർത്തകർക്കും അമേരിക്കയിലെ മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ ബാബു ആന്റണി ചീങ്കണ്ണി ഒഴുകിയെത്തിയത് തന്റെ വീട്ടിൽ അല്ലെന്ന് പറയുന്നു. എന്റെ വീടിന്റെ വാർത്ത കണ്ട് പലരും വിളിച്ചു. എന്റെ വീട്ടിലല്ല ആ സംഭവം. ഒന്നരമൈൽ മാറിയുള്ള വീട്ടിലാണ്. പക്ഷെ ഇപ്പോൾ അതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവം അനുഗ്രഹിക്കട്ടെ- ബാബു ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു.

from movies and music rss http://ift.tt/2whA2j7
via IFTTT

ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി, ശരീരം മരവിച്ചതുപോലെ തോന്നി: ബോബിയുടെ സംവിധായകന്‍ പറയുന്നു

കൊച്ചു സിനിമയുമായി എത്തുന്നവർക്ക് നമ്മുടെ നാട്ടിൽ വേണ്ടത്ര പരിഗണന കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് ഷെബിയുടെ ചൗഗട്ടിന്റെ അനുഭവം പറയുന്നത്. അന്യഭാഷാ സിനിമകളുടെ കുത്തൊഴുക്കിൽ ബോബി എന്ന കൊച്ചു സിനിമക്ക് വേണ്ടത്ര സമയം കിട്ടിയില്ല. ഇതൊരു ഉദാത്തമായ സൃഷ്ടിയൊന്നുമല്ല പക്ഷെ കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. കുറച്ച് കൂടി സമയം കിട്ടിയെങ്കിൽ- സംവിധായകൻ പറയുന്നു. പ്രതിസന്ധികൾ ഏറെ തരണം ചെയ്താണ് ഷെബി ഈ ചിത്രം സാധ്യമാക്കിയത്. എല്ലാ സാഹചര്യങ്ങളും പ്രതികൂലമായിരുന്നിട്ടും ഷെബിയും ചിത്രത്തിന്റെ നിർമാതാവും തോറ്റു കൊടുക്കാൻ തയ്യാറായില്ല. ഇപ്പോൾ ഏതാനും തിയേറ്ററുടമകൾ ഈ കൊച്ചു സിനിമയ്ക്കൊപ്പമുണ്ട്. അതുകൊണ്ടു തന്നെ ഓണ ചിത്രങ്ങൾക്കൊപ്പം ബോബിയും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ച് ഷെബി മനസ്സു തുറക്കുന്നു. ബോബി ഉണ്ടായതിങ്ങനെ എന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ സംഭവമാണ് ബോബിയിലേക്ക് എന്നെ നയിച്ചത്. അവർ ഒരു പയ്യനുമായി സ്നേഹത്തിലായിരുന്നു. എറണാകുളത്തെ വലിയ പണക്കാരാണ് ആ പയ്യന്റെ കുടുംബം ഇവരാണെങ്കിൽ ഒരു സാധാരണ കുടുംബം. വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. രജിസ്റ്റർ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പയ്യന്റെ വീട്ടുകാർ ഒരുപാട് ഗുണ്ടകളുമായി വന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. പെൺകുട്ടി നിസ്സഹായയായി പോയി. അവൾ വീട്ടിലേക്ക് പോയില്ല. ഒറ്റയ്ക്ക് ഒരു ഫ്ളാറ്റെടുത്ത് താമസിച്ചു സാഹചര്യങ്ങളോട് പൊരുതി. അവസാനം അവൾ വിജയിച്ചു. ഈ സംഭവമാണ് ബോബിയിലേക്ക് നയിച്ചത്. പക്ഷെ ഇതു പൂർണമായും ആ പെൺകുട്ടിയുടെ കഥയല്ല. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സാഹചര്യവശാൽ കടന്നു വരുന്ന ഒരു 21 വയസ്സുകാരന്റെ കഥയാണിത്. ആദ്യം ഉണ്ടായത് മിയയുടെ കഥാപാത്രമാണ്. നിരഞ്ജന്റെ കഥാപാത്രത്തെ പിന്നീട് എഴുതി ചേർത്തതാണ്. ആദ്യം മണിയൻ പിള്ള രാജു താൽപര്യം കാണിച്ചില്ല സ്ക്രിപ്റ്റ് പൂർത്തിയാക്കിയതിന് ശേഷം ഞാൻ നായകനെ അവതരിപ്പിക്കാൻ ഒരാളെ തേടി നടക്കുകയായിരുന്നു. 21 വയസ്സുള്ള ഒരു പയ്യൻ വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം ട്രിവാൻഡ്രം ക്ലബിൽ വച്ച് മണിയൻ പിള്ള രാജുവിനെ കണ്ടു. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ മകനെ കുറിച്ച് പറഞ്ഞു. ലണ്ടനിൽ പഠിക്കുകയാണെന്നും സിനിമയോട് താൽപര്യമുണ്ടെന്നും എല്ലാം പറഞ്ഞു. നിരഞ്ജന്റെ ഫോട്ടോ കണ്ടപ്പോൾ എന്റെ ക്യാരക്ടറിന് ചേരുമെന്ന് തോന്നി. ഞാൻ രാജു ചേട്ടനോട് പറഞ്ഞപ്പോൾ ആദ്യം താൽപര്യം കാണിച്ചില്ല. കാരണം എന്റെ ആദ്യ ചിത്രം പ്ലസ് ടു പരാജയമായിരുന്നു. രാജു ചേട്ടൻ നിരഞ്ജനെ ഏതെങ്കിലും സീനിയർ സംവിധായകന്റെ സിനിമയിലൂടെ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. സ്ക്രിപ്റ്റ് വായിച്ചിട്ടു പതുക്കെ പറയാമെന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം പിറ്റേ ദിവസം തന്നെ എന്നെ വിളിച്ചു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ താൽപര്യം തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. മിയക്കും ആദ്യം കോൺസെപ്റ്റ് ഇഷ്ടമായില്ല. എന്നാൽ മിയയുടെ അമ്മക്ക് സ്ക്രിപ്റ്റ് വായിച്ചപ്പോൾ നല്ല ഇഷ്ടമായി. മിയയോട് സ്ക്രിപ്റ്റ് വായിച്ചു നോക്കാൻ അമ്മ പറഞ്ഞു. വായിച്ചു നോക്കിയപ്പോൾ മിയ സമ്മതിച്ചു. ഒരു സംവിധായകനും കാണാൻ പാടില്ലാത്ത കാഴ്ചയായിരുന്നു അത് പല തിയേറ്ററുകാർക്കും അന്യഭാഷാ സിനിമകളും മാസ് സിനിമകളും മതി. നമ്മുടെ സിനിമ എത്ര നല്ല അഭിപ്രായം നേടിയാലും അവർ കളിപ്പിക്കില്ല. പുതുമുഖ താരങ്ങളാണെങ്കിൽ സിനിമയ്ക്ക് അവർ വില തരില്ല. അതുകൊണ്ട് സിനിമ കാണാൻ ജനങ്ങൾക്ക് സമയം കൊടുക്കില്ല. പെട്ടന്നു തന്നെ എടുത്തുമാറ്റും. യാത്രക്കിടെ ഒരു സംവിധായകൻ ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഒരു കാഴ്ച കണ്ടു. ബോബിയുടെ പുത്തൻ പോസ്റ്ററിന് മേലെ ഒരു തമിഴ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നു. ഞാൻ മരവിച്ചു പോയി. എനിക്ക് കടുത്ത വിഷമമാണ് തോന്നിയത്. പക്ഷെ പ്രതികരിക്കാനായില്ല. ബോബി കണ്ടവരാരും മോശമാണെന്ന് പറഞ്ഞില്ല. ഉദാത്തമായ സൃഷ്ടിയൊന്നുമല്ല പക്ഷെ ഒരു നല്ല സിനിമയാണ്. എന്നാൽ ഇപ്പോൾ ഞങ്ങളെ പിന്തുണക്കുന്ന തിയേറ്ററുടമകളുമുണ്ട്. നിർമാതാവ് സംഗീർ ഹൈദരോസ് ചില തിയേറ്ററുടമകളെ നേരിട്ട് കണ്ട് സംസാരിച്ചു. സിനിമ ഓടിച്ചില്ലേലും ഒന്നു കണ്ട് നോക്കാൻ പറഞ്ഞു. അങ്ങിനെ ബോബി കണ്ട് പലർക്കും ഇഷ്ടമായിട്ടുണ്ട്. സംഗീറിന്റെ മനക്കരുത്ത് തന്നെയാണ് ബോബിയെ പിടിച്ചു നിർത്തിയത്. ഇത്ര നല്ല ഒരു നിർമാതാവിനെ ലോകത്ത് ഒരു സംവിധായകനും ലഭിക്കില്ല. ഓണത്തിന് ബോബിയുമുണ്ട്. കാരണം ഞങ്ങൾക്കൊപ്പം കുറച്ച് തിയേറ്ററുകളുണ്ട്. ബോബിയുടെ പ്രോമോഷൻ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് ഞങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ട്. കാരണം സൂപ്പർസ്റ്റാറുകളുടെ സിനിമയൊന്നും അല്ലല്ലോ. മിയയുടെയും നിരഞ്ജന്റെയും കെമിസ്ട്രി എന്റെ അഭിപ്രായത്തിൽ ആണിനും പെണ്ണിനും ഒരേ വിവാഹപ്രായം മതി. പ്രായത്തിൽ മുതിർന്ന സ്ത്രീയെ വിവാഹം കഴിച്ചാൽ എന്താണ് കുഴപ്പം? സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ഞാൻ ബോബിയിലൂടെ പറയാൻ ഉദ്ദേശിച്ചതും ഈ സന്ദേശമാണ്. സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്ന ചിത്രമാണിത്. നിരഞ്ജന്റെയും മിയയുടെയും കെമിസ്ട്രി തന്നെയാണ് ബോബിയുടെ വിജയം. പലരും എന്നോട് ചോദിച്ചു മിയയും നിരഞ്ജനും പ്രണയത്തിലാണോയെന്ന്. കഥാപാത്രങ്ങളായി മാറിയപ്പോൾ അഭിനയിക്കുന്നവർക്ക് പ്രണയം തോന്നാറുണ്ട്. പ്രേക്ഷകർക്ക് അങ്ങിനെ തോന്നിയെങ്കിൽ അതവരുടെ അഭിനയ മികവാണ്. ഭാര്യയാണ് എന്റെ കരുത്ത് അച്ഛനും അമ്മയും സിനിമയുടെ പിറകെ പോകുന്നതിന് വഴക്കു പറഞ്ഞിട്ടുണ്ട്. സിനിമ വിടാൻ ഉപദേശിച്ചിട്ടുണ്ട്, ഇപ്പോഴും അതുതന്നെ പറയുന്നു. അവർക്ക് സിനിമയോട് താൽപര്യമില്ല. പക്ഷെ ഭാര്യയുടെ പിന്തുണയാണ് എന്നെ മുന്നോട്ട് കൊണ്ട് പോകുന്നത്. ഭാര്യയ്ക്ക് ജോലിയുണ്ട് അവളുടെ സാലറി കൊണ്ടാണ് മൂന്ന് നാല് കൊല്ലം ഞങ്ങൾ ജീവിച്ചത്. അവൾ ടീച്ചറാണ്.

from movies and music rss http://ift.tt/2vInihD
via IFTTT

Tuesday, August 29, 2017

ഞണ്ടുകളുടെ നാട്ടിലേക്ക് അഹാന ആദ്യം ഇല്ലെന്ന് പറഞ്ഞു, കാരണമിതായിരുന്നു

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം താൻ തയ്യാറായില്ലെന്ന് അഹാന കൃഷ്ണ. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഹാനയുടെ വെളിപ്പെടുത്തൽ. നിവിന്റെ സഹോദരിയുടെ കഥാപാത്രമായിരുന്നു എന്നെ തേടിയെത്തിയത്. ഞാൻ ആദ്യം താൽപര്യമില്ലെന്ന് പറഞ്ഞു. എന്നാൽ കഥ പൂർണമായി കേട്ടപ്പോൾ എനിക്ക് ഇഷ്ടം തോന്നി. അങ്ങിനെ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു- അഹാന പറഞ്ഞു. മികച്ച അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ തമിഴ് സിനിമയോടും താൽപര്യമുണ്ടെന്ന് അഹാന വ്യക്തമാക്കി. അജിത്, സൂര്യ, വിജയ് എന്നിവർക്കൊപ്പം അഭിനയിക്കുന്നത് എന്റെ സ്വപ്നമാണ്- അഹാന കൂട്ടിച്ചേർത്തു. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ്.

from movies and music rss http://ift.tt/2iHsO33
via IFTTT

കര്‍ണാടക സംഗീതത്തില്‍ ജാതിയും ശ്രേഷ്ഠ വിചാരവും സ്പഷ്ടമായി നിലനില്‍ക്കുന്നുണ്ട്- ടിഎം കൃഷ്ണ

