Wednesday, March 31, 2021

21 വർഷങ്ങൾക്ക് ശേഷം അച്ചുവും അമ്മയും കണ്ടുമുട്ടി, സന്തോഷ ചിത്രം പങ്കുവച്ച് ലക്ഷ്മി ​ഗോപാലസ്വാമി

വെള്ളിത്തിരയിലെ തന്റെ ആദ്യ അമ്മയെ 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി നടൻ കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമയിലെത്തുന്നത്. ജയറാം നായകനായെത്തിയ ചിത്രത്തിൽ കാളിദാസിന്റെ അമ്മയായ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയെയാണ് കാളിദാസ് വീണ്ടും കണ്ടുമുട്ടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച്ചയുടെ വിശേഷം ലക്ഷ്മി ​ഗോപാലസ്വാമിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. പുതിയ ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ' കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച പ്രിയപ്പെട്ട കാളിദാസിനെ 21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി. കാളിദാസിന്റെ ശോഭയുള്ള കരിയറിനായുള്ള പ്രാർത്ഥനകളും ആശംസകളും' .-കാളിദാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലക്ഷ്മി കുറിച്ചു. വിനിൽ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സൈജുകുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു. with love and affection for my dear Kalidas, who made his debut in our most famous kochu kochu santhosangal as my little... Posted by Lakshmi Gopalaswamy onMonday, 29 March 2021 Content Highlights : Kalidas Jarayam And Lakshmi Gopalaswamy Met after 21 years Kochu Kochu Santhoshangal Movie Jayaram Sathyan Anthikkad

from movies and music rss https://ift.tt/3sTbXtP
via IFTTT

'റിപ്പറു'മായി കരിക്ക് നെറ്റ്ഫ്ലിക്സിൽ അരങ്ങേറ്റം കുറിക്കുന്നു

കണ്ടൻറ് ക്രിയേറ്റർമാരായ കരിക്ക് നെറ്റ്ഫ്ളിക്സിൽ അരങ്ങേറ്റം കുറിക്കുന്നു. റിപ്പർ എന്ന പേരിലുള്ള സ്കെച്ച് വീഡിയോയിലൂടെയാണ് കരിക്ക് നെറ്റ്ഫ്ലിക്സിലേക്ക് എത്തുന്നത്. വീഡിയോയുടെ പോസ്റ്ററും കരിക്ക് ടീം പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്കാണ്​ വിഡിയോ റിലീസ്​ ചെയ്യുക. അനു കെ അനിയൻ, ജീവൻ സ്റ്റീഫൻ, അർജുൻ രത്തൻ, ശബരീഷ് സജിൻ, കിരൺ വിയ്യത്ത് എന്നിവരടങ്ങിയ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള കോമഡി വീഡിയോയാകും ഇതെന്നാണ് സൂചന. തേരാപാര എന്ന വെബ്സീരീസിലൂടെയാണ് കരിക്ക് പ്രശസ്തി നേടുന്നത്. നിലവിൽ ഇവരുടെ യൂട്യൂബ് ചാനലിന് 6.71 മില്യൺ സബ്സ്ക്രൈബേഴ്സ് ഉണ്ട്. Content Highlights : Karikku collaboration with Netflix Sketch video titled Ripper will be released on April 3

from movies and music rss https://ift.tt/3m9v8wy
via IFTTT

കര്‍ണന് വേണ്ടി ധീ-സന്തോഷ് നാരായണന്‍ ടീം; വീഡിയോ

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണനിലെ ആദ്യഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണൻ ഈണം നൽകിയ ഉട്രാദിങ്ക യെപ്പോ എന്ന ഗാനം ധീയാണ് ആലപിച്ചിരിക്കുന്നത്. നായകനായ ധനുഷിനൊപ്പം ധീയും സന്തോഷ് നാരായണനും മാരി സെൽവരാജും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് സിനിമയുടെ റിലീസ്. ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. Content Highlights:Karnan Uttradheenga Yeppov song Dhanush Mari Selvaraj Santhosh Narayanan Dhee

from movies and music rss https://ift.tt/3u8lbCz
via IFTTT

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

ന്യൂഡൽഹി : 51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്കാര ജേതാവ്. Content Highlights:Rajinikanth wins Dadasaheb Phalke Award 2019 Rajini Movies

from movies and music rss https://ift.tt/3wfHA2A
via IFTTT

ലാല്‍ സാറിന്റെ കഥാപാത്രം ഏറെ പ്രശംസ നേടും, കട്ടപ്പയെ പോലെ -കാര്‍ത്തി

കാർത്തി നായകനായ സുൽത്താൻ വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ചു ചോദിച്ചാൽ കാർത്തി ആദ്യം പറയുന്നത് ഒപ്പം അഭിനയിച്ച നടൻ ലാലിനെ കുറിച്ചാണ്. സുൽത്താനിൽ തുടക്കം മുതൽ ഒടുക്കം വരെ ലാൽ സാർ എന്നോടൊപ്പമുണ്ടാവും. എന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെത്. കട്ടപ്പാ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുക. വൈകാരികത നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായിപ്പോഴും ലാൽ സാർ സിക്സർ അടിച്ചു. ലാൽ സാറാണ് സുൽത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും കഴിഞ്ഞു. ചെറുപ്പം മുതലേ സ്റ്റേജിൽ പെർഫോം ചെയ്തും, സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങൾ എന്നോട് പങ്കു വെച്ചപ്പോൾ ലാൽ സാറിലെ കലാകാരനിൽ എനിക്ക് വിസ്മയം തോന്നി. അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. സുൽത്താനിൽ ലാൽ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതൽ കൂട്ടാണ്. തീർച്ചയായും ലാൽ സാറിന്റെ കഥാപാത്രം ഏറെ പ്രശംസനേടും. കട്ടപ്പയെ പോലെ . കാർത്തി പറഞ്ഞു. റെമോ ഫെയിം ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡ്രീം വാരിയർ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. Content Highlights:sulthan Movie Karthi sivakumar talks about Lal actor

from movies and music rss https://ift.tt/2PnwsQF
via IFTTT

എലീനയ്ക്കും ബാലു വര്‍ഗ്ഗീസിനും കുഞ്ഞു പിറന്നു

ആദ്യത്തെ കൺമണിയെ വരവേറ്റ് നടൻ ബാലുവും നടിയും മോഡലുമായ ഐലീനയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ബാലു സന്തോഷ വാർത്ത പങ്കുവെച്ചത്. ആൺകുഞ്ഞാണ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു കുറിച്ചു. 2020 ഫെബ്രുവരിയിലായിരുന്നു ബാലു വർഗീസും ഐലീനയും വിവാഹിതരായത്. ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വർഗീസ്. സൗന്ദര്യ മത്സരങ്ങളിലൂടെയാണ് ഐലീന മോഡലിങ് രംഗത്ത് എത്തുന്നത്. പിന്നീട് വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിൽ വേഷമിട്ടു. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബാലുവും അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. Content Highlights:Balu Varghese, Aileena Catherin Amon blessed with a baby boy

from movies and music rss https://ift.tt/39slro3
via IFTTT

പുതിയ തലമുറയില്‍നിന്ന് ആസ്വാദകര്‍ അത്തരം പാട്ടുകള്‍ ആഗ്രഹിക്കുന്നുണ്ട് : പ്രിന്‍സ് ജോര്‍ജ്

നല്ല പാട്ടുകൾ എല്ലാ കാലത്തും സംഭവിക്കുന്നുണ്ട്. ഒരാളിൽ നിന്നല്ലെങ്കിൽ മറ്റൊരാളിൽനിന്ന് അത് സംഭവിച്ചേ പറ്റൂ; വളരെ സ്വാഭാവികമെന്നോണം. പുതിയ കാലത്തെ സംഗീതസംവിധായകർ ശബ്ദത്തിനും മറ്റു സാങ്കേതികവിദ്യകൾക്കുമാണ് പ്രാധാന്യം നൽകുന്നതെന്ന വിമർശനം ഇപ്പോഴും തുടരുന്നുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും മലയാളത്തിൽ ഇപ്പോഴും നല്ല മെലഡി ഗാനങ്ങൾ സംഭവിക്കുന്നുണ്ട്. യുവ സംഗീതസംവിധായകരുടെ കൂട്ടത്തിൽ ശ്രദ്ധേയസാന്നിധ്യമാണ് പ്രിൻസ് ജോർജ്. രണ്ട് സിനിമകളേ ചെയ്തിട്ടുള്ളൂ : വിജയ് സൂപ്പറും പൗർണമ്മിയും മോഹൻകുമാർ ഫാൻസും. പക്ഷേ രണ്ട് സിനിമകളിലെയും പാട്ടുകൾ ഹിറ്റാണ്. ആസ്വാദകർ അത്ര വേഗമൊന്നും അതിലെ പാട്ടുകൾ മറക്കില്ല. നല്ല മെലഡി ഗാനങ്ങൾ സമ്മാനിക്കുക എന്നതുതന്നെയാണ് ഈ ചെറുപ്പക്കാരന്റെയും ആഗ്രഹം. സിനിമാസംഗീതത്തിലേക്ക് എത്തിച്ചേർന്നതിനെപ്പറ്റിയും ചെയ്ത ഗാനങ്ങളെപ്പറ്റിയും സംഗീതത്തിലെ താല്പര്യങ്ങളെപ്പറ്റിയും പ്രിൻസ് ജോർജ് സംസാരിക്കുന്നു : വിജയ് സൂപ്പറിൽനിന്ന് മോഹൻകുമാറിലേക്കെത്തിയത് വിജയ് സൂപ്പറും പൗർണമിയിലും വർക്ക് ചെയ്യുന്ന സമയത്തുതന്നെ ജിസ് ജോയ് മോഹൻകുമാർ എന്ന സിനിമയെപ്പറ്റി പറഞ്ഞിരുന്നു. തുടർന്ന് പ്രീപ്രൊഡക്ഷനും മറ്റും കഴിഞ്ഞാണ് ഞാൻ സിനിമയിൽ ജോയിൻ ചെയ്തത്. വിജയ് സൂപ്പറിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബിൽ ഒരു മില്ല്യണ് മുകളിൽ വ്യൂസ് കിട്ടിയിട്ടുണ്ട് ആ സിനിമയിലെ പാട്ടുകൾക്ക്. മോഹൻകുമാറിലേക്ക് എത്തുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ഫ്രീയായി വർക്ക് ചെയ്യാൻ അത് കാരണമായിട്ടുണ്ട്. ജിസ് ജോയ് ആദ്യസിനിമ മുതലേ വളരെ കംഫർട്ടബിൾ ആയിരുന്നു. എന്താണ് വേണ്ടതെന്ന് അദ്ദേഹം കൃത്യമായി നമുക്ക് പറഞ്ഞുതരും. മോഹൻകുമാറിൽ ഏഴ് പാട്ടുകളുണ്ട്. സംഗീതത്തിന് കൂടുതൽ പ്രാധാന്യമുള്ള സിനിമ കൂടിയാണ് മോഹൻകുമാർ ഫാൻസ്. പല സ്വഭാവത്തിലുള്ള പാട്ടുകളാണ് സിനിമയ്ക്കുവേണ്ടി ചെയ്തത്. അതൊരു നല്ല അനുഭവമായിരുന്നു. രണ്ട് സിനിമയിലും ഏഴ് പാട്ടുകൾ, എണ്ണം ഒരു പ്രശ്നമല്ലെന്ന് അത് യാഥൃച്ഛികമായി സംഭവിച്ചതാണ്. സിനിമയുടെ സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്യുന്നതുകൊണ്ടാണ് അത്രയും പാട്ടുകൾ ചെയ്യേണ്ടിവന്നത്. അനാവശ്യമായി കുത്തിനിറച്ചതല്ല. സിനിമ കണ്ടാൽ അത് മനസിലാകും. സിറ്റുവേഷണലായിട്ടുള്ള ഗാനങ്ങളുണ്ട്, പെർഫോർമൻസിന് പ്രാധാന്യം കൊടുത്തുള്ള പാട്ടുമുണ്ട്. എന്നെസംബന്ധിച്ച് ഏഴല്ല, അതിൽക്കൂടുതൽ പാട്ടുകൾ ചെയ്യാൻ പറഞ്ഞാലും സന്തോഷമാണ്. ഓരോ പാട്ടും എനിക്ക് ഓരോ അവസരമാണ്. കൂടുതൽ ആസ്വാദകരിലേക്ക് എന്റെ പാട്ട് എത്തിക്കാൻ പറ്റുക വലിയ ഭാഗ്യംതന്നെയാണ്. രണ്ട് സിനിമകളിലെയും ഏഴ് പാട്ടുകൾ ഏഴ് ജോണറിലുള്ളതാണെന്ന് കേട്ടാൽ മനസിലാകും. മോഹൻകുമാറിൽ ഒരു മെലഡിയുണ്ട്, ഡിവോഷ്ണൽ, ഫാസ്റ്റ് നമ്പർ ടൈപ്പ് ഗാനങ്ങളുണ്ട്. ഓരോന്നും ഓരോ സ്റ്റൈലിലുള്ള പാട്ടുകളാണ്. എല്ലാതരം പാട്ടുകളെയും കൈകാര്യം ചെയ്യാൻ കഴിയും എന്ന് തെളിയിക്കുക കൂടിയാണ് ഈ പാട്ടുകളെല്ലാം. എല്ലാ സ്റ്റൈൽ പാട്ടുകളും ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് ഒരുതരത്തിലുള്ള ടെൻഷനുമില്ലാതെയാണ് വർക്ക് ചെയ്യാൻ സാധിച്ചത്. അങ്ങനെയങ്ങനെ സിനിമയിലെത്തി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സൗണ്ട് ഡിസൈൻ കഴിഞ്ഞാണ് സിനിമമേഖലയിലേക്കെത്തുന്നത്. മുംബൈയിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ഹിന്ദി ഷോർട്ട്ഫിലിമുകൾക്കും ഒരു അറബ് സിനിമയ്ക്കുംവേണ്ടി പശ്ചാത്തലസംഗീതം ചെയ്തു. അതിനുശേഷമാണ് ഞാൻ കേരളത്തിലേക്കെത്തുന്നത്. ആദ്യവർക്ക് മലയാളത്തിൽത്തന്നെ ചെയ്യണമെന്ന ആഗ്രഹം മനസിലെപ്പോഴുമുണ്ട്. അതുതന്നെയാണ് കേരളത്തിലേക്ക് തിരിച്ചെത്താനും കാരണമായത്. വിജയ് സൂപ്പറും പൗർണമിയും സിനിമ പ്രഖ്യാപിക്കുന്നത് ആ സമയങ്ങളിലാണ്. നടൻ വിനയ് ഫോർട്ട് എന്റെ സുഹൃത്തായിരുന്നു. ഒരു ചർച്ചയ്ക്കിടയിൽ വിനയ് എന്റെ പേര് സംവിധായകന് നിർദേശിക്കുകയും അങ്ങനെ ആ പ്രൊജക്റ്റിലേക്ക് എത്തുകയുമായിരുന്നു. ഞാൻ ചെയ്ത വർക്കുകളെല്ലാം ജിസ് ജോയ്ക്ക് കേൾപ്പിച്ചുകൊടുത്തിരുന്നു. അത് സിനിമയിലേക്കെത്താനുള്ള പ്രധാന കാരണകൂടിയാണ്. വരികൾക്കനുസരിച്ചും കംപോസ് ചെയ്യും, അല്ലാതെയും : രണ്ട് രീതിയും എനിക്ക് കംഫർട്ടബിൾ ആണ്. രണ്ട് രീതിയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. മ്യൂസിക് വീഡിയോസിനുവേണ്ടി ചില കവിതകൾ കംപോസ് ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. മലയാളത്തിലെ പല മുൻകാല സംഗീതസംവിധായകരുടെയും പാട്ടുകൾ എടുത്താൽ അവർ ആദ്യം ട്യൂൺ ചെയ്യുകയും പിന്നീട് വരികൾ ചേർക്കുകയും ചെയ്യുന്ന രീതിയാണെന്ന് മനസിലാകും. ദേവരാജൻ മാഷിനെപ്പോലുള്ളവരുടെ പാട്ടുകൾ വരികൾക്കനുസരിച്ചാണ് കംപോസ് ചെയ്തിട്ടുള്ളത്. ഏത് രീതിയിലായാലും ഫൈനൽ ഔട്ട്പുട്ട് എത്രത്തോളം മികച്ചതാണ് എന്നതുതന്നെയാണ് പ്രധാനം. മെലഡിയോ അടിച്ചുപൊളിയോ ? ഇവിടെ എന്തുംപോകുമെന്ന് മുമ്പ് പറഞ്ഞതുപോലെ എല്ലാ ജോണറിലുംപെട്ട പാട്ടുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഫാസ്റ്റ്, മെലഡി അങ്ങനെ ഏത് തരം പാട്ടും ചെയ്യാൻ താല്പര്യമുണ്ട്. രണ്ട് സിനിമകളും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് മനസിലാക്കാൻ കഴിയും. ഏത് ടൈപ്പ് പാട്ടായാലും നല്ല രീതിയിൽ ചെയ്യാനാണ് ശ്രമിക്കുക. ഇപ്പൊ മോഹൻകുമാറിലെ പാട്ട് നീലമിഴി കൊണ്ടു നീ, അത് സംവിധായകന്റെ നിർദേശംകൊണ്ട് ഉണ്ടായതാണ്. മെലഡി ടച്ചുള്ള ഒരു പാട്ട് വന്നാൽ നന്നായിരിക്കുമെന്ന് ജിസ്സേട്ടന് ആഗ്രഹമുണ്ടായിരുന്നു. അതദ്ദേഹം പറയുകയും ചെയ്തു. പുതിയ പാട്ടുകൾ കൂടുതലും ശബ്ദത്തിന് പ്രാധാന്യം കൊടുക്കുന്നത്. അതിൽനിന്നും മാറി മെലോഡിയസ് ആയിട്ടുള്ള ഗാനങ്ങൾ ആസ്വാദകർക്ക് കൊടുക്കാനുള്ള ശ്രമംകൂടിയായിരുന്നു മോഹൻകുമാറിലെ ഗാനം. നല്ല ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇപ്പോഴുമുളളത്. അതിന് ഒരുകാലത്തും മാറ്റമുണ്ടാകില്ല. ഇപ്പോഴത്തെ ട്രെൻഡ് മാറുകയും കേൾക്കാൻ സുഖമുള്ള നല്ല പാട്ടുകൾ കൂടുതലായി സംഭവിക്കുമെന്നും ഞാൻ കരുതുന്നു. ചെയ്യുന്ന പാട്ടുകൾ കാലങ്ങളേറെ കഴിഞ്ഞും ആളുകളുടെ മനസിൽ നിലനിൽക്കുമെന്ന പ്രതീക്ഷയുണ്ട്. ഹിറ്റാവുമോ എന്ന നോക്കേണ്ടെന്ന് സംവിധായകൻ, ഹിറ്റാക്കി കൊടുത്തില്ലേ പലരും എന്നോട് ചോദിക്കാറുണ്ട്, നിങ്ങളുടെ പടത്തിലെന്താണ് നല്ല വിന്റേജ് ടൈപ്പ്മെലഡി ഗാനങ്ങളൊന്നും ഇല്ലാത്തതെന്ന്. സംവിധായകൻ ഒറ്റ നിർദേശമേ വെച്ചുള്ളൂ : ഹിറ്റാവുമോ എന്നൊന്നും നോക്കണ്ട, നല്ലൊരു പാട്ട് ചെയ്തോ. അപ്പോൾ പിന്നെ മറ്റൊന്നും നോക്കിയില്ല. എന്നെ സംബന്ധിച്ച് അത് നല്ല ഒരവസരമാണ്. പുതിയ സംഗീതസംവിധായകരിൽ നിന്ന് നല്ല പാട്ടുകൾ വരുന്നുണ്ടെന്ന് ആളുകൾ പറയുമ്പോൾ നമുക്കും അത് വലിയ സന്തോഷമാണ്. പുതിയ തലമുറ അടിച്ചുപൊളി പാട്ടുകൾ മാത്രമല്ല ഇത്തരം മെലഡി ഗാനങ്ങളും ഒരുക്കുന്നുണ്ടെന്നത് തീർച്ചയായും നല്ല അംഗീകാരം തന്നെയാണ്. പിന്നെ കർണ്ണാടിക്, ഹിന്ദുസ്ഥാനി സംഗീതം ഏറെക്കാലം പഠിച്ചതും എന്നിൽ വലിയ ഗുണം ചെയ്തിട്ടുണ്ട്. മെലഡി പാട്ടുകൾ ചെയ്യുമ്പോൾ അതെല്ലാം ഗുണകരമായി പ്രവർത്തിക്കാറുണ്ട്. സംഗീതം ചെയ്യും, ചിലപ്പോൾ പാടും; രണ്ടും ഇഷ്ടമാണല്ലോ കൈരളിയുടെ ഗന്ധർവസംഗീതം ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പിന്നണിഗാനരംഗത്ത് മാത്രമായി നിൽക്കുന്നതിനേക്കാൾ സംഗീതസംവിധാനം കൂടി എക്സ്പ്ലോർ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഗായകൻ-സംഗീതസംവിധായകൻ എന്ന രീതിയിൽ മലയാളത്തിൽ അറിയപ്പെടണമെന്നുണ്ടായിരുന്നു. സംഗീതസംവിധാനത്തിലൂടെ നല്ല പാട്ടുകൾ ആളുകൾക്ക് കൊടുക്കാനുള്ള അവസരം ഉണ്ടാകുന്നു. ഒപ്പം പാടാനും കഴിയുന്നു. സിനിമയിൽ പാട്ടുകൾ കുറഞ്ഞുവരുന്ന ഒരു പ്രവണതയുണ്ട്. പാട്ടിനുംകൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള സിനിമകൾ ഉണ്ടാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ചിരി എന്ന സിനിമയിൽ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. അതെല്ലാം നമുക്ക് സന്തോഷം തരുന്ന സംഗതികളാണ്. ഇനിയും നല്ല പാട്ടുകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം! Content highlights :malayalam young music director prince george interview

from movies and music rss https://ift.tt/3u5SPZF
via IFTTT

'ഒരുപാട് കാര്യങ്ങൾ മാറി, നീയും ഞാനും മാറി, പക്ഷേ...'; 17-ാം വാർഷികത്തിൽ ദിവ്യ വിനീതിനോട് പറഞ്ഞത്

