BTS AND MOTOVLOG WITH INTERCEPTOR 650
Behind the scenes for you all and a fun motovlog, finally YAKUZA gets its first service appointment next week and after that I am good to ride long distance, hopefully the rains will subside too ... Stay tuned for few modifications expected this week and have a great weekend. do follow my instagram for early mod details on my interceptor.
View on YouTube
Saturday, August 31, 2019
ജനറേഷന്‍ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകള്‍:കെ മധു
തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ വേഷമിട്ട പൊറിഞ്ചു മറിയം ജോസ്. ഇപ്പോൾ സിനിമയ്ക്കും അണിയറപ്രവർത്തകർക്കും അഭിന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കെ മധു. ജനറേഷൻ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കൽ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകൾ. കെ മധു തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മൂർഖൻ എന്ന സിനിമയ്ക്കിടെ ജോഷിയെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ചുള്ള അനുഭവവും മധു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കെ.മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് കണ്ട് പുറത്തിറങ്ങിയപ്പോൾ, ഞാനും ജോഷിയും തമ്മിലുള്ള ദൃഢ സൗഹൃദത്തിന്റെ ഓർമ്മത്തിരകളും സുഖമുള്ള അലകളായി പൊങ്ങി ഉയർന്നു.... ചെന്നൈയിൽ ഒരേ സ്റ്റുഡിയോയിൽ രണ്ടിടത്തായി രണ്ട് വർക്കുകളുമായി ഒരേ സമയം പ്രവർത്തിച്ചനാളുകൾ... ഞാൻ എം. കൃഷ്ണൻ നായർ സാറിന്റെ കൂടെ ജോലി ചെയ്യുന്നു .ജോഷി മൂർഖൻ എന്ന സിനിമയുടെ ജോലിത്തിരക്കിലും. ആ സമയത്ത് സ്റ്റുഡിയോയിൽ എത്തിയ കൊച്ചിൻ ഹനീഫ എന്നെ ചൂണ്ടി ജോഷിയോട് പറഞ്ഞു: ഇത് മധു വൈപ്പിൽ , അടുത്ത മിടുക്കനായ സംവിധായകൻ . അന്നു മുതൽ ഞാനും ജോഷിയും അടുത്ത സുഹൃത്തുക്കളായി മാറി..ഇന്നും ആ സൗഹൃദം ഒളിമങ്ങാതെ ഞങ്ങൾ കാത്ത് സൂക്ഷിക്കുന്നു . കാലം നഷ്ടപ്പെടുത്തുന്ന പ്രഭയല്ല സിനിമയുടേത്. പുതിയകാലത്തിന്റെ വെളിച്ചം പ്രതിഭയുള്ള സംവിധായകരിൽ എക്കാലവും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി ഇപ്പോൾ. ജോഷിയുടെ ചിത്രത്തിന്റെ സ്വീകാര്യതയിൽ അതിയായി സന്തോഷിക്കുന്നു. ജനറേഷൻ ഗ്യാപ്പ് എന്ന ഒന്ന് ഇല്ലെന്ന് അസന്ദിഗ്ധമായി ഒരിക്കൽ കൂടി ഉറപ്പിക്കുന്നു ജോഷിയുടെ ഫ്രെയിമുകൾ. പൊറിഞ്ചുവായി തിരശീലയിൽ എത്തിയ ജോജു ജോർജ്ജ് കഥാപാത്രത്തെ തന്നോട് ചേർത്ത് വച്ചിട്ടുണ്ട്. പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഞങ്ങളുടെ തലമുറയിലെ സിനിമയിൽ പച്ചപ്പായി നിലനിന്നിരുന്നു എന്നതും ഒർക്കാൻ സുഖമുള്ള കാര്യം. കാലമെത്ര കഴിഞ്ഞാലും സിനിമ താളബോധം നഷ്ടപ്പെടാത്ത സംവിധായകർക്ക് ഒപ്പം തന്നെ നിലയുറപ്പിക്കും എന്ന് പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ അടിവരയിട്ട്. തെളിയിക്കുന്നു . Content Highlights :K Madhu Praises Porinju Mariyam Jose Movie Joshiy
from movies and music rss https://ift.tt/2NHDi05
via IFTTT
from movies and music rss https://ift.tt/2NHDi05
via IFTTT
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് സാഹോ