അമേരിയ്ക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ ബാരക് ഒബാമയുടെ പ്രചാരണ മുദ്രാവാക്യം ആയിരുന്നു ചെയ്ഞ്ച്. മാറ്റത്തിൽ നമുക്ക് വിശ്വസിയ്ക്കാം (In CHANGE we believe)എന്ന പരസ്യവാചകത്തിനൊപ്പം അണികൾ യെസ് വീ ക്യാൻ എന്നേറ്റു പറഞ്ഞു. മാറ്റത്തിന് വേണ്ടി മാത്രമുള്ള ഒരു മാറ്റം കൊണ്ടായില്ല,മറിച്ചു മാറ്റം അനിവാര്യം എന്നൊരു തിരിച്ചറിവിൽ ആണ് ലോകം മുന്നേറുന്നത്.മാറ്റമെന്ന വിഷയം സംഗീതത്തിലേക്ക് ചുരുങ്ങുമ്പോൾ ആരുണ്ട് ഒരു സമൂല പരിഷ്കരണവാദി? തന്റെ ആലാപന വൈദഗ്ധ്യം ഒന്ന് കൊണ്ട് മാത്രം അതിവേഗം പ്രശസ്തിയിലേക്ക് എത്തിച്ചേർന്ന യുവ സംഗീതജ്ഞൻ ആണ് ടീ എം കൃഷ്ണ.മികച്ച കലാകാരൻ എന്ന് പ്രതിഷ്ഠിക്കപ്പെട്ട ആ പദവിയിൽ നിന്നും അയാൾ എഴുന്നേറ്റ് ചുറ്റും നോക്കി. നമ്മൾ മാറിയേ തീരൂ എന്ന് അയാൾ ഉറക്കെ വിളിച്ചു പറയുന്നു, നിരന്തരം കലഹിക്കുന്നു. കൃഷ്ണയെ അസ്വസ്ഥൻ ആക്കുന്ന വിഷയങ്ങൾ സംഗീതത്തിലൊതുങ്ങുന്നില്ല. കുഞ്ഞുങ്ങൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിൽ അയാൾ പ്രതികരിച്ചു. ബീഫ് കഴിച്ചതിനു കൊല്ലപ്പെട്ട ഒരു പാവത്തിന് വേണ്ടി പ്രധാന മന്ത്രിയ്ക്ക് അയാൾ എഴുതി. പ്രത്യേകിച്ച് ബദ്ധപ്പാടൊന്നുമില്ലാതെ വെറും പ്രതികരണ തൊഴിലാളികൾ മാത്രമായി അഭിപ്രായങ്ങൾ അന്തരീക്ഷത്തിലോട്ടു എയ്തു വിടുന്ന കൂട്ടരെ പോലെ ചെറുതാകുന്നില്ല. കൃഷ്ണ പലതും ചെയ്തു കാണിക്കുന്നു. വെറും വേഷംകെട്ടൽ എന്നും ,ഉൽകൃഷ്ടം എന്നും അയാളുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെട്ടു. പൂച്ചെണ്ടുകളും കല്ലേറുകളും അയാളെ തെല്ലും ബാധിക്കുന്നില്ല. ടീ എം കൃഷ്ണ യോട് സംസാരിയ്ക്കാൻ ഒരു അവസരം ഒരുക്കി തന്നത് എന്റെ ഗുരുനാഥൻ ചന്ദ്രമന ആണ്. ചോദിക്കൂ ,ഞാൻ പറയാമല്ലോ എന്നൊരു ശരീര ഭാഷയുമായി അതീവ സൗഹാർദ്ദ ഭാവത്തിലാണ് കൃഷ്ണ. അത് കൊണ്ട് തന്നെ ചോദ്യോത്തര മാതൃകയിൽ ഇന്നത്തെ പംക്തി അവതരിപ്പിക്കുന്നു. അങ്ങേയറ്റം അപകീർത്തിപരമായ ഹരിയാനയിലെ കപട സന്യാസി വിഷയം ആണ് ഇന്നത്തെ വാർത്ത. സമകാലീന വിഷയങ്ങളിൽ കൃഷ്ണ നിരന്തരം പ്രതികരിയ്ക്കുന്നു.ഒറ്റപ്പെട്ട ശബ്ദം ആയി തീരുന്നില്ലേ? എന്ത് കൊണ്ട് മറ്റു സംഗീതജ്ഞരുടെ പ്രതികരണങ്ങൾ ലഭിക്കുന്നില്ല? അതൊരു നയകുശലത ആണോ അതോ അറിവില്ലായ്മയോ നിഷ്ക്രിയത്വമോ ആകുമോ? നിങ്ങൾ കർണാടക സംഗീതജ്ഞരെ മാത്രം ആണോ ഉദ്ദേശിയ്ക്കുന്നത്. എങ്കിൽ അവർ തങ്ങളുടെ കലയ്ക്കു മാത്രം ഔന്നിത്യം (Elite art)ഉണ്ടെന്നു വിശ്വസിക്കുന്നത് കൊണ്ടാകാം. സ്വയം അവർ ശ്രേഷ്ഠർ (Elitist) എന്ന് ധരിയ്ക്കുന്നുമുണ്ട്. ശുദ്ധമായ കർണാടക സംഗീതത്തിൽ നിറഞ്ഞു നിൽക്കുന്ന അശുദ്ധി ആണ് യഥാർഥത്തിൽ ഈ ശ്രേഷ്ഠത സങ്കല്പം. ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്ന കലയെ പ്രതിനിധാനം ചെയ്യുന്ന, സ്വയം ശ്രേഷ്ഠർ എന്ന് വിളിക്കുന്ന അവർ എന്തിനു തങ്ങൾ പ്രതികരിക്കണം എന്ന് വിചാരിക്കുന്നുണ്ടാകും. ജാതി യും ശ്രേഷ്ഠ വിചാരവും(Caste Elitism) സ്പഷ്ടമായി നിലനിൽക്കുന്നുണ്ട്. കർണാടക സംഗീതത്തിൽ ബ്രാഹ്മണ മേൽക്കോയ്മ ഉണ്ടെന്നു അങ്ങ് പറയുന്നു.കൃഷ്ണ ഈ കർണാടക സംഗീത വ്യവസ്ഥിതിയുടെ ഭാഗം ആണ്. ബ്രാഹ്മണനും ആണ്.ഉള്ളിൽ നിന്നും കൊണ്ട് വിമർശിയ്ക്കുന്നത് എളുപ്പം അല്ല താനും. സിസ്റ്റത്തിന്റെ തന്റെ ഭാഗം ആയ ഒരാൾ വിമർശിയ്ക്കുമ്പോൾ അതിനു കൂടുതൽ സ്വീകാര്യത ന്യായം ആയും ലഭിക്കണം.തങ്ങൾക്കു പിന്തുണ ലഭിക്കുന്നുണ്ടോ? ഞാൻ ഇൻസൈഡർ മാത്രം അല്ലല്ലോ.ഒരേ സമയം ഞാൻ ഔട്ട് സൈഡർ കൂടി ആണ്. ഞാൻ പുറത്തു നിന്നും കാര്യങ്ങൾ നോക്കി കാണുന്നുണ്ട്, മനസ്സിലാക്കുന്നുണ്ട്.ബ്രാഹ്മണ മേൽക്കോയ്മയും ഉണ്ട്, അല്ലാത്തവരോട് വിവേചനവും ഉണ്ട്.ഇല്ലെന്നു പറയുന്നവർ മദ്രാസിലെ സഭകളിൽ വരുന്ന കേൾവിക്കാരുടെ ജാതി തിരിച്ചുള്ള സെൻസസ് എടുക്കുന്നുണ്ടോ? ഇല്ല. സാമൂഹിക വ്യവസ്ഥിതിയെയും ക്രിയേറ്റിവിറ്റിയെയും ഇതിൽ കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുന്നു.അന്യപ്രവേശനം (Exclusive & Elitist ) ഇല്ലാത്ത ശ്രേഷ്ഠ കല തന്നെ ആണ് കർണാടക സംഗീതം. ഒരു മനുഷ്യ ജീവിയും മറ്റൊന്നിനേക്കാൾ ശ്രേഷ്ടരല്ല.ഒരു കലയും മറ്റൊന്നിനും മുകളിൽ നിൽക്കുന്നുമില്ല. ഒരു നെയ്യാറ്റിൻകര വാസുദേവന്റെ പേര് മാത്രം ഉയർത്തി പിടിച്ചു ഇവിടെ അബ്രാഹ്മണരും പേരെടുത്തല്ലോ എന്ന് പറയുന്നതിൽ കഴമ്പില്ല. അവിടെ വരെ എത്തി ചേരാൻ അവർ അനുഭവിച്ച യാതനകൾ കുറിച്ച് ആരെങ്കിലും സ്മരിക്കുന്നുണ്ടോ? മരണ ശേഷം ആഘോഷിക്കുക എന്നുള്ള നമ്മുടെ സ്ഥിരം പരിപാടി തന്നെ അല്ലെ അത് ? സ്ത്രീകളുടെ കാര്യമോ? ബാല്യ കാലത്തും വാർധക്യത്തിലും അവരെ ആഘോഷിക്കുന്നു. മധ്യ കാലത്തോ അവരുടെ ഏറ്റവും ശോഭയാർന്ന പ്രായത്തിൽ അവർക്കെന്തു പിന്തുണ കൊടുക്കുന്നു? ഇടയ്ക്കു എപ്പോഴോ മാത്രം സംഭവിക്കുന്ന അബ്രാഹ്മണ സംഗീതജ്ഞരുടെ ഉദാഹരണം കൊണ്ട് ഈ യാഥാർഥ്യത്തെ മറച്ചു പിടിയ്ക്കാൻ പറ്റില്ല.കർണാടക സംഗീതത്തിൽ ജാതിയുണ്ട്. പിൻതുണ ലഭിക്കുന്നുണ്ട്.പ്രവർത്തനങ്ങൾക്കു മുന്നിൽ ഞാൻ എന്ന് അവകാശപ്പെടുന്നില്ല. കൂടെ നിൽക്കുന്ന എന്നോടൊപ്പം പിന്തുണയുമായി നിരവധി പേര് ചേരുന്നുണ്ട്. അത് കൊണ്ടാണോ എല്ലാവരെയും ഉൾപ്പെടുത്തൽ (Inclusiveness)എന്നൊരു ആശയം അങ്ങ് അവതരിപ്പിച്ചത് ? ഞാൻ ഉദ്ദേശിച്ചത് അങ്ങയുടെ നേതൃത്വത്തിൽ നടക്കുന്ന കല പ്രവർത്തനങ്ങൾ ആണ്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഭരതനാട്യ കച്ചേരി. മുക്കുവകുടിയിൽ കർണാടക സംഗീത കച്ചേരി. വ്യത്യസ്തങ്ങൾ ആയ കലകളെ ഏകോപിപ്പിക്കുക എന്നൊരു വല്യ കർത്തവ്യം(Diverse Arts & Inclusiveness). സഭകളുടെ ഉള്ളിൽ നിന്നും ക്ലാസിക്കൽ കലകളെ പുറത്തു കൊണ്ട് വരുന്നു. അത് പോലെ പുറത്തു നിൽക്കുന്ന ,നിഷേധിക്കപ്പെട്ടവരെ സഭയ്ക്കുള്ളിൽ എത്തിയ്ക്കാൻ സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടോ? കർണാടക സംഗീതത്തെ ക്ലാസിക്ക് എന്നും മറ്റൊന്നിനെ ഫോക്ക് എന്നും വിളിക്കുന്നതിനോട് യോജിപ്പില്ല. റെയിൽവേ സ്റ്റേഷനിൽ ക്ലാസിക്കൽ എന്ന് വിളിക്കപ്പെടുന്ന ആർട് നടത്തുക അല്ല ഉദ്ദേശം. ഒരു പൊതു ഇടത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്നു എന്ന് മാത്രം കാണൂ. കുപ്പം മാർഗഴി ഉത്സവം നടത്തിയ, മുക്കുവ സമുദായം താമസിക്കുന്ന ഇടങ്ങളിൽ കർണാടക സംഗീതം മാത്രമല്ല അവതരിക്കപ്പെട്ടത്. പറയാട്ടവും വില്ലു പാട്ടും കൂത്തും ഒക്കെ അവിടെ നടത്തി.പൊതു ഇടങ്ങളിൽ അവതരിക്കപ്പെടുമ്പോൾ കൂടുതൽ പേർക്ക് അത് കാണുവാൻ അവസരം ലഭിക്കും എന്നൊരു കണക്കു കൂട്ടലും അതിനു പിന്നിലുണ്ട്. പ്രതീക്ഷ ഉണ്ട, മാറ്റങ്ങൾ ആരംഭിച്ചു കഴിഞ്ഞുവല്ലോ. ഞങ്ങൾ വെയ്ക്കുന്നത് ചെറിയ കാൽചുവടുകൾ മാത്രമാണ്. എങ്കിലും തുടങ്ങി വെച്ച മാറ്റങ്ങൾ ഏറ്റു പിടിക്കാൻ നിരവധി പേര് വന്നു ചേരുന്നു. പുറത്തു നിന്നും അകത്തേയ്ക്കു എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്- അടുത്തിടെ ഒൻപതു നാദസ്വര വിദ്വാൻമാരെ തിരഞ്ഞു പിടിച്ചു പ്രധാന സഭകളിൽ അവതരിപ്പിച്ചു. സാമ്പ്രദായികം അല്ലാത്ത ഇടങ്ങൾ, സ്റ്റേഷനും കടപ്പുറവും ഒക്കെ - അവിടെ പരിപാടി അവതരിപ്പിക്കുവാൻ പ്രശസ്തർ തയ്യാറുകുമോ? അതൊരു പ്രശ്നമേ അല്ല.പെരുമയുള്ള ആർട്ടിസ്റ്റുകൾ ആരും സഹകരിക്കാതെ ഇരുന്നില്ല. പൊതുവിടങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ ആര്ടിസ്റ്റിനെ കിട്ടാതെ വന്നിട്ടില്ല. നമ്മൾ ഇൻക്ലൂസീവ്നെസ്സിനെ കുറിച്ചു പറഞ്ഞുവല്ലോ. ഭിന്നലിംഗക്കാരുമായി ചേർന്ന് അങ്ങ് പരിപാടി അവതരിപ്പിച്ചു. ആ അനുഭവത്തെ കുറിച്ച് ട്രാൻസ് വിമൻ (ജോഗപ്പാസ്)സംഗീതജ്ഞരുമായി ചേർന്ന് പരിപാടി അവതരിപ്പിച്ചു.ഞാൻ അങ്ങേയറ്റം ശ്രദ്ധാലു ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സ്വീകരിയ്ക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.അധികാരവും കുത്തകാവകാശവും മൂലം ആനുകൂല്യ നിഷേധങ്ങൾക്കു പാത്രം ആയ ഒരു സമൂഹം. അവരെ എങ്ങനെ പരിപാടിയ്ക്കായി നിയോഗിക്കണം(Engagement) എന്ന് ആഴത്തിൽ ചിന്തിച്ചു. പരിപാടി വിജയം ആയി തീർന്നു.ഒപ്പം ഞാൻ സ്വയം പരിപോഷിക്കപ്പെട്ടു.അത്ര മികച്ചതയായിരുന്നു ജോഗപ്പസുമായുള്ള അനുഭവം. നിറം കുറഞ്ഞ സ്ത്രീ സംഗീതജ്ഞർക്കു വേദികൾ ലഭിയ്ക്കാൻ ബുദ്ധിമുട്ടുന്നു എന്നൊരു പ്രസ്താവന കൃഷ്ണയുടെ ഒരു അഭിമുഖത്തിൽ ഈ ദിവസങ്ങളിൽ വന്നു. ഒട്ടൊരു കൗതുകത്തോടെ ആ ഫെയ്സ്ബുക്ക് പോസ്റ്റ് ഞാൻ ഷെയർ ചെയ്തപ്പോൾ നിരവധി പ്രതികരണങ്ങൾ എനിക്ക് ലഭിച്ചു. വിവേചനങ്ങളെ(Discrimination) കുറിച്ച് പറയുന്നതിന്റെ ഒപ്പം ഈ നിറം എന്ന ഘടകം അടിവരയിടുന്നത് എന്ത് കൊണ്ട്? സ്ത്രീ സംഗീതജ്ഞർ വിവേചനം നേരിടുന്നുണ്ട്. പുരുഷ നിയന്ത്രീകതമായ സംഗീത ലോകത്ത് അവരെ പിന്നോക്കം മാറ്റി നിർത്തുന്നു.കർണാടക സംഗീതത്തിന് മാത്രം ആയി നിറം എന്ന ഘടകത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ല. ഒരു മാതിരി എല്ലാ കലകളിലും അങ്ങനെ അല്ലെ? ഞാൻ പറഞ്ഞത് നിറം കുറഞ്ഞ സ്ത്രീകൾക്ക് വേദികൾ കിട്ടാൻ ശരിയ്ക്കും ബുദ്ധിമുട്ടുണ്ട്. സിനിമകളിൽ നായികയ്ക്ക് വെളുപ്പ് വേണ്ടേ. നിറം കുറഞ്ഞിരുന്നിട്ടും വിജയം വരിച്ച ഏതാനും ചില കലാകാരികളുടെ കാര്യം പറഞ്ഞു ഖണ്ഡിച്ചിട്ടു കാര്യമുണ്ടോ?അമേരിക്കയിൽ വർണ വിവേചനം കാണിക്കുന്നു എന്ന് ഇന്ത്യക്കാർ എങ്കിൽ ഒരിക്കലും പരാതിപ്പെടാൻ പാടില്ലല്ലോ! അമേരിക്കയിൽ ജോലി ചെയ്തു നിങ്ങൾ പൈസ ഉണ്ടാക്കുന്നു,അമേരിക്കയിൽ നിറം കുറഞ്ഞവർ ഉന്നത പദവിയിൽ എത്തിയ ഉദാഹരണങ്ങൾ.ഇതെടുത്തു പറഞ്ഞു അവിടെ നിറത്തിന്റെ പേരിൽ വിവേചനം ഇല്ല എന്ന് തീർത്തും പറയാൻ പറ്റുമോ? കൃഷ്ണയ്ക്ക് ഒരു പാട് വിശേഷണങ്ങൾ ഉണ്ടല്ലോ? ധിക്കാരി,വായാടി,ശ്രദ്ധ പിടിച്ചു പറ്റലുകാരൻ, അഹങ്കാരി, വേഷംകെട്ട്- എന്ത് തോന്നുന്നു ? (ചിരിയ്ക്കുന്നു)ലേബൽ എനിക്ക് അടിച്ചു തരുന്നതല്ലേ.എന്റെ പേരിനൊപ്പം ടാഗ് ചെയ്യപ്പെട്ട കുറെയേറെ വിശേഷണങ്ങൾ ഉണ്ട്.അതിൽ എനിക്കെന്തു ഉത്തരവാദിത്വം.വേറൊരാൾക്ക് എന്നേ കുറിച്ചുള്ള പരിപ്രേക്ഷ്യം എന്നേ ബാധിക്കുന്നില്ല. കൃഷ്ണയുടെ കച്ചേരികളുടെ ഇപ്പോഴത്തെ ഒരു ഘടന (Template) ഉണ്ടല്ലോ. മാറ്റത്തിന് വേണ്ടി ഒരു മാറ്റം ഉണ്ടാക്കുക ആണോ? നിങ്ങൾ ഉപയോഗിച്ച വാക്കിനോട് വിയോജിക്കുന്നു.കർണാടക സംഗീത കച്ചേരിക്ക് ഒരു ഫോർമാറ്റ് ഉണ്ടെന്നു ആര് പറഞ്ഞു?നിങ്ങൾ പറയുന്നു. ഉചിതം ആയ ഒരു വാക്കു എനിക്ക് കിട്ടുന്നില്ല.ടെംപ്ളേറ്റ് എന്ന് പറയുന്നില്ല. കൃഷ്ണ ഇപ്പോൾ അവതരിപ്പിച്ചു വരുന്ന ഒരു പ്രത്യേകത. ഘടന എന്നോ ഫോർമാറ്റ് എന്നോ വിളിക്കാൻ പറ്റില്ലെങ്കിൽ എന്ത് വിളിക്കും എന്ന് എനിക്കറിയില്ല. ഉദാഹരണത്തിന് കൃഷ്ണ എന്തിനു അട താള വർണം കച്ചേരിയുടെ മധ്യ ഭാഗത്തു പാടുന്നു. ഒരു സംഗീത രൂപത്തിന്റെ സൗന്ദര്യം മുഴുവൻ പുറത്തു കൊണ്ട് വരിക,കലയെ കാട്ടുക എന്നൊരു പ്രയോഗം കൃഷ്ണയുടെ കർണാടിക് സ്റ്റോറി എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.എന്നാലും... നിങ്ങൾ വീണ്ടും കച്ചേരിയുടെ ആദ്യ ഭാഗം മധ്യ ഭാഗം എന്ന് പറയുന്നു.വർണം ഒരു വാമപ്പിനു മാത്രം എന്നൊരു ചിന്തയോടെ അവതരിപ്പിക്കുക ആണോ പ്രധാനം? വര്ണത്തിന് ഒരു സ്ട്രക്ച്ചറും സൗന്ദര്യവും(Aesthetics) ഉള്ളത് നിങ്ങൾ കാണുന്നില്ലേ? വര്ണത്തിന് സ്വരങ്ങൾ പാടരുത് എന്ന് നിങ്ങൾ എന്തിനു അനുശാസിക്കണം. ഒരു രാഗ ആലാപനത്തിനു ശേഷം കൃതി എന്ന് നിങ്ങൾ എന്തിനു ശഠിയ്ക്കുന്നു.രാഗം ആലപിക്കാതെ തനിയെ താനത്തിനു നില നില്ക്കാൻ പറ്റില്ല എന്നത് നിങ്ങളുടെ വിശ്വാസം അല്ലെ? ആസ്വാദകരുടെ കൈയടി മാത്രം ആണോ വേണ്ടത് ?കേൾവിക്കാരനെ സന്തോഷിപ്പിക്കാൻ മാത്രം ആണ് സംഗീതജ്ഞന്റെ ആവശ്യം എന്ന ചിന്ത തന്നെ വളരെ ബാലിശം ആണ്. കർണാടക സംഗീതത്തിന്റെ അത്രയും ഒരു കാർക്കശ്യം ഹിന്ദുസ്ഥാനി സംഗീതത്തിൽ ഇല്ലെന്നു ഞാൻ കരുതുന്നു.നിയമങ്ങളുടെ അതിരുകൾക്കും അപ്പുറം അവിടെ വലിയ തോതിൽ പര്യവേക്ഷണം ഒക്കെ നടക്കുന്നില്ലേ? അങ്ങനെ തീർത്ത് പറയണ്ട.അവർക്കു അവരുടെ ഭാണ്ഡക്കെട്ടുകൾ (Baggage)ഉണ്ട് (ചിരിക്കുന്നു) ശരിയ്ക്കും അങ്ങനെ ബാഗ്ഗജ് ഉണ്ടോ? പിന്നില്ലേ?നമ്മൾ എല്ലാരും മുതുകത്ത് വികാരപരവും സംഗീതപരവും ഒക്കെ ആയി കുറെ ബാഗേജ് ചുമക്കുന്നുണ്ട്. ഹിന്ദുസ്ഥാനി സംഗീതജ്ഞർക്കും അവരുടേതായ സംഘര്ഷങ്ങളും കാഴ്ചപ്പാടുകളും പ്രശ്നങ്ങളും ഒക്കെ ഉണ്ട്.കുറച്ചു കാണണ്ട. കൃഷ്ണ പിറകിൽ ഇരിക്കുന്ന ഉപ പക്കക്കാരെ മുന്നോട്ടു ഇരുത്തി. ഉപ പക്കം എന്ന് വിളിക്കുന്നത് ശരിയാണോ? എന്ത് കൊണ്ട് അത് സബ്ബ് ആയി?മുന്നിലോട്ടു സ്ഥാനം മാറ്റി കിട്ടിയ ആർട്ടിസ്റ്റുകൾ അങ്ങയോട് എന്ത് പറഞ്ഞു? അതൊരു സ്ഥാന മാറ്റം മാത്രം അല്ല.പിന്നിൽ ഇരിക്കുമ്പോൾ നിങ്ങൾ ഘടം എങ്ങനെ ആണ് കേട്ടത്.നിങ്ങൾ ശരിയ്ക്ക് കേട്ടിരുന്നുവോ?.എന്തായിരുന്നു നിങ്ങളുടെ കേൾവി അനുഭവം? ഘടം മുന്നോട്ടു മാറി ഇരുന്നപ്പോൾ സംഭവിച്ച സൗണ്ടിങ് ചെയ്ഞ്ച് നിങ്ങൾ ശ്രദ്ധിച്ചുവോ? ആകെയുള്ള കച്ചേരി അനുഭവം എങ്ങനെ?നിങ്ങൾ തന്നെ വിലയിരുത്തൂ. സഹ കലാകാരന്മാർക്കൊക്കെ സന്തോഷം തന്നെ. നമ്മൾ പല തട്ടുകളായി വേണം ആലോചിക്കുവാൻ. കർണാടക സംഗീതത്തെ റെയിൽ വേ സ്റ്റേഷനിൽ ഒക്കെ അവതരിപ്പിച്ചാൽ അതിന്റെ വിശുദ്ധി നശിക്കുന്നു എന്ന പരാതിയെ കൃഷ്ണ എങ്ങനെ നോക്കി കാണുന്നു? എന്താണീ പവിത്രത.നിങ്ങൾ പറയുന്ന പവിത്രതയെ നിങ്ങൾ ചേർത്ത് വെയ്ക്കുന്നത് നേരത്തെ പറഞ്ഞ ശ്രേഷ്ഠത ബോധത്തോടൊപ്പം മാത്രമാണ്.ഞാൻ പറഞ്ഞുവല്ലോ, ഒരു പൊതു ഇടത്തിൽ നടത്തുന്ന കച്ചേരി.അങ്ങനെ കണ്ടാൽ മതിയല്ലോ. കർണാടക സംഗീതത്തിലെ ഭക്തിയെ കുറിച്ച്. കൃഷ്ണ പാടുമ്പോൾ ഭക്തി എന്ന വികാരത്തെ ശരിയ്ക്കും തൊട്ടുണർത്തി എന്ന് പ്രേക്ഷകർ പറയുന്നുണ്ടല്ലോ.എന്ത് കരുതുന്നു? കൃഷ്ണ നീ ബേഗനെ എന്ന് ഞാൻ പാടിയപ്പോൾ കൃഷ്ണനെ ദർശിച്ചു എന്ന് കാഴ്ചക്കാരന് തോന്നാം.അവിടെ കൃഷ്ണൻ പ്രത്യക്ഷപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ കേൾക്കുന്നവരുടെ അനുഭവത്തെ ചോദ്യം ചെയ്യാൻ ഞാൻ ആര്?ഞാൻ എന്തിനു തർക്കിക്കണം? ഭക്തിയുടെ അമിത പ്രസരം ഉണ്ടോ. പണ്ട് കച്ചേരിയുടെ രണ്ടാമത്തെ പകുതിയിൽ പാടി കേട്ടിരുന്ന ജാവളികൾ ഒക്കെ മറഞ്ഞു പോയി. ജാവളികളുടെ വരികളിലെ രതി ഭാവം (Erotic Content) ആണോ കാരണം. രതി വന്നാൽ ഭക്തി ഇല്ല എന്നൊരു അരക്ഷിതാവസ്ഥ ഉണ്ടായിക്കാണുമോ? ഭക്തി വരുമല്ലോ. ഉയർന്ന സമുദായത്തിന്റെ കൈപ്പിടിയിൽ ആണ് കർണാടക സംഗീതം. അതോടൊപ്പം ചേരുന്നത് ഹിന്ദു ആചാരങ്ങളും.ഭക്തി നിറഞ്ഞു നിൽക്കുമല്ലോ. നിങ്ങൾ വീണ്ടും കച്ചേരിയ്ക്കു ആദ്യ ഭാഗം അവസാന ഭാഗം എന്ന് പറയുന്നു. അത് ശരിയല്ലെന്ന് ഓർമിപ്പിക്കട്ടെ.ഭക്തി മുഴുവൻ പുറത്തു വരാനായി ത്യാഗരാജ കൃതികളുടെ അർഥം മനസിലാക്കി പാടാൻ നമ്മൾ ആവശ്യപ്പെടുന്നുണ്ട്. രതി നിറഞ്ഞ ജാവളികളുടെ അർഥം ശരിയായി മനസിലാക്കൂ എന്ന് നിർബന്ധം ഇല്ല.അപ്പോൾ നമുക്ക് രണ്ട് തരം നിലപാടുകൾ ആണ്. ഉദാഹരണത്തിന് വിണ്ട ജേസര എന്ന വരി യുടെ അർഥം ആർക്കും അറിയണ്ട. (കൃഷ്ണ അന്നത്തെ കച്ചേരിയ്ക്കു രണ്ടാമതായി പാടിയത് ധർമപുരി സുബ്ബരായരുടെ പരുലന്ന മാട്ട എന്ന കാപ്പി രാഗത്തിൽ ഉള്ള ജാവളി ആണ്.രാഗാലാപനവും സ്വര പ്രസ്താരവും ഉണ്ടായിരുന്നു.പറയുന്ന കാര്യങ്ങൾ പാടുമ്പോൾ അടയാളങ്ങളായി തെളിയുന്നത് , എന്നിലെ ചോദ്യ കർത്താവിനെ പിന്നീട് ശരിയ്ക്കും തൃപ്തിപ്പെടുത്തി) വിദ്യാ വനം ഇടയ്ക്കു സന്ദർശിയ്ക്കാറുണ്ടോ ? ആനക്കട്ടിയിൽ എന്റെ അമ്മ നടത്തുന്ന സ്കൂൾ ആണ്.എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസത്തിനു അവകാശം ഉണ്ടെന്നും അവർ ഭയം ഇല്ലാതെ ആത്മവിശ്വത്തോടെ വളരണം, ചോദ്യങ്ങൾ ചോദിച്ചു വളരണം എന്നിങ്ങനെയുള്ള അമ്മയുടെ സ്വപ്നങ്ങൾ ആണ് സ്കൂൾ ആയി തീർന്നത്. ട്രൈബൽ മേഖലയിൽ ഉള്ള കുട്ടികൾ കൂടുതൽ ആയി അവിടെ പഠിക്കുന്നു. അമ്മയെ ഇടയ്ക്കു സഹായിക്കും. ശരിയ്ക്കും ആരാണ് കൃഷ്ണ -ആക്ടിവിസ്റ്റ് ആണോ ? ലേബൽ വേണ്ട. മ്യുസിഷ്യൻ മാത്രം ആണ് ഞാൻ. എന്റെ ജീവിതത്തിലേക്കു തുറന്നു വെച്ചിരിക്കുന്ന ജനാലകൾ ആണ് സംഗീതം. വേറെ ജനാലകൾ ഇല്ല. കൃഷ്ണ സ്വന്തം സംഗീതവും പ്രവർത്തനങ്ങളും നിര്ണയിക്കാറുണ്ടോ? നിർണയം അല്ല, കൂടുതലായി ചിന്തിക്കാറുണ്ട് .എന്റെ സുഹൃത്തുക്കൾ ഉണ്ട് ,ഭാര്യ സംഗീത ശിവകുമാർ ഉണ്ട്.എന്നെ അവർ വിലയിരുത്താറുണ്ട്.എല്ലാ പിന്തുണയും അവർ തരുന്നുണ്ട് എല്ലാവരും കൊതിയ്ക്കുന്ന മാർഗഴി സംഗീത സീസണിൽ കച്ചേരി പാടുന്നില്ലെന്നു കൃഷ്ണ തീരുമാനിച്ചു. കൃഷ്ണയ്ക്ക് നല്ല കുട്ടി ആയി തന്നെ ഇരുന്നാൽ പോരെ?സംഗീത കലാനിധി ഒക്കെ ലഭിക്കേണ്ട സംഗീതജ്ഞൻ അല്ലെ നിങ്ങൾ? സംഗീത കലാനിധി എന്നല്ല ഒരു പുരസ്കാരവും എന്ന ഭ്രമിപ്പിക്കുന്നില്ല. ഭ്രമിപ്പിക്കുന്നത് പിന്നെന്താണ് ?സംഗീതം മാത്രം കൃഷ്ണയ്ക്ക് സ്വയം മതിപ്പു തോന്നുന്ന ഒരു വൗ ഫാക്ടർ ഉണ്ടോ? (ഉറക്കെ ചിരിക്കുന്നു)ഇല്ല, എനിക്ക് എല്ലാം സംഗീതം മാത്രമാണ് അനുവദിച്ചതിലേറെ സമയം കൃഷ്ണ സംസാരിച്ചു. ഉടൻ തന്നെ അദ്ദേഹത്തിന് കച്ചേരി പാടേണ്ടതുണ്ട്.സംഗീതാചാര്യൻ ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് സമാപ്തി കുറിയ്ക്കുന്നത് കൃഷ്ണയുടെ സംഗീതാർച്ചനയോട് കൂടിയാണ്.കച്ചേരി ദിവസം ശബ്ദത്തിനു വിശ്രമം എന്ന സങ്കൽപം കാണില്ലേ എന്ന് ഞാൻ അഭുതപ്പെട്ടു.ഇന്നും നാട്ടിൻപുറം ആയി തുടരുന്ന പുന്നയത്ത്, ആ ഇല്ലത്തിന്റെ ഒരു വശത്തൊരുക്കിയ പന്തലിൽ കൃഷ്ണ പാടി.സംസാരത്തിലെ പൊരുളുകൾ പാട്ടിൽ കടന്നു വന്നത് കൗതുകത്തോടെ ഞാൻ കേട്ടു.മായാമാളവഗൗള രാഗത്തിൽ മേരുസമാന എന്ന കൃതി പാടിയപ്പോൾ അവിടിവിടെ ക്ഷണപ്രഭയിൽ ശെമ്മാങ്കുടി തെളിയുന്നല്ലോ എന്ന് മനസ്സിലോർത്തതും കൃഷ്ണ ആലാപനം നിർത്തി.ഗുരു ശെമ്മങ്കുടി മാമതന്റെ എൺപത്തി ഒൻപതാം വയസ്സിൽ ഇതേ കൃതിയ്ക്കു കല്പനസ്വരങ്ങൾ പാടുമ്പോൾ മേരു വിനു മുൻപ് മഹാ എന്ന സ്വരാക്ഷര പ്രയോഗം ചേർത്തു കാട്ടിക്കൊടുത്തത് കൃഷ്ണ വിശദീകരിച്ചു.വാർധക്യത്തിലും ശെമ്മങ്കുടിയുടെ മനസ്സും തലച്ചോറും എത്ര സൂക്ഷ്മതയോടെ പ്രവർത്തിച്ചിരുന്നു എന്നും കൃഷ്ണ ആശ്ചര്യപ്പെട്ടു.