ഭാര്യ ദിവ്യയ്ക്കൊപ്പമുള്ള 16-ാം വർഷത്തിന്റെ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ.മനോഹരമായ കുറിപ്പോടെയാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്. "കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രാത്രി, ഞാനും ദിവ്യയും മക്കളെ ഉറക്കിയതിന് ശേഷം, ഞങ്ങളുടെ കട്ടിലിന്റെ ഓരത്ത് ഇരുന്ന് പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് വേണ്ടി മാത്രമുള്ള നിമിഷങ്ങൾ എന്ന് പറയാവുന്നത് ഇത് മാത്രമാണ്. പതിനേഴ് വർഷം ആകുന്നു. ഭാ​ഗ്യത്തിന് ഒന്നും മാറിയിട്ടില്ല.. അല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു, ' ഒരുപാട് കാര്യങ്ങൾ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മളിൽ പരസ്പരമുള്ള വികാരം മാത്രമാണ്' .. ഞാൻ ചിരിച്ചു. അവളും ചിരിച്ചു. മാർച്ച് 31, പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവൾ സമ്മതം പറഞ്ഞു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 17 വർഷങ്ങൾ കഴിഞ്ഞു. ആശംസകൾ ദിവ്യ". വിനീത് കുറിച്ചു. 8 വർഷത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. View this post on Instagram A post shared by Vineeth Sreenivasan (@vineeth84) Content Highlights : Vineeth Sreenivasan Anniversary wishes to wife Divya celebrates 17 years together

from movies and music rss https://ift.tt/3dkTW0T
via IFTTT

നോളന്റെ ടെനറ്റ് ആമസോണ്‍ പ്രൈമില്‍

ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ടെനറ്റ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. ഡിസംബർ 4നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്. ജോൺ ഡേവിഡ് വാഷിങ്ടൺ, റോബർട്ട് പാറ്റിൻസൺ, എലിസബത്ത് ഡെബിക്കി, ഡിംബിൾ കബാഡിയ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിങ്കോപി പ്രൊഡക്ഷനിൽ എമ്മ തോമസും നോളനും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. Content Highlights:TenetStreaming on Amazon Prime Video in India

from movies and music rss https://ift.tt/3ucEtXc
via IFTTT

എന്റെ എല്ലാ കഥകളും ചെയ്യാൻ സാധിക്കുന്ന നടൻ; ധനുഷിനെക്കുറിച്ച് മാരി സെൽവരാജ്

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. പത്രസമ്മേളനത്തിനിടെ ധനുഷിനെക്കുറിച്ച് മാരി സെൽവരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ പരിയേരും പെരുമാളിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെയാണെന്ന് വ്യക്തമാക്കിയ തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷെന്നാണ് പറഞ്ഞത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. Content Highlights :Mari Selvaraj about Dhanush ahead of karnan movie release

from movies and music rss https://ift.tt/3rCMqDI
via IFTTT

ആകാംക്ഷയും ലജ്ജയും കലര്‍ത്തിയ സൂജാതയുടെ വരമഞ്ഞള്‍

മലയാളിയുടെ (തമിഴന്റേയും) പ്രണയസങ്കൽപ്പങ്ങളെ പാടിയുണർത്തിയ സുജാതയ്ക്ക് പിറന്നാൾ പ്രണാമം (മാർച്ച് 31).... സുജാതയുടെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നിന്റെ പിറവിയെ കുറിച്ച്. വരമഞ്ഞളിന്റെ വിശുദ്ധിയുള്ള പാട്ട് പിന്നിലേയ്ക്ക് ഓടിമറയുന്ന മരങ്ങളും മലകളും നോക്കി ചെന്നൈ മെയിലിലെ തന്റെ സീറ്റിൽ ചാരിയിരിക്കെ എങ്ങു നിന്നോ ഒരു കവിതാ ശകലം വന്നു മനസ്സിന്റെ വാതിൽക്കൽ മുട്ടുന്നു; ഒരു മൂളിപ്പാട്ടായി അത് പുറത്തു വരുന്നു: ``കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ, മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരെ... അവിടെ നിന്നാണ് തുടക്കം. സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗാനത്തിന്റെ പിറവി ആ രണ്ടു വരികളിൽ നിന്നാണെന്നോർക്കുന്നു സച്ചിദാനന്ദൻ പുഴങ്കര. സിറ്റുവേഷൻ നേരത്തെ തന്നെ `പ്രണയവർണങ്ങളുടെ സംവിധായകൻ സിബി മലയിൽ വിവരിച്ചു തന്നിരുന്നു. ഒരു എം എ വിദ്യാർഥിനിയുടെ മനസ്സിൽ വിരിയേണ്ട കവിതയാണ്. അതിൽ പ്രണയം വേണം. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് പ്രവേശിക്കുന്ന പെൺകുട്ടിയുടെ വികാരവിചാരങ്ങളും സ്വപ്നങ്ങളും വേണം. ചെന്നൈയിൽ എത്തിയ ഉടൻ സച്ചിദാനന്ദൻ പാട്ടിന്റെ പല്ലവി എഴുതുന്നു: ``വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി, നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി... വിദ്യാസാഗറാണ് സംഗീതസംവിധായകൻ. ആദ്യം ഈണമിട്ടുപാട്ടെഴുതിക്കുന്ന ശീലക്കാരൻ. എങ്കിലും നല്ലൊരു കവിത കയ്യിൽ കിട്ടിയാൽ വിദ്യാസാഗറുടെ മനം തുടിക്കും. ``വരികളുടെ അർത്ഥം മുഴുവൻ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം ഈണമിട്ടത്. സുജാതയുടെയും യേശുദാസിന്റെയും സ്വരത്തിൽപാട്ട് റെക്കോർഡ് ചെയ്തു. സ്ത്രീശബ്ദത്തിലുള്ള വെർഷനാണ് പടത്തിൽ ഉപയോഗിച്ചത്. ആ ഗാനം സുജാതയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡും നേടിക്കൊടുത്തു. ``കവിതാലാപനത്തെ കുറിച്ച് നമ്മുടെ മനസ്സിലൊരു പൊതു സങ്കൽപ്പമുണ്ട്. പതിവു സിനിമാഗാനങ്ങളുടെ രൂപഭാവങ്ങളുമായി ചേർന്നു നിൽക്കുന്നതല്ല അത്. മാത്രമല്ല കവിതകൾ അത്ര വലിയ ഹിറ്റാകണമെന്നുമില്ല. അതുകൊണ്ടുതന്നെ കവിതയാണ് പാടേണ്ടത് എന്നറിഞ്ഞപ്പോൾ അമിതാവേശമൊന്നും തോന്നിയില്ല എന്നതാണ് സത്യം.-- സുജാതയുടെ വാക്കുകൾ. ``എന്നാൽ വിദ്യയുടെ ട്യൂൺ കേട്ടതോടെ മുൻവിധികളൊക്കെ മാറി. ഗസലിനെ പോലെ മനോഹരമായ ഒരു കാവ്യഗീതം. തെല്ലൊരു ആകാംക്ഷയും ലജ്ജയും കലർത്തിയാണ് ആ പാട്ട് പാടേണ്ടിയിരുന്നത്. സിനിമയിൽ ആ ഭാവങ്ങൾ എത്ര മനോഹരമായാണ് മഞ്ജു വാര്യർ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്... ആ പാട്ട് ഇത്രയും ശ്രദ്ധിക്കപ്പെട്ടതിൽ മഞ്ജുവിന്റെ അഭിനയത്തിനുമുണ്ട് നല്ലൊരു പങ്ക്.. ``എന്താണ് വരമഞ്ഞൾ എന്ന് പലരും ചോദിച്ചിട്ടുണ്ട് സച്ചിദാനന്ദനോട്. ``പൂജിച്ച മഞ്ഞൾ ആണത്; അതുകൊണ്ട് തന്നെ ശ്രേഷ്ഠവും. നിമിനേരവും അധികം പാട്ടുകളിൽ ഉപയോഗിച്ചിട്ടില്ലാത്ത പദമാണ്. കണ്ണിമ ചിമ്മി തുറക്കുന്ന സമയം എന്ന അർത്ഥത്തിലാണ് അതുപയോഗിച്ചത്. സച്ചിദാനന്ദൻ പറയുന്നു. പ്രണയ വർണങ്ങൾക്ക് ശേഷം അപൂർവ്വം ചിത്രങ്ങൾക്ക് കൂടിയേ പാട്ടെഴുതിയുള്ളൂ അദ്ദേഹം. `ഇഷ്ട ത്തിലെ കാണുമ്പോൾ പറയാമോ (സംഗീതം മോഹൻ സിതാര) ആണ് കൂട്ടത്തിൽ ശ്രദ്ധേയം. ചാലക്കുടിപ്പുഴയുടെ തീരത്ത് ഗ്രാമീണപശ്ചാത്തലത്തിൽ ജനിച്ചു വളർന്ന സച്ചിദാനന്ദന്റെ മനസ്സിൽ ചെറുപ്പം മുതലേ കവിത കൂടുകൂട്ടിയത് സ്വാഭാവികം. ``സിനിമയ്ക്ക് പാട്ടെഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴി തിലകനെ പരിചയപ്പെട്ടതാണ് അതിനു വഴിയൊരുക്കിയത്. സച്ചിദാനന്ദൻ പറയുന്നു. ``കവിതയും സാഹിത്യവുമാണ് എന്റെ മേഖലകൾ. സിനിമാപാട്ട് അതു കഴിഞ്ഞേ വരൂ. നല്ലൊരു ഗാനസന്ദർഭമോ ഈണമോ നമ്മെ പ്രചോദിപ്പിക്കുമെങ്കിൽ ചലച്ചിത്രഗാനം എഴുതാൻ എന്തിനു മടിച്ചു നിൽക്കണം? എങ്കിലും ഒരു പന്തയത്തിന്റെയും ഭാഗമാകാൻ ഞാനില്ല... രവി മേനോൻ എഴുതിയ അതിശയരാഗം വാങ്ങാം രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം Content Highlights: Sujatha Mohan Singer Birthday, varamanjaladiya, pranayavarnangal songs, Vidya Sagar, Evergreen hits

from movies and music rss https://ift.tt/3rCBAgM
via IFTTT

Tuesday, March 30, 2021

അയ്മനം സിദ്ധാർഥൻമാരെ നമുക്കാവശ്യമില്ല; സത്യന്‍ അന്തിക്കാട്

നേര് പറയുക, നേർവഴി നടക്കുക 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം' എന്ന് എന്റെ ഒരു സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്. തിരഞ്ഞെടുപ്പിനെ പറ്റി ഓർക്കുമ്പോഴും അതുതന്നെയാണ് മനസ്സിൽ വരിക. കള്ളവും ചതിയും ഒന്നുമില്ലാതെ മനുഷ്യരെല്ലാവരും ഒന്നുപോലെ വാഴുന്ന കാലമൊന്നും ഇനി സ്വപ്നം കണ്ടിട്ട് കാര്യമില്ല. എങ്കിലും മിനിമം ചില മോഹങ്ങൾ ഉണ്ടാവുമല്ലോ നമുക്കൊക്കെ. പ്രധാനമായും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരമെന്നത് തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്കും പണം ഉണ്ടാക്കാൻ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ വേണം. മരിച്ചാലേ മാറൂ എന്ന് വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപം. കുഞ്ഞുണ്ണിമാഷുടെ ഒരു കവിതയുണ്ട് ''പഞ്ചാര കുന്നിന്റെ ചോട്ടിലിരുന്നൊരു കുഞ്ഞനുറുമ്പ് കരഞ്ഞു എത്ര ചെറിയതാണ് എന്റെ വായ എത്ര ചെറുതാണ് എന്റെ വയറ്'' ആ ഉറുമ്പിന് വയറു നിറഞ്ഞാൽ പോരാ പഞ്ചാരക്കുന്ന് മുഴുവൻ തനിച്ച് തിന്നു തീർക്കണം. വർഷങ്ങളോളം എം.പിയും എം.എൽ.എയും മന്ത്രിയുമൊക്കെയായി കഴിഞ്ഞിട്ട് ഒരു വട്ടം അവരോട് ഒന്ന് മാറി നിൽക്കാൻ പറഞ്ഞാൽ 'പറ്റില്ല, എനിക്ക് ജനങ്ങളെ സേവിച്ചേ തീരൂ' എന്ന് വാശിപിടിച്ച് അതിനവസരം കിട്ടിയില്ലെങ്കിൽ മറുകണ്ടം ചാടി ഇന്നലെവരെ പ്രവർത്തിച്ച പാർട്ടിയെ തെറി വിളിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശ. അത്തരക്കാർ ഇല്ലാത്തൊരു കാലം എന്റെ സ്വപ്നത്തിലുണ്ട്. ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ വളരെ എളുപ്പമാണ്. നേര് പറയുകയും നേർവഴി നടക്കുകയും ചെയ്താൽ മതി. സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കൾക്കും അറിയില്ല. തികഞ്ഞ സൗഹൃദത്തോടെ നമ്മളിൽ ഒരാളായി നടക്കുന്ന മന്ത്രിമാർ ഒരു സ്വപ്നമാണ്. എതിരാളികളെ ഒതുക്കാൻ പോലീസിനെ കരുവാക്കുന്ന സമ്പ്രദായവും പാടില്ല. സാഹിത്യത്തിലും കലയിലും സ്പോർട്സിലുമൊക്കെ ഒരു ചെറിയ അറിവെങ്കിലും ഭരണാധികാരികൾക്ക് ഉണ്ടായിരിക്കണം. ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഖസാക്കിന്റെ വേറെ എന്തൊക്കെയോ വായിച്ചിട്ടുണ്ട് ഇതിഹാസം വായിക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്ന അയ്മനം സിദ്ധാർഥൻമാരെ (ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് അവതരിപ്പിച്ച കഥാപാത്രമാണ് അയ്മനം സിദ്ധാർഥൻ) നമുക്കാവശ്യമില്ല. Content Highlights:Sathyan Anthikkad about Kerala assemblyElection

from movies and music rss https://ift.tt/3dplsKs
via IFTTT

'ജോജി'; ആമസോൺ പ്രൈമിൽ റിലീസ്, ടീസർ പുറത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ടീസർ പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ഏപ്രിൽ ഏഴിന് പ്രദർശനത്തിനെത്തും. മഹേഷിൻറെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹേഷിൻറെ പ്രതികാരത്തിന് തിരക്കഥ ഒരുക്കി ശ്യാം പുഷ്കരനാണ് ജോജിയുടെയും തിരക്കഥ കൈകാര്യം ചെയ്യുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഷേക്സ്പിയറിൻറെ വിഖ്യാത നാടകം 'മാക്ബത്തി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. Content highlights :dileesh pothan Fahad Faasil shyam pushkaran movie joji amazon prime release on april 7

from movies and music rss https://ift.tt/39ucM4e
via IFTTT

‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല‘; വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് കലാഭവൻ ഷാജോൺ

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ പ്രചരിക്കുന്നവാർത്തകളോട് പ്രതികരിച്ച് നടൻ കലാഭവൻ ഷാജോൺ. ഷാജോണും കുടുംബവും കോൺ​ഗ്രസിൽ ചേർന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു. ' ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്'-ഷാജോണിന്റെ പോസ്റ്റിൽ പറയുന്നു. നിരവധി സിനിമാ താരങ്ങൾ ഇക്കുറി ജനവിധി തേടുന്നുണ്ട്. മുകുേഷ്,സുരേഷ് ​ഗോപി, കൃഷ്ണകുമാർ, ധർമജൻ ബോൾ​ഗാട്ടി, വിവേക് ​ഗോപൻ, പ്രിയങ്ക തുടങ്ങിയവർ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഇക്കുറി മത്സരത്തിനുണ്ട്. ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️ Posted by Kalabhavan Shajohn onMonday, 29 March 2021 Content Highlightsv : Kalabhavan Shajon on Fake news about election

from movies and music rss https://ift.tt/2PpwTtD
via IFTTT

ഗായകന്‍ ദില്‍ജാന്‍ വാഹനാപകടത്തില്‍ അന്തരിച്ചു

ചണ്ഡീഗഡ്; പഞ്ചാബി ഗായകൻദിൽജാൻ വാഹനാപകടത്തിൽ അന്തരിച്ചു. അമൃതസർ-ജലന്ധർ ദേശീയ പാതയിൽ വച്ചായിരുന്നു അപടകം. ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർത്താണ് ഗായകനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഗായകന്റെ മരണത്തിൽ അനുശോചിച്ചു. Content Highlights:Punjabi singer Diljaan dies in car accident near Amritsar

from movies and music rss https://ift.tt/2PchQDL
via IFTTT

സംവിധായകന്‍ ടി.എസ് മോഹന്‍ അന്തരിച്ചു

കൊച്ചി: കഥാകൃത്ത്, തിരക്കഥരചയിതാവ്, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ടി. എസ് മോഹനൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗശലം, കേളികൊട്ട്, താളം, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, പടയണി, വിധിച്ചതും കൊതിച്ചതും തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ടി.എസ്. മോഹൻ. 1979 ൽ സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്റ്, രതീഷ്, പ്രമീള, ശോഭഎന്നിവർ അഭിനയിച്ച് വിജയമായ ലില്ലിപ്പൂക്കൾ ആയിരുന്നു ആദ്യ ചിത്രം.തുടർന്ന് മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്റ്, സത്താർ എന്നിവർ പ്രധാന വേഷത്തിലെത്തിയ വിധിച്ചതും കൊതിച്ചതും ബോക്സോഫീസിൽ വിജയം നേടിയ ചിത്രമായിരുന്നു. 1983 ൽ സുകുമാരൻ, രതീഷ്, ഉണ്ണിമേരി എന്നിവർ അഭിനയിച്ച ബെൽറ്റ് മത്തായി മറ്റൊരു വൻ വിജയ ചിത്രമായിരുന്നു. പ്രേംനസീർ, രതീഷ്, ദേവൻ, ഉണ്ണിമേരി, അനുരാധ, ബാലൻ കെ നായർ എന്നിവർ മുഖ്യവേഷത്തിലെത്തിയ ശത്രു 1985ൽ റിലീസ് ചെയ്തു. ഇന്ദ്രജിത് ക്രിയേഷൻസിന്റെ ബാനറിൽ നടൻ സുകുമാരൻ നിർമ്മിച്ച പടയണിയിൽ മമ്മൂട്ടി, മോഹൻലാൽ, സുകുമാരൻ, ദേവൻ, ശോഭന എന്നിവർ അഭിനയിച്ചിരുന്നു, ഇതിൽ മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചത് ഇന്ദ്രജിത്ത് സുകുമാരനാണ്, തുടർന്ന് താളം, കേളികൊട്ട് എന്നീ ചിത്രങ്ങൾ ടി എസ് മോഹനൻ സംവിധാനം ചെയ്തു. 1993 ൽ ബെന്നി പി നായരമ്പലത്തിന്റെ രചനയിൽ സിദ്ധീക്ക്, ഉർവശി എന്നിവർ അഭിനയിച്ച കൗശലമാണ് അവസാന ചിത്രം. Content Highlights:Director TS Mohan Passed away, Malayalam Cinema Padayani, Belt Mathayi

from movies and music rss https://ift.tt/39vIZIz
via IFTTT

'മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്'; വാർഷികത്തിൽ ഭ​ദ്രന് ലാലിന്റെ സന്ദേശം

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ സ്ഫടികം പുറത്തിറങ്ങിയിട്ട് 26 വർഷം.. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയും കർക്കശക്കാരനായ ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും ആരാധകരുടെ മനസിൽ ജീവിക്കുന്നു. ഇപ്പോഴിതാ, സ്ഫടികത്തിന്റെ 26-ാം വാർഷികത്തിൽ സംവിധായകൻ ഭദ്രനെ സ്നേഹം അറിയിക്കുകയാണ് മോഹൻലാൽ. “ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ' മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്' എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും,” മോഹൻലാലിന്റെ സന്ദേശം പങ്കുവച്ച് ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 1995 മാർച്ച് 30 നാണ് സ്ഫടികം പുറത്തിറങ്ങിയത്. ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ റീ റിലീസ് ചെയ്യാൻ പോവുകയാണെന്ന് സംവിധായകൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ... Posted by Bhadran Mattel onTuesday, 30 March 2021 Content Highlights : Spadikam celebrates 26 years Mohanlal Badran Thilakan Urvashi aaduthoma

from movies and music rss https://ift.tt/3dhRxUH
via IFTTT

ഈ മുടി പിന്നിയിട്ട കുട്ടി പാടിത്തുടങ്ങിയിട്ട് ഇത്ര കൊല്ലമോ? അപൂര്‍വചിത്രം പങ്കുവച്ച് ലത മങ്കേഷ്കർ