from movies and music rss http://ift.tt/2gnS0dY
via IFTTT

നഷ്ടമായത് ബിജിബാലിന്റെ ശക്തി -സന്തോഷ് വര്‍മ

നർത്തകി, ഗായിക, നൃത്താധ്യാപിക.. വീട്ടമ്മയുടെ റോളിൽ തിളങ്ങുമ്പോഴും ശാന്തി ബിജിബാൽ സർഗാത്മകയുടെ വഴിയിൽ തന്റേതായ ചെരാതുകൾ തെളിച്ചിരുന്നു, നിശബ്ദമായി. ഏറെ ഒച്ചപ്പാടുകളുണ്ടാക്കാത്ത പ്രസന്നമായ പ്രകൃതമായിരുന്നു അവരുടേതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവരുടെ കലയും അത്തരത്തിലുള്ളതായിരുന്നെന്ന് കാലം പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെ ആശുപത്രിയിൽ പൊടുന്നനെ അണഞ്ഞുപോയത് സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ മാത്രമായിരുന്നില്ല. ഇനിയുമേറെ ഉയരങ്ങളിലേക്ക് മുന്നേറാവുന്ന ഒരു കലാകാരി കൂടിയായിരുന്നെന്ന് ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും. നൃത്തവും സംഗീതവും ചെറുപ്പം മുതലേ അവർക്കൊപ്പമുണ്ടായിരുന്നു. വിവാഹവും കുടുംബവുമായപ്പോഴും അവർ അത് നഷ്ടമാകാതെ കാത്തു. ഭാര്യയുടെ അഭിരുചികൾ ബിജിബാലിന് പലപ്പോഴും ജീവിതത്തിലെന്നപോലെ കരിയറിലും താങ്ങായി. ബിജിബാൽ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആൽബത്തിൽ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം ബിജിബാലിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ സകലദേവ നുതേയിലും നൃത്തം സംവിധാനം ചെയ്ത് അവതരിപ്പിച്ചതും ശാന്തിയായിരുന്നു. ഏറെ മുന്നേറേണ്ട ആളായിരുന്നു ശാന്തി. ഇപ്പോൾ നഷ്ടമായത് ബിജിബാലിന്റെ ശക്തിയാണ് - ഗാനരചയിതാവും ബിജിബാലിന്റെ കുടുംബസുഹൃത്തുമായ സന്തോഷ് വർമ പറയുന്നു. സകലദേവ നുതേയുടെ വരികളും സന്തോഷിന്റേതാണ്. ബിജിബാലും കുടുംബവുമായി വർഷങ്ങളുടെ പരിചയമുണ്ട്. കാണുന്ന അന്നുമുതൽ ഇന്നുവരെ ഒരേ രീതിയിൽ നിഷ്ക്കളങ്കമായി പെരുമാറിയിരുന്ന ആളാണ് ശാന്തി. ഞാനും ബിജിബാലും ചേർന്ന് ഒരുക്കിയിട്ടുള്ള പല ഗാനങ്ങളുടെയും കോറസിൽ ശാന്തിയുടെ ശബ്ദവുമുണ്ട്. ശാന്തിയുടെ പെട്ടെന്നുള്ള വേർപാട് ഒരു ഞെട്ടലാണ്. ജീവിതം എത്ര നൈമിഷികമാണെന്നാണ് അവരുടെ മരണം നമ്മെ ഓർമിപ്പിക്കുന്നത് -സന്തോഷ് പറയുന്നു. രഞ്ജിത് ശങ്കർ സംവിധാനത്തിൽ ഈ വർഷമിറങ്ങിയ രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിന്റെ കോറിയോഗ്രഫിയും നിർവഹിച്ചിട്ടുണ്ട് ശാന്തി. ചിത്രത്തിലെ പല നൃത്തരംഗങ്ങളിലും ശാന്തിയെ കാണാം. നേട്ടങ്ങളുടെ പടികൾ ചവിട്ടിക്കയറാൻ തുടങ്ങുമ്പോഴാണ് മുപ്പത്താറാം വയസിൽ അവർ പൊടുന്നനെ മറഞ്ഞത്.

from movies and music rss http://ift.tt/2wPKdgc
via IFTTT

ദിലീപിന് ജാമ്യം കിട്ടാത്തതു കൊണ്ടല്ല രാമലീല വൈകുന്നത്- ടോമിച്ചന്‍ മുളകുപാടം

കൊച്ചി: ദിലീപ് നായകനായ രാമലീലയുടെ റിലീസ് അടുത്ത മാസമുണ്ടാകുമെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീവിന് ജാമ്യം കിട്ടാത്തതു കൊണ്ടല്ല ചിത്രത്തിന്റെ വർക്കുകൾ കഴിയാത്തതിനാലാണ് റിലീസിങ് വൈകുന്നത്. റിലീസിങ് തീയതി നിശ്ചയിച്ചിട്ടില്ല. തിരുമാനിച്ചാൽ പിന്നെ മാറ്റമുണ്ടാകില്ല -ടോമിച്ചൻ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടണമെന്നാണ് തന്റെയും തന്നെപ്പോലുള്ള ഒരുപാട് പേരുടെയും ആഗ്രഹം. ദിലീപ് എന്റെയൊരു പടത്തിലെ നായകനാണ്. എന്നാൽ കോടതിയുടെ പരിഗണനയില്ലള്ള കേസിന്റെ കാര്യത്തിൽ ഒന്നും പറയാനില്ലെന്നും ടോമിച്ചൻ കൂട്ടിച്ചേർത്തു.

from movies and music rss http://ift.tt/2voYxf9
via IFTTT

കഴിഞ്ഞ ഓണത്തിന് 'സെന്‍ട്രല്‍ ജയില്‍', ഈ ഓണത്തിന് സബ് ജയില്‍

വല്ലാത്തൊരു അറംപറ്റലിന്റെ കാലമാണിത് നടൻ ദിലീപിന്. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിറകെ തൊട്ടതെല്ലാം പിഴയ്ക്കുന്ന അവസ്ഥയിലാണ് മാസങ്ങൾക്ക് മുൻപ് വരെ മലയാള സിനിമ അടക്കിവാണ സൂപ്പർസ്റ്റാർ. പഴയ ചിത്രങ്ങളും അതിലെ രംഗങ്ങളും ഡയലോഗുകളുമെല്ലാം ഓരോന്നായി തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ദിലീപിനെ. സൂപ്പർ, മെഗാ സ്റ്റാറുകളും പുതുതലമുറക്കാരും ഒരുപോലെ ഓണം റിലീസിന്റെ ഒരുക്കത്തിൽ കഴിയുമ്പോൾ ജയിലിൽ ഓണമുണ്ണാൻ ഒരുങ്ങുകയാണ് ഇപ്പോൾ ജയിലിൽ അഴിയെണ്ണുന്ന പഴയ ജനപ്രിയ നായകൻ. ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇനി ഓണത്തിന് മുൻപ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം തരപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഇതുവരെയുള്ള ഒട്ടുമിക്ക ഓണക്കാലത്തും ദിലീപിന് പുത്തൻ റിലീസുകൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ബോക്സ് ഓഫീസിൽ വൻ ഓളങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഓണത്തിന് ഇറങ്ങിയ ചിത്രം എല്ലാ അർഥത്തിലും അറംപറ്റലായിരിക്കുകയാണ് ദിലീപിന്. അറസ്റ്റിനുശേഷം ട്രോളുകാർ കൊണ്ടാടുന്ന, സുന്ദർദാസിന്റെ വെൽക്കം ടു സെൻട്രൽ ജയിൽ ആയിരുന്നു കഴിഞ്ഞ വർഷത്തെ ദിലീപിന്റെ ഓണച്ചിത്രം. മോഹൻലാലിന്റെ ഒപ്പം, പൃഥ്വിരാജിന്റെ ഊഴം, കുഞ്ചാക്കോ ബോബന്റെ കൊച്ചൗവ്വ പൗലോ എന്നിവയോട് മത്സരിച്ച; സപ്തംബർ പത്തിന് ഇറങ്ങിയ ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കിയില്ലെങ്കിലും അതിന്റെ തുടർചലനം ഇപ്പോൾ അനുഭവിക്കുകയാണ് ദിലീപ്. അറംപറ്റിയ പോലെ ഒരു വർഷത്തിനുശേഷമുള്ള മറ്റൊരു ഓണക്കാലത്ത് ശരിക്കും ജയിൽ വാസം അനുഭവിക്കുകയാണ്ദിലീപ്. ആലുവ സബ് ജയിലിലെ റിമാൻഡ് അമ്പത് ദിവസം പൂർത്തിയാക്കിയ ദിലീപിന്റെ ഇത്തവണത്തെ ഓണംആലുവ സബ് ജയിലിലാവും. ജയിൽവാസവുമായി ബന്ധപ്പെട്ട് ദിലീപ് നേരിടുന്ന മറ്റൊരു പരിഹാസം ദേ മാവേലി കൊമ്പത്ത് എന്ന ആക്ഷേപഹാസ്യ പാരഡി ഗാനത്തിന്റേതാണ്. വൻഹിറ്റായ ഈ സി.ഡി ഈ ഓണക്കാലത്ത് ഇറങ്ങുന്നില്ല എന്നാണ് വാർത്ത. ജയിലിൽ നിന്നുള്ള ദിലീപിന്റെ റിലീസും സി.ഡി.യുടെ റിലീസുമായ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ട്രോളുകൾക്ക് യാതൊരു പഞ്ഞവുമില്ല. കഴിഞ്ഞ കുറച്ചുനാളുകളായി നിർമാണവും വിതരണവും പ്രദർശനവും ഉൾപ്പടെ മലയാള സിനിമാ വ്യവസായം അടക്കിവാണ ദിലീപ് ജയിലിൽ കഴിയുമ്പോൾ മറ്റ് നടന്മാരുടെ ചിത്രങ്ങൾഓണക്കാലം കൊഴുപ്പിക്കാൻറിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖറിന്റെ സോലോ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ എന്നിവയാണ് ഓണം റിലീസായി തിയേറ്ററിൽ എത്തുന്ന ചിത്രങ്ങൾ. ദിലീപ് അറസ്റ്റിലാവുന്നതിന് മുൻപ് ചിത്രീകരണം പൂർത്തിയായ അരുൺ ഗോപിയുടെ ചിത്രമായ രാമലീല ഈ ഓണനാളിലും തിയേറ്ററിലെത്തുന്നില്ല. ചിത്രം അടുത്ത മാസം റിലീസ് ചെയ്യുമെന്നാണ് നിർമാതാത് ടോമിച്ചൽ മുളകുപാടം പറയുന്നത്. എന്നാൽ, റിലീസ് തിയ്യതിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിന് മുൻപ് ദിലീപ് അഭിനയിച്ചുകൊണ്ടിരുന്ന പ്രൊഫസർ ഡിങ്കൻ, കമ്മാരസംഭവം എന്നിവയുടെ കാര്യം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.

from movies and music rss http://ift.tt/2xJEgxA
via IFTTT

നായകന്റെ സഹായിയായി അഭിനയിച്ചു മടുത്ത അജുവിന് മോഹൻലാൽ കൊടുത്ത ഗംഭീര സർപ്രൈസ്

നീരജ് മാധവൻ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രം ലവകുശയുടെ ടീസർ പുറത്തിറങ്ങി. അജു വർഗീസ് തൻ്റെ ഫെയ്സ്ബുക്ക്പേജിലൂടെ പങ്കുവെച്ച ടീസറിന് ആശംസകൾ നേർന്നതാവട്ടെ മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ. ബെസ്റ്റ് വിഷസ് ടീം ലവകുശ എന്നായിരുന്നു മോഹൻലാലിന്റെ ആശംസ കമന്റ്.ലാലേട്ടൻ്റെ ആശംസകൾ ലഭിച്ച സന്തോഷത്തിലാണ് ലവകുശ ടീം. ലവനായി നീരജ് മാധവും കുശനായി അജു വർഗീസുമാണ് ട്രെയിലറിലുള്ളത്. പോലീസ് ഉദ്യോഗസ്ഥരായാണ് ഇവർ ട്രെയിലറിൽ എത്തുന്നത്. ജനാർദനന്റേതാണ് ശബ്ദം. ഗിരീഷ് മനൊയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീ കൊ ഞാ ചായാണ് ഗിരീഷിന്റെ ആദ്യ ചിത്രം. അജു വർഗീസും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ജെയ്സൺ ഇളംകുളമാണ് ചിത്രം നിർമിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം.

from movies and music rss http://ift.tt/2voj7MO
via IFTTT

Redefining friendship

Rahul Ramakrishna finally gets a good break with ‘Arjun Reddy’

from The Hindu - Movies http://ift.tt/2vocqu2
via IFTTT

ബോളിവുഡ് കീഴടക്കാന്‍ വരുന്നു ലക്ഷ്മി റായിയുടെ ജൂലി 2 | ടീസര്‍ കാണാം

ലക്ഷ്മി റായി ബോളിവുഡിൽ നായികയായെത്തുന്ന ജൂലി 2 ന്റെ ടീസർ പുറത്ത്. തന്റെ അമ്പതാമത്തെ ചിത്രമായ ജൂലി 2 ൽ പുതിയ മേക്കോവറുമായാണ് ലക്ഷ്മി റായുടെ വരവ്. ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത, നേഹ ദൂപീയ നായികയായ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സാഹചര്യങ്ങളുടെ സമ്മർദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന ഒരു യുവതിയുടെ കഥയാണ് ജൂലിയിൽ പറഞ്ഞിരിക്കുന്നത്. ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ജൂലി 2 പുറത്തിറങ്ങും.

from movies and music rss http://ift.tt/2xIYY0J
via IFTTT

മൂണ്‍വാക്കല്ല, ഇന്ത്യന്‍ നൃത്തത്തിലൂടെ മൈക്കല്‍ ജാക്സന് ആദരം

ജീവിച്ചിരുന്നെങ്കിൽ ഈ ഓഗസ്റ്റ് 29ന് പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന് 58 വയസ്സാകുമായിരുന്നു. 1958 ഓഗസ്റ്റ് 29ന് ഇന്ത്യാനയിലെ ഗാരിയിലായിരുന്നു ഇതിഹാസത്തിന്റെ ജനനം. അമ്പതാം വയസ്സിൽ പൊലിഞ്ഞുപോകുമ്പോൾ ജാക്സൺ അവശേഷിപ്പിച്ചത് അനുകരിക്കാനാവാത്ത, സംഗീതത്തിന്റെ വലിയൊരു യുഗമാണ്. പോപ്പ് സംഗീതത്തെ മറ്റൊരു തലത്തിലേയ്ക്ക് പാടിപ്പതിപ്പിക്കുകയാണ് സംഭവബഹുലമായ തന്റെ ജീവിതത്തിലൂടെ ജാക്സൺ ചെയ്തത്. പോപ്പ് ഇതിഹാസത്തിന്റെ ജന്മദിനത്തിൽ വേറിട്ടൊരു ആദരവൊരുക്കുകയാണ് ക്ലബ് എഫ്.എം. യു.എ.ഇ. പോപ്പ് ഇതിഹാസത്തിന് ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിലൂടെയാണ് ആദരവ് അർപ്പിക്കുന്നത്. ജാക്സന്റെ വിഖ്യാതമായ ബില്ലി ജീൻ ഈസ് നോട്ട് മൈ മദർ എന്ന ആൽബത്തെയാണ് ഇന്ത്യൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയുംതാളത്തിലും ലയത്തിലും പുന:സൃഷ്ടിച്ചത്. ആർ.ജെ കാൾ, ആർ.ജെ പൂജ, ആർ.ജെ. അമൻ എന്നിവർ ചേർന്നാണ് മനോഹരമായ വീഡിയോയിൽ ഇത് പുനരവതരിപ്പിച്ചത്.

from movies and music rss http://ift.tt/2weDnPI
via IFTTT

സ്വപ്നം സഫലമായി, വൈഷ്ണവ് ഇനി റഹ്മാന്റെ ഗായകൻ

ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വൈഷ്ണവ് ഗിരീഷ് എന്ന മലയാളി പയ്യൻ തരംഗമായി മാറിയത്.സിടിവിയുടെ സരിഗമപ ലിറ്റിൽ ചാമ്പ്യൻസിലും സമാനമായ നേട്ടം ആവർത്തിച്ച് ചരിത്രം കുറിച്ച വെെഷ്ണവ് തൻ്റെ സ്വപ്നങ്ങൾ സഫലംകരിക്കുന്നതിൻ്റെ സന്തോഷത്തിലാണ്. ഇന്ത്യൻ സംഗീത ചക്രവർത്തി എ.ആർ റഹ്മാനൊപ്പം പാടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ടെനൻഡൽ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ മേർസലിന്റെ പ്രചരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ എ.ആർ റഹ്മാനൊപ്പം വെെഷ്ണവ് സംഗീത വിരുന്നൊരുക്കി ആരാധക ശ്രദ്ധ നേടിയിരുന്നു. മാതൃഭൂമി ക്ലബ് എഫ് എംന് നൽകിയ അഭിമുഖത്തിൽ വൈഷ്ണവ് പറഞ്ഞതിങ്ങനെ... പിന്നണി ഗായകനാകാൻ നിരവധി ഒാഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇല്ലാത്തതിനാൽ ചെറിയ പ്രശ്നങ്ങളുണ്ട്. ബോളിവുഡിൽ നിന്നും രണ്ട് മൂന്ന് ഒാഫറുകൾ ലഭിച്ചിട്ടുണ്ട്. ആർക്ക് വേണ്ടിയാണ് ആദ്യം പാടുന്നതെന്ന് പുറത്ത് പറയരുതെന്നാണ് നിർദ്ദേശം. എന്നാലും എ. അർ റഹ്മാന് വേണ്ടി വെെകാതെ പാടും. അദ്ദേഹം അത്തരത്തിലുള്ള ഒരു സൂചന നൽകിയിട്ടുണ്ട്.

from movies and music rss http://ift.tt/2wOMyYz
via IFTTT

ഗുര്‍മീത് അകത്തായി; കിക്കുവിന് ഇനി പുറത്ത് വിലസാം

ബലാത്സംഗക്കേസിൽ ദേര സച്ചാ സൗധ തലവൻഗുർമീത് റാം റഹീം സിങ് ജയിലിലായപ്പോൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കോമഡി താരം കിക്കു ഷർദയായിരിക്കും. കോമഡി നെെറ്റ്സ് വിത്ത് കപിൽ എന്ന ഷോയിലൂടെയാണ് കിക്കു പ്രശസ്തനായത്. കപിലിന്റെ ഷോയിൽഗുർമീതിനെഅനുകരിച്ച് പുലിവാൽ പിടിച്ച താരമാണ് കിക്കു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗുർമീതിൻ്റെ അനുയായികൾ കിക്കുവിനെ ഭീഷണിപ്പെടുത്തുകയും കോടതി കയറ്റുകയും ചെയ്തിരുന്നു. അറസ്റ്റിലായി പതിനാല് ദിവസം റിമാൻഡിൽ കഴിയേണ്ടിവന്നകിക്കു ഒടുവിൽ ഗുർമീതിനോടും അനുയായികളോടും മാപ്പ് പറഞ്ഞാണ് തടിയൂരിയത്.ട്വിറ്ററിലൂടെയായിരുന്നു കിക്കുവിന്റെ ക്ഷമാപണം. Doston the act on TV was not to hurt anyones feelings. My apologies to @Gurmeetramrahim ji and his followers. Lets spread happiness. 🙏 — kiku sharda (@kikusharda) 28 December 2015 Interesting day ..... My profession allows me to be different people . Love it. http://pic.twitter.com/11Gur4Wihz — kiku sharda (@kikusharda) 12 December 2015 ഞാൻ ദെെവത്തെ ഭയക്കുന്ന ഒരു മനുഷ്യനാണ്. അഭിനയമെന്നത് എൻ്റെ തൊഴിലാണ്. അതിലൂടെ മറ്റൊരാളെ അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ അഭിനയം മൂലം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്മാപ്പ് ചോദിക്കുന്നു- ഇതായിരുന്നു കിക്കുവിന്റെ ട്വീറ്റ്. ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹീം സിങിന് 20 വർഷം തടവ് ലഭിച്ചതോടെ ജീവൻ തിരിച്ചുകിട്ടിയ അവസ്ഥയിലാണ് കിക്കു. അതിന്റെആശ്വാസത്തിലുമാണ്. സമാധാനം തിരിച്ചുകിട്ടിയതിന്റെഈ ആശ്വാസം ആഘോഷിച്ചു തീർക്കുകയാണ് കിക്കു. അജിനോമോട്ടോ ഇല്ലാതെ സമാധാനത്തോടെ ചെെനീസ് ഭക്ഷണം കഴിക്കുന്നുവെന്ന കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ഫോട്ടോയാണ് തന്റെ പ്രതികരണമായികിക്കു പങ്കുവെച്ചത്. നേരത്തെ ഗുർമീതിന്റെ അറസ്റ്റിനെ അനുകൂലിച്ച് ആൾദൈവങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച നടി ട്വിങ്കിൾ ഖന്നയെ ടാഗ് ചെയ്തായിരുന്നു കിക്കുവിന്റെ ട്വീറ്റ്. Enjoying a peaceful Chinese meal with no monosodium glutamate 😊@mrsfunnybones 🙏🏻@priyankasharda3 http://pic.twitter.com/bCpLIwpVLs — kiku sharda (@kikusharda) 28 August 2017

from movies and music rss http://ift.tt/2iF8eAp
via IFTTT

A.R. Rahman, the reticent rockstar

You know the composer, you know the singer. How well do you know Rahman, the performer?

from The Hindu - Movies http://ift.tt/2gm9ZBO
via IFTTT

ശോഭനയുടെയും ഉർവശിയുടെയും ആ ഡബ്സ്മാഷുകളാണ് വിനീതയെ താരമാക്കിയത്

യൂട്യൂബിലെ ഡബ്സ്മാഷുകളോടായിരുന്നു വിനീത കോശിക്ക് ആദ്യ പ്രിയം. സോഷ്യൽ മീഡിയയിൽ എത്തിയ ഡബ് സ്മാഷുകൾ ആരാധകർ ഏറ്റെടുത്തപ്പോൾ, അപ്രതീക്ഷിതമായി ഒരു കോൾ വിനീതയെ തേടിയെത്തി. അത് മറ്റാരുമായിരുന്നില്ല, സംവിധായകൻ വിനീത് ശ്രീനിവാസൻ. താൻ പുതുതായി നിർമിക്കുന്ന 'ആനന്ദം' സിനിമയിലെ അധ്യാപിക വേഷത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. ശോഭനയുടെയും ഉർവശിയുടെയും ഡയലോഗുകളുമായി യൂ ട്യൂബിൽ എത്തിയ വിനീത കോശി അങ്ങനെ മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. 'ആനന്ദ'ത്തിൽ അധ്യാപികയുടെ വേഷവും 'എബി'യിൽ അമ്മയുടെ വേഷവുമായാണ് വിനീതവെള്ളിത്തിരയിൽ എത്തിയത്. പ്രായഭേദമെന്യേ നല്ല കഥാപാത്രങ്ങളെ സ്വീകരിക്കാൻ വിനീതയ്ക്ക് മടിയൊന്നുമില്ല. സിനിമ ഒരു ആഗ്രഹമായിരുന്നോ? സിംഗപ്പൂരിൽ പീഡിയാട്രിക് കൗൺസലർ ആയിരുന്നു ഞാൻ. കിട്ടിയത് നല്ല സിനിമകളായിരുന്നു. തമിഴിൽ ഒരെണ്ണം ചെയ്തു, 'മൗനം സൊല്ലും വാർത്തകൾ'. ഇനി സിനിമയിൽ തുടരുമോ എന്നു ചോദിച്ചാൽ അത് പറയാനാകില്ല. സഹറോളുകളിൽ നിന്നും മുൻനിര റോളുകളിലേക്ക് എത്തിയപ്പോൾ? നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണാഗ്രഹം. ഇതിൽത്തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണം. ഒരേപോലത്തെ കഥാപാത്രങ്ങൾ ആസ്വാദകർക്ക് മടുപ്പ് ഉളവാക്കും. പുതിയ സിനിമ 'ഒറ്റമുറി വെളിച്ചം'. സ്ത്രീകേന്ദ്രീകൃത സിനിമയാണത്. രാഹുൽ റിജി നായരാണ് സംവിധായകൻ. ഓണക്കാലത്തെ ഓർമകൾ എങ്ങനെ? കൊല്ലം ചിറ്റുമലയിലായിരുന്നു കുട്ടിക്കാലം. അവിടെ പൂക്കളങ്ങൾ ഇട്ടതൊക്കെ ഓർമയുണ്ട്. അവിടത്തെ ക്ലബ്ബുകളിലും സ്കൂളുകളിലും ഒക്കെ ഓണപ്പൂക്കള മത്സരം സംഘടിപ്പിച്ചത് നിറമുള്ള ഓർമകളാണ്. ഇത്തവണ ഓണത്തിന് വീട്ടിൽ പോകണം. കുടുംബം? ഭർത്താവ് ജോസ് എൻജിനീയർ ആണ്. ആലുവയിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്.

from movies and music rss http://ift.tt/2wkO6qe
via IFTTT

അവതാരകന്‍ ഉറങ്ങിപ്പോയി; അജയ് ദേവ്ഗണ്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി

അവതാരകരോട് ക്ഷോഭിച്ചും പിണങ്ങിയും ടി.വി. ഷോയിൽ നിന്ന് ഇറങ്ങിപ്പോയവരുണ്ട്. ബോളിവുഡ് താരം പ്രശസ്തമായ കപിൽ ശർമയുടെ ഷോയിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ കാരണം മറ്റൊന്നാണ്. ഷോ ചിത്രീകരിക്കാൻ വൻ സന്നാഹങ്ങളുമായി അജയ് എത്തിയപ്പോൾ സെറ്റിൽ അവതാരകനില്ല. ഇതോടെ ക്ഷുഭിതനായ അജയ് രോഷാകുലനായി ഇറങ്ങിപ്പോവുകയായിരുന്നു. തന്റെ പുതിയ ചിത്രമായ ബാദ്ഷാഹുവിന്റെ പ്രചരണാർഥമാണ് കോമഡി വിത്ത് കപിലിൽ പങ്കെടുക്കാമെന്ന് അജയ് ഏറ്റത്. ഇതിന്റെ ഭാഗമായി ചിത്രത്തിലെ മറ്റംഗങ്ങളായ ഇമ്രാൻ ഹാഷ്മി, ഇല്ല്യാന ഡിക്രൂസ്, ഇഷ ഗുപ്ത എന്നിവർക്കെപ്പമാണ് കാലത്ത് സ്റ്റുഡിയോയിൽ എത്തിയത്. കപിൽ ശർമയെ സെറ്റിൽ കാണാതായതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലായിരുന്നു. ഇതിനെ തുടർന്നാണ് അവർ ഇറങ്ങിപ്പോയത്. ഏകദേശം പതിനഞ്ച് മിനിറ്റോളം സെറ്റിൽ കാത്തുനിന്നശേഷമാണ് അവർ ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ട്. തലേദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വൈകിക്കിടന്ന കപിൽ ശർമ എഴുന്നേൽക്കാൻ വൈകിയതാണ് പ്രശ്നമായതെന്നാണ് മറ്റൊരു റിപ്പോർട്ട്. എന്നാൽ, ഇതാദ്യമായല്ല, കപിൽ ഷോയുടെ ചിത്രീകരണം മുടങ്ങുന്നത്. നേരത്തെ ഭോജ്പുരി ഗായകനും ബി.ജെ.പി. എം.പിയുമായ മനോജ് തിവാരി പങ്കെടുക്കേണ്ടിയിരുന്ന ഒരു ഷോയും ഇതുപോലെ റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. ചിത്രീകരണത്തിനായി സെറ്റിൽ എത്തിയശേഷമാണ് തെന്ന ഫോണിൽ വിളിച്ച് ഷൂട്ടിങ് റദ്ദാക്കിയ വിവരം അറിയിച്ചതെന്ന് മനോജ് തിവാരി കുറ്റപ്പെടുത്തി. ഷാരൂഖ് ഖാൻ, അർജുൻ രാംപാൽ, അർജുൻ കപൂർ, അനിൽ കപൂർ എന്നിവരുടെ ഷോകളും ഇതുപോലെ റദ്ദാക്കിയ ചരിത്രമുണ്ട് കപിൽ ശർമയ്ക്ക്. കപിലിന്റെ ധിക്കാരപരമായ സമീപനമാണ് ഇവരിൽ പലരെയും ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

from movies and music rss http://ift.tt/2gm21Zq
via IFTTT

ക്യാമറയിൽ നിന്ന് രക്ഷപ്പെടാൻ വേറെ വഴിയുണ്ടായില്ല ബിപാഷയ്ക്ക്

താരങ്ങൾക്കും സ്വകാര്യ ജീവിതമുണ്ട്. എന്നാൽ ആരാധകരും പാപ്പരാസികളും പലപ്പോഴും താരങ്ങളുടെ സ്വകാര്യത മാനിക്കാറില്ല എന്നതാണ് സത്യം. എപ്പോഴും ക്യാമറകൾക്ക് മുമ്പിൽ ജീവിക്കുക എന്നത് ഏറെ വിഷമുള്ള ജോലിയാണ്. സെലിബ്രിറ്റികൾ പുറത്തിറങ്ങുന്നതുംയാത്ര പോകുന്നതുമൊക്കെ പാപ്പരാസികളുടെ കണ്ണുവെട്ടിച്ചാണ്. ബോളിവുഡിന്റെ താരദമ്പതികളായ ബിപാഷ ബസുവും കരൺ ഗ്രോവറും പാപ്പരാസികളെ ഒഴിവാക്കാൻ ശ്രമിക്കുന്ന ചിത്രമാണിപ്പോൾ വെെറലാകുന്നത്. കരണിനൊപ്പം കാറിൽ യാത്ര ചെയ്യവെ മുഖം പൊത്തിപ്പിടിക്കുന്ന ബിപാഷയുടെ ഫോട്ടോയാണ് പ്രചരിക്കുന്നത്. യോഗൻ ഷായാണ് ചിത്രം പകർത്തിയത്.

from movies and music rss http://ift.tt/2iEmHfW
via IFTTT

Evangeline Lilly shares first look of Wasp in ‘Ant-Man’ sequel

‘Ant-Man and the Wasp’ takes place after the events of ‘Captain America: Civil War’

from The Hindu - Movies http://ift.tt/2iCK7Ch
via IFTTT

Monday, August 28, 2017

സീമ പറയുന്നു; ഇനിയാരും പറഞ്ഞേക്കല്ലേ ഞങ്ങള്‍ പിരിയാന്‍ പോകുന്നെന്ന്!

1980 ഓഗസ്ത് 28. കോഴിക്കോടിന്റെ മണ്ണിൽ വിരിഞ്ഞ പ്രണയത്തിനൊടുവിൽ സംവിധായകൻ ഐ വി ശശിയും നടി സീമയും വിവാഹിതരായത് അന്നാണ്. 37 വർഷങ്ങൾക്കിപ്പുറം അങ്ങനെയൊരു ഓഗസ്റ്റ് 28ന് കോഴിക്കോട്ടേക്ക് എത്തിയ അവർക്കായി ഒരു സർപ്രൈസ് കാത്തിരിപ്പുണ്ടായിരുന്നു,തീരെപ്രതീക്ഷിക്കാത്ത ഒരു വിവാഹവാർഷിക ആഘോഷം! ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐവി ശശിയുടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരന്റെ വീട്ടിലാണ് ഐ.വി.ശശിയുടെയും സീമയുടെയും വിവാഹവാർഷികാഘോഷം നടന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ട് എത്തിയ ഇരുവരെയും പി.വി.ഗംഗാധരൻ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ വെറുമൊരു സൗഹൃദസന്ദർശനമെന്നേ ദമ്പതികൾ കരുതിയുള്ളു. അവിടെ എത്തിയപ്പോഴാണറിയുന്നത് സദ്യയും പായസവുമൊക്കെയായി തങ്ങളുടെ വിവാഹവാർഷികദിനം ആഘോഷമാകാൻ പോവുകയാണെന്ന്. ആഘോഷങ്ങൾക്കിടെ പരസ്പരം പൂമാലയണിയിച്ച് സീമയും ഐവി ശശിയും ആ പഴയ വധൂവരന്മാരായി. ഒരുമിച്ച് കേക്ക് മുറിച്ചും സന്തോഷം പങ്കുവച്ചു. തന്റെ സിനിമയിൽ അഭിനയിക്കാൻ വന്ന തന്റേടിയായ ഡാൻസുകാരിപ്പെണ്ണ് പിന്നെ തന്റെ സിനിമയിലും ജീവിതത്തിലും നായികയായത് ഓർത്തപ്പോൾ ഐ വി ശശിക്ക് ആ പഴയ കാമുകന്റെ ചെറുപ്പം. തന്നെ പ്രണയിച്ചത് ശശിയേട്ടന്റെ കഷ്ടകാലമെന്ന് പറഞ്ഞ് ചിരിച്ച് പഴയ കിലുക്കാംപെട്ടി പെണ്ണായി സീമയും മാറി. സീമയും ഐ.വി.ശശിയും പിരിയാൻ പോവുന്നു എന്ന ഗോസിപ് വാർത്തയുടെ പിറകേ ഇനിയാരും പോവിലല്ലോ എന്ന് സീമയുടെ കുസൃതി നിറഞ്ഞ ചോദ്യവും ഇടയ്ക്കുണ്ടായി. രണ്ട് മാസം മുമ്പാണ് ഇരുവരും വിവാഹമോചിതരാകാൻ പോവുന്നു എന്ന് അഭ്യൂഹങ്ങൾ പരന്നത്. സൗഹൃദവും സന്തോഷവും പങ്കുവച്ച് എല്ലാവർക്കും ഓണാശംസകളും നേർന്നാണ് സീമയും ഐവി ശശിയും മടങ്ങിയത്.

from movies and music rss http://ift.tt/2vxSvow
via IFTTT

ഇവര്‍ ഇരുകൂട്ടരും രാജ്യത്തോട് ചെയ്യുന്നത് വലിയ അപരാധമാണ്‌- മുരളി ഗോപി പറയുന്നു

പുതിയ രാഷ്ട്രീയ സാഹചര്യം ഭാരതം ലോകത്തിന് നൽകിയ മൂല്യങ്ങളെ ആശയകുഴപ്പത്തിലാക്കുന്നുവെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളീ ഗോപി. ബലാത്സഗ കുറ്റത്തിന് ആൾദൈവം ഗുർമിത് രാം റഹിമിനെതിരെ വന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ഹിന്ദുത്വം എന്ന പുതിയ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ തത്വശാസ്ത്രത്തിന് വേണ്ടി ലോകം മുഴുവൻ അംഗീകരിച്ച സനാതന ധർമത്തെ ആശയകുഴപ്പത്തിലായിരിക്കുന്നു. തീവ്ര ഹിന്ദു വലതുപക്ഷവും അവരുടെ വിമർകരായ ഇടുങ്ങിയ ചിന്താഗതിക്കാരായ ഇടതുപക്ഷവും ഈ രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധനമാണ്. നമുക്ക് ഏൽക്കുന്ന പരിക്കുകളിലൂടെ നമ്മളെല്ലാം ഇതിന് വലിയ വിലകൊടുത്തു കൊണ്ടിരിക്കുകയാണ്. ആൾദൈവത്തിനെതിരെയുള്ള പോരട്ടം പറയുന്ന ടിയാൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് മുരളി ഗോപി. പൃഥ്വിരാജ് ഇന്ദ്രജിത്ത് എന്നിവർ നായകൻമാരായെത്തിയ ഈ ചിത്രത്തിൽ വില്ലനായ രമാകാന്ത് മാഹാശയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മുരളി ഗോപിയാണ്.