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർക്ക് വയസ് തൊണ്ണൂറ്റിയൊന്നായി. ഗാനരംഗത്ത് സജീവമല്ലെങ്കിലും സംഗീതസാന്ദ്രമായ ഓർമകളെ ഓമനിച്ച്പൂർണ ആരോഗ്യവതിയായി വീട്ടിൽ വിശ്രമിക്കുകയാണ് ലത. ഇക്കഴിഞ്ഞ ദിവസം മനോഹരമയൊരു അപൂർവ ചിത്രം ലത തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു. നീളൻ മുടി രണ്ടുവശത്തേയ്ക്കും പിന്നിയിട്ട ഒരു ഒൻപതുവയസുകാരിയുടെ ചിത്രം. ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം ലത ഹിന്ദിയിൽ കുറിച്ചു. എനിക്ക് പരിചയമുള്ള ഉപേന്ദ്ര ചിൻചോരെ എന്നൊരാൾ ഇന്നെന്നെ വിളിച്ച് ഒരു കാര്യം ഓർമിപ്പിച്ചു. ഞാൻ അച്ഛനൊപ്പം സോലാപുരിൽ എന്റെ ആദ്യത്തെ ശാസ്ത്രീയസംഗീതക്കച്ചേരി അവതരിപ്പിച്ചത് 1938 സെപ്തംബർ ഒൻപതിനാണെന്ന്. ആ കച്ചേരിയുടെ നോട്ടീസിൽ അച്ചടിച്ച എന്റെ ചിത്രമാണിത്. ഞാൻ പാടിത്തുടീങ്ങിയിട്ട് എൺപത്തിമൂന്ന് വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. Aaj hamare parichit Upendra Chinchore ji ka phone aaya,unhone mujhe bataaya ki aapne apna pehla classical performance ,pitaji ke saath 9th Sep 1938 ko Solapur mein diya tha. Ye photo us waqt show publicity ke liye kheechwaayi thi.Yaqeen nahi hota ki gaate hue 83 saal hogaye. pic.twitter.com/Fkcpug1pJb — Lata Mangeshkar (@mangeshkarlata) March 29, 2021 ആരാധകർ പ്രിയ ഗായികയുടെ പഴയ ചിത്രത്തെ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചിക്കുന്നത്. ലൈക്കുകളും റീട്വീറ്റുകളും ഹൃദയംതുറന്ന കമന്റുകളുമായി അവരത് ആഘോഷമാക്കിമാറ്റി. വിഖ്യാത ഗായകൻ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്ക്കറുടെ മൂത്ത മകളായ ലത അഞ്ചാം വയസിൽ അച്ഛനിൽ നിന്നു തന്നെയാണ് ശാസ്ത്രീയസംഗീതത്തിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കുന്നത്. പിന്നീട് അച്ഛന്റെ സംഗീതനാടകങ്ങളിൽ കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്തു. പിന്നീട് 1942ൽ അച്ഛന്റെ മരണശേഷമാണ് ലത പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ചരിത്രം. ഇന്ന് ഏതാണ്ട് ആയിരത്തിലധികം ഹിന്ദി ചിത്രങ്ങളിലും മുപ്പത്തിയാറ് പ്രാദേശിക ഭാഷകളിലും ലത പാടിക്കഴിഞ്ഞു. Content Highlights:Singer Lata Mangeshkar Shares her rare Childhood Photo

from movies and music rss https://ift.tt/3dmJZjg
via IFTTT

മീമൊക്കെ നല്ലതാണ്, പക്ഷേ, ഒരൽപം മര്യാദയാവാം: അഹാന

തിരുവനന്തപുരം മണ്ഡലത്തിലെഎൻഡി.എസ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാർ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് മകളും നടിയുമായ അഹാന. താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമുള്ളകൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനത്തിന്റെ ചുവടുപിടിച്ചാണ് ട്രോളുകൾ പ്രചരിച്ചത്. അഹാന മുമ്പൊരിക്കൽ പങ്കുവച്ച ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും ട്രോളന്മാർ ഏറ്റുപിടിച്ച് കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന എന്ന രീതിയിലായി പിന്നത്തെ പ്രചരണം. ഇതിനോടാണ് ഇപ്പോൾ അഹാനയുടെ പ്രതികരണം. വീട്ടിൽ ബീഫ് കയറ്റില്ലെന്ന് അച്ഛൻ പറഞ്ഞിട്ടില്ലെന്ന് അഹാന വ്യക്തമാക്കുന്നു. ശാരീരിക പ്രശ്നമുള്ളതു കൊണ്ട് പിന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്ന് അഹാന പറയുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. തന്റെ സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നുംഅഹാന വ്യക്തമാക്കി. താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറയുന്നു. എന്നാൽ കുറച്ചു കാലമായി താനെന്ത് പറഞ്ഞാലും അത് തന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, തന്റെ അച്ഛന്റെ അഭിപ്രായം തന്റെ അഭിപ്രായം ആക്കി മാറ്റുന്നുവെന്നും ഇതെന്ത് ഭ്രാന്താണെന്നും അഹാന കുറിക്കുന്നു. Content Highlights : Ahaana Krishnakumar on Beef Trolls Krishnakumar Memes and trolls

from movies and music rss https://ift.tt/39otiDa
via IFTTT

അക്ഷയ് കുമാറിന്റെ 'രാം സേതു'വിന് അയോധ്യയിൽ തുടക്കം

അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രംരാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തു​ഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കുമാർ കാപേയുടെ ​ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും ലൈക പ്രൊഡക്ഷൻസിനും ഒപ്പം ആമസോൺ പ്രൈം കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദീപാവലിക്ക് അക്ഷയ് പുറത്ത് വിട്ടിരുന്നു. ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. The journey of making one of the most special films for me begins today. #RamSetu shooting begins! Playing an archaeologist in the film. Would love to hear your thoughts on the look? It always matters to me🙏🏻 @Asli_Jacqueline@Nushrratt@Abundantia_Ent@LycaProductions pic.twitter.com/beI6p0hO0I — Akshay Kumar (@akshaykumar) March 30, 2021 Content Highlights : Akshay Kumar movie Ram Setu shooting started in Ayodhya

from movies and music rss https://ift.tt/3rAAtOO
via IFTTT

Monday, March 29, 2021

സൂപ്പർ സെൻസർ ബോർഡ് ചമഞ്ഞ് ‘ബിരിയാണി’ കാണിക്കാതിരിക്കാൻ ശ്രമം - സജിൻ ബാബു

കോഴിക്കോട്: സംസ്ഥാന ദേശീയ പുരസ്കാരങ്ങളും അൻപതോളം അന്താരാഷ്ട്രമേളകളിലെ അംഗീകാരങ്ങളും നേടിയ ‘ ബിരിയാണി’ എന്ന സിനിമ സൂപ്പർ സെൻസർ ബോർഡ് ചമഞ്ഞ് ചില തിയേറ്ററുകൾ പ്രദർശിപ്പിക്കാതിരിക്കുകയാണെന്ന് സംവിധായകൻ . പ്രസ് ക്ലബ്ബിലെ ‘ മുഖാമുഖ’ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകരെത്തിയിട്ടും സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാവാത്ത അനുഭവം കോഴിക്കോട്ടും ആറ്റിങ്ങലും കൊല്ലത്തും മറ്റുമുണ്ടായി. പ്രതിഷേധം ഉയർന്നപ്പോഴാണ് സിനിമ കാണിക്കാമെന്ന് സമ്മതിച്ചത്. ഏതെങ്കിലും രംഗംമാത്രം കണ്ട് ഈ സിനിമ പ്രേക്ഷകർ കാണേണ്ട എന്ന് ചിലർ തീരുമാനിക്കുന്ന സ്ഥിതിയാണ്. ഭയമോ സദാചാരപ്രശ്നമോ ആണോ ഇതിനു കാരണമെന്നറിയില്ല. സിനിമയ്ക്കെതിരേ ആസൂത്രിത നീക്കം നടക്കുന്നതായാണ് അനുഭവം. സൂക്ഷ്മമായി സിനിമ കണ്ട് വിലയിരുത്തുന്നവർക്കാർക്കും ഇതേതെങ്കിലും വിഭാഗത്തിനെതിരാണെന്നു കാണാനാവില്ല. താൻ നേരിട്ടുകണ്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങളാണ് ‘ ബിരിയാണി’ യിലുള്ളത്. ഐ.എഫ്.എഫ്.കെ.യിലും ഇന്ത്യൻ പനോരമയിലും ആദ്യം ഈ സിനിമയെ തഴയുന്ന സമീപനമാണുണ്ടായത്. വിദേശമേളകളിൽ അംഗീകാരങ്ങൾ നേടിയതോടെയാണ് ഇവിടെയും പരിഗണിക്കപ്പെട്ടത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തെ കാണികളുണ്ടായിട്ടും തിയേറ്ററുകളിൽ ഒഴിവാക്കുന്ന സമീപനം കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷം ഏതുവിധത്തിലാണെന്നതിന്റെ സൂചനയാണ്. സിനിമയുടെ ഒ.ടി.ടി. റിലീസിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. Content Highlights : Biriyani Movie Controversy Director Sajin Babu Responds Kani Kusruthi Movie Biriyani

from movies and music rss https://ift.tt/3m4Cvp1
via IFTTT

വക്കീൽ സാബ് എത്തുന്നു ഏപ്രിൽ 9-ന്; ട്രെയ്ലർ പുറത്ത്

പവൻ കല്യാൺ നായകനായെത്തുന്ന വക്കീൽ സാബിന്റെ ട്രെയ്ലർ പുറത്ത്. നിവേദ തോമസ്, അഞ്ജലി, അനന്യ നാ​ഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്. താപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറും ദിൽ രാജുവും ചേർന്നാണ്. തമൻ ആണ് സം​ഗീതം. തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. 'നേർക്കൊണ്ട പാർവൈ' എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത്ത് വക്കീൽ വേഷത്തിലെത്തിയപ്പോൾ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. Content Highlights : vakeel saab movie trailer pawan kalyan nivetha thomas anjali april 9 release

from movies and music rss https://ift.tt/31JktQ9
via IFTTT

അടുത്തേയ്ക്കു ചെല്ലാൻ പോലും പേടി തോന്നും; ജീവന്‍ പണയംവെച്ചായിരുന്നു പരിശീലനം: അപ്പാനി ശരത്ത്

അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മൽപ്പിടിത്തം നടത്തുന്ന ചിത്രങ്ങൾ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. വിനോദ് ഗുരുവായൂർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൻറെ ഭാഗമായുള്ള പഴനിയിലെപരിശീലന ചിത്രങ്ങളാണിത്. ചിത്രത്തിൽ അപ്പാനി ശരത്താണ് നായകൻ. ജെല്ലിക്കെട്ട് പ്രമേയമായുള്ള ചിത്രത്തിൻറെ പരിശീലനം പഴനിയിൽ നടക്കുകയാണ്. ജെല്ലിക്കെട്ട് കാളയോടൊപ്പം കഴിയുന്നമാടഎന്ന കഥാപാത്രമാണ് ശരത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പരുക്കൻ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ശരത്തിൻറെ മാട ആരെയും വിസ്മയിപ്പിക്കുന്ന മേക്കോവറിലുള്ളതാണ്. ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തൻറെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം. പക്ഷേ ജെല്ലിക്കെട്ട് കാളകൾ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാൻ പോലും പേടിയാണ്. ജീവൻ പണയംവെച്ചാണ് ഞാൻ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. പരിശീലകൻ ഉണ്ടെങ്കിലും ഞാൻ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഭായനാകമായ ഭാവം അതിനാലാണ് ജെല്ലിക്കെട്ട് കാളയെ എല്ലാവരും ഭയക്കുന്നത്. എനിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാൻ ചെയ്യും അത്രയ്ക്കും ആത്മവിശ്വാസമുണ്ട്.ശരത്ത് പറഞ്ഞു. പേരിടാത്ത ഈ തമിഴ് ചിത്രത്തിൻറെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങുമെന്നാണ് സൂചന. പഴനിയിലെ റിച്ച് മൾട്ടി മീഡിയ ഡയറക്ടർ ഡോ.ജയറാമിൻറേതാണ് ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം. ചിത്രം നിർമ്മിക്കുന്നതും ജയറാം തന്നെയാണ്. വാർത്താ വിതരണം: പി. ആർ.ഒ:സുമേരൻ. Content Highlights:Appani Sarath Tamil Movie Jallikattu Vinod Guruvayur

from movies and music rss https://ift.tt/3wdLicU
via IFTTT

നടൻ വിജിലേഷ് വിവാഹിതനായി; വീഡിയോ കാണാം

മഹേഷിൻറെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാർഗനിർദേശം പാലിച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഫെയ്സ്ബുക്കിലൂടെയാണ് വിജിലേഷ് സ്വാതിയെ കണ്ടെത്തുന്നത്. മുൻപ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. ”ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ”. ഇങ്ങനെയായിരുന്നു വിജിലേഷിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതി ഹരിദാസിനെ എത്തിച്ചത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് സിനിമയിലെത്തുന്നത്.. പിന്നീട് ഗപ്പി,അലമാര,വിമാനം,തീവണ്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ എന്ന ചിത്രത്തിലെ ജിതിൻ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു Content Highlights : Actor Vijilesh tied knotwith Swathi Haridas wedding pictrures videos celebrity wedding

from movies and music rss https://ift.tt/3wasRWy
via IFTTT

വിഷ്ണുവിന്റെയും പ്രിയയുടെയും കഥ; വി.കെ.പ്രകാശ് ഒരുക്കുന്ന 'വിഷ്ണുപ്രിയ' ട്രെയ്ലർ

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയയുടെ ട്രെയ്ലർ പുറത്തിറങ്ങി. മലയാള നടി പ്രിയ വാര്യരും ശ്രേയസ് മഞ്ജുവും വിഷ്ണു എന്നും പ്രിയ എന്നുമുള്ള കഥാപാത്രങ്ങളായി ചിത്രത്തിൽ വേഷമിടുന്നു. കന്നഡയിൽ പ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് വിഷ്ണു പ്രിയ. നിർമാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. തൊണ്ണൂറുകളിലെ കോളേജ് കാലഘട്ടമൊക്കെ വരുന്ന കഥയാണ് ചിത്രം പറയുന്നതെന്ന് മുമ്പ് വി കെ പ്രകാശ് വെളിപ്പെടുത്തിയിരുന്നു. ചിക്മംഗളൂരു, ബേലൂർ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. ഗോപി സുന്ദറിന്റേതാണ് സംഗീതം. കെ മഞ്ജു സിനിമാസിന്റെ ബാനറിൽ ഷബീർ പത്താൻ നിർമ്മിക്കുന്ന വിഷ്ണുപ്രിയക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് വിനോദ് ഭാരതി. ആക്ഷനുംസംഗീതത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ എഡിറ്റിങ് സുരേഷ് യു.ആർ.എസ് നിർവഹിക്കുന്നു. കെ.ജി.എഫിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയനായ വിക്രം മോർ, ജോളി ബാസ്റ്റിൻ എന്നിവരാണ് സംഘട്ടന സംവിധായകർ. Content Highlights : VK Prakash Movie Vishnupriya Trailer Sreyas Manju Priya Prakash Varrier

from movies and music rss https://ift.tt/3rA62YT
via IFTTT

ബോക്‌സിങ് റിങ്ങിലെ കഥയുമായി പാ രഞ്ജിത്ത്; സാര്‍പട്ടാ പരമ്പരൈ' ടീസര്‍

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സാർപട്ടാ പരമ്പരൈ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസർ പുറത്തിറങ്ങി. ആര്യയാണ് ചിത്രത്തിലെ നായകൻ. കബിലൻ എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. വടക്കൻ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാർപട്ടാ പരമ്പരയെ പ്രതിനിധീകരിച്ചിരുന്ന നോക്കൗട്ട് കിങ് എന്നറിയപ്പെട്ടിരുന്ന കാശിമേട് അറുമുഖത്തിന്റെ ജീവിതമാണ് സിനിമയ്ക്ക് പ്രചോദനമായത്. വെമ്പുലി എന്ന കഥാപാത്രമായി ജോൺ കൊക്കൻ, വെട്രിസെൽവനായി കലൈയരസനും, രംഗൻ വാത്തിയായി പശുപതിയും വേഷമിടുന്നു.അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകൾക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാർപട്ടാ പരമ്പരൈ. സംഗീതം- സന്തോഷ് നാരായണൻ. നീലം പ്രൊഡക്ഷന്റെയും കെ9 സ്റ്റുഡിയോസിന്റെയും ബാനറിൽ ഷൺമുഖം ദക്ഷൺരാജാണ് ചിത്രം നിർമിക്കുന്നത്. Content Highlights:Sarpatta Parambarai teaser, Arya, Pa Ranjith, Tamil Cinema

from movies and music rss https://ift.tt/39po5uz
via IFTTT

സംവിധായകന്റെ രണ്ടു വര്‍ഷത്തെ കഠിനാധ്വാനമാണ് സുല്‍ത്താന്റെ തിരക്കഥ- കാര്‍ത്തി

കാർത്തി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുൽത്താൻ ഏപ്രിൽ 2 ന് റിലീസ് ചെയ്യും. രശ്മിക മന്ദാന, നെപ്പോളിയൻ, ലാൽ, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താൻ ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ്. സുൽത്താന്റെ പ്രമേയം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. രണ്ടു വർഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇത്രയും ശക്തമായ കഥയ്ക്കുള്ളിൽ ഹ്യൂമറും, റൊമാൻസും, സെന്റിമെന്റും ചേർത്ത് എങ്ങനെ തിരക്കഥ എഴുതും എന്ന സംശയം തോന്നി. പക്ഷെ അദ്ദേഹം അത് അനായാസം ചെയ്താണ് എന്റെ മുമ്പിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ കോമഡിക്കായാലും പ്രണയ മുഹൂർത്തങ്ങൾക്കായാലും, ആക്ഷൻ രംഗങ്ങൾക്കായാലും പ്രമേയത്തിന്റെ വലിപ്പം കാരണം ശക്തനായ നിർമ്മാതാവും വേണമായിരുന്നു. അങ്ങനെ ഞങ്ങൾക്ക് എസ്. ആർ. പ്രഭുവിനെ നിർമ്മാതാവായി കിട്ടി. ഡ്രീം വാരിയർ പിക്ചേഴ്സും ഞാനും സഹകരിച്ച ധീരൻ, കൈതി എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോൾ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു സിനിമയ്ക്കായി ഒന്നിച്ചിരിക്കുന്നു. എല്ലാവർക്കും നന്നായി ആസ്വദിക്കാവുന്ന സിനിമയാണിത്- കാർത്തി പറഞ്ഞു. ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമാണം. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ഫോർച്യൂൺ സിനിമാസാണ്. Content Highlights:karthi sulthan movie, resmika Madnana, releases on april 2

from movies and music rss https://ift.tt/3rAKMSS
via IFTTT

Sunday, March 28, 2021

തീവണ്ടികളില്‍ വീണ്ടും സിനിമാ ഷൂട്ടിങ്

കണ്ണൂർ: കോവിഡ് കാലത്ത് പായ്ക്കപ്പ് ചെയ്ത തീവണ്ടിയിലെ സിനിമാ ഷൂട്ടിങ്ങിന് വീണ്ടും ക്ലാപ്പടിച്ചു. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെ തീവണ്ടിയിലും റെയിൽവേ സ്റ്റേഷനുകളിലും സിനിമാക്കാർ എത്തിത്തുടങ്ങി. പാതിനിർത്തി ബാക്കിയായ ഷോട്ടുകൾ പൂർത്തീകരിക്കാനും ലൊക്കേഷൻ മാനേജർമാർ റെയിൽവേയെ സമീപിച്ചു. യാത്രാതടസ്സം വരാത്തരീതിയിൽ റെയിൽവേ ഇപ്പോൾ ഷൂട്ടിങ് അനുവദിക്കുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ മൂന്ന് സിനിമകളാണ് ഈ വർഷം ഷൂട്ട് ചെയ്തത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയംഎന്ന സിനിമയുടെ ചില ഭാഗങ്ങൾ പാലക്കാടും മുതലമടയിലും ചിത്രീകരിച്ചു. പ്രണവ് മോഹൻലാലും കല്യാണി പ്രയദർശനുമാണ് പ്രധാന താരങ്ങൾ. ബി. ഉണ്ണിക്കൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ആറാട്ടിന്റെ ഭാഗങ്ങൾ പാലക്കാട് ടൗണിൽ ചിത്രീകരിച്ചു. വാളയാറിൽ ഫെബ്രുവരിയിൽ ചിത്രീകരിച്ച തമിഴ് സിനിമയുടെ ക്ലൈമാക്സ് ഏപ്രിലിൽ ചിത്രീകരിക്കും. മനോജ് ബീഥയാണ് സംവിധാനം. കോവിഡ് വ്യാപനം കുറഞ്ഞതിനുശേഷം തിരുവനന്തപുരം ഡിവിഷനിൽ രണ്ട് സിനിമാ ഷൂട്ടിങ്ങാണ് നടന്നത്. കെ.എസ്.എഫ്.ഡി.സി.യുടെ ചെറുചിത്രമാണ് ആലുവയിലും പരിസരത്തും ചിത്രീകരിച്ചത്. കൊല്ലത്തും റെയിൽവേ അധീനതയിലുള്ള മൺറോതുരുത്തിലും ചിത്രീകരണം നടന്നു. തൃശ്ശൂർ-ഗുരുവായൂർ, എറണാകുളം-കൊല്ലം സെക്ഷനുകളിലാണ് കൂടുതലും ഷൂട്ടിങ് അനുവദിക്കുന്നത്. ഈ റൂട്ടിൽ തീവണ്ടി ഓട്ടം കുറവാണ്. ഇപ്പോൾ തീവണ്ടി ഓട്ടമില്ലാത്ത കൊച്ചിൻ ഹാർബർ ടെർമിനസിനും ആവശ്യക്കാർ ഏറെയാണ്. മേക്ക് ഓവറിൽ സ്റ്റേഷനുകൾ മമ്മൂട്ടി സിനിമ ഉണ്ടയിൽ ഛത്തീസ്ഗഢിലെ ദുർഗ ജങ്ഷൻ റെയിൽവേ സ്റ്റേഷനായി മാറിയ നിലമ്പൂർ റെയിൽവേ സ്റ്റേഷനും ആവശ്യക്കാർ ഏറെയാണ്. മുതലമടയും അങ്ങാടിപ്പുറവും നിരവധി സിനിമകളിലെത്തി. നിരവധി സ്റ്റേഷനുകളാണ് മറുനാടൻ ഗ്രാമീണ സ്റ്റേഷനായി വേഷം മാറിയത്. മഞ്ജു വാര്യർ ലാൽ ഫാനായി അഭിനയിച്ച മോഹൻലാൽ സിനിമയുടെ ചില ഭാഗങ്ങൾ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലാണ് ഷൂട്ട് ചെയ്തത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവൻകോഴിയുടെ ചില സീനുകൾ കോട്ടയത്ത് ചിത്രീകരിച്ചു. റെയിൽവേയ്ക്കും വരുമാനം സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുകവഴി റെയിൽവേയ്ക്കും നല്ല വരുമാനമാണ് ലഭിക്കുന്നത്. ചെറിയ സ്റ്റേഷനുകൾക്ക് 25,000 രൂപയാണ് ഒരു ദിവസ വാടക. തീവണ്ടി വേണമെങ്കിൽ അഞ്ചുലക്ഷം രൂപ അടയ്ക്കണം. യാത്രാവണ്ടികൾക്ക് പുറമെ ചരക്കുവണ്ടികളും ഷൂട്ടിങ്ങിന് നൽകുന്നുണ്ട്.

from movies and music rss https://ift.tt/3sz464a
via IFTTT

മൂന്ന് സിനിമകൾ, മൂന്ന് ജീവിതങ്ങൾ

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജിയായ 'ആണും പെണ്ണും' തിയേറ്ററുകളിലെത്തി. സംവിധായകരായ വേണു, ആഷിക് അബു, ജെയ് കെ എന്നിവർ ഒരുക്കിയ മൂന്നു ഹ്രസ്വചിത്രങ്ങൾ ചേർന്നാണ് 'ആണും പെണ്ണും' എന്ന ആന്തോളജി സിനിമയാകുന്നത്. ആഷിക് അബു ഒരുക്കുന്ന 'റാണി' എന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർക്കൊപ്പം നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബെന്നി പി. നായരമ്പലം എന്നിവരും അണിനിരക്കുന്നു. ആർ. ഉണ്ണി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉണ്ണിയുടെ 'പെണ്ണും ചെറുക്കനും' എന്ന കഥയിൽ നിന്നാണ് ഈ ചിത്രം പിറവിയെടുക്കുന്നത്. ഛായാഗ്രാഹകനായി ഷൈജു ഖാലിദും എഡിറ്ററായി സൈജു ശ്രീധരനും ചിത്രത്തിന്റെ ഭാഗമാകുന്നു. പാർവതിയും ആസിഫ് അലിയും ജോഡിയാകുന്ന രണ്ടാമത്തെ ചിത്രം വേണുവാണ് സംവിധാനം ചെയ്യുന്നത്. ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്. ബീനാ പോളാണ് എഡിറ്റർ. 'എസ്ര' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജയ് കെ ആണ് 'സാവിത്രി' എന്ന പേരിലെ മൂന്നാമത്തെ ചിത്രം ഒരുക്കുന്നത്. ജോജു ജോർജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് പ്രധാന താരങ്ങൾ. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ സുരേഷ് രാജനും എഡിറ്റർ ഭവൻ ശ്രീകുമാറുമാണ്. രാച്ചിയമ്മയുടെ നിലപാടുകൾ ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന കഥയെ അടിസ്ഥാനമായി ഒരുക്കിയ ചിത്രം താൻ ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമായ ഒന്നാക്കാനാണ് ശ്രമിച്ചതെന്നാണ് സംവിധായകൻ വേണു പറയുന്നത്. ''സാഹിത്യകൃതിയും സിനിമയും രണ്ടും രണ്ടിന്റേതായ മണ്ഡലങ്ങളിൽ നിൽക്കുന്നവയാണ്. ഒന്നിനെ മറ്റൊന്നിലേക്കു രൂപമാറ്റം വരുത്തുമ്പോൾ സൃഷ്ടിപരമായ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എഴുത്തുകാരുടെ കൂട്ടത്തിൽ മഹാസാഹിത്യകാരനായ ഉറൂബിന്റെ കഥയിലാണ് കൈവെച്ചിരിക്കുന്നത്. ആ വിലാസത്തിനുമുന്നിൽ പകച്ചുനിൽക്കാതെ സിനിമ ചെയ്യാൻ ശ്രമിച്ചെന്നാണ് എന്റെ വിശ്വാസം. രാച്ചിയമ്മയുടെ നിലപാടുകളാണ് ചിത്രത്തിൽ തെളിഞ്ഞൊഴുകുന്നത്. നമുക്കു പലപ്പോഴും പിടികിട്ടാത്ത ചില ചുഴികളായും ആ പുഴ ഇടയ്ക്കുമാറുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതിയും ആസിഫ് അലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കഥയിലും കഥാപാത്രത്തിലും അവർ അലിഞ്ഞുചേർന്ന വിധം ഒരു സംവിധായകനെന്ന നിലയിൽ എന്നെ ഏറെ ആശ്വാസതീരത്തെത്തിക്കുന്നതാണ്. എന്റെ സിനിമാവിഷ്കാരത്തിന് ഇവർ രണ്ടുപേരും വലിയ സഹായങ്ങളാണ് ചെയ്തിരിക്കുന്നത്.'' -വേണു പറഞ്ഞു. റാണിയുടെ സ്വപ്നങ്ങൾ പ്രണയത്തിന്റെ ആഴങ്ങളിലേക്കു ഒരു തൂവൽപോലെ പാറിപ്പോകാൻ ആഗ്രഹിക്കുന്നവളാണ് റാണി. അത് ഏതു സാഹചര്യത്തിലായാലും അവൾ അങ്ങനെത്തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ആഗ്രഹങ്ങൾ ഏറെയുണ്ടെങ്കിലും പ്രണയത്തിനു ഒരു മറ വേണമെന്നു ചിന്തിക്കുകയും അങ്ങനെ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് റാണിയുടെ കാമുകൻ. ഈ ഫ്രെയിമുകളാണ് തന്റെ ചിത്രത്തിലേക്കു പകർത്താൻ ശ്രമിച്ചതെന്നാണ് സംവിധായകൻ ആഷിക് അബു പറയുന്നത്. ''ഞാൻ ഒരുപാടു കാലം കൊച്ചി നഗരത്തിലെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ താമസിച്ചിരുന്നയാളാണ്. എന്റെ ഫ്ളാറ്റിന്റെ ജാലകങ്ങൾ തുറന്നാൽ താഴെ തീരത്തു പ്രണയത്തിന്റെ കുളിരിൽ കുറുകിയിരിക്കുന്ന ഒരുപാടുപേരെ കാണാമായിരുന്നു. പ്രണയത്തിന് അവരെല്ലാം ഒരു മറ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, അതിലേക്ക് ഒളിഞ്ഞുനോക്കാനും അവരെ സദാചാരത്തിന്റെ കല്ലേറിനാൽ ഓടിക്കാനുമാണ് സമൂഹം ശ്രമിക്കുന്നത്. 'റാണി' എന്ന ചിത്രം ഒരുക്കുമ്പോൾ ഈ കാഴ്ചകളെല്ലാം എനിക്കു ചില അടയാളങ്ങൾ തന്നിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ റോഷനും ദർശനയും മികച്ച അഭിനേതാക്കളും അടുത്ത സുഹൃത്തുക്കളുമാണ്. അവർക്കിടയിൽ ഒരു ഓർഗാനിക് ആക്ടിങ് മെത്തേഡ് രൂപപ്പെടുന്നത് ഓരോ ഫ്രെയിമിലും എനിക്കു കാണാമായിരുന്നു. ഉണ്ണിയുടെ ഈ ചെറുകഥ നേരത്തേ വായിച്ചപ്പോൾ മുതൽ വലിയ ആഴത്തിലുള്ള ചില അടയാളങ്ങൾ ഉണ്ടെന്നു തോന്നിയിരുന്നു. അതു സിനിമയാക്കുമ്പോഴും അതേ അടയാളങ്ങളുടെ തീക്ഷ്ണത ചോരാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.''-ആഷിക് അബു പറഞ്ഞു. സാവിത്രിയുടെ പ്രതികാരം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുകയും എന്നാൽ, കേരളപ്പിറവിയിലേക്ക് എത്തിയിട്ടില്ലാത്തതുമായ ഒരു കാലഘട്ടത്തിലെ പെണ്ണിന്റെ മനസ്സും പ്രണയവും ആസക്തിയും ചതിയും പ്രതികാരവുമൊക്കെ നിറഞ്ഞ കഥയാണ് 'സാവിത്രി'യെന്നാണ് സംവിധായകൻ ജെയ് കെ പറയുന്നത്. ''സന്തോഷ് ഏച്ചിക്കാനമാണ് ഇങ്ങനെയൊരു തിരക്കഥയുടെ കാര്യം എന്നോടു പറയുന്നത്. ആന്തോളജി ചിത്രത്തിനായുള്ള എന്റെ അന്വേഷണം ആ കഥയിൽ കൃത്യമായി അവസാനിക്കുമെന്നു തോന്നി. കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരണവും കർഷകസമരവും പോലീസ് വേട്ടയുമൊക്കെ നിറഞ്ഞ ആ കാലഘട്ടത്തെ പുനരവതരിപ്പിക്കൽ ഏറെ ദുഷ്കരമായിരുന്നു. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കാനുള്ള ചെമ്മൺപാത തേടി ഞങ്ങൾ എത്രയോ അലഞ്ഞിട്ടുണ്ട്. അതുപോലെ പൊള്ളാച്ചിയിൽനിന്നാണ് കാളവണ്ടി സംഘടിപ്പിച്ചത്. അങ്ങനെ ചിത്രീകരണത്തിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും 'സാവിത്രി'യെയും അവളുടെ കമ്യൂണിസ്റ്റ് പോരാട്ടവീര്യത്തെയും പ്രതികാരത്തെയുമൊക്കെ കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.'' -ജെയ് കെ പറഞ്ഞു. Content Highlights:Aanum pennum aashiq abu Rajeev Ravi Venu Jay k Parvathy Asif Ali samyuktha

from movies and music rss https://ift.tt/3fnwCSM
via IFTTT

വാക്ക് പാലിച്ച് ടൊവിനോ; കളയിലെ പ്രണയരംഗം ചിത്രീകരിച്ചതിങ്ങനെ

ടൊവിനോ തോമസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കള എന്ന ചിത്രം തിയേറ്ററിൽ മികച്ച പ്രദർശനവിജയം നേടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ പ്രണയരംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നടൻ. ദിസ്ഈസ്ഹൗഇറ്റസ് ഡൺ (ഇങ്ങനെയാണ് അത് ചെയ്തത്), ഐ കെപ്റ്റ് മൈ പ്രോമിസ് ( ഞാൻ എന്റെ വാക്ക് പാലിച്ചു) എന്നീ ഹാഷ്ടാഗുകളും നടൻ ഇതോടൊപ്പം പങ്കുവയ്ച്ചു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ് ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി.എസ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് കള. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ, ശബ്ദസംവിധാനം ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആർ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണ,ആക്ഷൻ കൊറിയോഗ്രഫി ഭാസിദ് അൽ ഗാസ്സലി, ഇർഫാൻ അമീർ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. View this post on Instagram A post shared by Tovino Thomas (@tovinothomas) Content Highlights:Kala Movie Love scene, tovino Thomas shares Making video

from movies and music rss https://ift.tt/3rqFGIQ
via IFTTT

ഹാസ്യചക്രവർത്തി അടൂർ ഭാസി ഓർമയായിട്ട് 31 വർഷം

മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കവുമായി നിറഞ്ഞുനിന്ന അടൂർ ഭാസി ഓർമയായിട്ട് 31 വർഷം. സിനിമയുടെ കറുപ്പും വെളുപ്പും കാലഘട്ടത്തിൽ ഏതുവേഷവും അനായാസമായി അഭിനയിച്ചാണ് അടൂർ ഭാസി മലയാള സിനിമാചരിത്രത്തിൽ ഇടം നേടിയത്. എല്ലാഭാവവും മിന്നിമറയുന്ന നടനവിശേഷവും ഭാസ്കരൻനായർ എന്ന അടൂർ ഭാസിയുടെ സവിശേഷതയായിരുന്നു. 1990 മാർച്ച് 29-നാണ് അദ്ദേഹം അന്തരിച്ചത്. നാടകാഭിനയത്തിലൂടെയാണ് അടൂർ ഭാസി സിനിമയിലേക്ക് കടന്നുവന്നത്. 1953-ൽ തിരമാല എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയയാത്ര തുടങ്ങിയത്. തുടർന്നുള്ള 36 വർഷങ്ങളിൽ അറുന്നൂറോളം സിനിമകൾ. ഹാസ്യസാഹിത്യകാരനായ ഇ.വി.കൃഷ്ണപിള്ളയുടെയും കെ.മഹേശ്വരിയമ്മയുടെയും മകനായി തിരുവനന്തപുരം വഴുതക്കാട് റോസ്കോട്ട് ബംഗ്ലാവിൽ 1927 മാർച്ച് ഒന്നിനാണ് അടൂർ ഭാസിയുടെ ജനനം. അച്ഛന്റെ മരണത്തോടെയാണ് ഇവർ അടൂരിലേക്ക് എത്തിയത്. പിന്നീട് പേരിനൊപ്പം അടൂരും ചേർത്തു. അഴിമതി നാറാപിള്ളയും ലക്ഷപ്രഭുവിലെ പിള്ളയും ചട്ടക്കാരിയിലെ എൻജിൻ ഡ്രൈവറുമൊക്കെ മലയാളസിനിമയിൽ എക്കാലവും ഓർമിക്കുന്ന കഥാപാത്രങ്ങളായി. എങ്കിലും 1977-ൽ പ്രദർശനത്തിനെത്തിയ സ്ഥാനാർഥി സാറാമ്മയിലെ ശാസ്ത്രികളെ പുതിയ തലമുറയും മറക്കില്ല. കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവാപ്പെട്ടിക്ക് വോട്ടില്ല എന്ന് പാടി അഭിനയിച്ച അടൂർ ഭാസിയുടെ കഥാപാത്രം ഇന്നും നമുക്കിടയിൽ രാഷ്ട്രീയത്തിൽ ജീവിക്കുന്നുണ്ട്. വിവിധ ദേശീയ പുരസ്കാരങ്ങൾ, മികച്ച നടനുള്ള പുരസ്കാരം, മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചു. ഈ മഹാനടന്റെ മൂന്നരദശാബ്ദക്കാലത്തെ സിനിമാസമ്പാദ്യങ്ങളുടെ അപൂർവ നിധികൾ അടൂർ പെരിങ്ങനാടുള്ള കൊട്ടയ്ക്കാട് വീടിന് സമീപത്തുള്ള അടൂർ ഭാസി സാംസ്കാരികകേന്ദ്രത്തിൽ സംരക്ഷണമില്ലാതെയിരിപ്പുണ്ട്. ദേശീയ, സംസ്ഥാന പുരസ്കാരങ്ങളുടെ ശില്പങ്ങളും ഇതിലുണ്ട്. Content Highlights:Adoor Bhasi 31th death anniversary, legendary Comedian, Malayalam Cinema

from movies and music rss https://ift.tt/3lZZ1iU
via IFTTT

ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മാളവിക മോഹനന്‍

നടി മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്കർട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കാണ് ഹൈലറ്റ്. അർജുൻ കാമത്താണ് ചിത്രം പകർത്തിയിരിക്കുന്നത്. View this post on Instagram A post shared by Malavika Mohanan (@malavikamohanan_) View this post on Instagram A post shared by Malavika Mohanan (@malavikamohanan_) ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളായ മാളവിക 2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നിർണായകം, ബിയോണ്ട് ദ ക്ലൗഡ്സ്, ദ ഗ്രേറ്റ് ഗ്രാന്റ് ഫാദർ, പേട്ട തുടങ്ങിയ ചിത്രങ്ങിൽ വേഷമിട്ടു. ലോകേഷ് കനകരാജിന്റെ മാസ്റ്ററിലാണ് മാളവിക അവസാനമായി വേഷമിട്ടത്. ചിത്രം ജനുവരി 13 നാണ് റിലീസ് ചെയ്തത്. കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. View this post on Instagram A post shared by Malavika Mohanan (@malavikamohanan_) Content Highlights:Malavika MohananGlamour Photoshoot shared on Instagram

from movies and music rss https://ift.tt/2PezUgo
via IFTTT

മരണാനന്തരം 'മികച്ച നടനായി' ഇര്‍ഫന്‍; മകന്‍ പുരസ്‌കാരം ഏറ്റുവാങ്ങി

പതിവിന് വിപരീതമായി ഇത്തവണത്തെ ഫിലിംഫെയർ പുരസ്കാരദാനച്ചടങ്ങ് വർണശമ്പളമല്ല, മറിച്ച് വികാരനിർഭരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇർഫൻ ഖാനായിരുന്നു മികച്ച നടൻ. ആജീവനാന്ത മികവിനുള്ള പുരസ്കാരവും ഇർഫന് തന്നെ. എന്നാൽ, ആങ്ക്രേസി മീഡിയത്തിലെ അഭിനയത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ ഇർഫൻ ഉണ്ടായില്ലല്ലോ. ഈ വരുന്ന ഏപ്രിൽ 29ന് ഇർഫൻ മരിച്ചിട്ട് ഒരാണ്ട് തികയുകയാണ്. ഇർഫന് പകരം മകൻ ബബിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. തപ്പഡിലെ അഭിനയത്തിന് താപ്സി പന്നു മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും തപ്പഡ് തന്നെ. ഇതിനു പുറമേ മികച്ച കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്കാരങ്ങൾ കൂട തപ്പഡ് നേടി. മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം അമിതാഭ് ബച്ചനാണ്. ഗുലാബു സിതാബു ആണ് ചിത്രം. മികച്ച നടിക്കുള്ള ക്രിട്ടിക്സിന്റെ അവാർഡ് തിലോത്തമ ഷോമെ (സർ) നേടി. താനാജി: ദി അൺസങ് വാരിയറിലെ അഭിനയത്തിന് സെയ്ഫ് അലി ഖാൻ മികച്ച സഹനടനുള്ള അവാർഡ് നേടി. ഗുലാബൊ സിതാബോയിലെ അഭിനയത്തിന ഫറോഖ് ജാഫർ മികച്ച സഹനടിയായി. താനാജി ഒരുക്കിയ ഓം റൗത്താണ് മികച്ച സംവിധായകൻ. രാജേഷ് കൃഷ്ണനാണ് മികച്ച നവാഗത സംവിധായകൻ. മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലുഡോയിലെ ഗാനങ്ങൾക്ക് ഈണമുട്ട പ്രിതം നേടി. ഥപ്പഡിലെ ഏക ടുക്ഡാ എന്ന ഗാനം ആലപിച്ച രാഘവ് ചൈതന്യയാണ് മികച്ച ഗായകൻ. അസീസ് കൗർ ഗായികയായി.

from movies and music rss https://ift.tt/3rulea3
via IFTTT

Saturday, March 27, 2021

കഥ കേട്ടപ്പോള്‍ സയാനി ഓര്‍ത്തു; അന്ന് അമിതാഭിന് ഓഡിഷന്‍ നിഷേധിച്ച ക്രൂരന്‍ ഞാനായിരുന്നല്ലേ?