from movies and music rss http://ift.tt/2wcnFok
via IFTTT

In badass company

Emraan Hashmi on working with Milan Luthria and how his forthcoming film straddles the worlds of fiction and reality

from The Hindu - Movies http://ift.tt/2wCUY51
via IFTTT

Strike gold for one

Gaurav Dagaonkar renders an earthy celebration for Babumoshai Bandookbaaz while Sachin-Jigar miss the sweet spot with A Gentleman

from The Hindu - Movies http://ift.tt/2wikREl
via IFTTT

മോഹന്‍ലാല്‍, കമല്‍, വെങ്കിടേഷ്... ആരാണ് മികച്ച അച്ഛന്‍: എസ്തര്‍ പറയും

മലയാളത്തിന്റെ പ്രിയപ്പെട്ട മകളാണ് എസ്തർ. ദൃശ്യം വമ്പൻ ഹിറ്റായപ്പോൾ തമിഴിന്റെയും തെലുങ്കിന്റെയും മകളായി. ഓമനത്തമുള്ള കുഞ്ഞുമകളുടെ വേഷം മാറ്റി വലിയ നായികയാവാൻ ഒരുങ്ങുകയാണ് മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, വെങ്കിടേഷ് എന്നിവരുടെ മകളായി വെള്ളിത്തിരയിൽ തിളങ്ങിയ എസ്തർ. ഷാജി എൻ കരുൺ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാവുകയാണ് ഈ വയനാട്ടുകാരി. തന്റെ പുതിയ വിശേഷങ്ങൾ മാതൃഭുമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് എസ്തർ. ഷാജി എൻ കരുണിന്റെ ഓൾ ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന ചിത്രത്തിലാണ് ഞാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓൾ എന്നാൽ അവൾ എന്നാണ് അർഥം. തുളു ഭാഷയാണ് ഓൾ. അതിലെ ടൈറ്റിൽ റോളാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഷൈൻ നിഗമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. എന്നാൽ സെപ്റ്റംബർ അഞ്ചിന് ശേഷമാണ് എനിക്ക് എത്തേണ്ടത്. തിരുവനന്തപുരം, കണ്ണൂർ, രാജസ്ഥാൻ എന്നിടങ്ങളാണ് ലൊക്കേഷൻ. കേന്ദ്ര കഥാപാത്രമാവുന്ന ഫീൽ ഇല്ല ഇപ്പോൾ ഞാൻ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഈ പ്രായത്തിൽ തന്നെ സിനിമയിൽ ലീഡ് റോൾ ചെയ്യാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട്. ബാലതാരത്തിൽ നിന്ന് കേന്ദ്ര കഥാപാത്രമാവുന്നു എന്നൊക്കെയുള്ള ചിന്ത എനിക്ക് വരുന്നത് തന്നെ ആരേലും പറയുമ്പോഴാണ്. സത്യം പറഞ്ഞാൽ അത്തരത്തിലുള്ളവ്യത്യാസങ്ങൾ എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ നായിക എന്നൊന്നും പറയാനാവില്ല ഇപ്പോൾ ചെയ്യുന്ന കഥാപാത്രം. എന്നാൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ്. ദ്യശ്യത്തിന് ശേഷം മലയാളത്തിൽ കണ്ടില്ലല്ലോ ദ്യശ്യത്തിന് ശേഷം മലയാളത്തിൽ ഒരു ഇടവേള വന്നു എന്നത് സത്യമാണ്. അത് ദ്യശ്യത്തിൻ്റെ തെലുങ്ക്പതിപ്പിൽ അഭിനയിക്കാനായി ഒരു വർഷം വേണ്ടി വന്നു. പിന്നെ തമിഴിൽ പാപനാശം ചെയ്യാനും ഒരു വർഷമെടുത്തു. ഇതൊക്കെയാണ് ഇടവേള വന്നതിൻ്റെ കാരണങ്ങൾ. പിന്നെ മലയാളത്തിൽ ജെമിനി എന്നൊരു ചിത്രം ചെയ്തിരുന്നു. കുറേ കുട്ടികൾക്കൊപ്പംജെമിനി​ ജെമിനിയിൽ കുറേ കുട്ടികൾക്കൊപ്പമാണ് അഭിനയിച്ചത്. കോഴിക്കോട് ദേവഗിരിയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. രഞ്ജിയേട്ടനൊപ്പം (രഞ്ജി പണിക്കർ) അഭിനയിച്ചത് ഒരു നല്ല അനുഭവം ആയിരുന്നു. അതിൽ ഞാൻ നന്നായി ദേഷ്യപ്പെട്ട് സംസാരിക്കുന്ന സീനൊക്കെയുണ്ട്. അതിൽ ഞാൻ വളരെ നന്നായി അഭിനയിച്ചു എന്നൊക്കെ പറഞ്ഞ് രഞ്ജിയേട്ടൻ കളിയാക്കിയിട്ടുണ്ട്. അതൊക്കെ ആ ലൊക്കേഷനിലെ അനുഭവങ്ങളായിരുന്നു. പിന്നെ ജെമിനിതീയേറ്ററിൽ വൻ വിജയമായില്ല പക്ഷേ ഇപ്പോഴും ജെമിനിവളരെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞ് എനിക്ക് ഒരുപാട് മെസേജുകൾ ലഭിക്കാറുണ്ട്. അത് തീയേറ്ററിൽ കാണാൻ പോവാതിരുന്നത് വലിയ നഷ്ടം ആയന്നൊക്കെ ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. പഠനവും അഭിനയവും ഒന്നിച്ച് കൊണ്ടുപോകുന്നു ഞാൻ സിനിമ മേഖലയിലെത്തിയത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് മുതലുള്ള ശീലമാണ് പഠനവും അഭിനയവും ഒന്നിച്ച് കൊണ്ടുപോവുക എന്നത്. പലരും എന്നോട് പറയാറുണ്ട് പഠനം ഒരിക്കലും കളയരുതെന്നൊക്കെ. പക്ഷേ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി എനിക്ക് തോന്നിയിട്ടില്ല. ട്യൂഷനൊന്നും ഞാൻ പോകാറില്ല. ക്ലാസിലെ നോട്ടുകളൊക്കെ കൂട്ടുകാർ തരാറുണ്ട്. തനിച്ചിരുന്ന് പഠിക്കുകയാണ് പതിവ്. അതാണ് എനിക്കിഷ്ടവും. ദൃശ്യത്തിൽ അഭിനയമാണെന്ന് പോലും തോന്നിയില്ല ദൃശ്യത്തിൽ ലാൽ അങ്കിളിൻ്റെ (മോഹൻലാൽ) മകളായാണ് അഭിനയിച്ചത്. ചിത്രീകരണത്തിൻ്റെ സമയത്ത് എനിക്ക് സ്ക്രിപ്റ്റ് അറിയില്ലായിരുന്നു. അതിനാൽ അഭിനയമാണെന്ന് പോലും തോന്നിയില്ല. വളരെ എൻജോയ് ചെയ്താണ് എല്ലാം ചെയ്തത്. ലാൽ അങ്കിളിനൊപ്പമുള്ള എൻ്റെ രണ്ടാമത്തെ സിനിമയാണ് ദൃശ്യം. ലാൽ അങ്കിൾ വളരെ ഫ്രണ്ട്ലിയാണ്. അങ്കിളിനൊപ്പം അഭിനയിക്കാനും നല്ല രസമാണ്. ജീത്തു അങ്കിളും (ജീത്തു ജോസഫ്) നല്ല രസമാണ്. എൻ്റെ ഗേൾഫ്രണ്ട് ആകുമോ എന്നൊക്കെ ചോദിച്ച് ജീത്തു അങ്കിൾ കളിയാക്കും. എെ ലൗ യു എന്നൊക്കെ പറയും അപ്പോൾ ഞാനും പറയും ലിൻ്റ അൻ്റി (ജിത്തു ജോസഫിൻ്റെ ഭാര്യ ലിൻ്റ) പാവമല്ലേ ഡിവോഴ്സ് ചെയ്യണ്ടാ എന്നൊക്കെ. ലിൻ്റ ആൻ്റിയും സെറ്റിലുണ്ടായിരുന്നു. തെലുങ്കിലെത്തിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ ലഭിച്ച വേഷമാണ് തെലുങ്കു ദൃശ്യത്തിലേത്. എനിക്ക് തെലുങ്ക് തീരെ അറിയില്ലായിരുന്നു. പക്ഷേ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞാൻ തെലുങ്ക്പഠിച്ചു. തെലുങ്കിലും എൻ്റെ അമ്മ വേഷം ചെയ്തത് മീന അൻ്റി തന്നെയായിരുന്നു. പിന്നെ ഷൂട്ടിങ് തൊടുപുഴയിൽ തന്നെ ആയിരുന്നു. വിശാഖപട്ടണത്തും ഷൂട്ടിങ് ഉണ്ടായിരുന്നു. ഒരു ടൂർ പോയത്പോലെയാണ് ഷൂട്ടിങ്ങിന് പോയത്. ശരിക്കും ഒരു ഫാമിലി ഫീലിങ് ആയിരുന്നു. കമൽ അങ്കിളിൻ്റെ കോഫി പാപനാശത്തിൽ അഭിനയിച്ചപ്പോൾ ജീത്തു അങ്കിൾ തന്നെയായിരുന്നും സംവിധാനം ചെയ്തത്. കമൽഹാസൽ എന്ന വലിയ നടൻ്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് തോന്നുന്നത്. കമൽ അങ്കിൾ വളരെ ഫ്രണ്ട്ലിയാണ്. അങ്കിളിന് അറിയാത്ത ഭാഷകളില്ലെന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴും അങ്കിൾ പാട്ട് പാടിക്കൊണ്ടിരിക്കും. നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അതുമായി ബന്ധമുള്ള തമാശകളൊക്കെ പറയും അങ്ങനെ നമ്മളെ റിലാക്സ്ഡ് ആക്കും. പിന്നെ പാപനാശത്തിൻ്റെ സെറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം കമൽ അങ്കിളിൻ്റെ സ്പെഷ്യൽ കോഫിയാണ്. ബ്ലാക്ക് ബെറിയും ഹണിയുമെല്ലാമുള്ള സൂപ്പർ കോഫി. അത് കമൽ അങ്കിൾ തന്നെ ഉണ്ടാക്കിത്തരും. അങ്കിൾ കുടിക്കാൻ ഉണ്ടാക്കുന്ന കോഫിയാണ് ഇടയ്ക്ക് ഒരോരുത്തർക്ക് കൊടുക്കും പക്ഷേ ഞാൻ എന്നും പോയി കുടിക്കാറുണ്ട്. വെങ്കിടേഷ് അങ്കിളിൻ്റെ ഡാൻസ് എൻ്റെ അപ്പ തെലുങ്ക് സിനിമകളുടെ ഫാനാണ്. വളരെ കളർഫുൾ സിനിമകളാണല്ലോ. അതിനാൽ എനിക്കും ഇഷ്ടമാണ്. വെങ്കിടേഷ് അങ്കിളിനോട് ഭയങ്കര ആരാധനയാണ് എനിക്ക്. ഒട്ടു പ്രതീക്ഷിക്കാതെയാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത്. അങ്കിൾ എപ്പോഴും അദ്ദേത്തിൻ്റെ മക്കളുടെ ഫോട്ടോ കാണിക്കും. പിന്നെ ഏറ്റവും രസകരമായ കാര്യം വെങ്കിടേഷ് അങ്കിളിൻ്റെ പഴയ സിനിമകളിലെ ഡാൻസുകൾ ഞാൻ താമാശയാക്കി കളിച്ച് കാണിക്കും. അത് കണ്ട് അങ്കിളിന് നാണം വരും. ആദ്ദേഹം ഒരുപാട് ചിരിക്കും. മോഹൻലാൽ അങ്കിളിനെ ഏറെ ഇഷ്ടം മോഹൻലാൽ അങ്കിളിനൊപ്പം അഭിനയിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിൻ്റെ അഭിനയം നോക്കിയിരുന്ന് പോകും. പിന്നെ ഷാരൂഖ് ഖാനെ ഒരുപാട് ഇഷ്ടമാണ്. രണ്ട് സിനിമകളിൽ മോഹൻലാൽ അങ്കിളിൻ്റെ മകളായി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എറ്റവും ഇഷ്ടപ്പെട്ട അച്ഛനും ലാലങ്കിൾ തന്നെയാണ്. ഒട്ടേറെ അമ്മമാർ സംവൃത ചേച്ചി, മംമ്ത ചേച്ചി, മീന ആൻ്റി എന്നിങ്ങനെ ഒരുപാട് പേരുടെ മകളായി അഭിനയിച്ചിട്ടുണ്ട്. വളരെ ആക്ടീവ് അയ ആളാണ് മീന ആൻ്റി. എപ്പോഴും ചിരിച്ച് കൊണ്ടിരിക്കും. മീന ആൻ്റിയുടെ ചിരി കേൾക്കാൻ തന്നെ നല്ല രസമാണ്. എസ്തർ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ പുതിയ സിനിമയുടെ സന്തോഷത്തിനൊപ്പം മറ്റൊരു സന്തോഷം കൂടിയുണ്ട്. ഒാണക്കാലമെത്തി. അവധി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. മാതൃഭൂമി ഡോട്ട്കോം ആരാധകർക്ക് ഒാണാശംസകൾ നേരാനും എസ്തർ മറന്നില്ല.

from movies and music rss http://ift.tt/2wW28Rx
via IFTTT

Game of Thrones, Season 7, Episode 7: Quick Review

Here is a quick review of the seventh episode of Game of Thrones, Season 7 'The Dragon and the Wolf'.

from The Hindu - Movies http://ift.tt/2vCKden
via IFTTT

തനി ഒരുവനില്‍ നിന്ന് നീക്കം ചെയ്ത രംഗങ്ങള്‍ പുറത്ത്

ജയം രവി, അരവിന്ദ് സ്വാമി, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ തനി ഒരുവനിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങൾ പുറത്ത്. ചിത്രം പുറത്തിറങ്ങിയതിന്റെ രണ്ടാം വാർഷികത്തിലാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്ത് വിട്ടത്. വീഡിയോ കാണാം മോഹൻരാജ സംവിധാനം ചെയ്ത തനി ഒരുവൻ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. 1990 കളിൽ പ്രണയ നായകനായി തിളങ്ങിയ അരവിന്ദ് സ്വാമിയുടെ കരുത്തൻ വില്ലൻ വേഷമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

from movies and music rss http://ift.tt/2wLNc9m
via IFTTT

Payal Ghosh: Living her dream

Working with veterans like Rishi Kapoor and Paresh Rawal has only bettered her performance, feels actor Payal Ghosh, to be seen next in ‘Patel Ki Punjabi Shaadi’

from The Hindu - Movies http://ift.tt/2xG7DAY
via IFTTT

In red and black

Over 5 lakh people have styled their name using the ‘Arjun Reddy’ font-generator app over the weekend

from The Hindu - Movies http://ift.tt/2wUTAKy
via IFTTT

നിവിന്റെ കുഞ്ഞു റോസിന് മാമോദീസ | ചിത്രങ്ങള്‍ കാണാം

നിവിൻ പോളിയുടെയും റിന്നയുടെയും രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞു. കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു സത്കാരം. റോസ് തെരേസ എന്നാണ് കുഞ്ഞിന്റെ പേര്. മെയ് 25നാണ് റോസ് ജനിച്ചത്. ആറ് വയസ്സുള്ള ദാവീദാണ് നിവിൻ റിന്ന ദമ്പതികളുടെ മൂത്ത കുട്ടി. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, നിർമാതാവ് ആന്റോ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

from movies and music rss http://ift.tt/2wCxfBI
via IFTTT

മകൻ ഇറ്റലിയിൽ കൊള്ളയടിക്കപ്പെട്ടു; സഹായം അപേക്ഷിച്ച് സുഹാസിനി

സംവിധായകൻ മണിരത്നത്തിന്റേയും നടിസുഹാസിനിയുടെയും മകൻനന്ദൻഇറ്റലിയിൽ വെച്ച് കൊള്ളയടിക്കപ്പെട്ടു. മകന്സഹായം തേടി സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം. വെനീസിൽ ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കുമോ ഞങ്ങളുടെ മകൻ വെനീസിൽ വെച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയർ പോർട്ടിലെത്താൻ ആരെങ്കിലും സഹായിക്കാമോ എന്നാണ് സുഹാസിനി ട്വീറ്റ് ചെയ്തത്. sos anyone near venice airport ? can u help our son who was robbed in Belunno .he needs to reach airport pls help — Suhasini Maniratnam (@hasinimani) 27 August 2017 anyone near venice st mark square police station Pls pls help — Suhasini Maniratnam (@hasinimani) 27 August 2017 സുഹാസിനിയുടെ ട്വീറ്റ് അരാധകർ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദൻ സുരക്ഷിതനായി എത്തിയിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു. Our son checked into a hotel. He is safe tonight — Suhasini Maniratnam (@hasinimani) 27 August 2017

from movies and music rss http://ift.tt/2xFA6H7
via IFTTT

ഹരിഹരൻ ഓർത്തു: ബ്രാഹ്മണനല്ലെ, വലിയ ഇല്ലത്തെയല്ലെ, ഞാനതെങ്ങിനെ ചെയ്യും?

അമ്പതുവർഷങ്ങൾക്കു മുൻപ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മെലിഞ്ഞു കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന് അവന്റെ സുഹൃദ്സംഘം ഒരു ഗംഭീര യാത്രയയപ്പു നൽകി. സിനിമ പഠിക്കാൻ മദിരാശിക്കു പോവുകയായിരുന്നു ആ യുവാവ്. മാലയിട്ട് ആശീർവദിച്ച് അവർ മലയാള സിനിമയിലേക്ക് കയറ്റിവിട്ട ആ കോഴിക്കോട്ടുകാരൻ പിന്നെ തിരശ്ശീലയിൽ വിജയകഥകളും വീരകഥകളും ഒരുപാട് എഴുതിച്ചേർത്തു. അമ്പതു വർഷം തികയുന്ന ആ സർഗസപര്യയുടെ കഴിഞ്ഞകാലങ്ങളാണ് ഈ വർത്തമാനത്തിൽ... അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാം. നാടകങ്ങളിലാണല്ലോ തുടക്കം. അക്കാലം ഓർക്കാമോ... ചെറിയ ക്ലാസുകളിൽത്തന്നെ അഭിനയവും പാട്ടുമൊക്കെയുണ്ടായിരുന്നു. അച്ഛൻ ശാസ്ത്രീയസംഗീതാധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുറച്ചു പഠിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. പിന്നെ അമ്മാവനായിരുന്നു രക്ഷിതാവ്. അദ്ദേഹം ചിത്രകാരനായിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനും. അങ്ങനെ ചെറുപ്പത്തിലേ കലയുടെ ലോകത്ത് വളരാനുള്ള ഭാഗ്യം കിട്ടി. ഞാനും റഫിയുടെ ആരാധകനായി. അന്നൊക്കെ നാടകം അവതരിപ്പിക്കുമ്പോൾ ഗ്രന്ഥകർത്താവിന്റെ അനുമതിവാങ്ങണമെന്നൊരു വാചകം പുസ്തകങ്ങളിൽ ഉണ്ടാവും. അങ്ങനെ കെ.ടി. മുഹമ്മദിന്റെ നാടകം അവതരിപ്പിക്കുമ്പോ ഞാൻ അദ്ദേഹത്തിന് കാർഡയച്ചു. ഒരുതവണ അദ്ദേഹം നാടകം കാണാൻവന്നു. പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്നകാലത്ത് നഗരത്തിലെ നാടകസംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. അക്കാലത്തുതന്നെ സിനിമ കാണലും മുഖ്യപരിപാടിയാണ്. സംഗതി വീട്ടിലറിഞ്ഞതോടെ പഠിത്തംതന്നെ നിർത്തേണ്ടിവന്നു. സ്കൂളിൽ പഠിക്കുമ്പോൾ കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാവേലിക്കര ഫൈൻ ആർട്സ് സ്കൂളിൽ ചേർത്തു. അവിടെ അഞ്ചുകൊല്ലത്തെ കോഴ്സാണ്. ഒരു കൊല്ലംകൊണ്ട് അതും അവസാനിപ്പിച്ചു. പിന്നെ, കോഴിക്കോട് യൂണിവേഴ്സൽ കോളേജിൽ ചേർന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങിപ്പോന്നു. കോഴിക്കോടിന്റെ നാടകലോകത്തായി വീണ്ടും. അന്ന് എസ്.എം. സ്ട്രീറ്റിൽ ഒരു രാധാ ടൈലേഴ്സ് ഉണ്ടായിരുന്നു. അവിടത്തെ വി.എൻ. പുരുഷൻചേട്ടൻ പല നാടകങ്ങളുടെയും ബുക്കിങ് ഏജന്റാണ്. തിരുവിതാംകൂറിലെ മിക്കനാടകങ്ങളും ഇവിടെ കളിപ്പിക്കുന്നത് അദ്ദേഹമായിരുന്നു. ഒരുദിവസം ഞാൻ ഷർട്ട് തയ്പിക്കാൻചെന്നപ്പോൾ ബഹദൂറിക്ക അവിടെയിരിക്കുന്നു. അദ്ദേഹം എന്നെ ബഹദൂറിക്കയെ പരിചയപ്പെടുത്തി. കൂടെക്കൂട്ടിക്കോളാനും പറഞ്ഞു. അദ്ദേഹത്തിന്റെ നാടകക്യാമ്പ് അന്ന് ഇരിങ്ങാലക്കുടയിലുണ്ട്. നീ അങ്ങോട്ടു പോരെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപാതി പിറ്റേദിവസംതന്നെ പെട്ടിയുംതൂക്കി അങ്ങോട്ടേക്കുവിട്ടു. അവിടെ വി.എൻ. ഇബ്രാഹിം സാറിനൊപ്പം നാടകത്തിന്റെ സ്ക്രിപ്റ്റിൽ സഹായിയായി, അഭിനയിക്കാനും കൂടി. ഇന്ത്യയിലെ പല ഭാഗത്തും ആ നാടകവുമായിപ്പോയി. സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു... അക്കാലത്ത് കെ.ടി. മുഹമ്മദിന്റെ ഒരു നാടകം സിനിമയാക്കിയിരുന്നു. അതിന്റെ അമ്പതാംദിനാഘോഷം കോഴിക്കോട്ട് നടന്നപ്പോൾ സംവിധായകൻ സേതുമാധവൻ വന്നു. കെ.ടി. എന്നെ പരിചയപ്പെടുത്തി. സംവിധാനം പഠിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ വന്നോളൂ നോക്കാം എന്നായിരുന്നു മറുപടി. അങ്ങനെ കെ.ടി.യോട് ഒരു എഴുത്തും വാങ്ങി മദിരാശിയിലെത്തി. വാസുപ്രദീപും സംഘവും എനിക്ക് ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. നേരെ സ്വാമീസ് ലോഡ്ജിലേക്ക്. അവിടെയാണ് അന്ന് മലയാളസിനിമ താമസിക്കുന്നത്. പരിചയമുള്ളതുകൊണ്ട് ആദ്യം സംഗീതസംവിധായകൻ ബാബുരാജിനെ കണ്ടു. പക്ഷേ, സേതുമാധവന്റെ വീട്ടിൽച്ചെന്ന് കത്തുകൊടുത്തപ്പോൾ ഇപ്പോ അസിസ്റ്റന്റാക്കാൻ പറ്റില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. എന്നാൽ, ഒരു വേഷമെങ്കിലും എന്നായി ഞാൻ. അതിന് അസോസിയേറ്റ് ബി.കെ. പൊറ്റെക്കാട്ടിനെ പോയി കാണാൻ പറഞ്ഞു. വേഷമില്ലെന്ന് അദ്ദേഹവും പറഞ്ഞു. തിരിച്ച് നാട്ടിലേക്ക് പോവേണ്ടിവരും. യാത്രയയച്ചവരുടെ മുഖത്ത് എങ്ങനെ നോക്കും? ഭാഗ്യത്തിന് ആ ദിവസം ബാബുരാജ് അദ്ദേഹത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയിൽ എന്നെ കൂടെക്കൂട്ടി. ദൈവനിയോഗമെന്നപോലെ പിറ്റേദിവസം കാലത്ത് ബഹദൂർക്ക അവിടെയെത്തി. അദ്ദേഹത്തോടൊപ്പം വി.എൻ. ഇബ്രാഹിമും ഉണ്ടായിരുന്നു. ഞാൻ അഭിനയിച്ച മുൾക്കിരീടം എന്ന നാടകത്തിന്റെ രചയിതാവ്. ആ നാടകം സിനിമയാക്കുമ്പോൾ തിരക്കഥ എഴുതാനാണ് അദ്ദേഹം വന്നിരിക്കുന്നത്. ഞാനങ്ങനെ ഇബ്രാഹിമിന്റെ കൂടെ ഒട്ടി. പിറ്റേന്ന് സംവിധായകൻ പി.ബി. ഉണ്ണി ബഹദൂറിക്കയെ കാണാൻവന്നു. സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്നൊരു തോന്നലുപോലെ ബഹദൂറിക്ക അദ്ദേഹത്തോടു പറഞ്ഞു, 'ഇവൻ കലാകാരനാണ്, ഇവനെ നീ കൂടെക്കൂട്ടിക്കോ' എന്ന്. അദ്ദേഹം ഇറങ്ങുമ്പോ എന്നെക്കൂടി കാറിൽക്കയറ്റി. മദ്രാസിലെ ഫിലിം സെന്റർ സ്റ്റുഡിയോയിലാണ് ആ കാറ്ചെന്നുനിന്നത്. ഫസ്റ്റ് എൻട്രി. അവിടെ മധു, കെ.ആർ. വിജയ... അങ്ങനെ കാണാനാഗ്രഹിച്ച പലരും കൺമുന്നിൽ. എന്നോട് സിഗരറ്റു വാങ്ങിവരാനാണ് ആദ്യം പറഞ്ഞത്. ബ്രാഹ്മണനാണ്, വലിയ ഇല്ലത്തെയാണ്, അധ്യാപകനാണ് എന്നൊക്കെയുള്ള ഈഗോ ഉണ്ടായിരുന്നെങ്കിലും ഞാനതു കേട്ടു. കാരണം മനസ്സിൽ സിനിമയാണ്. മറ്റൊരു ദിവസം ഷൂട്ടിങ്ങിനായി ഡൈനിങ് ടേബിൾ ക്ലീൻ ചെയ്യണം. അതു ചെയ്യേണ്ടിയിരുന്ന കൃഷ്ണൻ എന്ന പയ്യൻ പുറത്തെ ബെഞ്ചിൽ കിടന്നുറങ്ങുകയാണെന്ന് ഞാൻ പറഞ്ഞു. ''എന്താ നീ തുടച്ചാ വൃത്തിയാവില്ലേ?'' സംവിധായകന്റെ കടുത്ത ചോദ്യം. പെട്ടെന്നുതന്നെ ഞാനതെല്ലാം വൃത്തിയാക്കി ഒരു കലാസംവിധായകൻ സെറ്റൊരുക്കുംപോലെ ഭംഗിയാക്കി. ഷൂട്ടിങ് കഴിയുമ്പോഴേക്കും അദ്ദേഹവുമായി നല്ലൊരു അടുപ്പമായി. പോരാൻനേരത്ത് എന്റെ തോളിൽത്തട്ടി അദ്ദേഹം പറഞ്ഞു. നിനക്ക് എന്തുജോലിയും ചെയ്യാനുള്ള മനസ്സുണ്ടായിരിക്കുന്നു. യു വിൽ കം അപ്. സിനിമയിൽ ആദ്യഗുരുവിന്റെ ആദ്യാനുഗ്രഹം. (അഭിമുഖംതുടരും)

from movies and music rss http://ift.tt/2vC0Kzm
via IFTTT

Sunday, August 27, 2017

Shubh Mangal Saavdhan: Nothing ‘ashubh’ about it

The team hopes to initiate a healthy debate about anxiety issues in men

from The Hindu - Movies http://ift.tt/2vk2Bxj
via IFTTT

സെല്‍ഫി പ്രേമം; പൂജാരിക്ക് ജയ ബച്ചന്റെ ശകാരം

പൂജാരിയാണ്, ചെയ്യുന്നത് പൂജയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമല്ല. ബോളിവുഡിന്റെ താരറാണിമാരെ ഒന്നിച്ച് കണ്ടാൽ ആരും നിലമറന്നുപോവും. അതേ മുംബൈയിലെ ഒരു പൂജാരിയും ചെയ്തുള്ളൂ. ഇതിന് പക്ഷേ, നല്ല ഒന്നാന്തരം ശകാരം തന്നെ കേൾക്കേണ്ടിവന്നു പാവം പൂജാരി. ബിഗ് ബിയുടെ ഭാര്യ ജയ ബച്ചന്റെ വകയായിരുന്നു ശകാരം. ഇഷാ ഡിയോളിന്റെ ബേബി ഷവർ ചടങ്ങിനിടെയായിരുന്നു സംഭവം. ബേബി ഷവറിന് ജയ ബച്ചനും ഹേമ മാലിനിയും അടക്കം ബോളിവുഡിലെ പഴയ കാലത്തെയും പുതിയ കാലത്തെയും തൻ താരനിര തന്നെയുണ്ടായിരുന്നു. ഇത്രയും താരങ്ങളെ ഒന്നിച്ച് കണ്ടപ്പോൾ പൂജ തൽകാലം ഒന്ന് നിർത്തി ബോളിവുഡ് സുന്ദരിമാർക്കൊപ്പം കുറച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു പൂജാരി. പക്ഷേ, സംഗതി പാളിപ്പോയി. പൂജാരിയുടെ സെൽഫിയെടുക്കൽ തിരക്ക് കണ്ടപ്പോൾ ജയ ബച്ചന് ശരിക്കും നിയന്ത്രണം വിട്ടു. തന്റെ പതിവ് ശൈലിയിൽ ഒട്ടും മയമില്ലാതെ കണക്കിന് പറഞ്ഞു പൂജാരിയോട് ജയ. നിങ്ങൾ പൂജയിൽ ശ്രദ്ധിക്കൂ. സെൽഫിയൊക്കെ പിന്നെയടുക്കാമെന്നായിരുന്നു ജയയുടെ ആക്രോശം. പൂജാരി ഏതായാലും ഓടി രക്ഷപ്പെട്ട് പൂജയിൽ മുഴുകി. പൊട്ടിച്ചിരിയോടെയാണ് മറ്റ് താരങ്ങൾ ഈ രംഗം കണ്ടുനിന്നത്. നേരത്തെ മരുമകൾ ഐശ്വര്യയെ ഐഷ് എന്നു വിളിച്ചതിന് ഒരു മാധ്യമപ്രവർത്തകനെ കണക്കിന് ശകാരിച്ചിരുന്നു ജയ. അവൾ നിങ്ങളുടെ സഹപാഠിയാണോ? മര്യാദയ്ക്ക് പേരു വിളിക്കൂ എന്നായിരുന്നു ജയ ആവശ്യപ്പെട്ടത്.

from movies and music rss http://ift.tt/2w9mLc4
via IFTTT

അമ്മയുടെ കൈ പിടിച്ച് സൂപ്പര്‍സ്റ്റാറാവാന്‍ വരികയാണ് ഈ ഏഴു മാസക്കാരന്‍

അച്ഛനമ്മമാരുടെ പാതയിൽ അഭിനയരംഗത്തേയ്ക്കു വരാത്തവർ മാത്രമാണ് ബോളിവുഡിൽ വാർത്തയാകുന്നത്. താരസന്തതികളിൽ ഭൂരിഭാഗം പേരും പിൽക്കാലത്ത് താരങ്ങളായി മാറിയതാണ് ബോളിവുഡിന്റെ ചരിത്രം. കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മകൻ തൈമുറും ഒരുകാലത്ത് അഭിഷേക് ബച്ചനെയും സഞ്ജയ് ദത്തിനെയും സണ്ണി ഡിയോളിനെയുമെല്ലാം പോലെ താരമാകുമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. അഭിഷേകും സണ്ണിയുമെല്ലാം വലുതായശേഷമാണ് താരങ്ങളായി മാറിയതെങ്കിൽ അങ്ങിനെ കാത്തുനിൽക്കാനൊന്നും തൈമുറിന് ക്ഷമയില്ല. ഏഴാം മാസത്തിൽ തന്നെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തൈമുർ. പ്രസവശേഷമുള്ള അമ്മ കരീനയുടെ തിരിച്ചുവരവ് ചിത്രമായ വീരെ ദി വെഡ്ഡിങ്ങിലാണ് കുഞ്ഞു തൈമുറും തല കാണിക്കുന്നത്. ഒരു സീനിൽ പേരിനൊന്ന് വന്നു പോവുന്നേയുള്ളൂ തൈമുർ എന്നാണ് പുറത്തുവരുന്ന വിവരം. കരീന ഗർഭിണിയായതിനെ തുടർന്ന് ചിത്രത്തിന്റെ തിരക്കഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗർഭിണിയായ കരീനയുടെ ദൃശ്യങ്ങളും ഇതിനുവേണ്ടി പകർത്തിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ കുഞ്ഞിനെയും ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടിവന്നത്. ഇതോടെ കരീനയ്ക്ക് പുറമെ സോനം കപൂറും സ്വര ഭാസ്ക്കറും ശിഖ തൽസാനിയയും അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന ആകർഷണം തൈമുറായിരിക്കുമെന്ന് ഉറപ്പായി. അനിൽ കപൂറിന്റെ മകളായ റിയ കപൂറാണ് ചിത്രം നിർമിക്കുന്നത്. ശശാങ്ക് ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡിസംബർ ഇരുപതിന് ജനിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് തൈമുർ. ആദ്യം പേരിനെ ചൊല്ലിയുള്ള തർക്കമായിരുന്നു. പിന്നീട് സെലിബ്രിറ്റികളായ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഓരോ യാത്രയും അതിന്റെ ഓരോ ചിത്രവും വലിയ വാർത്തകളായി മാധ്യമങ്ങൾ ആഘോഷിച്ചു.

from movies and music rss http://ift.tt/2wg5LPZ
via IFTTT

’Texas Chainsaw Massacre’ director Tobe Hooper dead at 74

’Texas Chainsaw Massacre’ director Tobe Hooper dead at 74Los Angeles, Aug 27 (PTI) Tobe Hooper, best known for his work in the horror film genre, passed away at the age of 74.According to the Los Ange...

from The Hindu - Movies http://ift.tt/2vtaxbE
via IFTTT

പിച്ചവെച്ച നാളിന്റെ പാട്ടുകാരിക്ക് പറയാനുണ്ട്, പോപ്പ് സംഗീതം തേടിയെത്തിയ ഒരു കഥ

കേൾക്കാൻ ഇമ്പമുള്ളൊരു പാട്ട് പോലെ സുന്ദരമാണ് സുനിത മേനോൻ എന്ന ഗായികയുടെ സംഗീത ജീവിതം. പല്ലവി മുതൽ ചരണം വരെയും ശ്രുതി തെറ്റാതെ അതിങ്ങനെ ഒഴുകുകയാണ്. ലണ്ടനിലെ തിരക്കുകളിൽ നിന്ന് ഈ ഓണക്കാലത്ത് പാട്ടിന്റെ മാന്ത്രികതയുമായി കേരളത്തിലേക്ക് എത്തിയതാണ് സുനിത. പരിപാടിക്ക് മുമ്പ് വീണുകിട്ടിയ ഇത്തിരി ഇടവേളയിൽ സുനിത പറഞ്ഞതിലധികവും പാട്ടോർമ്മകളെക്കുറിച്ച് തന്നെ. "ഉത്തരേന്ത്യയിലായിരുന്നു ചെറുപ്പകാലം. അന്നൊക്കെ അമ്മ പാടുന്ന ഹിന്ദിപ്പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യപാഠം. പന്ത്രണ്ടാമത്തെ വയസ്സിലാണ് കേരളത്തിലെത്തുന്നത്. അന്ന് മുതൽ കർണാടക സംഗീതം പഠിക്കാൻ തുടങ്ങി. കോളേജ് പഠനകാലത്താണ് പാശ്ചാത്യ സംഗീതത്തോട് സ്നേഹം തോന്നുന്നതും അവ പാടിത്തുടങ്ങുന്നതും. പാടാനെളുപ്പം തോന്നിയതോടെ പാശ്ചാത്യ സംഗീതം ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങി. 13 എഡി ബാന്റിനൊപ്പം പാടാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. പിന്നെ ബാന്റിലെ സ്ഥിരം അംഗമാവുക കൂടി ചെയ്തതോടെ എന്റെ വഴി ഇതുതന്നെ എന്ന് ഞാൻ ഉറപ്പിച്ചു." 1990കളിൽ പാശ്ചാത്യ സംഗീതത്തെ കേരളം അത്രയധികം ഏറ്റെടുത്തിട്ടില്ല. സമൂഹം അത്ഭുതത്തോടെയും ആശങ്കയോടെയും പടിഞ്ഞാറൻ സംഗീതപ്രേമികളെ കാണുന്ന കാലമാണ്. അക്കാലത്താണ് യാഥാസ്ഥിതിക കുടുംബത്തിൽ നിന്നൊരു കോളേജ്​കുമാരി പാശ്ചാത്യ സംഗീതമാണ് തന്റെ വഴി എന്ന് പ്രഖ്യാപിക്കുന്നത്. "നായർ തറവാട്ടിലെ പെൺകുട്ടി പാശ്ചാത്യ സംഗീതവുമായി ഒരു മ്യൂസിക് ബാന്റിനൊപ്പം ഊര് ചുറ്റുന്നു എന്നതൊക്കെ അന്ന് സമൂഹത്തിന് വലിയ പ്രശ്നമായിരുന്നു. മാതാപിതാക്കൾ പോലും ആശയക്കുഴപ്പത്തിലായിരുന്നു. എങ്കിലും അവരുടെ ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് എനിക്കെന്താണോ ഇഷ്ടം അതുമായി പൊരുത്തപ്പെടാൻ അവർ തയ്യാറാവുകയായിരുന്നു." പാശ്ചാത്യ സംഗീതത്തിന്റെ വഴിയേ പോയപ്പോഴും ഗസലും കഥകളിപ്പദവുമൊന്നും പകുതിയിൽ ഉപേക്ഷിച്ചില്ല സുനിത. "സംഗീതത്തിലെ ഒരു ശാഖയിലേക്ക് മാത്രം ഒതുങ്ങാൻ പണ്ടേ താല്പര്യമുണ്ടായിരുന്നില്ല. പാശ്ചാത്യമായാലും പൗരസ്ത്യമായാലും സംഗീതമാണോ അതിനോടെനിക്ക് പ്രേമമാണ്. ജാസ്സും കഥകളിപ്പദവും ഒരുപോലെ ഇഷ്ടമാണ്. സംഗീതപഠനമായാലും ഒന്നിലേക്ക് മാത്രമായി ചുരുക്കാൻ എനിക്കിഷ്ടമില്ല. സംഗീതം വിശാലമായ ഒന്നല്ലേ, എല്ലാം പാടാൻ പറ്റണം. എല്ലാതരം സംഗീതത്തെയും സമന്വയിപ്പിക്കാൻ പറ്റണം." കുറച്ച്കാലം മുമ്പ് ലണ്ടനിലെ ഒരു സർക്കാർ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഫ്യൂഷൻ തയ്യാറാക്കാൻ പ്രശസ്ത പോപ് ഗായകരുടെയൊപ്പം തന്റെ കർണാടകസംഗീത ജ്ഞാനവുമായി പോയത് അഭിമാനത്തോടെ ഓർക്കുന്നു സുനിത. വെൽഷ് ഏഷ്യൻ വിമൻസ് അവാർഡ് ലഭിച്ചതും സച്ചിൻ തെണ്ടുൽക്കറും സുനിൽ ഗവാസ്കറും ഉണ്ടായിരുന്ന വേദിയിൽ പാടാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ് സുനിതയ്ക്ക്. കെ.എസ്.ചിത്രയ്ക്കൊപ്പം പാടാനായത് മഹാഭാഗ്യമായും കരുതുന്നു സുനിത. സംഗീതസംവിധായകൻ മോഹൻ സിത്താരയാണ് സുനിതയെ മലയാളസിനിമാ മേഖലയ്ക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിലുള്ള പായും പുലിയിലെ ഗാനമാണ് സുനിതയുടെ ആദ്യ സിനിമാ അനുഭവം. പുതിയ മുഖത്തിലെ പിച്ചവച്ച നാൾ മുതൽ എന്ന ഗാനമാണ് സുനിതയെ മലയാളത്തിന് പരിചിതയാക്കിയത്. മകരമഞ്ഞിലും സുനിത പാടിയിട്ടുണ്ട്. പഴയമലയാള സിനിമാ ഗാനങ്ങളാണ് സുനിതയുടെ ഫേവറിറ്റ്. "ബാബുരാജ് മാഷിന്റെ പാട്ടുകളോട് വല്ലാത്തൊരിഷ്ടമുണ്ട് എനിക്ക്. ഗസലുകൾ പാടുന്നവരോട് എന്നും ആരാധനയാണ്. എന്റെയഭിപ്രായത്തിൽ പാടാൻ ഏറ്റവും പ്രയാസം ഗസലുകളാണ്. വെസ്റ്റേണിൽ ജാസ് അതുപോലെയാണ്. പിന്നെ, ഹിന്ദിപ്പാട്ടുകളോട് എനിക്ക് കൂടുതലിഷ്ടമുണ്ട്. ഉത്തേരന്ത്യൻ കുട്ടിക്കാലത്തിന്റെ ഗൃഹാതുരത തങ്ങിനിൽക്കുന്നതും ഹിന്ദിപ്പാട്ടുകളിൽ തന്നെ!" ഒന്നാം സ്ഥാനത്തല്ലെങ്കിലും ഓണക്കാല ഗൃഹാതുരതയുടെ സമൃദ്ധി സുനിതയുടെ ഓർമ്മകളിലുണ്ട്. "എടപ്പാളും ചെർപ്പുളശ്ശേരിയിലുമായാണ് എന്റെ ഓണം ഓർമ്മകൾ ചിതറിക്കിടക്കുന്നത്. അമ്മയുടെയും അച്ഛന്റെയും തറവാടുകൾ അവിടെയാണ്. പൂക്കളമിടാൻ പൂവിറുക്കാൻ കുട്ടികൾക്കൊപ്പം ഓടിനടന്നതും ഊഞ്ഞാലാടിയതുമൊക്കെ മധുരമുള്ള ഓർമ്മകളാണ്. എങ്കിലും ഏറ്റവും മധുരതരമായത് സദ്യയുടെയും ഓണക്കോടിയുടെയും ഓർമ്മകളാണ്." ഓർമ്മകളെ കൂട്ടുപിടിച്ച് സുനിത പാടിത്തുടങ്ങി ഉത്രാടപ്പൂനിലാവേ വാ..... ഇത്തവണയും ഓണം ലണ്ടനിൽത്തന്നെയാണ് എന്നൊരു ചെറിയ സങ്കടമുണ്ട്. ഇളയമോൾക്ക് പരീക്ഷാക്കാലമായതിനാൽ അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് എത്താതെ പറ്റില്ല." 18 വർഷമായി ലണ്ടനിലാണ് സുനിത. ഭർത്താവ് സുധീർ ഡോക്ടറാണ്. രണ്ട് പെൺമക്കളാണ് ഇവർക്ക്. കാവ്യയും പ്രാർഥനയും. ഓണാഘോഷങ്ങൾ ലണ്ടനിലാണ് കൂടുതലെന്ന് സുനിത. "അവിടെ ആഘോഷം തകൃതിയാണ്. ഓഗസ്റ്റിൽ തുടങ്ങി ഒക്ടോബർ വരെയെങ്കിലും നീളാറുണ്ട് ഓണപ്പരിപാടികൾ. സംഗീത നൃത്ത പരിപാടികളാണ് ഓണത്തിന്റെ ഹൈലൈറ്റ്." പറഞ്ഞുതീരുമ്പോഴാണ് ശ്രദ്ധിച്ചത്. പശ്ചാത്തലത്തിലെവിടെയോ ആരോ പഴയൊരു ഹിന്ദിപ്പാട്ട് മൂളുന്നു. ആകാംക്ഷയോടെ സുനിതയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് മറുപടി വന്നു അമ്മയാണ്, എന്റെ ഊർജവും ഇതുതന്നെ എന്ന്.