കാതുകളാണ് അമീൻ സയാനിക്ക് എല്ലാം. പതിറ്റാണ്ടുകളോളം സംഗീതാസ്വാദകർക്കുവേണ്ടി മലർക്കെ തുറന്നുവെച്ച ജാലകങ്ങൾ. സൈഗളും റഫിയും ലതയുംമുതൽ ശ്രേയാ ഘോഷാലും സോനു നിഗമുംവരെ സയാനിയുടെ ഹൃദയത്തിലേക്കിറങ്ങിവന്നത് അവയിലൂടെയാണല്ലോ. അതേ കാതുകൾ ഇന്ന് പഴയപോലെ ശബ്ദവീചികൾ പിടിച്ചെടുക്കുന്നില്ല എന്നത് സയാനിയുടെ സ്വകാര്യദുഃഖം. പ്രായം അദ്ദേഹത്തിന്റെ കേൾവിയെ സാരമായി ബാധിച്ചിരിക്കുന്നു -മകൻ രാജിൽ പറയുന്നു. ഇപ്പോൾ കാഴ്ചകളിലാണ് അദ്ദേഹത്തിന് കമ്പം. ടെലിവിഷനിൽ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങൾ കാണും; അവയിലെ ഗാനരംഗങ്ങൾ ആസ്വദിക്കും. എൺപത്തെട്ടാം വയസ്സിൽ, മുംബൈ ചർച്ച്ഗേറ്റിനടുത്ത വീട്ടിൽ മകനും മരുമകൾക്കുമൊപ്പം താമസിക്കുമ്പോഴും സയാനി ഏകാന്തതയുടെ തുരുത്തിൽത്തന്നെ. സംസാരം അധികമില്ല. ഫോൺപോലും തൊട്ടിട്ട് കാലമേറെയായി. എങ്കിലും, ബിനാക്ക ഗീത് മാല എന്ന വിഖ്യാത ചലച്ചിത്രഗാന കൗണ്ട് ഡൗൺ പരിപാടിയിലൂടെ ആഴ്ചതോറും ലോകമെങ്ങുമുള്ള ഇരുപതുകോടിയോളം റേഡിയോ ശ്രോതാക്കളുടെ കാതുകളിൽ ഒഴുകിയെത്തിയിരുന്ന ആ മാസ്മരശബ്ദത്തിന് പോറൽപോലുമേറ്റിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു മകൻ. അപൂർവമായാണെങ്കിലും പരസ്യങ്ങൾക്കും സ്റ്റേജ് പരിപാടികൾക്കും ശബ്ദംനൽകാറുണ്ട് അദ്ദേഹം. വീട്ടിൽ ഇരുന്നുതന്നെയാണ് റെക്കോഡിങ്. ഇഷ്ടവിഷയങ്ങൾ സംസാരിക്കാൻ ആരുമില്ല എന്നതാണ് ലോക്ഡൗൺ ഏല്പിച്ച പ്രഹരം. പതിവായി വീട്ടിൽ വരുന്നവർപോലും വരാതായി. ഈയിടെ മധുബാലയുടെ സഹോദരി അദ്ദേഹത്തെ കാണാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്തുചെയ്യാം ഇപ്പോഴത്തെ അവസ്ഥയിൽ അത് പറ്റില്ലല്ലോ? സൗഹൃദങ്ങളുടെ ആ പഴയകാലം ഇനി എന്ന് തിരിച്ചുവരും ആവോ... -രാജിലിന്റെ ശബ്ദത്തിൽ ആശങ്കയുടെ നിഴൽ. അവസാനമായി വിളിച്ച് സംസാരിച്ചപ്പോൾ ക്ഷമാപണത്തോടെ സയാനിജി പറഞ്ഞ വാക്കുകൾ ഓർമയുണ്ട്: ഓർമ പഴയപോലെ ചൊൽപ്പടിക്ക് നിൽക്കുന്നില്ല സുഹൃത്തേ. അതുകൊണ്ട് നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം മുമ്പത്തെപ്പോലെ ശരിയായി മറുപടി പറയാൻ കഴിയണമെന്നില്ല. തെറ്റിപ്പോയാൽ വായനക്കാരോട് ചെയ്യുന്ന അപരാധമാകുമത്. അതുകൊണ്ട് എന്റെതന്നെ പഴയ ചില അഭിമുഖങ്ങളുടെ ലിങ്ക് അയച്ചുതരാം. അവയൊന്ന് കേട്ടുനോക്കൂ... ശരിക്കും സങ്കടംവന്നു അപ്പോൾ. ഹിന്ദി സിനിമാസംഗീതത്തെക്കുറിച്ചുള്ള ഒടുങ്ങാത്ത സംശയങ്ങൾക്ക് ഇനി ആര് ഉത്തരംതരും? റഫിയും ലതയും തമ്മിൽ ഇടയാൻ എന്തായിരുന്നു കാരണം, മദ്യപിച്ചാണോ സൈഗൾ പാട്ട് റെക്കോഡ് ചെയ്തിരുന്നത്, നല്ല ഗായകനായിരുന്ന ദിലീപ് കുമാർ എന്തുകൊണ്ട് സിനിമയിൽ കൂടുതൽ പാടിയില്ല, ഒ.പി. നയ്യാർ എന്തുകൊണ്ടാവണം പ്രിയഗായികയായ ആശാ ഭോസ്ലെയിൽ നിന്നകന്നത്, യേശുദാസിനെതിരേ ബോളിവുഡിൽ ഒരു ലോബി പ്രവർത്തിച്ചിരുന്നോ...? ഒടുങ്ങാത്ത ചോദ്യങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും തന്റേതായ ശൈലിയിൽ മറുപടിതന്നിരുന്നു സയാനി; ഹിന്ദി സിനിമാസംഗീതത്തിന്റെ വളർച്ചയും തളർച്ചയുമെല്ലാം അടുത്തുനിന്നുകണ്ട, ചരിത്രത്തിന്റെ സാക്ഷിയായിരുന്ന ഒരാൾക്കുമാത്രം കഴിയുന്നത്ര വ്യക്തതയോടെ. ബിനാക്കാ ഗീത് മാലയിലെ വെറുമൊരു പരാമർശംപോലും മഹാഭാഗ്യമായി കരുതിയിരുന്ന സിനിമാനടന്മാരും സംഗീതസംവിധായകരും ഗായകരും ഉണ്ടായിരുന്നു ഒരു കാലത്ത്. ഗീത് മാലയുടെ പ്രക്ഷേപണവേളയിൽ ഇന്ത്യയിലെ വൻനഗരങ്ങളിൽ ട്രാഫിക് ബ്ലോക്കുകൾപോലും അസാധാരണമായിരുന്നില്ല എന്ന് പറയുന്നു രാജിൽ. വെള്ളിത്തിരയിലെ സൂപ്പർതാരങ്ങളെക്കാൾ അമീൻ സയാനിക്ക് താരമൂല്യമുണ്ടായിരുന്ന നാളുകൾ. 1960-കളുടെ അവസാനമാണ്. ആഴ്ചയിൽ ഇടതടവില്ലാതെ ഇരുപതോളം റേഡിയോ ഷോകൾ പ്രൊഡ്യൂസ് ചെയ്ത് അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സയാനി. ശ്വാസംവിടാൻപോലും സമയംകിട്ടാത്ത കാലം. ആയിടയ്ക്കൊരിക്കൽ മെലിഞ്ഞുനീണ്ട ഒരു ചെറുപ്പക്കാരൻ മുൻകൂട്ടി അനുമതിവാങ്ങാതെ സ്റ്റുഡിയോയിൽ സയാനിയെ കാണാൻ വന്നു. ശബ്ദപരിശോധന നടത്തണം-അതാണ് ആവശ്യം. ഓഡിഷൻ ടെസ്റ്റ് പാസായാൽ ആകാശവാണിയിൽ പാർട്ട് ടൈം അനൗൺസറായി കയറാം. അയാൾക്കുവേണ്ടി നീക്കിവെക്കാൻ എന്റെ പക്കൽ സമയമുണ്ടായിരുന്നില്ല അന്ന്. പിന്നീടൊരിക്കൽ അപ്പോയിൻമെന്റ് വാങ്ങി കാണാൻ വരാൻ നിർദേശിച്ചു അയാളെ പറഞ്ഞുവിട്ടു ഞാൻ. പിറ്റേന്നും അതിന്റെ പിറ്റേന്നും അയാൾ എന്നെ കാണാൻ വന്നതായി റിസപ്ഷനിസ്റ്റിൽനിന്നറിഞ്ഞു. അപ്പോയ്ൻമെന്റ് ഇല്ലാതെ കാണാൻപറ്റില്ല എന്നായിരുന്നു എന്റെ മറുപടി. പിന്നീടയാൾ വരാതായി. സയാനി അക്കഥ മറക്കുകയും ചെയ്തു. റേഡിയോ സ്വപ്നങ്ങൾ ഉപേക്ഷിച്ച് അന്നത്തെ ചെറുപ്പക്കാരൻ സിനിമയിൽ ചേക്കേറിയതും സഹനടനായി തുടങ്ങി നായകനും സൂപ്പർസ്റ്റാറും മെഗാസ്റ്റാറുമൊക്കെയായി വളർന്നതും പിന്നീടുള്ള കഥ. ഇന്ത്യൻ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനായിരുന്നു ആ ചെറുപ്പക്കാരൻ. വർഷങ്ങൾക്കുശേഷം അമിതാഭ് ഒരു അവാർഡ്നിശയിൽ ഈ അനുഭവം ഓർത്തുപറഞ്ഞപ്പോഴാണ് അമ്പരന്നുപോയത്. അന്ന് അമിതാഭിന് ഓഡിഷൻ നിഷേധിച്ച ക്രൂരൻ ഞാനായിരുന്നല്ലോ. പക്ഷേ, അമിതാഭിന് അന്നത്തെ എന്റെ തിരക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. പിൽക്കാലത്ത് ഇക്കാര്യം പറഞ്ഞ് ഏറെ ചിരിച്ചിട്ടുണ്ട് ഞങ്ങൾ... -സയാനി. ഏഴാംവയസ്സിൽ തുടക്കം എന്നായിരിക്കണം അമീൻ സയാനി ഒപ്പംകൂടിയത്? ഓർമവെച്ചനാൾ എന്നാണ് മറുപടി. കുട്ടിക്കാലത്ത്, കുടുംബത്തിലെ ഒരംഗംപോലെ സ്വീകരണമുറിയെ അലങ്കരിച്ചിരുന്ന ഗ്രണ്ടിഗിന്റെ കൂറ്റൻ വാൽവ് റേഡിയോയിൽനിന്ന് മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ, മന്നാഡേ, തലത്ത് മഹമൂദ് തുടങ്ങിയ ഗായകപ്രതിഭകൾക്കൊപ്പം കാതിലും മനസ്സിലും കയറിവന്നതാണ് സയാനിയുടെ മാന്ത്രികശബ്ദം. ഇടതടവില്ലാതെ പാടിക്കൊണ്ടിരുന്ന ആ വാൽവ് റേഡിയോയുടെ സ്ഥാനത്ത് ജി.ഇ.സി.യുടെ ട്രാൻസിസ്റ്ററും പിന്നെ ഫിലിപ്സിന്റെ ആറുബാൻഡ് റേഡിയോയും വന്നു; ഏറ്റവുമൊടുവിൽ നാഷണൽ പാനസോണിക്കിന്റെ ടു ഇൻ വണ്ണും. ടെക്നോളജിയുടെ ഈ കുതിച്ചുചാട്ടങ്ങളുടെയെല്ലാം പിന്നണിയിൽ മനോഹരമായ ഒരു സംഗീതശകലംപോലെ സയാനിയുടെ നിത്യഹരിതശബ്ദവും ഉണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കൽ ആ ശബ്ദത്തിന്റെ ഉടമയുമായി സംസാരിക്കാൻ കഴിയുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല അന്നത്തെ സ്കൂൾ കുട്ടി. ഏഴാം വയസ്സിൽ പ്രക്ഷേപകനായി അരങ്ങേറിയതാണ് അമീൻ സയാനി. മുംബൈ എ.ഐ.ആർ. ആയിരുന്നു ആദ്യതട്ടകം. ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് (തുടക്കം 1923 ജൂണിൽ) ഓൾ ഇന്ത്യ റേഡിയോയായി വേഷംമാറിയിട്ട് കഷ്ടിച്ച് മൂന്നുവർഷമേ ആയിരുന്നുള്ളൂ അപ്പോൾ. പ്രക്ഷേപണരംഗത്ത് അതിനകം പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങിയിരുന്ന ജ്യേഷ്ഠൻ ഹമീദ് സയാനിയുടെ പ്രോത്സാഹനത്തോടെ കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ അവതാരകനായി അമീൻ തുടക്കംകുറിക്കുന്നു. സുൽത്താൻ പദംസി, ആദി മർസബാൻ, ഡെറിക് ജെഫ്രീസ് തുടങ്ങിയ വിഖ്യാതപ്രക്ഷേപകരാണ് അന്നത്തെ മുഖ്യ പ്രചോദനങ്ങൾ. ഹിന്ദിയിൽ അത്ര ഗ്രാഹ്യമില്ല അക്കാലത്ത് അമീന്. ഇംഗ്ളീഷിലാണ് പരിപാടികൾ അവതരിപ്പിക്കുക. ഹിന്ദിയും ഉറുദുവും പഠിച്ചെടുക്കുന്നത് പിന്നീടാണ്. അമ്മ കുൽസും സയാനിയും അച്ഛൻ ജാൻ മുഹമ്മദും സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ സജീവമായിരുന്നു. ഗാന്ധിജിയുടെയും മൗലാനാ അബുൽ കലാം ആസാദിന്റെയും പേഴ്സണൽ ഫിസിഷ്യൻ ആയിരുന്ന ഡോ. രാജബല്ലി പട്ടേലാണ് കുൽസുമിന്റെ പിതാവ്. സ്വാഭാവികമായും കുട്ടിക്കാലംമുതലേ മഹാത്മജിയുമായി വലിയ അടുപ്പമുണ്ട്. ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് പാവപ്പെട്ടവർക്കിടയിൽ സാക്ഷരതാ പ്രവർത്തനത്തിന് കുൽസും മുന്നിട്ടിറങ്ങിയതും. ഹിന്ദുസ്ഥാനി എന്ന് ഗാന്ധിജി പേരിട്ടുവിളിച്ച ഹിന്ദി-ഉറുദു സങ്കരഭാഷയുടെ പ്രചാരണത്തിനായി രാഷ്ട്രപിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ രാഹ്ബർ എന്നൊരു പത്രവും പുറത്തിറക്കിയിരുന്നു അവർ. പത്രം സമയത്തിന് പുറത്തിറക്കാൻ അമ്മയെ സഹായിച്ചത് മക്കളെല്ലാവരും ചേർന്നാണ്. ഹിന്ദിയോടും ഉറുദുവിനോടും അമീൻ സയാനിക്ക് അന്നുതുടങ്ങിയ സ്നേഹത്തിന് ഇന്നുമില്ല കുറവ്. എ.ഐ.ആറിൽനിന്ന് റേഡിയോ സിലോണിൽ എത്തിയത് തികച്ചും ആകസ്മികമായി. 1950-ൽ റേഡിയോ സിലോൺ മുംബൈയിൽനിന്ന് അവരുടെ ഹിന്ദി സ്പോൺസേഡ് സർവീസിന് തുടക്കമിടുന്നു. പരിപാടി മുംബൈയിൽ റെക്കോഡ്ചെയ്ത് ടേപ്പ് വിമാനമാർഗം കൊളംബോയിൽ എത്തിക്കുകയായിരുന്നു പതിവ്. പ്രൊഡക്ഷന്റെ മുഴുവൻ ചുമതലവഹിച്ചത് ഹമീദ് സയാനി. സെയ്ന്റ് സേവ്യേഴ്സ് കോളേജിന്റെ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽവെച്ചായിരുന്നു റെക്കോഡിങ്. അന്നവിടെ വിദ്യാർഥിയായിരുന്ന അമീന് പ്രൊഡക്ഷനുമായി ബന്ധപ്പെടാൻ ആഗ്രഹംതോന്നിയത് സ്വാഭാവികം. അതിനുള്ള അവസരം ഒത്തുവന്നതിനുപിന്നിലുമുണ്ട് വിധിയുടെ കളി. ഓവൽടിൻ ഫുൽവാരി എന്ന പ്രതിവാര സ്പോൺസേഡ് പരിപാടിയുടെ സ്ഥിരം അവതാരകൻ മൻമോഹൻ കൃഷ്ണ (പിൽക്കാലത്ത് ബോളിവുഡ് നടനായി പേരെടുത്ത അതേ മൻമോഹൻ കൃഷ്ണതന്നെ) ഒരു നാൾ അറിയിപ്പൊന്നും കൂടാതെ അവധിയെടുക്കുന്നു. സ്ഥലത്തുണ്ടായിരുന്ന അനുജനെ ആ ചുമതല ഏൽപ്പിക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല ഹമീദിന്. അന്നാണ് റേഡിയോ സിലോണിലെ ഹിന്ദി അനൗൺസറായി അമീന്റെ അരങ്ങേറ്റം. ആദ്യപ്രതിഫലം ഈ ജന്മം മറക്കില്ല അമീൻ-ഓവൽടിൻ ഹെൽത്ത് ഫുഡിന്റെ ഒരു ടിൻ. രണ്ടുവർഷംകൂടി കഴിഞ്ഞു ബിനാക്ക ഗീത് മാല തുടങ്ങുമ്പോഴേക്കും പ്രതിഫലം കാശായി മാറിയിരുന്നു; എപ്പിസോഡ് ഒന്നിന് 25 രൂപ. പ്രശസ്തിയുടെ സുവർണസോപാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അമീൻ സയാനിക്ക് ബിനാക്ക ഗീത് മാല. അതിനദ്ദേഹം നന്ദിപറയേണ്ടത് ബാലകൃഷ്ണ വിശ്വനാഥ് കേസ്കറിനോട്. പത്തുവർഷം (1952-62) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന കേസ്കറിന്റെ തലതിരിഞ്ഞ ഒരു തീരുമാനത്തിന്റെ സന്തതിയായിരുന്നു ഗീത് മാല. കറകളഞ്ഞ സംഗീതപ്രേമിയാണ് കേസ്കർ. ആരാധന ശാസ്ത്രീയസംഗീതത്തോടാണെന്നുമാത്രം. ലളിത സംഗീതം, പ്രത്യേകിച്ച് സിനിമാപ്പാട്ട്, ശുദ്ധസംഗീതത്തെ നശിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യയുടെ മഹത്തായ സംഗീതസംസ്കാരത്തിന് പോറലേൽക്കാതിരിക്കണമെങ്കിൽ സാമാന്യജനങ്ങളെ എന്തുവിലകൊടുത്തും ചലച്ചിത്രസംഗീതത്തിൽനിന്ന് അകറ്റിയേപറ്റൂ. ആ ദൗത്യത്തിന്റെ ആദ്യപടിയായി ആകാശവാണിയിൽ ചലച്ചിത്രസംഗീത പ്രക്ഷേപണസമയം പത്തുശതമാനമായി കുറച്ചുകൊണ്ട് ഉത്തരവിറക്കി അദ്ദേഹം. തൊട്ടുപിന്നാലെ പൂർണ നിരോധനവും വന്നു. സിനിമാപ്പാട്ടിനെ മാത്രമല്ല ഹാർമോണിയത്തെയും ക്രിക്കറ്റ് കമന്ററിയെയുമെല്ലാം ആകാശവാണിയുടെ പടിക്കുപുറത്താക്കി വാതിലടച്ചു കേസ്കർ. ഇവയെല്ലാം ആർഷഭാരതസംസ്കാരത്തിന് വിരുദ്ധമാണെന്നായിരുന്നു മന്ത്രിയുടെ വീക്ഷണം. അതോടൊപ്പം ഒരു നല്ല കാര്യംകൂടിചെയ്തു അദ്ദേഹം. ദേശീയ സംഗീതപരിപാടി എന്ന പേരിൽ ശാസ്ത്രീയസംഗീതം രാജ്യമൊട്ടുക്കും പ്രക്ഷേപണംചെയ്യുന്ന ഒരു പ്രതിവാരപരിപാടിക്ക് തുടക്കമിട്ടു. യുവ ശാസ്ത്രീയസംഗീത പ്രതിഭകളെ കണ്ടെത്താൻ ആകാശവാണിയുടെ വാർഷിക സംഗീതസമ്മേളനം ആരംഭിച്ചതും കേസ്കർതന്നെ. അമീൻ സയാനി റെക്കോഡിങ്ങിനിടെ | ഫോട്ടോ: ഗെറ്റി ഇമേജസ് ഗുരുദത്തിന്റെയും രാജ് കപൂറിന്റെയും ശാന്താറാമിന്റെയുമൊക്കെ സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ നാടെങ്ങും അലയടിക്കുന്ന കാലം. മുഹമ്മദ് റഫിയും ലതാ മങ്കേഷ്കറും തലത്ത് മഹ്മൂദും മുകേഷുമുൾപ്പെടെയുള്ള ഗന്ധർവഗായകർക്കെല്ലാം എ.ഐ.ആർ. അയിത്തം കൽപ്പിച്ചതോടെ പാട്ടുകേൾക്കാൻ മറ്റ് ഉപാധികൾ തേടിപ്പോകേണ്ട അവസ്ഥയിലായി ആസ്വാദകർ. ഗ്രാമഫോണും ലോങ്പ്ലേ റെക്കോഡുകളുമൊന്നും സാധാരണക്കാരന് കൈയെത്തുന്ന അകലത്തായിരുന്നില്ല അക്കാലത്ത് എന്നോർക്കണം. ഇന്ത്യയിലെ ശരാശരി ശ്രോതാവിന്റെ ഈ സന്ദിഗ്ധാവസ്ഥ ആദ്യം തിരിച്ചറിഞ്ഞത് റേഡിയോ സിലോണാണ്. ഇംഗ്ലീഷ് പോപ്പ് ഗാനങ്ങൾ ഉൾപ്പെടുത്തി ബിനാക്ക ഹിറ്റ് പരേഡ് എന്ന പേരിൽ ഒരു ജനപ്രിയപരിപാടി പ്രക്ഷേപണംചെയ്യുന്നുണ്ട് അക്കാലത്ത് റേഡിയോ സിലോൺ. ഹാപ്പി ഗോ ലക്കി ഗ്രെഗ് എന്ന പേരിൽ പ്രശസ്തനായ ഗ്രെഗ് റോസ്കോവ്സ്കി അവതരിപ്പിച്ചുവന്ന ആ പരിപാടിയുടെ മാതൃകയിൽ ഒരു ഹിന്ദി ചലച്ചിത്ര ഗീത് മാല തുടങ്ങിയാലെന്ത് എന്നൊരു ആശയം പൊട്ടിമുളക്കുന്നു റേഡിയോ സിലോൺ അധികൃതരുടെ ചിന്തയിൽ. അരമണിക്കൂർനീളുന്ന ഒരു പ്രതിവാരപരിപാടി. അതിൽ പുതിയ ഏഴ് ഹിറ്റ്ഗാനങ്ങൾ. ഈ ഗാനങ്ങൾ പ്രത്യേകിച്ചൊരു മുൻഗണനക്രമവും കൂടാതെയാവും പ്രക്ഷേപണംചെയ്യുക. ജനപ്രീതിയുടെ അടിസ്ഥാനത്തിൽ അവ നമ്പർ വൺ, ടു എന്നമട്ടിൽ ക്രമീകരിക്കേണ്ടത് ശ്രോതാക്കളാണ്. ഔദ്യോഗികപട്ടികയുമായി ഈ ലിസ്റ്റ് പൊരുത്തപ്പെടുകയാണെങ്കിൽ ഒരു പാരിതോഷികം പ്രതീക്ഷിക്കാം. 65,000 കത്തുകൾ അല്ലറചില്ലറ പ്രക്ഷേപണപരിപാടികളുമായി ഒതുങ്ങിക്കൂടുകയായിരുന്ന അമീൻ സയാനിയെ ഗീത് മാലയുടെ അവതാരകനായി റേഡിയോ സിലോൺ കണ്ടെത്തിയതിനുപിന്നിൽ ഒരൊറ്റ കാരണംമാത്രം. ചുരുങ്ങിയ ശമ്പളത്തിൽ കഠിനാധ്വാനംചെയ്യാനുള്ള മനസ്സ്. പ്രൊഡക്ഷൻ, റെക്കോഡിങ്, അവതരണം, കത്തുകൾ പരിശോധിക്കൽ, സമ്മാനം നിശ്ചയിക്കൽ... ഇതെല്ലാം ഒരാൾതന്നെ ചെയ്യണം. പ്രതിഫലമാകട്ടെ തുച്ഛവും - സയാനി ഓർക്കുന്നു. പക്ഷേ, ആ വെല്ലുവിളിയേറ്റെടുക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ അന്നത്തെ ഇരുപതുകാരന്. എന്തുസാഹസത്തിനും ഇറങ്ങിപ്പുറപ്പെടുന്ന പ്രായമല്ലേ? ബിനാക്ക ഹിറ്റ് പരേഡ് എന്ന ഇംഗ്ലീഷ് പരിപാടിക്ക് അന്ന് ആഴ്ചതോറും അഞ്ഞൂറോളം കത്തുകളാണ് വരിക. ഗ്രെഗിനോടുള്ള ആരാധനയാണ് പ്രധാനമായും അതിനുപിന്നിൽ. ഹിന്ദിഗാനങ്ങൾക്ക് അത്രയും സ്വീകാര്യത ലഭിക്കണമെന്നില്ല. പുതിയ പരിപാടിയായതിനാൽ ബിനാക്ക ഗീത് മാലയ്ക്ക് അമ്പതുകത്തുകൾവരെ പ്രതീക്ഷിക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. പക്ഷേ, ആദ്യ എപ്പിസോഡിന് പ്രതികരണമായി ലഭിച്ചത് 9000-ത്തോളം കത്തുകൾ. അടുത്തയാഴ്ച അത് 16,000 ആയി ഉയരുന്നു. കത്തുകളുടെ പ്രവാഹം ഒരുഘട്ടത്തിൽ നിയന്ത്രണാതീതമായി മാറിയെന്ന് സയാനി. എല്ലാ പ്രതീക്ഷകളും ഭേദിച്ച് ഒരാഴ്ച അത് 65000 ആയി ഉയർന്നതോടെ അരമണിക്കൂർ ഗീത് മാല ഒരു മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ഷോയാക്കിമാറ്റാൻ നിർബന്ധിതരാകുന്നു റേഡിയോ സിലോൺ അധികൃതർ. എനിക്ക് അതുകൊണ്ട് രണ്ടുഗുണമുണ്ടായി. ഒന്ന്, പതിനായിരക്കണക്കിന് കത്തുകൾ വായിച്ചുതളരേണ്ട; രണ്ട്, പ്രതിഫലം 25 രൂപയിൽനിന്ന് 100 രൂപയായി ഉയർന്നു... ഗ്രാമഫോൺ റെക്കോഡ് വിൽപ്പനയുടെ കണക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു ആദ്യനാളുകളിൽ ഗാനങ്ങളുടെ ജനപ്രീതി നിശ്ചയിച്ചിരുന്നതെന്ന് ഓർക്കുന്നു സയാനി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 40 റെക്കോഡ് വിൽപ്പനകേന്ദ്രങ്ങൾ നൽകുന്ന രേഖകളാണ് ഈ റേറ്റിങ്ങിന് ആധാരം. ഒപ്പം ശ്രോതാക്കളുടെ ആവശ്യവും പരിഗണിക്കും. കാലക്രമേണ ശ്രോതാക്കളുടെ......ഫർമയിശ്.... ഒരു മാനദണ്ഡമല്ലാതായി. നിർമാതാക്കളും സംവിധായകരും സംഗീതസംവിധായകരുംതൊട്ട് പാട്ടുകാർവരെ (അവരവരുടെ ഏജന്റുമാർവഴി) പാട്ടുകൾ ആവശ്യപ്പെട്ട് കെട്ടുകണക്കിന് വ്യാജസന്ദേശങ്ങൾ അയച്ചുതുടങ്ങിയതാണ് കാരണം. പകരം ഗാനങ്ങളുടെ ജനസമ്മതി നിർണയിക്കാൻ റേഡിയോ സിലോൺതന്നെ മുൻകൈയെടുത്ത് ലിസണേഴ്സ് ക്ളബ്ബുകൾക്ക് തുടക്കമിട്ടു. ഗാനങ്ങളുടെ റേറ്റിങ് വിമർശനങ്ങൾക്ക് അതീതമായിരിക്കണം എന്ന കാര്യത്തിൽ ഗീത് മാലയുടെ സ്പോൺസർമാർക്ക് നിർബന്ധമുണ്ടായിരുന്നു. 1988-ലാണ് ബിനാക്ക ഗീത് മാല റേഡിയോ സിലോണിൽ (പിൽക്കാലത്ത് ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ)നിന്ന് പടിയിറങ്ങിയത്. തുടർന്ന് ഏഴുവർഷം വിവിധ്ഭാരതിയിൽ, സിബാക്ക ഗീത് മാല എന്ന പേരിൽ. 1995-ൽ സ്വാഭാവിക മരണമെത്തുമ്പോഴേക്കും റേഡിയോയിൽനിന്ന് ടെലിവിഷനിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു പുതിയ തലമുറ. ചലച്ചിത്രഗാനങ്ങൾ കേൾക്കാനല്ല കാണാനുള്ളതാണെന്ന വിശ്വാസം രൂഢമൂലമായിക്കഴിഞ്ഞിരുന്നു അതിനകം -സയാനി പറയുന്നു. എങ്കിലും നിരാശയൊന്നുമില്ല അദ്ദേഹത്തിന്. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു ഗീത് മാല. സ്വാതന്ത്ര്യത്തിലേക്ക് കൺതുറന്ന തലമുറയ്ക്കുമുന്നിൽ ആസ്വാദനത്തിന്റെ വാതിലുകൾ തുറന്നിട്ട പരിപാടി. അത് അതിന്റെ ധർമം ഭംഗിയായി നിർവഹിച്ചു എന്നേ പറയാനാകൂ. ആ കാലഘട്ടത്തിൽനിന്നുകൊണ്ട് ചിന്തിക്കണം ഗീത് മാലയുടെ പ്രാധാന്യം മനസ്സിലാക്കാൻ. സാധാരണക്കാരന്റെ സംഗീതാസ്വാദനഗ്രാഫിന്റെ ഉയർച്ചതാഴ്ചകൾ സയാനിയോളം മനസ്സിലാക്കിയവർ വേറെയുണ്ടാവില്ല. 1953 മുതൽ 93 വരെയുള്ള ഗീത് മാലയുടെ വാർഷികകണക്കെടുപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തിയ പാട്ടുകളുടെ പട്ടിക ഹിന്ദിയിലെ ജനപ്രിയ സംഗീതത്തിന്റെ വളർച്ചയുടെയും തളർച്ചയുടെയും ചരിത്രംകൂടിയാണ്. യെ സിന്ദഗി ഉസി കി ഹേ (അനാർക്കലി-1953), ജായേ തോ ജായെ കഹാം (ടാക്സി ഡ്രൈവർ-54), മേരാ ജൂട്ടാ ഹേ ജാപ്പാനി (ശ്രീ 420-55), ഏ ദിൽ ഹേ മുഷ്കിൽ (സി.ഐ.ഡി.-56), സരാ സാംനെ തോ ആവോ ചലിയെ (ജനം ജനം കേ ഫേരെ-57), ഹേ അപ്നാ ദിൽ തോ ആവാരാ (സോൾവാ സാൽ-58), ഹാൽ കൈസാ ഹേ ജനാബ് കാ (ചൽതി കാ നാം ഗാഡി-59), സിന്ദഗി ഭർ നഹി (ബർസാത് കി രാത്-60), തേരി പ്യാരി പ്യാരി സൂരത് (സസുരാൽ-61), എഹ്സാൻ തേരാ ഹോഗാ (ജംഗ്ളീ-62), ജോ വാദാ കിയാ വോ (താജ്മഹൽ-63), ബോൽ രാധാ ബോൽ സംഗം (സംഗം-64), ജിസ് ദിൽ മേ ബസാ ഥാ (സഹേലി-65), ബഹാരോം ഫൂൽ ബർസാവോ (സൂരജ് - 66) മുതൽ 1993-ൽ ഇറങ്ങിയ ഖൽനായകിലെ ചോളി കെ പീച്ഛെ ക്യാഹെ വരെ എത്ര എത്ര ഗാനങ്ങൾ കേട്ട പതിനായിരക്കണക്കിന് പാട്ടുകളിൽനിന്ന് മനസ്സിനെ ആഴത്തിൽ സ്പർശിച്ച വരികൾ ഓർത്തെടുക്കാമോ എന്ന അപേക്ഷയ്ക്കുമുന്നിൽ ഒരു നിമിഷം മൗനിയാകുന്നു സയാനി. ഓർമക്കുറവുകൊണ്ടല്ല; ഓർമകളുടെ ആധിക്യംകൊണ്ട്. എത്രയെത്ര ഗാനശില്പങ്ങളാവണം ആ നിമിഷം അമീൻ സയാനിയുടെ മനസ്സിലേക്ക് ഘോഷയാത്രപോലെ കടന്നുവന്നിരിക്കുക! മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും വികാരങ്ങളും പ്രതിഫലിക്കുന്ന ഗാനങ്ങൾ. മധുരസ്മരണകളുടെ ആ മഹാപ്രവാഹത്തിൽനിന്ന് ഒരു പാട്ടിന്റെ ഈരടികൾ ഓർത്തെടുക്കുന്നു സയാനി: ഉത്നാ ഹി ഉപ്കാർ സമജ് കോയി ജിത്നാ സാഥ് നിഭാ ദേ, ജനം മരൺ കാ മേൽ ഹേ സപ്നാ, യേ സപ്നാ ബിസ്രാ ദേ, കോയി നാ സംഗ് മരെ... ചിത്രലേഖയിൽ മുഹമ്മദ് റഫിയുടെ സ്വർഗീയനാദം അമരത്വമേകിയ മൻ രേ തു കാഹേ ന ധീർ ധരേ എന്ന ഗാനത്തിന്റെ ചരണം. രചന: സാഹിർ ലുധിയാൻവി. സംഗീതം: രോഷൻ. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ച് ഏതുസാധാരണക്കാരനും ഉൾക്കാഴ്ചനൽകാൻപോന്ന രചന. ഒരേസമയം ലളിതവും അഗാധവുമാണ് സാഹിറിന്റെ വരികളുടെ ആശയം. ഇത്രദൂരം നിങ്ങൾക്കൊപ്പം നടന്നവരോട് നന്ദിപറയുക. അതവരുടെ മഹാമനസ്കതയായിരുന്നു എന്ന് തിരിച്ചറിയുക. ജനനമരണചക്രം എന്ന വിശ്വാസം വെറുമൊരു സ്വപ്നംമാത്രം. മരണത്തിനപ്പുറമൊരു ജനനമില്ല. ഏകനായി മരണത്തെ നേരിടാൻ തയ്യാറായിക്കൊള്ളുക. പ്രത്യക്ഷത്തിലുള്ള അർഥമല്ല സാഹിറിന്റെ രചനകളിൽനിന്ന് വായിച്ചെടുക്കേണ്ടതെന്ന് ഓർമിപ്പിക്കുന്നു സയാനി. ചുരുക്കംചില വരികളിലൂടെ മഹത്തായ ഒരു സത്യം നമ്മുടെ കാതിൽ മന്ത്രിക്കുകയാണ് കവി: ആത്യന്തികമായി മനുഷ്യൻ ഏകനാണ് എന്ന തത്ത്വം. ഈ പ്രായത്തിൽനിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോൾ അത് കൂടുതൽ പ്രസക്തമായിത്തോന്നുന്നു എനിക്ക്... Content Highlights:Ameen Sayani Binaca Geeth Maala Bollywood Songs Amitabh Bachchan Ravi Menon