from movies and music rss http://ift.tt/2xo55bm
via IFTTT

പുണ്യാളന് മുന്‍പേ 'കുഞ്ഞാന' എത്തി തിയേറ്ററിൽ

പ്രമേയത്തിലും അവതരണത്തിലുമുള്ള പുതുമ കൊണ്ടുംബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളത്തെ അത്ഭുതപ്പെടുത്തിയ ചിത്രമാണ്രഞ്ജിത്ത് ശങ്കർ-ജയസൂര്യ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ പുണ്യാളൻ അഗർബത്തീസ്. ആനപ്പിണ്ടം തേടിനടക്കുന്ന ജോയ് താക്കോൽക്കാരന്റെ കഥ ഒരിക്കൽക്കൂടി പറഞ്ഞ് കൈയടി നേടാനൊരുങ്ങുകയാണ് രഞ്ജിത് ശങ്കറും ജയസൂര്യയും. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ട രണ്ടാം ഭാഗത്തിൽ വേറിട്ടൊരു പ്രചരണ രീതിയുമായാണ് ഇവരുടെ വരവ്. പുണ്യാളന് മുൻപേ ഒരു കുഞ്ഞാനയെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. തൃശൂരിലെ ഗിരിജ തിയേറ്ററിലും എറണാകുളം പത്മ തിയേറ്ററിലുമാണ്മഞ്ഞ നിറത്തിലുള്ള ഈ കുഞ്ഞാനകൾ ആദ്യം സ്ഥാനം പിടിച്ചത്. ആരും കണ്ടാൽ കൊതിച്ചുപോവുന്ന ഇൗ കുഞ്ഞാനയെ വേണമെങ്കിൽ ചവറ്റുകുട്ടയായും ഉപയോഗിക്കാം. നവംബർ 17 ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞു.

from movies and music rss http://ift.tt/2vzWv7h
via IFTTT

ഭല്ലലദേവൻ ഇനി ഹിരണ്യകശിപു

ബാഹുബലിയിലെ തകർപ്പൻ പ്രകടനത്തിനുശേഷം ശക്തമായ മറ്റൊരു കഥാപാത്രമാവാൻ ഒരുങ്ങുകയാണ് റാണ ദഗ്ഗുബട്ടി. പുരാണ സിനിമയായഹിരണ്യകശിപുവിൽ റാണ ദഗുബാട്ടി കേന്ദ്ര കഥാപാത്രമാവുന്നു. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാണ കരാർ ഒപ്പിട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ബാഹുബലിയിലെ പ്രതിനായകൻഭല്ലലദേവനിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് റാണയെ പരിചയം. ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയശേഷമാണ് ഗുണശേഖർ റാണയോട് ഹിരണ്യകശിപുവിന്റെ കഥ പറയുന്നത്. എനെയ് നോക്കി പായും തോട്ട, സെെസ് സീറോ, എയ് ജഹാനി ഹേയ് ദിവാനി എന്നിങ്ങനെ നിരവധി ചിത്രങ്ങിൽ റാണ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

from movies and music rss http://ift.tt/2wfCnta
via IFTTT

വിപ്ലവം തുപ്പുന്ന ആരെങ്കിലും ഇക്കൂട്ടര്‍ക്കെതിരെ കോടതി കയറുമോ- ജോയ് മാത്യു ചോദിക്കുന്നു

ആൾദൈവങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വിപ്ലവകാരികൾ തിരഞ്ഞെടുപ്പാകുമ്പോൾ പത്തിമടക്കുമെന്ന് നടനും സംവിധായകനുമായജോയ് മാത്യു. ദേര സച്ച സൗധ മേധാവിഗുർമീത് സിങ്റാം റഹീമിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇത്തരം ചെകുത്താന്മാർക്ക്വളരാൻ പറ്റിയ രാജ്യമാണ് നമ്മുടേതെന്നും ഇത് ഭീകരാവസ്ഥയാണെന്നും ജോയ് മാത്യു പറയുന്നു. ചെകുത്താന്മാരെ പൂർണ്ണമായും തുടച്ചുനീക്കാൻ പ്രാപ്തമായ നിയമനിർമ്മാണം നടത്താൻ ഭരണകൂടത്തെ നിർബന്ധിതരാക്കും വിധം സുപ്രീംകോടതിയെ ഇടപെടീക്കണം. മുത്തലാഖിനെതിരെ അഞ്ചു സ്ത്രീകൾ നടത്തിയ നിയമ യുദ്ധം ഇതിന് പ്രചോദനമാകട്ടെയെന്നും ജോയ് മാത്യു കുറിച്ചു. ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചെകുത്താവതാരങ്ങളും അടിമകളും --------------------------------- ആൾദൈവം എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തന്നെ ബോധപൂർവ്വമാണെന്ന് പറയേണ്ടിവരും- ദൈവവിശ്വാസികളായവരെ കളിയാക്കുന്ന ഒന്നല്ലേ ഈ പ്രയോഗം? സത്യത്തിൽ ഇവർ ചെകുത്താന്റെ അവതാരങ്ങളല്ലേ? അപ്പോൾ ആൾദൈവം എന്നതിനു പകരം ചെകുത്താൻ എന്നും ആരാധകർ എന്നതിനു അടിമകൾ അല്ലെങ്കിൽ ചെകുത്താൻ സേവക്കാർ എന്നോ പറഞ്ഞുശീലിച്ചാൽ പാവം ദൈവ വിശ്വാസികളെങ്കിലും ഹാപ്പിയാകും- ഇമ്മാതിരി ചെകുത്താന്മാർക്കും അവരുടെ അടിമകൾക്കും വളരാൻ പറ്റിയ മണ്ണാണൂ നമ്മുടെ രാജ്യം എന്ന് വീണ്ടും വീണ്ടും നമ്മൾ തെളിയിച്ചു കൊണ്ടിരിക്കയാണ്. ഒരു ബലാൽസംഗിക്ക് കോടതി ശിക്ഷവിധിക്കും മുൻപേ മുപ്പത്തിയാറൂപേരുടെ ജീവൻ ബലി നൽകേണ്ടി വരുന്ന ഒരവസ്ഥ ഭീകരമാണു ഇങ്ങനെയുള്ള ചെകുത്താന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ വോട്ടു വാങ്ങി അധികാരത്തിലെത്തുന്നവർ ചെകുത്താൻ വിളയാട്ടങ്ങളിൽ നിശ്ശബ്ദരാകുന്നതിന്റെ കാരണവും മറ്റൊന്നല്ല ഇവിടെയാണു ജൂഡിഷ്യറിയെ ആശ്രയിച്ചുമാത്രമെ ഈ രാജ്യത്ത് ഒരാൾക്ക് ജീവിക്കാനാവൂ എന്ന് ബോധ്യമാവുക. ഇതിനുമുൻപും ധീരമായ വിധിന്യായങ്ങളിലൂടെ അലഹബാദ് ഹൈക്കോടതി ഇൻഡ്യൻ ജനതക്ക് പ്രത്യാശ നൽകിയിട്ടുണ്ട്. രാജ്യത്ത് സ്വേഛാധിപത്യത്തിന്റെ അടിയന്തിരം നടത്തിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ 1971 ലെ തെരഞ്ഞെടുപ്പിൽ അധികാര ദുർവ്വിനിയോഗം നടത്തിയതിന്റെ പേരിൽ ആറു വർഷത്തേക്ക് അയോഗ്യയായി പ്രഖ്യാപിച്ച അതേ അലഹബാദ് ഹൈക്കോടതി ഇപ്പോൾ ഇതാ ബലാൽസംഗകേസിൽ അഞ്ചുകോടി അടിമകളുള്ള ആൾചെകുത്താനെ അറസ്റ്റ് ചെയ്യാൻ കാണിച്ച ധീരതക്ക് പുറമെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്കുള്ള തുക ആൾചെകുത്താന്റെ സ്വത്തിൽനിന്നും പിടിച്ചെടുക്കാനും ഉത്തരവിട്ടിരിക്കുന്നു വിദ്യാഭ്യാസത്തിന്റെ കുറവാണു ചെകുത്താൻ സേവ വർദ്ധിക്കാൻ കാരണം എന്ന് സ്ഥാപിച്ച് ഇത് ഒരു ഉത്തരേന്ത്യയിൽ മാത്രമുള്ള പ്രതിഭാസമാണെന്ന് പറഞ്ഞൊഴിയാൻ വരട്ടെ വായുവിൽ നിന്ന് ഭസ്മവും സ്വർണ്ണ മോതിരവും വാച്ചും എടുക്കുന്നില്ലെങ്കിലും വിദ്യാസമ്പന്നരെന്ന് മേനി നടിക്കുന്ന നമ്മുക്കിടയിലും ഇമ്മാതിരി ചെകുത്താന്മാർക്കും അവരുടെ അടിമകൾക്കും കുറവൊന്നുമില്ല. ഇടക്കാലത്ത് ഇതിനൊക്കെയെതിരെ അട്ടഹാസം മുഴക്കിയിരുന്ന വിപ്ലവകാരികൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പത്തിമടക്കിയതു നമ്മൾ കണ്ടതാണല്ലോ -അത് കൊണ്ട് രാഷ്ട്രീയപാർട്ടികളുടെ പൊള്ള പ്രഖ്യാപങ്ങൾ അല്ല നമുക്ക് വേണ്ടത് ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ മനുഷ്യർക്കിടയിൽ അവതരിക്കുന്ന ചെകുത്താന്മാരെ പൂർണ്ണമായും തുടച്ചുനീക്കാൻ പ്രാപ്തമായ നിയമനിർമ്മാണം നടത്താൻ ഭരണകൂടത്തെ നിർബന്ധിതരാക്കും വിധം സുപ്രീംകോടതിയെ ഇടപെടീക്കലാണു അഞ്ചു സ്ത്രീകൾ നടത്തിയ നിയമ യുദ്ധത്തിലൂടെ ഒരു സമുദായത്തിലെ മുഴുവൻ സ്ത്രീകൾക്കും മുത്തലാഖ് എന്ന അടിമത്തിൽ നിന്നും മോചനം നേടിക്കൊടുക്കാൻ കഴിഞ്ഞ രാജ്യത്ത്. വിപ്ലവം തുപ്പുന്ന നിരവധി പാർട്ടികൾ നമുക്കുണ്ട്. എന്നാൽ ഇതിലെ ഒരു അംഗമെങ്കിലും ഇത്തരം ചെകുത്താൻ സേവക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ എന്നാണു ധൈര്യംകാണിക്കുക!

from movies and music rss http://ift.tt/2vshYQn
via IFTTT

തെന്നിന്ത്യന്‍ വേദിയില്‍ മാസ് ലുക്കില്‍ മോഹന്‍ലാല്‍

തെന്നിന്ത്യൻ സ്റ്റണ്ട് യൂണിയന്റെ 50ാം വാർഷികാഘോഷത്തിൽ താരമായി മോഹൻലാൽ. ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ രജനികാന്ത്, സൂര്യ, ധനുഷ്, കാർത്തി, വിജയ് സേതുപതി, വിക്രം, ആര്യ തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. എല്ലാ തിരക്കുകളോടും താൽക്കാലികമായി അവധി പറഞ്ഞ് ഭൂട്ടാനിൽ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ലാൽ. അതിനുശേഷം ലാൽ പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങാണിത്. താടിയും മീശയും വളർത്തി ഓറഞ്ച് കുർത്തയും മുണ്ടും ധരിച്ചാണ് ലാൽ വേദിയിലെത്തിയത്.

from movies and music rss http://ift.tt/2wJ5Ka3
via IFTTT

അമ്മ അറിയാനിലെ പാറു ഇവിടെയുണ്ട്, കൊണ്ടോട്ടിക്കാരുടെ പ്രിയപ്പെട്ട മാജി ഡോക്ടറായി

പറഞ്ഞുവരുന്നത്, കാഞ്ഞിരമറ്റത്തുകാരിയായ മാജി ഡോക്ടറെങ്ങനെ മലപ്പുറം കൊണ്ടോട്ടിയിലെ കുഞ്ഞഹമ്മദ് ഡോക്ടറിന്റെ സഖിയായി എന്നതിനെക്കുറിച്ചല്ല. ഡോ. ആഷിക് കെ. നവലും മെഡിക്കൽ വിദ്യാർഥി കാജൽ കെ. നവലും അടങ്ങുന്ന ഡോക്ടർ കുടുംബത്തിന്റെ വർത്തമാനങ്ങളുമല്ല. പത്തു മുപ്പത് കൊല്ലങ്ങൾക്കുമുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ സംവിധായകൻ ജോൺ എബ്രഹാം അവിടത്തെ വിദ്യാർഥികളുമായി ചങ്ങാത്തത്തിലായതും, വിദ്യാർഥിനികളിൽ ഒരാളായ മാജി ജോണിന്റെ അമ്മ അറിയാൻ എന്ന വിഖ്യാതസിനിമയിൽ നായികയായതിനെക്കുറിച്ചുമാണ്. കാരണം, അമ്പതിനായിരത്തിൽപ്പരം കുഞ്ഞുങ്ങളെ ഇരുകൈയും നീട്ടി ഭൂമിയിലേക്ക് വരവേറ്റ മലപ്പുറത്തിന്റെ പ്രിയ മാജി ഡോക്ടർ ഒരു സിനിമയിൽ നായികയായിരുന്നെന്ന് അറിയാവുന്നവർ വിരളമാണെന്നതുതന്നെ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. 25-ാം ബാച്ചിൽ മെഡിക്കൽ വിദ്യാർഥികളായിരുന്നു കുഞ്ഞഹമ്മദും മാജിയും. പഠനത്തിനൊപ്പം അല്പം സിനിമാപ്രേമവും വായനയുമൊക്കെ കുഞ്ഞഹമ്മദിനുണ്ടായിരുന്നു. പൊതുവേ നിശ്ശബ്ദയായിരുന്ന മാജി നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു. സംസ്ഥാനതല മത്സരത്തിലെ വിജയി. ഒരൊറ്റ മൃതശരീരം കീറിമുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട തങ്ങളങ്ങനെ ആദ്യം ബോഡി മേറ്റ്സും പിന്നീട് വാർഡിൽ ഏതാനും ബെഡ്ഡുകളുടെ ചുമതലക്കാരായ ബെഡ് മേറ്റ്സുമായി എന്ന് മാജി ഡോക്ടർ അക്കാലത്തെ ഓർക്കുന്നു. അക്കാലത്താണ് കുഞ്ഞഹമ്മദിന്റെ സഹപാഠികളിൽ ചിലർ കോഴിക്കോട്ടെ ഒഡേസ മൂവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. അങ്ങനെ മാജിയും കുഞ്ഞഹമ്മദും ചുമതലവഹിച്ചിരുന്ന വാർഡിൽ ഒരിക്കൽ ചികിത്സയ്ക്കായി എത്തുന്നു സാക്ഷാൽ ജോൺ എബ്രഹാം. അസുഖം, അമിത മദ്യപാനം മൂലമുള്ള കരൾ വീക്കം. അറിയപ്പെടുന്ന സംവിധായകനെ കണ്ട ആവേശത്തിൽ മാജി തന്റെ കൈവശമുണ്ടായിരുന്ന ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. പ്രീ ഡിഗ്രി കാലത്ത് പാലായിൽ നടന്ന സംസ്ഥാനതല ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാജി, ജോണിൽനിന്നു സമ്മാനം സ്വീകരിക്കുന്ന ചിത്രം! മാജി നിധിപോലെ സൂക്ഷിച്ച ഈ ഓർമച്ചിത്രം ജോണിനും കൗതുകമുണ്ടാക്കി. ആശുപത്രി വാസത്തിനിടെ ഒഡേസ സംഘവുമായി നടത്തിയ വർത്തമാനങ്ങൾക്കിടയിലാണ് അമ്മ അറിയാൻ ഒരു ജനകീയ സിനിമയായി ഒഡേസ നിർമിക്കാൻ ആലോചനയായത്. ഒഡേസ അംഗങ്ങളും അണിയറ പ്രവർത്തകരും ബക്കറ്റ് പിരിവ് തുടങ്ങി. നായകനായി ജോയ് മാത്യുവിനെ നിശ്ചയിച്ചു. ആരു നായികയാവും? ജോൺ അപ്പോൾ കുഞ്ഞഹമ്മദിനോട് പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള പെൺകുട്ടിക്ക് ഈ കഥാപാത്രത്തിന് യോജിക്കുന്ന ലുക്ക് ഉണ്ട്. അവരുടെ പ്രണയകഥയൊന്നും അറിയാതെയാണ് ജോണിന്റെ അഭിപ്രായ പ്രകടനം. കുഞ്ഞഹമ്മദ് മാജിയോട് കാര്യം പറഞ്ഞു: എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല എന്നായിരുന്നു വുഡ് ബി നായികയുടെ മറുപടി. അതുതന്നെയാണ് വേണ്ടതെന്ന് സംവിധായകൻ. ഒടുവിൽ കാര്യം തീരുമാനമായി. ജോയ് മാത്യുവിന്റെ പുരുഷുവിന് മറുതലയ്ക്കൽ, ഗവേഷക വിദ്യാർഥിയായ പാർവതിയായി മാജി വേഷമിട്ടു. വയനാട്ടിലെ അമ്പലവയൽ, ചുണ്ടേൽ, കോഴിക്കോട്ട് ഫറോക്ക്, ബേപ്പൂർ, വടകര തുടങ്ങിയ ഇടങ്ങളിലായിരുന്നു ഷൂട്ടിങ്. സൗജന്യമായിട്ടായിരുന്നു മാജിയും ജോയ് മാത്യുവും അടക്കമുള്ളവർ അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവം മാജി ഓർക്കുന്നു. ഒരിക്കൽ ജോൺ ആവശ്യപ്പെട്ടതുപ്രകാരം ഞാനൊരു പാട്ടുപാടി. അതിന്റെയൊരു സന്തോഷത്തിന് ജോൺ ഗിറ്റാറെടുത്തു. യൂ നോ മാജീ...ഐ കാൻ സിങ് വെൽ...അതിമനോഹരമായൊരു ഇംഗ്ലീഷ്് ഗാനം അതിലും മനോഹരമായി തന്നെ ജോൺ പാടി. സൂര്യന് കീഴെയുള്ള സർവതിനെയും കുറിച്ച് ആധികാരികമായി സംസാരിക്കാൻമാത്രം അറിവുള്ള വ്യക്തിയായിരുന്നു ജോൺ. ഒരു വേർസറ്റൈൽ ജീനിയസ്, ഡോ. കുഞ്ഞഹമ്മദ് ഓർക്കുന്നു. അമ്മ അറിയാൻ സിനിമ അന്താരാഷ്ട്ര തലത്തിൽവരെ അംഗീകാരങ്ങൾ നേടിയെങ്കിലും, കേരളത്തിൽ തിയേറ്ററുകൾക്കുപകരം, 16 എം.എം. സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചിരുന്നത്. ഈയൊരു സമയത്ത് തന്നെ കളർ ചിത്രങ്ങളും രംഗപ്രവേശം ചെയ്തിരുന്നു. അതുകൊണ്ട് ആ സിനിമയെക്കുറിച്ച് പൊതുജനം അറിഞ്ഞില്ല. മാജിയാണ് അതിലെ നായിക എന്ന കാര്യവും മെഡിക്കൽ കോളേജിലെ കൂട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ ഒതുങ്ങി. കൊണ്ടോട്ടിയിൽ മാജി ഡോക്ടർ ജോലി ചെയ്യുന്ന റിലീഫ് ആശുപത്രിക്ക് തൊട്ടടുത്തുള്ള തിയേറ്ററിൽ ഒരിക്കൽ അമ്മ അറിയാൻ പ്രദർശിപ്പിച്ചു. അതിലെ നായിക തങ്ങളുടെ ഡോക്ടറാണെന്ന കാര്യം കൊണ്ടോട്ടിക്കാർക്ക് തിരിഞ്ഞില്ല. ഇന്ന് മുഖ്യധാരാ സിനിമയിലെ സജീവസാന്നിധ്യമായ ജോയ് മാത്യുവിന്റെ ആദ്യ നായികയാണ് ഡോ. മാജിയെന്നും ആരും ഓർക്കാറില്ല. അങ്ങേയറ്റം കുലീനയായ അഭിനേത്രി എന്നാണ് അദ്ദേഹം ഡോ. മാജിയെ വിശേഷിപ്പിക്കുന്നത്. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ, ജോണിന്റെ സിനിമയാണെന്നതുകൊണ്ടുമാത്രം അഭിനയിക്കാൻ തയ്യാറായ കലാകാരി. പറഞ്ഞുകൊടുക്കുന്നത് വളരെ പെട്ടെന്ന് മനസ്സിലാക്കി അതേ പോലെ അഭിനയിച്ച മാജിയെ ജോയ്മാത്യു ഓർക്കുന്നു: ദേവീസങ്കല്പത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാർഥിനിയുടെ റോൾ ആയിരുന്നു മാജിക്ക്. ബുദ്ധിയുള്ള പെൺകുട്ടിയെന്ന് തോന്നിപ്പിക്കുന്ന മുഖം വേണമെന്നായിരുന്നു ജോണിന്റെ ഡിമാൻഡ്. ഒരിക്കൽ സംവിധായകൻ അരവിന്ദൻ മാജിയെ തന്റെ സിനിമയിലേക്ക്് വിളിച്ചിരുന്നു. എന്നാൽ, വിവാഹവും പഠനത്തിരക്കുമൊക്കെയായി ആ ക്ഷണം നിരസിക്കേണ്ടിവന്നു. പിന്നീടൊരിക്കലും മാജി സിനിമയിൽ തലകാണിച്ചിട്ടില്ല. തീർത്തും യാഥാസ്ഥിതികവും എന്നാൽ വ്യത്യസ്തവുമായ സാഹചര്യങ്ങളിൽനിന്നുവന്ന കുഞ്ഞഹമ്മദും മാജിയും കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്നാണ് വിവാഹിതരായത്. അന്നുമുതൽ ഇന്നോളം മാജി ഡോക്ടറുടെ ഓരോ ദിവസവും സംഭവ ബഹുലമായാണ് കടന്നുപോകുന്നതെന്ന് പറയാം. ദിനേന നിരവധി പ്രസവങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ, വന്ധ്യതാനിവാരണ ചികിത്സാരംഗത്തും വിദഗ്ധയാണ്. ഏറെക്കാലം കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതിമാർ, ഡോക്ടറോടുള്ള നന്ദിസൂചകമായി മക്കൾക്ക് മാജി അമൃത, മാജി ഫാത്തിമയെന്നൊക്കെ പേരിട്ടിട്ടുള്ള കാര്യം അവർ നിർവൃതിയോടെ ഓർക്കുന്നു. ഭർത്താവ് ഡോ. കുഞ്ഞഹമ്മദ് ഇപ്പോൾ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഫിസിയോളജിവിഭാഗം പ്രൊഫസറാണ്. മകൻ ഡോ. ആഷിഖിനും കലയുടെ സ്പർശമുണ്ട്. അറിയപ്പെടുന്ന നർത്തകനാണ് ആഷിഖ്, മകൾ കാജൽ മെഡിക്കൽ വിദ്യാർഥിനിയും. rehna.kc@gmail.com

from movies and music rss http://ift.tt/2vzCtcW
via IFTTT

Saturday, August 26, 2017

അമ്മ അറിയാനിലെ പാറു ഇവിടെയുണ്ട്, കൊണ്ടോട്ടിക്കാരുടെ പ്രിയപ്പെട്ട മാജി ഡോക്ടറായി

പറഞ്ഞുവരുന്നത്, കാഞ്ഞിരമറ്റത്തുകാരിയായ മാജി ഡോക്ടറെങ്ങനെ മലപ്പുറം കൊണ്ടോട്ടിയിലെ കുഞ്ഞഹമ്മദ് ഡോക്ടറിന്റെ സഖിയായി എന്നതിനെക്കുറിച്ചല്ല. ഡോ. ആഷിക് കെ. നവലും മെഡിക്കൽ വിദ്യാർഥി കാജൽ കെ. നവലും അടങ്ങുന്ന ഡോക്ടർ കുടുംബത്തിന്റെ വർത്തമാനങ്ങളുമല്ല. പത്തു മുപ്പത് കൊല്ലങ്ങൾക്കുമുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ സംവിധായകൻ ജോൺ എബ്രഹാം അവിടത്തെ വിദ്യാർഥികളുമായി ചങ്ങാത്തത്തിലായതും, വിദ്യാർഥിനികളിൽ ഒരാളായ മാജി ജോണിന്റെ അമ്മ അറിയാൻ എന്ന വിഖ്യാതസിനിമയിൽ നായികയായതിനെക്കുറിച്ചുമാണ്. കാരണം, അമ്പതിനായിരത്തിൽപ്പരം കുഞ്ഞുങ്ങളെ ഇരുകൈയും നീട്ടി ഭൂമിയിലേക്ക് വരവേറ്റ മലപ്പുറത്തിന്റെ പ്രിയ മാജി ഡോക്ടർ ഒരു സിനിമയിൽ നായികയായിരുന്നെന്ന് അറിയാവുന്നവർ വിരളമാണെന്നതുതന്നെ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. 25-ാം ബാച്ചിൽ മെഡിക്കൽ വിദ്യാർഥികളായിരുന്നു കുഞ്ഞഹമ്മദും മാജിയും. പഠനത്തിനൊപ്പം അല്പം സിനിമാപ്രേമവും വായനയുമൊക്കെ കുഞ്ഞഹമ്മദിനുണ്ടായിരുന്നു. പൊതുവേ നിശ്ശബ്ദയായിരുന്ന മാജി നല്ലൊരു പാട്ടുകാരി കൂടിയായിരുന്നു. സംസ്ഥാനതല മത്സരത്തിലെ വിജയി. ഒരൊറ്റ മൃതശരീരം കീറിമുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട തങ്ങളങ്ങനെ ''ആദ്യം 'ബോഡി മേറ്റ്സും പിന്നീട് വാർഡിൽ ഏതാനും ബെഡ്ഡുകളുടെ ചുമതലക്കാരായ ബെഡ് മേറ്റ്സുമായി'' എന്ന് മാജി ഡോക്ടർ അക്കാലത്തെ ഓർക്കുന്നു. അക്കാലത്താണ് കുഞ്ഞഹമ്മദിന്റെ സഹപാഠികളിൽ ചിലർ കോഴിക്കോട്ടെ ഒഡേസ മൂവീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. അങ്ങനെ മാജിയും കുഞ്ഞഹമ്മദും ചുമതലവഹിച്ചിരുന്ന വാർഡിൽ ഒരിക്കൽ ചികിത്സയ്ക്കായി എത്തുന്നു സാക്ഷാൽ ജോൺ എബ്രഹാം. അസുഖം, അമിത മദ്യപാനം മൂലമുള്ള കരൾ വീക്കം. അറിയപ്പെടുന്ന സംവിധായകനെ കണ്ട ആവേശത്തിൽ മാജി തന്റെ കൈവശമുണ്ടായിരുന്ന ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. പ്രീ ഡിഗ്രി കാലത്ത് പാലായിൽ നടന്ന സംസ്ഥാനതല ലളിതഗാനമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാജി, ജോണിൽനിന്നു സമ്മാനം സ്വീകരിക്കുന്ന ചിത്രം! മാജി നിധിപോലെ സൂക്ഷിച്ച ഈ ഓർമച്ചിത്രം ജോണിനും കൗതുകമുണ്ടാക്കി. ആശുപത്രി വാസത്തിനിടെ ഒഡേസ സംഘവുമായി നടത്തിയ വർത്തമാനങ്ങൾക്കിടയിലാണ് അമ്മ അറിയാൻ ഒരു ജനകീയ സിനിമയായി ഒഡേസ നിർമിക്കാൻ ആലോചനയായത്. ഒഡേസ അംഗങ്ങളും അണിയറ പ്രവർത്തകരും ബക്കറ്റ് പിരിവ് തുടങ്ങി. നായകനായി ജോയ് മാത്യുവിനെ നിശ്ചയിച്ചു. ആരു നായികയാവും? ജോൺ അപ്പോൾ കുഞ്ഞഹമ്മദിനോട് പറഞ്ഞു: ''നിങ്ങളുടെ കൂട്ടത്തിലുള്ള പെൺകുട്ടിക്ക് ഈ കഥാപാത്രത്തിന് യോജിക്കുന്ന 'ലുക്ക്' ഉണ്ട്.'' അവരുടെ പ്രണയകഥയൊന്നും അറിയാതെയാണ് ജോണിന്റെ അഭിപ്രായ പ്രകടനം. കുഞ്ഞഹമ്മദ് മാജിയോട് കാര്യം പറഞ്ഞു: ''എനിക്ക് അഭിനയിക്കാനൊന്നും അറിയില്ല'' എന്നായിരുന്നു വുഡ് ബി നായികയുടെ മറുപടി. അതുതന്നെയാണ് വേണ്ടതെന്ന് സംവിധായകൻ. ഒടുവിൽ കാര്യം തീരുമാനമായി. ജോയ് മാത്യുവിന്റെ പുരുഷുവിന് മറുതലയ്ക്കൽ, ഗവേഷക വിദ്യാർഥിയായ പാർവതിയായി മാജി വേഷമിട്ടു. വയനാട്ടിലെ അമ്പലവയൽ, ചുണ്ടേൽ, കോഴിക്കോട്ട് ഫറോക്ക്, ബേപ്പൂർ, വടകര തുടങ്ങിയ ഇടങ്ങളിലായിരുന്നു ഷൂട്ടിങ്. സൗജന്യമായിട്ടായിരുന്നു മാജിയും ജോയ് മാത്യുവും അടക്കമുള്ളവർ അഭിനയിച്ചത്. ഷൂട്ടിങ്ങിനിടയിലെ ഒരു സംഭവം മാജി ഓർക്കുന്നു. ''ഒരിക്കൽ ജോൺ ആവശ്യപ്പെട്ടതുപ്രകാരം ഞാനൊരു പാട്ടുപാടി. അതിന്റെയൊരു സന്തോഷത്തിന് ജോൺ ഗിറ്റാറെടുത്തു. യൂ നോ മാജീ...ഐ കാൻ സിങ് വെൽ...അതിമനോഹരമായൊരു ഇംഗ്ലീഷ്് ഗാനം അതിലും മനോഹരമായി തന്നെ ജോൺ പാടി.'' ''സൂര്യന് കീഴെയുള്ള സർവതിനെയും കുറിച്ച് ആധികാരികമായി സംസാരിക്കാൻമാത്രം അറിവുള്ള വ്യക്തിയായിരുന്നു ജോൺ. ഒരു വേർസറ്റൈൽ ജീനിയസ്'', ഡോ. കുഞ്ഞഹമ്മദ് ഓർക്കുന്നു. അമ്മ അറിയാൻ സിനിമ അന്താരാഷ്ട്ര തലത്തിൽവരെ അംഗീകാരങ്ങൾ നേടിയെങ്കിലും, കേരളത്തിൽ തിയേറ്ററുകൾക്കുപകരം, 16 എം.എം. സ്ക്രീനുകളിലാണ് പ്രദർശിപ്പിച്ചിരുന്നത്. ഈയൊരു സമയത്ത് തന്നെ കളർ ചിത്രങ്ങളും രംഗപ്രവേശം ചെയ്തിരുന്നു. അതുകൊണ്ട് ആ സിനിമയെക്കുറിച്ച് പൊതുജനം അറിഞ്ഞില്ല. മാജിയാണ് അതിലെ നായിക എന്ന കാര്യവും മെഡിക്കൽ കോളേജിലെ കൂട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ ഒതുങ്ങി. കൊണ്ടോട്ടിയിൽ മാജി ഡോക്ടർ ജോലി ചെയ്യുന്ന റിലീഫ് ആശുപത്രിക്ക് തൊട്ടടുത്തുള്ള തിയേറ്ററിൽ ഒരിക്കൽ അമ്മ അറിയാൻ പ്രദർശിപ്പിച്ചു. അതിലെ നായിക തങ്ങളുടെ ഡോക്ടറാണെന്ന കാര്യം കൊണ്ടോട്ടിക്കാർക്ക് തിരിഞ്ഞില്ല. ഇന്ന് മുഖ്യധാരാ സിനിമയിലെ സജീവസാന്നിധ്യമായ ജോയ് മാത്യുവിന്റെ ആദ്യ നായികയാണ് ഡോ. മാജിയെന്നും ആരും ഓർക്കാറില്ല. അങ്ങേയറ്റം കുലീനയായ അഭിനേത്രി എന്നാണ് അദ്ദേഹം ഡോ. മാജിയെ വിശേഷിപ്പിക്കുന്നത്. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ, ജോണിന്റെ സിനിമയാണെന്നതുകൊണ്ടുമാത്രം അഭിനയിക്കാൻ തയ്യാറായ കലാകാരി. പറഞ്ഞുകൊടുക്കുന്നത് വളരെ പെട്ടെന്ന് മനസ്സിലാക്കി അതേ പോലെ അഭിനയിച്ച മാജിയെ ജോയ്മാത്യു ഓർക്കുന്നു: ''ദേവീസങ്കല്പത്തെ കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാർഥിനിയുടെ റോൾ ആയിരുന്നു മാജിക്ക്. ബുദ്ധിയുള്ള പെൺകുട്ടിയെന്ന് തോന്നിപ്പിക്കുന്ന മുഖം വേണമെന്നായിരുന്നു ജോണിന്റെ 'ഡിമാൻഡ്' .'' ഒരിക്കൽ സംവിധായകൻ അരവിന്ദൻ മാജിയെ തന്റെ സിനിമയിലേക്ക്് വിളിച്ചിരുന്നു. എന്നാൽ, വിവാഹവും പഠനത്തിരക്കുമൊക്കെയായി ആ ക്ഷണം നിരസിക്കേണ്ടിവന്നു. പിന്നീടൊരിക്കലും മാജി സിനിമയിൽ തലകാണിച്ചിട്ടില്ല. തീർത്തും യാഥാസ്ഥിതികവും എന്നാൽ വ്യത്യസ്തവുമായ സാഹചര്യങ്ങളിൽനിന്നുവന്ന കുഞ്ഞഹമ്മദും മാജിയും കുടുംബാംഗങ്ങളുടെ എതിർപ്പിനെ മറികടന്നാണ് വിവാഹിതരായത്. അന്നുമുതൽ ഇന്നോളം മാജി ഡോക്ടറുടെ ഓരോ ദിവസവും 'സംഭവ ബഹുല'മായാണ് കടന്നുപോകുന്നതെന്ന് പറയാം. ദിനേന നിരവധി പ്രസവങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോക്ടർ, വന്ധ്യതാനിവാരണ ചികിത്സാരംഗത്തും വിദഗ്ധയാണ്. ഏറെക്കാലം കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതിമാർ, ഡോക്ടറോടുള്ള നന്ദിസൂചകമായി മക്കൾക്ക് മാജി അമൃത, മാജി ഫാത്തിമയെന്നൊക്കെ പേരിട്ടിട്ടുള്ള കാര്യം അവർ നിർവൃതിയോടെ ഓർക്കുന്നു. ഭർത്താവ് ഡോ. കുഞ്ഞഹമ്മദ് ഇപ്പോൾ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഫിസിയോളജിവിഭാഗം പ്രൊഫസറാണ്. മകൻ ഡോ. ആഷിഖിനും കലയുടെ സ്പർശമുണ്ട്. അറിയപ്പെടുന്ന നർത്തകനാണ് ആഷിഖ്, മകൾ കാജൽ മെഡിക്കൽ വിദ്യാർഥിനിയും. rehna.kc@gmail.com

from movies and music rss http://ift.tt/2wRJxpI
via IFTTT

ഒടിയൻ തുടങ്ങി ബാനാറസിലും കാശിയിലും

അമാവാസി നാളിൽ ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തിൽ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹൻലാലിന്റെ ദൃശ്യവുമായി ഒടിയൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവുകൂടിയ ചിത്രമായ ഒടിയൻ്റെ ഷൂട്ടിങ്ങ് തുടങ്ങി. ബനാറസിലും കാശിയിലുമാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഒടിവിദ്യ അറിയാവുന്ന ഒടിയൻ മാണിക്കനായാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ക്ലീൻ ഷേവ് ചെയ്ത് ശരീര ഭാരം കുറച്ചാണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ്ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങ് ചിത്രങ്ങൾ സംവിധായകൻ ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ കാണാം

from movies and music rss http://ift.tt/2wSdfLn
via IFTTT

'Baadshaho' can’t be released with 'Deewar' song: HC

Copyright holder Trimurti Films had moved court citing infringement by Super Cassettes

from The Hindu - Movies http://ift.tt/2iA0qj7
via IFTTT

ഇത് നമ്മുടെ പിഴ; ആൾദെെവങ്ങളെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെ: കലിയടങ്ങാതെ ട്വിങ്കിൾ

സ്വയം പ്രഖ്യാപിത ആൾദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുർമീത് റാം റഹിം സിങ് പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ വിമർശിച്ച് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന രംഗത്ത്. ഇത് നമ്മുടെ പിഴ, വെളിച്ചത്തിൻ്റെ ചെപ്പടി വിദ്യയാണെന്ന് അറിയാതെ സൂര്യകാന്തി പൂക്കൾ സൂര്യനെ നോക്കുന്നത് പോലെയാണ് നമ്മൾ ആൾദെെവങ്ങളെ വളർത്തുന്നതെന്നാണ് ട്വിങ്കിൾ ട്വിറ്ററിൽ കുറിച്ചത്. Our fault Babas exist as we turn towards them like silly sunflowers looking for the sun,forgetting that a halo is just a trick of the light! — Twinkle Khanna (@mrsfunnybones) 26 August 2017 ബലാത്സംഗക്കേസിൽ കുറ്റക്കാരാനെന്നു കോടതി കണ്ടെത്തിയതിനെ തുർന്ന് റാം റഹീമിന്റെ അനുയായികൾ ഹരിയാനയിലും സമീപപ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഋഷി കപൂറും ട്വീറ്റ് ചെയ്തിരുന്നു. ഗുർമീത് റാം റഹിം സിങ്ങിന്റെഅനുയായികൾ വരുത്തിയ നാശനഷ്ടങ്ങൾ റാം റഹിം സിങിൻ്റെ സ്വത്തുക്കൾ വിറ്റ് നികത്തണമെന്നാണ് ഋഷി കപൂർ ആവശ്യപ്പെട്ടിരിക്കുന്നത്. റാം റഹിം സിങ്ങിന്റെഅനുയായികളെ കുറിച്ചോർത്ത്ലജ്ജ തോന്നുന്നുവെന്നും ഋഷി കപൂറും ട്വിറ്ററിൽ പറഞ്ഞു. Attach all Dera properties and sell them to compensate the national loss by arson and vandalism. Shame Gurmeet followers. No respect for you http://pic.twitter.com/Tgl03SYTpt — Rishi Kapoor (@chintskap) 25 August 2017

from movies and music rss http://ift.tt/2vy2EAO
via IFTTT

എല്ലാം മകൾക്കുവേണ്ടി; സുദീപ് വിവാഹമോചന ഹര്‍ജി പിൻവലിച്ചു

സിനിമാതാരങ്ങളുടെ വിവാഹവും വിവാഹമോചനവും വലിയ വാർത്തയല്ല. തെന്നിന്ത്യൻ താരം സുദീപ് വാർത്തയിൽ നിറയുന്നത് വിവാഹമോചനത്തിന്റെ പേരിലല്ല, വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യയുമായി ഒന്നിക്കാൻ തീരുമാനിച്ചതിന്റെ പേരിലാണ്. സുദീപും ഭാര്യ പ്രിയയും 2015 സെപ്റ്റംബറിലാണ്, പതിനാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് അറുതിവരുത്തിവിവാഹ മോചനത്തിനായുള്ള ഹർജി ഫയൽ ചെയ്തത്. രണ്ടു വർഷത്തിനുശേഷം ഈ ഹർജി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ.സിനിമയിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടപെടലിനൊടുവിലാണ് ഇരുവരും ഹർജി പിൻവലിച്ചതെന്ന് അറിയുന്നു. മകൾ സൻവിയുടെ ഭാവിയെ കരുതിയാണ് ഇരുവരും വീണ്ടും ഒരുമിക്കാൻ തീരുമാനമെടുത്തത്. രാജമൗലിയുടെ ഈച്ച എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് സുദീപ് മലയാളികൾക്ക് സുപരിചിതനായത്.

from movies and music rss http://ift.tt/2xBT0OZ
via IFTTT