from movies and music rss https://ift.tt/2P546L1
via IFTTT

അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, പൊന്നോമനയ്ക്കൊപ്പം ആഘോഷമാക്കി നീരജ്

ജന്മദിനമാഘോഷിച്ച് മലയാളത്തിന്റെ യുവനടൻ നീരജ് മാധവ്. മകൾ ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മദിനമായതിനാൽ ഇത്തിരി സ്പെഷ്യലാണ് ഇക്കുറി ആഘോഷമെന്ന് പറയുന്നു നീരജ്. അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് ജനിക്കുന്നത്. നീരജ് തന്നെയാണ് സന്തോഷ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്. ഏറെനാളത്തെ പ്രണയത്തിന് ഒടുവിൽ 2018ലാണ് നീരജും ദീപ്തിയും വിവാഹിതരാകുന്നത്. View this post on Instagram A post shared by Neeraj Madhav / NJ (@neeraj_madhav) മികച്ച നർത്തകൻ കൂടിയായ നീരജ് 2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ദൃശ്യം, സപ്തമശ്രീ തസ്കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി. നിവിൻ പോളി നായകനായ വടക്കൻ സെൽഫി എന്ന സിനിമയിൽ നൃത്ത സംവിധായകനായും നീരജ് പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു. ബോളിവുഡ് വെബ്സീരീസായ ദി ഫാമിലി മാനിലും നീരജ് വേഷമിട്ടിരുന്നു. റാപ്പ് ഗാനങ്ങളൊരുക്കിയും നീരജ് ശ്രദ്ധ നേടിയിരുന്നു. ആദ്യം പുറത്തിറക്കിയ ' പണിപാളി' എന്ന റാപ്പ് ഗാനം ഇന്ത്യയ്ക്കകത്തും പുറത്തും വൈറലായി മാറി. Content Highlights : Neeraj Madhav celebrates birthday with daughter and wife

from movies and music rss https://ift.tt/2QF7n3T
via IFTTT

പത്തൊൻപത് വർഷത്തിനുശേഷം വന്നു, അന്നും ഞാനേ ഉണ്ടായിരുന്നുള്ളൂ ആ നടയിൽ

എന്റെ ഗുരുവായൂരപ്പാ എന്ന് വിളിക്കുന്ന ഓരോ മലയാളിയുടെയും മനസിൽ സാക്ഷാൽ കൃഷ്ണന്റെ സ്ഥാനത്ത് തെളിഞ്ഞു വരുന്ന ഒരു മുഖമുണ്ട്. കൃത്യമായി പറഞ്ഞാൽ 2002 മുതൽ, രഞ്ജിത്തിന്റെ സംവിധാനത്തിൽ നന്ദനം എന്ന ചിത്രം ഇറങ്ങിയത് മുതൽ, അരവിന്ദ് ആകാശ് എന്ന നടനാണ് മലയാളികൾക്ക് കൃഷ്ണൻ. ചിത്രം പുറത്തിറങ്ങി പത്തൊമ്പത് വർഷങ്ങൾ പിന്നിട്ടുവെങ്കിലും കന്നി ചിത്രത്തിലൂടെ കിട്ടിയ സ്നേഹവും പ്രശസ്തിയും ഇന്നും മുതൽക്കൂട്ടായി കാണുന്നു അരവിന്ദ്. നന്ദനത്തിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അരവിന്ദ് വേഷമിട്ടു. ബാക്ക്ഗ്രൗണ്ട് ഡാൻസറായി തുടങ്ങി, നൃത്തസംവിധായകനായി, നടനായി മാറിയ കരിയറാണ് അരവിന്ദിന്റേത്. കൂടുതൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിലതെങ്കിലും പ്രേക്ഷകമനസിൽ നിൽക്കുന്ന സന്തോഷമാണ് അരവിന്ദിന്. തമിഴിൽ അഭിയും നാനും എന്ന പരമ്പരയിലെ നായക കഥാപാത്രമായി ശ്രദ്ധ നേടുന്ന വേളയിൽ അരവിന്ദ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു. കൃഷ്ണ ഭഗവാനുമായുള്ള ബന്ധം എവിടെയോ ജനിച്ചു, എവിടെയോ വളർന്നു ഇപ്പോൾ എവിടെയോ ജോലി ചെയ്യുന്നു. എന്റെ ജീവിതത്തിൽ നന്ദനം സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. ആ കഥാപാത്രത്തിന് എന്നെ തിരഞ്ഞെടുത്തത് ഗുരുവായൂരപ്പന്റെ തീരുമാനമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്കൂൾകാലത്ത് നാടകത്തിലും മറ്റും സജീവമായിരുന്നു ഞാൻ. അന്നും കൃഷ്ണന്റെ വേഷമാണ് എന്നെ തേടി വന്നിരുന്നത്. ശ്രീകൃഷ്ണജയന്തിക്ക് ഞാനാണ് കൃഷ്ണ വേഷം കെട്ടിയിരുന്നത്. കൃഷ്ണ ഭഗവാനും ഞാനും തമ്മിൽ അന്നേ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതുപോലെ നല്ലത് നടക്കണമെങ്കിൽ ശരിയായ സമയം വരണമെന്നല്ലേ.. അതെനിക്ക് സംഭവിച്ചു എന്ന് വേണം പറയാൻ. പിന്നെ നമ്മൾ പറയില്ലേ ചിലർ ദൈവദൂതരെ പോലെ മുന്നിൽ വരുമെന്നൊക്കെ. അങ്ങനെയൊരാളാണ് രേവതി മാം. അവരാണ് എന്നോട് മലയാളം സിനിമ ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ആദ്യം ചോദിക്കുന്നത്. അങ്ങനെയാണ് മലയാളത്തിലേക്ക് എനിക്ക് ഒരു അവസരം ലഭിക്കുന്നത്. ഇന്നും ചിത്രത്തിലെ എന്റെ കഥാപാത്രം ജനഹൃദയങ്ങളിൽ നിൽക്കുന്നുണ്ടെങ്കിൽ ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ട്. രഞ്ജിത്ത് സർ, സിദ്ധിഖ് സർ, ഛായാഗ്രാഹകൻ അഴകപ്പൻ സർ, എന്റെ സഹതാരങ്ങളായ പൃഥ്വിരാജ്, നവ്യ, ഉണ്ണികൃഷ്ണന് ശബ്ദം നൽകിയ സുധീഷ്, ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകരോടും എന്നും നന്ദിയും കടപ്പാടുമുണ്ട്. ജന്മദിനത്തിൽ വർഷങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന് മുന്നിൽ ഞാൻ ഈയടുത്താണ് വീണ്ടും ഗുരുവായൂർ പോകുന്നത്, എന്റെ ജന്മദിനത്തിന്റെ അന്ന്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു അമ്പലത്തിൽ പോകുന്നത് തന്നെ. എല്ലാം ശരിയായ സമയത്ത് നടക്കുമെന്ന് ഞാൻ പറഞ്ഞില്ലേ. അതിന് മറ്റൊരുദാഹരണം കൂടിയാണ് ഇത്.കോവിഡ് കാലത്ത് ആർക്കും തന്നെ അമ്പലത്തിന്റെ അകത്ത് പ്രവേശിക്കാനാകില്ല. പക്ഷേ എനിക്ക് അകത്ത് കടക്കാൻ പറ്റി. ഗുരുവായൂരപ്പനെ കണ്ണ് നിറയെ കണ്ട് തൊഴാൻ പറ്റി. രസകരമായ മറ്റൊരു യാദൃശ്ചികതയും ഉണ്ട്. നന്ദനത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോൾ നടയ്ക്കൽ നിന്ന് ആളുകളെ മുഴുവൻ മാറ്റിയിരുന്നു അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം അതേ നടയിൽ ഞാൻ വീണ്ടും ഒറ്റയ്ക്ക്. അതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല. പുറത്തിറങ്ങിയപ്പോൾ ഒരു കുടുംബം എന്നെ കണ്ട് തിരിച്ചറിഞ്ഞു, കണ്ണടച്ച് ഗുരുവായൂരപ്പനെ വിളിക്കുമ്പോൾ എന്റെ മുഖമാണ് മനസിൽ വരുന്നതെന്ന് പറഞ്ഞു. കല്യാണങ്ങൾ നടക്കുന്നുണ്ടായിരുന്നു അവിടെ. അവരും എന്നെ കണ്ട് തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ചു. ഇത്ര വർഷം കഴിഞ്ഞിട്ടും ഇതെല്ലാം ലഭിക്കുന്നുവെങ്കിൽ അതിനെ അനുഗ്രഹം എന്നല്ലാതെ എന്താണ് പറയുക. നമ്മൾ എത്ര സിനിമകൾ ചെയ്തു എന്നതിലല്ല കാര്യം. ഇതുപോലെ ഒരു ചിത്രം കൃത്യമായി കിട്ടിയാൽ മതി. View this post on Instagram A post shared by aravind Aakash (@aravindaakash) നൃത്തത്തിൽ നിന്ന് അഭിനയത്തിലേക്ക് എന്റെ അമ്മ സിനിയിലെ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയിരുന്നു. അമ്മ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒറിയ, ബംഗാളി അങ്ങനെ പല ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാൻസിനോടും സിനിമയോടും ഒക്കെ ചെറിയ പ്രായത്തിലേ ഒരു താത്പര്യം ഉണ്ടായിരുന്നു. ആദ്യം ബാക്ക്ഗ്രൗണ്ട് ഡാൻസറായി തുടങ്ങി, പിന്നെ നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങൾക്ക് കോറിയോഗ്രാഫി ചെയ്തു. പിന്നെ നടനായി മാറി. ഈ യാത്ര ഒരു മികച്ച അനുഭവമായിരുന്നു. തമിഴിലാണ് അഭിനയം തുടങ്ങിയതെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം നന്ദനമായിരുന്നു. അഭിയും നാനും, വിദ്യ എന്ന മികച്ച കലാകാരിയും തമിഴിൽ അഭിയും നാനും എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ഇപ്പോൾ. നടൻ വിനു മോഹന്റെ ഭാര്യ വിദ്യ വിനു മോഹനാണ് അതിൽ എന്റെ നായിക. മികച്ചൊരു സഹതാരമാണ് വിദ്യ. നന്നായി അഭിനയിക്കും. ആദ്യമായാണ് വിദ്യയ്ക്കൊപ്പം ജോലി ചെയ്യുന്നത്. നല്ല ആത്മാർഥതയുള്ള, കഠിനാധ്വാനം ചെയ്യുന്ന കലാകാരിയാണ്. ഒരു ആറേഴ് മാസമായി വിദ്യയെ എനിക്കറിയാം. വിദ്യയും അതേ വിനുവും അതേ വളരെ ജെനുവിൻ ആയ ആൾക്കാരാണ്. കോവിഡ് കാലത്ത് ഒരുപാട് സാമൂഹ്യപ്രവർത്തനങ്ങൾ ഇരുവരും ചേർന്ന് ചെയ്യുന്നുണ്ടായിരുന്നു. വിദ്യ വിനു മോഹനൊപ്പം അരവിന്ദ് വളരെ നല്ലൊരു ടീം ആണ് അഭിയും നാനും എന്ന പരമ്പരയുടേത്. മെഗാസീരിയലാണ്. ഇപ്പോൾ മലയാളത്തിലേക്കും വരാൻ പോകുന്നു.സീരിയലിലൂടെയാണ് ഞാൻ അഭിനയം തുടങ്ങുന്നത്. പിന്നെ നേരെ സിനിമയിലേക്ക്, അവിടുന്ന് വീണ്ടും ഇപ്പോൾ സീരിയലിലേക്ക്. ഇവിടുന്നല്ലേ ഞാൻ അഭിനയം പഠിച്ചത് . നമ്മൾ പഠിച്ചിടത്തേക്ക് തന്നെ തിരികെ എത്തുന്നത് നല്ലതല്ലേ. മാത്രമല്ല സീരിയലിന് സാധാരണ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട്. ഞാനിത്രയും ചിത്രങ്ങൾ ചെയ്തു നന്ദനം പോലെ മറ്റൊരു ചിത്രം മലയാളത്തിൽ ലഭിച്ചില്ല. തമിഴിലും അതേ ഒന്ന് രണ്ട് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു പിന്നെ നല്ല കഥാപാത്രങ്ങളൊന്നും വന്നില്ല. പക്ഷേ ഈ പരമ്പരകളിലൂടെ ആളുകൾക്ക് ഞാൻ സുപരിചിതനാണ്. പുതിയ ചിത്രങ്ങൾ ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടാണ് പുതിയ ചിത്രം. അതിലെ കഥാപാത്രം സസ്പെൻസാണ്. അതുപോലെ എസ്പിബി സാറിന്റെ മകൻ എസ്പി ചരൺ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൈറ്റ് മാസ്റ്റർ സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിൽ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക. ആത്മാഭിമാനം വിട്ടുകൊടുക്കാനാവില്ല എന്റെ അമ്മ ഒരു ഡാൻസറായിരുന്നുവെന്ന് പറഞ്ഞല്ലോ, അന്ന് എന്നെ നോക്കി ആളുകൾ പറയുമായിരുന്നു അത് ഇന്ന ആളുടെ മകനാണെന്ന്. ഇപ്പോൾ അത് പക്ഷേ ഇന്ന ആളുടെ അമ്മയാണ് അതെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ എനിക്ക് സാധിച്ചു. അതാണ് എന്റെ വിജയം. അത് മതി എനിക്ക്, ഇതിൽപരം വലിയ അവാർഡ് എന്താണ്. അമ്മയുടെ അനുഗ്രഹം ഉണ്ട്, ആരാധകരുടെ സ്നേഹവും അനുഗ്രഹവും ബഹുമാനവും ലഭിക്കുന്നുണ്ട്. അതൊക്കെ ധാരാളം. എങ്കിലും നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്. ഇരുപത് ഇരുപത്തിരണ്ട് വർഷമായി സിനിമയിൽ എത്തിയിട്ട്. യാതൊരു സിനിമാ പശ്ചാത്തലവും കൂടാതെയാണ് ഇവിടെ വന്നത്. ഞാനൊരു വലിയ താരത്തിന്റെയോ നിർമാതാവിന്റെയോ സംവിധായകന്റെയോ മകനോ ഒന്നുമില്ല. ഒരു ചിത്രം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടണം. അല്ലെങ്കിൽ അത് വേണ്ടെന്ന് വയ്ക്കണം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോൾ സൂപ്പർതാര ചിത്രങ്ങൾ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാൻ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തിൽ അങ്ങനെ വലിയ ബന്ധങ്ങൾ ഒന്നും തന്നെയില്ല. എനിക്ക് അമ്മയിൽ അംഗത്വമുണ്ട്. പക്ഷേ ഞാൻ ആരോടും അങ്ങോട്ട് പോയി ചാൻസ് ചോദിക്കാറില്ല. അതിനുള്ള എക്സ്പീരിയൻസ് എനിക്കില്ല. ഇപ്പോൾ ഉള്ളവരെല്ലാം പുതിയ ആൾക്കാരാണ്. അവരുടെ അടുത്ത് ചാൻസിനായി ചെല്ലുമ്പോൾ ഞാൻ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ.അതുപോലെ തന്നെ നമ്മൾ ജീവിതത്തിൽ എന്തൊക്കെ തന്നെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തിൽ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഇത്ര ചിത്രങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് ശ്രദ്ധ നേടിയില്ല എന്ന ചോദ്യം ഞാൻ ഒരുപാട് നേരിട്ടിട്ടുണ്ട്. നമുക്കുള്ളത് നമ്മളെ തേടി വരും. ദൈവത്തിന് എന്നോട് കരുണയുണ്ടെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. അതിന് വലിയൊരു ഉദാഹരണമാണ് ഈ കൊറോണക്കാലത്ത് പലർക്കും ജോലി നഷ്ടമായപ്പോൾ മുന്നോട്ടെന്ത് എന്ന് ചിന്തിച്ചപ്പോൾ എനിക്ക് ജോലിയുണ്ടായിരുന്നു. ആ സമയം ഞാനൊരു പരമ്പരയിൽ അഭിനയിക്കുകയായിരുന്നു. അതൊക്കെ അനുഗ്രഹമല്ലേ.സമയം എന്നൊന്നുണ്ടല്ലോ. കാത്തിരിക്കണം. Content Highlights : Nandanam movie fame krishnan Aravind Akash Interview New movies

from movies and music rss https://ift.tt/3fdM9o6
via IFTTT

വേദയാകാന്‍ ഹൃത്വക്, വിക്രം സെയ്ഫ് അലിഖാനും

സൂപ്പർ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കിൽ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമീർ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്കർ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. 2017 ൽ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്ത് നിർമിച്ച് തമിഴ് നിയോ - നോയർ ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് വിക്രം വേദാ. ആർ. മാധവൻ, വിജയ് സേതുപതി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രദ്ധ ശ്രീനാഥ്, കതിർ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. നായകൻ- വില്ലൻ എന്ന പരമ്പരാഗത സങ്കൽപ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു വിക്രം വേദയുടെ പ്രമേയം. ബോക്സ് ഓഫീസിലെ തകർപ്പൻ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കി. Content Highlights: Hrithik Roshan in Vikram Vedha, Hindi Remake, saif ali khan

from movies and music rss https://ift.tt/3rtp1nS
via IFTTT

തമിഴിന് പകരം ഹിന്ദി, അവതാരകയെ ട്രോളി വേദി വിട്ടിറങ്ങി എ.ആർ റഹ്മാൻ; വീഡിയോ

ഓഡിയോ ലോഞ്ചിനിടെ കാണികളെ അമ്പരപ്പിച്ച് വേദി വിട്ടിറങ്ങി എ.ആർ റഹ്മാൻ. റഹ്മാന്റെ ആദ്യ നിർമാണ സംരംഭമായ ' 99 സോങ്സി' ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് റഹ്മാൻ വേദിയിൽ നിന്നിറങ്ങിപ്പോയത്. ചിത്രത്തിൽ നായകനായെത്തുന്ന ഇഹാൻ ഭട്ടിനെ സ്വാഗതം ചെയ്ത് അവതാരക ഹിന്ദിയിൽ സംസാരിച്ചതിന് പിന്നാലെയാണ് അവതാരകയെ ട്രോളി റഹ്മാൻ വേദി വിട്ടിറങ്ങിയത്. റഹ്മാനെ തമിഴിൽ സ്വാ​ഗതം ചെയ്ത അവതാരക ഇഹാനെ സ്വാ​ഗതം ചെയ്തത് ഹിന്ദിയിലായിരുന്നു. ഉടനെ തന്നെ ഹിന്ദിയോ?എന്ന് ചോദിച്ച റഹ്മാൻ വേദി വിട്ടിറങ്ങുകയായിരുന്നു. തമിഴിൽ ആണോ സംസാരിക്കുക എന്ന് ഞാൻ താങ്കളോട് ചോദിച്ചതല്ലേ എന്ന് തമാശരൂപേണ പറഞ്ഞ റഹ്മാനോട് താൻ ഇഹാനെ ക്ഷണിക്കാൻ മാത്രമാണ് ഹിന്ദി ഉപയോ​ഗിച്ചതെന്നും ദേഷ്യപ്പെടരുത് മാപ്പ് ചോദിക്കുന്നുവെന്നും അവതാരക വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചിരിച്ചുകൊണ്ട് താൻ തമാശ കാണിച്ചതാണെന്ന് റഹ്മാൻ വ്യക്തമാക്കുന്നത്. തുടർന്ന് ചിരി കാണികളിലേക്കും വ്യാപിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. View this post on Instagram A post shared by Surya (@suryasurya5073) നവാ​ഗതനായ വിശ്വേശ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന 99 സോങ്സിൽ ഇഹാൻ ഭട്ടും അമേരിക്കൻ താരം എഡിൽസി വർ​ഗാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വിശ്വേശിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നതും റഹ്മാനാണ്. തമിഴ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഏപ്രിൽ 16 ന് ചിത്രം പ്രദർശനത്തിനെത്തും. Content Highlights :AR Rahman trolls anchor for speaking in Hindi at 99 songs audio launch

from movies and music rss https://ift.tt/3w3iGTN
via IFTTT

കുട്ടികളുടെ തിരോധാനവും അതീന്ദ്രിയശക്തികളും; ഹോംസും വാട്‌സണും വീണ്ടും

നെറ്റ്ഫ്ളിക്സിന്റെ ഏറ്റവും പുതിയ വെബ് സീരീസുകളിലൊന്നായ ദ ഇറെഗുലേഴ്സ് ശ്രദ്ധനേടുന്നു. ആർതർ കോനാൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഷെർലക് ഹോംസും ഡോക്ടർ വാട്സണും ഒരു കൂട്ടം യുവാക്കളുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ലണ്ടനിലെ തെരുവുകളിൽ നിന്ന് കൊച്ചു കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നു. വിക്ടോറിയൻ ലണ്ടനിലെ തെരുവിൽ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളെ അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടർ വാട്സൺ ജോലിക്കെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സീരീസിന്റെ പ്രമേയം. കുട്ടികളുടെ തിരോധാനത്തിൽ അതീന്ദ്രിയ ശക്തികൾക്ക് എന്തെങ്കിലും പങ്കുണ്ടോ? ആരാണ് ഇതിനെല്ലാം പിറകിൽ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾവെബ് സീരീസിലുണ്ട്. ഹെൻ​റി ലോയ്ഡ് ഹ്യൂസാണ് ഷെർലക് ഹോംസിനെ അവതരിപ്പിക്കുന്നത്. റോയ്സ് പിറ്റേഴ്സൺ വാട്സണായി എത്തുന്നു. ക്ലാർക്ക് പീറ്റേഴ്സ്, തടേയ ഗ്രഹാം, ഡാർസി ഷോ, ജോജോ മക്കാറി, മക്കൽ ഡേവിഡ്, ഹാരിസൺ ഓസ്റ്റർ ഫീൽഡ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാർച്ച് 26 നാണ് സീരീസ് സംപ്രേഷണം തുടങ്ങിയത്. ടോം ബിഡ്​വെല്ലിന്റെ ആശയത്തിൽ ഡ്രാമ റിപ്പബ്ലിക്കാണ് നിർമാണം. Content Highlights:The Irregulars web series on Netflix, Dr Watson, Sherlock Holmes, crime drama series

from movies and music rss https://ift.tt/3vXbzw2
via IFTTT

Friday, March 26, 2021

'ലാൽ സമ്മതിക്കുമെന്നാണ് പ്രതീക്ഷ, ദേവാസുരം അയാൾക്ക് മറക്കാൻ പറ്റുമോ, ജീവിതം മാറ്റിയ ചിത്രമല്ലേ?'

ഐ വി ശശിയുടെ ജന്മദിനം മാർച്ച് 27 ശശിയേട്ടാ, എങ്ങനെ മറക്കും ഡയലോഗെഴുതിച്ച നിങ്ങളെ? തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന കിടിലൻ പഞ്ച് ഡയലോഗുകളാണ് എഴുതിവിടേണ്ടത്; അതും ഐ വി ശശി എന്ന സൂപ്പർഹിറ്റ് സംവിധായകന്റെ ചിത്രത്തിൽ. കോട്ടക്കൽ ലീനയിലും ചുണ്ടേൽ രോഷനിലും കൽപ്പറ്റ അനന്തപത്മയിലുമെല്ലാം ഇടിച്ചുകയറി ശശിച്ചിത്രങ്ങൾ കണ്ട് രോമാഞ്ചമണിഞ്ഞ ബാല്യത്തിന്റെ ഓർമ്മയിൽ ജീവിക്കുന്ന ചെക്കന് ആനന്ദലബ്ധിക്കിനി എന്തുവേണം? 2015 ലെന്നാണ് ഓർമ്മ. തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ നിന്ന് ശശിയേട്ടന്റെ ഫോൺ: ``വൈകുന്നേരം ഒന്ന് നേരിൽ കാണണം. ഒരു അത്യാവശ്യ കാര്യം സംസാരിക്കാനാണ്. അത്ഭുതം തോന്നി. പരിചയമുണ്ടെന്നല്ലാതെ അടുത്ത സൗഹൃദമൊന്നുമില്ല ശശിയേട്ടനുമായി. ചക്കരപ്പന്തൽ എന്ന ടെലിവിഷൻ പരിപാടി ഷൂട്ട് ചെയ്യാൻ പദ്മരാജന്റെ മകൻ അനന്തപദ്മനാഭനോടൊപ്പം ചെന്നൈയിൽ ചെന്നപ്പോഴാണ് പരിചയപ്പെട്ടത്. അതിനുമുൻപ് ഒരിക്കലേ കണ്ടിട്ടുള്ളു അദ്ദേഹത്തെ. കോഴിക്കോട്ട് ``അപാരത എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ. കയ്യിലൊരു മെഗാഫോണുമായി വലിയൊരു ആൾക്കൂട്ടത്തെ നിയന്ത്രിച്ചു നിർത്തുന്ന ഗോൾഫ് ക്യാപ്പുകാരന്റെ മാജിക് ദൂരെ നിന്ന് അത്ഭുതത്തോടെ കണ്ടുനിന്നത് ഓർമ്മയുണ്ട്. സിനിമയിൽ തിരക്ക് കുറഞ്ഞിരുന്നെങ്കിലും ലൊക്കേഷനിൽ രാജകുമാരൻ തന്നെയായിരുന്നു അന്നും ശശിയേട്ടൻ. ``ലൈറ്റ്സ്, ക്യാമറ, ആക്ഷൻ എന്ന് അത്രയും ആധികാരികമായി മറ്റൊരു സംവിധായകനും ഗർജ്ജിച്ചു കേട്ടിട്ടില്ല. ഹോട്ടൽ ഗീതിലെ (ഇപ്പോൾ ദി ക്യാപിറ്റൽ) സ്ഥിരം മുറിയിൽ ചെന്നപ്പോൾ സൗമ്യമായ പുഞ്ചിരിയോടെ എതിരേറ്റു ശശിയേട്ടൻ. ``പദ്മരാജന്റെ മകൻ പപ്പനാണ് രവിയുടെ പേര് സജസ്റ്റ് ചെയ്തത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു സഹായമുണ്ട്. മുടക്കം പറയരുത്. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു ഞാൻ. മലയാളസിനിമയുടെ വാണിജ്യ സമവാക്യങ്ങൾ തന്നെ തിരുത്തിക്കുറിച്ച ചലച്ചിത്രകാരന് കേവലമൊരു സാധാ പ്രേക്ഷകൻ മാത്രമായ എന്നെക്കൊണ്ട് എന്തുപകാരം? പതിഞ്ഞ ശബ്ദത്തിൽ, ചുരുങ്ങിയ വാക്കുകളിൽ ശശിയേട്ടൻ കാര്യം പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷം പുതിയൊരു സിനിമയുടെ വർക്കിലാണ് അദ്ദേഹം. ``വെള്ളത്തൂവലിന് (2009) ശേഷമുള്ള തിരിച്ചുവരവ്. തിരക്കഥാകൃത്തും സംഭാഷണ രചയിതാവും പടത്തിന്റെ നിർമ്മാതാവ് തന്നെ. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും സംഘർഷങ്ങളുമൊക്കെയുള്ള ടിപ്പിക്കൽ ഐ വി ശശിച്ചിത്രമെങ്കിലും മേമ്പൊടിക്ക് ഇത്തിരി സസ്പെൻസും ആക്ഷനുമുണ്ട്. സിനിമയിലെ ചില പ്രത്യേക സന്ദർഭങ്ങളിൽ വരുന്ന പഞ്ച് ഡയലോഗുകൾ ഇംഗ്ലീഷിലാക്കണം. വെറും ഇംഗ്ലീഷല്ല. നല്ല ഉശിരും പുളിയുമുള്ള ഇംഗ്ലീഷ്. ആളുകൾ അതുകേട്ട് കയ്യടിക്കണം. അതെന്തിന്?-- എന്റെ ചോദ്യം. ``മലയാളത്തിൽ പറഞ്ഞാലും ഏശില്ലേ? ശശിയേട്ടന് അത്ഭുതം. ``നിങ്ങൾ എന്റെ അങ്ങാടി സിനിമ കണ്ടിട്ടില്ലേ? അതിൽ ജയൻ പറയുന്ന ഇംഗ്ലീഷ് ഡയലോഗ് ഓർമ്മയില്ലേ? ആ ഒരൊറ്റ ഡയലോഗ് കേൾക്കാൻ വേണ്ടി അങ്ങാടി അൻപതും നൂറും വട്ടം കണ്ടിട്ടുള്ളവർ ഉണ്ട് എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കണം. ഞാൻ നേരിട്ടറിഞ്ഞ കാര്യമാണ്...ഇന്നുമുണ്ട് അതിന് ആരാധകർ. ശരിയാണ്. അന്നത്തെ കാലത്ത് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട് ദാമോദരൻ മാഷ് എഴുതിയ ആ സംഭാഷണ ശകലം. വള്ളിപുള്ളി വിടാതെ ഇന്നും ഓർക്കുന്നു രവികുമാറിനെ നോക്കിയുള്ള ജയന്റെ ഗർജ്ജനം: ``വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മേ ബി വി ആർ പുവർ, കൂലീസ്, ട്രോളി പുള്ളേഴ്സ്... ബട്ട് നോട്ട് ബെഗ്ഗേഴ്സ്. യു എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബിക്കോസ് ഓഫ് ഔർ സ്വെറ്റ് ആൻഡ് ബ്ലഡ്. ലെറ്റ് ഇറ്റ് ബി ദി ലാസ്റ്റ് ടൈം. ഇഫ് യു ഡെയർ ടു സേ ദാറ്റ് വേർഡ് വൺസ് മോർ, ഐ വിൽ പുൾ ഔട്ട് യുവർ ബ്ലഡി ടങ്! മിമിക്രി വേദികളിലെ കാക്കത്തൊള്ളായിരം ജയൻ അനുകർത്താക്കൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഡയലോഗ്. ``അത്തരം ഡയലോഗുകളുടെ കാലം കഴിഞ്ഞില്ലേ ശശിയേട്ടാ? ഇപ്പൊ ജനം അതുകേട്ട് കയ്യടിക്കുമോ?,-- എന്റെ സംശയം. ``പുതിയ പയ്യന്മാർ സംസാരിക്കുന്നതുതന്നെ ഇംഗ്ലീഷിലാണ്. കയ്യടി കിട്ടണണമെങ്കിൽ മലയാളം പറയണം എന്നാണ് സ്ഥിതി. എന്നാൽ ശശിയേട്ടന് സംശയമൊന്നും ഉണ്ടായിരുന്നില്ല. കഥയുടെ നിർണ്ണായക ഘട്ടങ്ങളിൽ നല്ല മൂർച്ചയുള്ള, തീപ്പൊരി പറത്തുന്ന ഇംഗ്ലീഷ് ഡയലോഗുകൾ വന്നാൽ സാധാരണക്കാർ ഇന്നും അറിയാതെ കയ്യടിച്ചു പോകും. ``ശശിയുടെ ചിത്രം എന്ന് പറയുമ്പോൾ നാട്ടുകാർ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഈ പഞ്ച് ഡയലോഗ്. ദാമോദരൻ മാഷും ഞാനും രാവും പകലുമിരുന്ന് തലപുകച്ചാണ് അത്തരം സംഭാഷണങ്ങൾ ഉണ്ടാക്കിയിരുന്നത്. തിയേറ്ററിൽ അതിന്റെ ഫലവും കണ്ടിട്ടുണ്ട്. മാത്രമല്ല നമ്മുടെ സിനിമയിലെ ഹീറോ പുറത്തൊക്കെ പോയി പഠിച്ച ആളുമാണ്.. ഞാനെന്തു പറയാൻ? പതിറ്റാണ്ടുകളോളം മലയാള സിനിമയെ ചൊൽപ്പടിക്ക് നിർത്തിയ സംവിധായകന്റെ സാക്ഷ്യമാണ്. ഐ വി ശശിയോളം സിനിമയുടെ കച്ചവട സാദ്ധ്യതകളും സിനിമാസ്വാദകന്റെ മനഃശാസ്ത്രവും തിരിച്ചറിഞ്ഞിട്ടുള്ള മറ്റാരുണ്ട്? ``ശരി ശശിയേട്ടാ, ഒരു കൈ നോക്കാം. പക്ഷേ ദാമോദരൻ മാഷിന്റെ വെടിക്കെട്ടൊന്നും എന്റെ എഴുത്തിൽ പ്രതീക്ഷിച്ചു കളയരുത്.. ശശിയേട്ടൻ ചിരിച്ചു. പിന്നെ കൈ തന്നു. പിറ്റേന്ന് തന്നെ തിരക്കഥയുമായി മല്പിടുത്തം തുടങ്ങുന്നു ഞാൻ. ബുദ്ധിരാക്ഷസനും അത്യാവശ്യം റിബലുമായ ഒരു കോളേജ് അധ്യാപകനാണ് സിനിമയിലെ നായകൻ. നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്ന ഒരാൾ. വിദ്യാർത്ഥികൾക്ക് പ്രിയങ്കരൻ. മോഹൻലാലിനെയാണ് ആ റോളിനായി ശശിയേട്ടൻ കണ്ടുവെച്ചിരുന്നത്. ``ലാൽ സമ്മതിക്കും എന്നാണ് പ്രതീക്ഷ. ദേവാസുരം ഒക്കെ അയാൾക്ക് മറക്കാൻ പറ്റുമോ? അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമല്ലേ?-- നിഷ്കളങ്കതയോടെ ശശിയേട്ടന്റെ ചോദ്യം.അങ്ങനെ സംഭവിക്കട്ടെ എന്ന് നിശ്ശബ്ദമായി പ്രാർത്ഥിക്കുക മാത്രം ചെയ്തു ഞാൻ. സംഭാഷണങ്ങൾ വായിച്ചു നോക്കിയ ശേഷം ഇംഗ്ളീഷിലേക്ക് ഭാഷാന്തരം നടത്തേണ്ട ഭാഗങ്ങൾ അണ്ടർലൈൻ ചെയ്തുതരും ശശിയേട്ടൻ. അതനുസരിച്ചുള്ള ഇംഗ്ലീഷ് ഡയലോഗുകൾ ഞാൻ മറ്റൊരു കടലാസ്സിൽ അക്കമിട്ട് എഴുതിവെക്കും. അതായിരുന്നു പ്രവർത്തനരീതി. തർജ്ജമക്ക് വീര്യം പോരെന്നു തോന്നിയാൽ ഉടനടി ഇടപെടും ശശിയേട്ടൻ. ``ഇവിടെ ഇത്തിരി സർക്കാസം കൊണ്ടുവരാം, ഇവിടെ മൂർച്ച പോരാ, ഇവിടെ പാതി പറഞ്ഞുനിർത്തണം, ഇവിടെയൊരു ഷിറ്റ് ആകാം..... അങ്ങനെയങ്ങനെ തുടർച്ചയായ ശശിയൻ സ്റ്റൈൽ ഇടപെടലുകൾ. ഇടയ്ക്ക് മുറിയിലെ കോഫീ മേക്കറിൽ ശശിയേട്ടൻ തന്നെ കാപ്പി ഉണ്ടാക്കും. നല്ല രസികൻ കാപ്പി. നവോഢയായ വധുവിനെപ്പോലെ കയ്യിൽ കാപ്പിയുമായി കുണുങ്ങി നടന്നുവരുന്ന ശശിയേട്ടനെ നോക്കി ഞാൻ പറയും: ``നിങ്ങളെ ഒന്ന് നേരിൽ കാണാനും പറ്റുമെങ്കിൽ സംസാരിക്കാനും കൊതിച്ചു കാത്തുകാത്തിരുന്ന്, ആ സ്വപ്നം സഫലമാക്കാൻ കഴിയാതെ മരിച്ചുപോയവർ എത്രയുണ്ടെന്നറിയുമോ? ആ നിങ്ങളാണ് ഇവിടെ എനിക്ക് കാപ്പിയുണ്ടാക്കി കൊണ്ടുതരുന്നത്. മുജ്ജന്മസുകൃതം എന്നല്ലാതെ എന്തുപറയാൻ? ശശിയേട്ടൻ പൊട്ടിച്ചിരിക്കും അപ്പോൾ. ``ഈ സിനിമയൊന്ന് ഹിറ്റായിക്കിട്ടിയാൽ നിങ്ങൾക്ക് കാപ്പി മാത്രമല്ല എന്തും ഉണ്ടാക്കിത്തരും ഞാൻ.. കുടി നിർത്തിയതുകൊണ്ട് കള്ള് മാത്രം പ്രതീക്ഷിക്കേണ്ട. ആരോഗ്യ പ്രശ്നങ്ങൾ കാരണം മദ്യപാനം പൂർണ്ണമായിത്തന്നെ ശശിയേട്ടൻ ഉപേക്ഷിച്ച നാളുകളായിരുന്നു അവ. ഇടയ്ക്കിടെ ചെന്നൈയിൽ നിന്ന് ഭാര്യ സീമയുടെ ഫോൺ വരുമ്പോൾ ശശിയേട്ടൻ ശബ്ദം താഴ്ത്തി പറയും: ``ഞാൻ വാക്കു തെറ്റിക്കുന്നുണ്ടോ എന്നറിയാൻ വിളിക്കുകയാണ് ബുദ്ധിമതിയായ ഭാര്യ. എന്റെ കാര്യത്തിൽ മുമ്പത്തേക്കാൾ ശ്രദ്ധയാണിപ്പോൾ.... ചാൻസ് ചോദിച്ചുവന്ന നാടോടിക്കാറ്റിലെ ശ്രീനിവാസനെ `ശശിയേട്ടൻ ഭരണിയിലാണ് എന്നു പറഞ്ഞു ഇറക്കിവിടുന്ന സീമയുടെ ചിത്രമായിരുന്നു മനസ്സിൽ. സംഭാഷണമെഴുത്തിന്റെ ഇടവേളയിൽ സിനിമാനുഭവങ്ങൾ രസകരമായി വിവരിക്കും ശശിയേട്ടൻ. അധികവും ഇത്തിരി കുസൃതി കലർന്ന കഥകൾ. പഴയ പ്രണയങ്ങൾ, പ്രണയകലഹങ്ങൾ. പാട്ടുകളെ പറ്റി പറയുമ്പോൾ വാചാലനാകും അദ്ദേഹം. ``നല്ലത് എന്ത് കണ്ടാലും സ്വന്തമാക്കാനല്ലേ നമ്മൾ ആഗ്രഹിക്കുക? ഞാനും അങ്ങനെയാണ്. ഏതെങ്കിലും ഒരു ഹിന്ദി പാട്ടോ തമിഴ് പാട്ടോ ഇഷ്ടപ്പെട്ടാൽ അത് എങ്ങനെ മലയാളത്തിലേക്ക് റാഞ്ചും എന്നതിനെ കുറിച്ചാണ് ചിന്തിക്കുക. എ ടി ഉമ്മർ ആണ് എന്റെ മനസ്സ് ശരിക്കും അറിഞ്ഞ മ്യൂസിക് ഡയറക്റ്റർ. പറഞ്ഞാൽ പറഞ്ഞപോലെ ചെയ്തുകൊള്ളും. ശ്യാമിന് കുറച്ചൊരു മടിയുണ്ട്. എന്നാലും ഞാൻ നിർബന്ധിച്ചു ചെയ്യിക്കും. അത്തരം പാട്ടുകളൊക്കെ ഒറിജിനലുകളേക്കാൾ സൂപ്പർ ഹിറ്റാകാറുമുണ്ട്. -- ശശിയേട്ടൻ പറയും. ``ഉദാഹരണം തരാം. സ്വാമിയിൽ ലതാ മങ്കേഷ്കർ പാടിയ പൽഭർ മേ യേഎന്ന പാട്ട് ആരുടെയെങ്കിലും ഓർമ്മയിലുണ്ടോ? അതിൽ നിന്നുണ്ടായ രാകേന്ദു കിരണങ്ങൾ ഇന്നും സൂപ്പർ ഹിറ്റാണ്. ആദ്യമാദ്യം കുറച്ചു മുറുമുറുപ്പൊക്കെ കാണും. പിന്നെ ജനം അതങ്ങ് ഏറ്റെടുക്കും. സൂപ്പർഹിറ്റാക്കും. ശരാശരി പ്രേക്ഷകന്റെ മനഃശാസ്ത്രം ലളിതമായി വരച്ചുകാട്ടുകയായിരുന്നു മലയാളത്തിലെ മെഗാ ഹിറ്റ്മേക്കർ. രണ്ടാഴ്ചയോളം നീണ്ട ഡയലോഗെഴുത്തിന് ശേഷം ഹോട്ടലിന്റെ ലോബി വരെ അനുഗമിച്ചു യാത്രയാക്കവേ ശശിയേട്ടൻ പറഞ്ഞു: ``നിങ്ങളിനി സ്ക്രിപ്റ്റ് എഴുതിത്തുടങ്ങണം. ആദ്യത്തേത് എനിക്കുവേണ്ടിത്തന്നെ ആകട്ടെ. ഒരു ലോബഡ്ജറ്റ് പ്രണയകഥ. പാട്ടിന് പ്രാധാന്യം വേണം. അതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും സിനിമയുടെ ദൃശ്യഭാഷയുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്നും സങ്കോചത്തോടെ ഏറ്റുപറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് ശശിയേട്ടൻ പറഞ്ഞു: `` പല പുതിയ എഴുത്തുകാരും ഇതേ കാര്യം പറഞ്ഞുകേട്ടിട്ടുണ്ട്. എഴുത്ത് തുടർന്നുകൊണ്ടുപോവാൻ ആവാതെ ടെൻഷനടിച്ചു ഒളിച്ചോടിയവർ വരെയുണ്ട്. അത്തരക്കാരെ പിടികൂടി തിരികെ കൊണ്ടുവന്ന് എഴുതിച്ചവനാണ് ഞാൻ. പേടിക്കൊടലന്മാരായിരുന്ന അവർ പലരും ഇന്ന് മലയാളത്തിലെ സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളും സംവിധായകരുമാണ്. അറിയുമോ? മലയാളത്തിലും തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി നൂറ്റി അൻപതോളം ചിത്രങ്ങൾ ഒരുക്കുകയും, അവയിൽ നല്ലൊരു ശതമാനവും ബോക്സോഫീസ് വിജയങ്ങളാക്കുകയും ചെയ്ത സംവിധായകനെ അത്ഭുതത്തോടെ, ആരാധനയോടെ നോക്കിനിന്നു ഞാൻ. ``സംവിധാനം ഐ വി ശശി എന്ന് ടൈറ്റിലിൽ കണ്ട് ലീനാ തിയേറ്ററിലിരുന്ന് കയ്യടിച്ച ആ പഴയ സ്കൂൾ കുട്ടിയെ അത്രയെളുപ്പം ഇറക്കിവിടാനാവില്ലല്ലോ ഉള്ളിൽ നിന്ന്. അടുത്ത ദിവസം ചെന്നൈയിലേക്ക് തിരിച്ചുപോയ ശശിയേട്ടൻ പിന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചുവന്നില്ല. പ്രതീക്ഷയോടെ കാത്തിരുന്ന ആ പ്രോജക്ട് പല കാരണങ്ങളാലും നടന്നതുമില്ല. അപൂർവമായി ഫോൺ വിളിക്കുമ്പോൾ ശശിയേട്ടൻ ആശ്വസിപ്പിക്കും. ``എഴുതിക്കൂട്ടിയതൊക്കെ പാഴായി എന്ന തോന്നൽ വേണ്ട. അടുത്തൊരു പടത്തിന് നമ്മൾ ഇനിയും ഒത്തുകൂടും..നല്ലൊരു പ്രൊഡ്യൂസറെ ഒത്തുകിട്ടട്ടെ. അതൊരു സ്വപ്നം മാത്രമായിരുന്നു. 2017 ഒക്ടോബർ 14 ന് ശശിയേട്ടൻ യാത്രയായി; ഒരിക്കലും വരാത്ത അടുത്ത സിനിമയെക്കുറിച്ചുള്ള ഒരു പാട് പ്രതീക്ഷകൾ ഭൂമിയിൽ അവശേഷിപ്പിച്ചുകൊണ്ട്. content highlights : IV Sasi birthday Special Feature Movie Ravi Menon

from movies and music rss https://ift.tt/3ct2Biq
via IFTTT

ഒരോ പെണ്‍കുട്ടികളുടെയും പിറകേപോയി ഒടുവില്‍ ഋഷി എനിക്കരികില്‍ മടങ്ങിവരും; വികാരാധീനയായി നീതു

ഋഷി കപൂറിന്റെ ഓർമകളിൽ വികാരാധീനയായി നീതു കപൂർ. ഇന്ത്യൻ ഐഡളിൽ അതിഥിതാരമായി എത്തിയതായിരുന്നു നീതു കപൂർ. നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ച ഒരു ഗാനം മത്സരാർഥികളിലൊരാൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വികാരാധീനയായ നീതു തങ്ങളുടെ പ്രണയകഥയും പങ്കുവച്ചു. ഖേൽ ഖേൽ മേം, അമർ അക്ബർ അന്തോണി തുടങ്ങി വിവാഹത്തിന് മുൻപും ശേഷവും പന്ത്രണ്ട് സിനിമകളിലാണ് ഇവർ ഒരുമിച്ചഭിനയിച്ചത്. കൗമാരപ്രായത്തിലാണ് നീതു സിനിമയിലെത്തിയത്. തുടക്കത്തിൽ രാജ് കുമാറിന്റെ മകൻ എന്ന മേൽവിലാസത്തിൽ സിനിമയിലെത്തിയ ഋഷിയോട് മിണ്ടാൻ തന്നെ നീതുവിന് ഭയമായിരുന്നു. എന്നാൽ സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമായതിനാൽ നീതുവിന്റെ ആശങ്കകൾ വിട്ടൊഴിഞ്ഞു. പരിചയം വലിയ സൗഹൃദമായി. ഋഷിക്കാകട്ടെ സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാർ ഉണ്ടായിരുന്നു. ഒരോ പെൺകുട്ടികളുടെയും പിറകെ പോയി അവസാനം ഋഷി എനിക്കരികിൽ മടങ്ങിയെത്തും. ഞാൻ വളരെ ലാളിത്യമുള്ളവളും സത്യസന്ധതയുള്ളവളുമാണെന്ന് നീതു എല്ലായ്പ്പോഴും പറയാറുണ്ടായിരുന്നു. ഒരിക്കൽ ഒരു സംഭവമുണ്ടായി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങൾ വെവ്വേറെ നഗരങ്ങളിലായിരുന്നു. ഋഷി എനിക്കൊരു ടെലഗ്രാം അയച്ചു, ഞാൻ നിന്നെ ഓർക്കുന്നു എന്നായിരുന്നു സന്ദേശം. അന്നാണ് ഞാൻ അദ്ദേഹവുമായി പ്രണയത്തിലാണെന്ന സത്യം തിരിച്ചറിഞ്ഞത്,നീതു പറഞ്ഞു. നീതുവിനോടുള്ള പ്രണയം തിരിച്ചറിഞ്ഞപ്പോൾ ഋഷി ഒരു നിബന്ധനവച്ചു. നമുക്ക് പ്രണയിക്കാം, എന്നാൽ ഞാൻ നിന്നെ വിവാഹം കഴിക്കില്ല. നീതുവിനും അത് സമ്മതമായിരുന്നു. അങ്ങനെ പ്രണയം മുന്നോട്ട് പോകുന്നതിനിടെ തന്റെ സഹോദരിയുടെ വിവാഹത്തിന് ഋഷി നീതുവിനെ ക്ഷണിച്ചു. നീതു തന്റെ കാമുകിയാണെന്ന് കുടുംബാംഗങ്ങൾ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യർഥന നടത്തി. അങ്ങനെ നീതുവും ഋഷിയും 1980 ൽ വിവാഹിതരായി. വിവാഹത്തിന് ശേഷം അഭിനയം തുടരേണ്ട എന്നാണ് നീതു തീരുമാനിച്ചു. അതേ വർഷം തന്നെ മകൾ റിധിമ കപൂർ ജനിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം രൺബീറും. പിന്നീട് ഇംത്യാസ് അലിയുടെ ലൗ ആജ് കൽ എന്ന ചിത്രത്തിലൂടെ നീതു സിനിമയിൽ മടങ്ങിയെത്തി. ഋഷി കപൂറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ നീതു കൈകാര്യം ചെയ്തത്. സിനിമയിലും വ്യക്തി ജീവിതത്തിലും ഋഷിയുടെ നെടുംതൂണായിരുന്നു നീതു. പ്രതിസന്ധികളിൽ ചേർത്തു നിർത്തി. നീതുവിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ഇത്രയും ദൂരം യാത്ര ചെയ്യില്ലായിരുന്നുവെന്നാണ് ഋഷി പറയാറ്. Content Highlights: Neethu Kapoor emotional words about her deceased husband Rishi Kapoor, Indian Idol

from movies and music rss https://ift.tt/3lTyQKT
via IFTTT

നിഗൂഢതകളുമായി ജോജു ജോര്‍ജ്ജും പൃഥ്വിരാജും ഷീലു എബ്രഹാമും

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9 ന് തീയേറ്റർ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നായകനിരയിലെ ജോജു - പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായികാ കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നത്. റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്. തുടർന്ന് കുടുംബത്തിലെ പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ എന്നിവർ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. Content Highlights:Star Movie, prithviraj sukumaran, sheelu abraham, Joju George

from movies and music rss https://ift.tt/3lWXuub
via IFTTT

ഒരേ സ്‌കൂളില്‍ പഠിച്ചവര്‍; ദേശീയ പുരസ്‌കാരങ്ങളും ഒരുമിച്ച്

ദേശീയ പുരസ്കാരത്തിന്റെ നിർവൃതിയിലാണ് തമിഴ്നടൻമാരായ ധനുഷും വിജയ് സേതുപതിയിലും. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷ് മികച്ച നടനായപ്പോൾ സൂപ്പർ ഡിലക്സിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച സഹനടനായി. ഇരു പുരസ്കാരങ്ങളും തമിഴ്സിനിമയിൽ എത്തിയതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. തൊട്ടുപിന്നാലെ ഏറെ രസകരമായ ആർക്കും അധികമറിയാത്ത ഒരു കാര്യം പുറത്തായിരിക്കുകയാണ്. ധനുഷും വിജയ് സേതുപതിയും സഹപാഠികളായിരുന്നു. തായ് സത്യ എംജിആർ സ്കൂളിലാണ് ഇരുവരും പഠിച്ചത്. സ്കൂൾ പ്രതിനിധി പി.ആർ കുമരേശൻ പങ്കുവയ്ച്ച ഒരു വീഡിയോയിലാണ് ഇത് പറയുന്നത്. നടൻ ദീപനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എം.ജി.ആർ സ്കൂളിലെ വിദ്യാർഥികളായിരുന്ന ധനുഷും വിജയ് സേതുപതിയും ഒരേ വർഷം ദേശീയ പുരസ്കാരം നേടിയിരിക്കുന്നു. അതിൽ അതിയായ അഭിമാനമുണ്ട്. ഈ വിദ്യാലയം എം.ജി.ആർ സ്ഥാപിച്ചതാണ്. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും ഇരുവർക്കും ആശംസകൾ നേരുന്നു- ദീപൻ പറഞ്ഞു. 37 വയസ്സാണ് ധനുഷിന്റെ പ്രായം വിജയ് സേതുപതിയ്ക്ക് 43 വയസ്സും. അതുകൊണ്ടു തന്നെ വിജയ് സേതുപതിയുടെ ജൂനിയർ വിദ്യാർഥിയാണ് ധനുഷ്. നിർമാതാവ് കസ്തൂരി രാജയുടെ മകനും സംവിധായകനുമായ സെൽവരാഘവന്റെ സഹോദരനുമായ ധനുഷ് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി. മികച്ച നടനുള്ള ധനുഷിന്റെ രണ്ടാം പുരസ്കാരമാണിത്. വെട്രിമാരന്റെ ആടുകളത്തിനായിരുന്നു ആദ്യ പുരസ്കാരം. പഠനം പൂർത്തിയാക്കി ഗൾഫിലെ പ്രവാസജീവിതത്തിന് ശേഷമാണ് വിജയ് സേതുപതി സിനിമയിലെത്തിയത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായായായിരുന്നു തുടക്കം. തേൻമേർക്കും പറവക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ ആയിരുന്നു വിജയ് സേതുപതിയുടെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം. Content Highlights:Dhanush, Vijay Sethupathi studied in same school, actor deepan reveals, after National Film Awards winning

from movies and music rss https://ift.tt/2Pf5pa1
via IFTTT

നാടകദിന തലേന്ന് അരങ്ങൊഴിഞ്ഞ് പി.സി.സോമൻ

തിരുവനന്തപുരം:നാടകത്തിനായി ജീവിതകാലം മാറ്റിവെച്ച പി.സി.സോമൻ കലാലോകത്തോട് വിടപറഞ്ഞത് ലോക നാടകദിനത്തിന്റെ തലേന്ന്. ഒരു നടൻ എന്നതിനപ്പുറം മികച്ച കലാസംഘാടകൻ കൂടിയായിരുന്ന സോമൻ രണ്ട് തലമുറകൾക്കൊപ്പം അരങ്ങിലും പിന്നണിയിലും നിറഞ്ഞുനിന്നശേഷമാണ് വിടവാങ്ങിയത്. അവസരങ്ങൾ തേടിയെത്തിയിട്ടും സിനിമാഭിനയത്തെക്കാൾ നാടകത്തോടായിരുന്നു ആഭിമുഖ്യം. ഇന്ത്യൻ പീപ്പിൾ തിയേറ്റേഴ്സ് അസോസിയേഷന്റെ (ഇപ്റ്റ) കേരള ഘടകം 1987-ൽ രൂപവത്കരിച്ചതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. കരമന ജനാർദനൻ നായർ പ്രസിഡന്റും മധു രക്ഷാധികാരിയും ബാലൻ തിരുമല സെക്രട്ടറിയുമായ സംഘടനയിൽ പി.സി.സോമൻ വൈസ് പ്രസിഡന്റായിരുന്നെങ്കിലും സംഘടനാ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹമാണ് ഒറ്റയ്ക്ക് ഓടി നടന്നത്. സോമന്റെ നേതൃത്വത്തിൽ തോപ്പിൽ ഭാസിയുടെ 'അളിയൻ വന്നത് നന്നായി' എന്ന നാടകത്തോടെയായിരുന്നു ഈ കൂട്ടായ്മക്ക് തുടക്കം. നാടകാവതരണങ്ങൾക്കൊപ്പം നാടക ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും മുൻകൈയെടുത്തു. തിരുവനന്തപുരത്തെ കലാവേദിയുടെ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. നാടകരംഗത്തെ പ്രമുഖരായ ടി.എൻ.ഗോപിനാഥൻ നായർ, വി.കെ.വിക്രമൻ നായർ, ജഗതി എൻ.കെ.ആചാരി, അടൂർ ഭാസി തുടങ്ങി വലിയ പ്രതിഭാനിര തന്നെയുണ്ടായിരുന്നു കലാവേദിയിൽ അക്കാലത്ത്. ജഗതി എൻ.കെ.ആചാരിയുടെ സഹപ്രവർത്തകനായ സോമൻ പിന്നീട് മകൻ ജഗതി ശ്രീകുമാറിനൊപ്പം സിനിമയിലും അഭിനയിച്ചു. നടൻ പി.സി. സോമൻ അന്തരിച്ചു അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവര'മായിരുന്നു ആദ്യ സിനിമ. അരങ്ങിലെ അഭിനയം കണ്ടാണ് അടൂർ ഇദ്ദേഹത്തെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് അടൂരിന്റെ 12 ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മറ്റ് സംവിധായകരുടേതടക്കം 65-ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. അതിനിടയിലും നാടകത്തെ അദ്ദേഹം കൈവിട്ടില്ല. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാടകമായ 'വെയ്റ്റിംഗ് ഫോർ ഗോഥോ'യിൽ പോസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പി.സി.സോമൻ ആയിരുന്നു. കടമ്മനിട്ട രാമകൃഷ്ണനായിരുന്നു ഈ നാടകത്തിന്റെ തർജ്ജമ നിർവഹിച്ചത്. വഞ്ചിയൂർ ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ ഭാഗമായ നാടക സംഘത്തിലെ പ്രധാനിയും പി.സി.സോമൻ ആയിരുന്നു. Content Highlights:PC Soman actor passed away, Adoor Gopalakrishnan Movies, Drama, Theater artist

from movies and music rss https://ift.tt/3fkoQsS
via IFTTT