ആഘോഷച്ചേരുവകൾ ചേർത്തുവെച്ച് അവധിക്കാലത്ത് ആർപ്പുവിളികൾ തീർക്കുകയാണ് പ്രഭാസിന്റെ സാഹോ. ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ബഹുഭാഷാചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 80 കോടി ചെലവിൽ രണ്ടര വർഷമെടുത്ത് ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമ,ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, മഹേഷ് മഞ്ചരേക്കർ, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മന്ദിര ബേദി, അരുൺ വിജയ്, മലയാളി താരങ്ങളായ ലാൽ, ദേവൻ എന്നിങ്ങനെ വലിയ താരനിര.കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ ദൃശ്യങ്ങൾ. ഇവയെല്ലാം സഹോയ്ക്ക് വലിയ ഹൈപ്പ് നൽകിയ ഘടകങ്ങളായിരുന്നു. പബ്ലിസിറ്റി മെറ്റീരിയലുകൾ നൽകിയ സൂചന പോലെ തന്നെ വമ്പൻ കാൻവാസിൽ ആരാധകരെ ലക്ഷ്യം വച്ചുകൊണ്ട് അവരെ മടുപ്പിക്കാതിരിക്കാൻ കഠിനപ്രയത്നം തന്നെയാണ് സംവിധായകൻ സുജീത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കള്ളൻ - പോലീസ് മത്സരമാണ് സാഹോയുടെ പ്രമേയം. എന്നാൽ കള്ളൻ - പോലീസ് കളി മാത്രമല്ല, ഇതിനെ ക്രിമിനൽ സിൻഡിക്കേറ്റുകൾ തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തിലേക്ക് വേരു പറിച്ചു നട്ടിരിക്കുകയാണ് സംവിധായകൻ. മനോഹരമായ ദൃശ്യവിരുന്നാണ് ചിത്രത്തിലെ ഗാനരംഗങ്ങളിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ നൽകിയ പാശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ട്രാൻസ്ഫോമേഴ്സ്, മിഷൻ ഇംപോസിബിൾ, പേൾ ഹാർബർ തുടങ്ങിയ ഹോളിവുഡ് സിനികൾക്കു വേണ്ടി ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയുടെആക്ഷൻ ഡയറക്ടർ. ആക്ഷൻ രംഗങ്ങളിൽ പ്രഭാസിന്റെയും മറ്റു താരങ്ങളുടെയും അസാധാരണ പാടവം പുറത്തെടുക്കാൻ കെന്നി ബെയ്റ്റ്സിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ട്രക്ക്, കാർ, ബൈക്ക് ചേസിങ്ങ് രംഗങ്ങളിലെ ചടുലതയും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ത്രില്ലിങ് ട്വിസ്റ്റുകളും രസിപ്പിക്കുന്നവയാണ്. ബാഹുബലി പ്രഭാസിന് നൽകിയ ആക്ഷൻ ഹീറോ പരിവേഷം പൂർണ്ണമായും ഉപയോഗപ്പെടുത്താനുള്ള സുജീത്തിന്റെ ഉദ്യമമാണ് സാഹോ. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ധൈര്യമായി സാഹോയ്ക്ക് ടിക്കറ്റെടുക്കാം. Content Highlights:Saaho movie, sujeeth, prabhas, shraddha kapoor,
from movies and music rss https://ift.tt/2UiPhTb
via IFTTT
from movies and music rss https://ift.tt/2UiPhTb
via IFTTT
നേഹ അമ്മയായി; മരിച്ചു പോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍
കോടതി സമക്ഷം ബാലൻ വക്കീൽ കണ്ടവർക്കാർക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവിൽ നേഹയ്ക്ക് കൂട്ടായി ഒരു ആൺ കുഞ്ഞു പിറന്നു. അതും ഭർത്താവിന്റെ ജന്മദിനത്തിൽ തന്നെ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാർത്ത ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവേൽപിച്ച് എന്റെ പ്രിയപ്പെട്ടവൻ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നൽകിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്കുള്ളിൽ ഒരു ജീവൻ തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. ഈസ്റ്റർ ദിനത്തിലാണ് താൻ ഗർഭിണിയാണെന്ന വാർത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സെപ്തംബറിൽ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു. എന്തായാലും സെപ്തംബറാകാൻ കാത്തിരിക്കാതെ നേഹയ്ക്ക് കൂട്ടായി രണ്ട് ദിവസം നേരത്തേ എത്തി. ആഗസ്റ്റ് 30 നാണ് നേഹയുടെ ഭർത്താവിന്റെ ജന്മദിനം.
from movies and music rss https://ift.tt/2NH5ccB
via IFTTT
from movies and music rss https://ift.tt/2NH5ccB
via IFTTT
ഫോണില്‍ നോക്കിയപ്പോള്‍ സത്യന്‍ അന്തിക്കാട് സാറിന്റെ 8 മിസ്‌കോള്‍; ഞാനങ്ങ് വല്ലാതായി
സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടായെങ്കിലും അതിനായി അവസരം ചോദിച്ച് നടക്കാൻ എനിക്ക് മടിയായിരുന്നു. കൂട്ടുകാർ പലരും പറയാറുണ്ട് നീ ആ സംവിധായകനെ ഒന്ന് പോയി കാണ്... 'നീ ഈ സംവിധായകനെ ഒന്ന് കണ്ടുനോക്ക്' എന്ന്. പക്ഷേ, എന്തോ അതെനിക്ക് വലിയ മടിയുള്ള കാര്യമാണ്. അങ്ങനെയിരിക്കെ ഒരിക്കൽ എന്റെ കോമഡി ഷോ ഡോക്ടർമാരുടെ ഗെറ്റ് ടുഗദറിൽ അവതരിപ്പിച്ചു. ആ പ്രോഗ്രാം കഴിഞ്ഞപ്പോൾ കാണികളിൽ പലരും എന്നെ ബാക് സ്റ്റേജിൽ വന്ന് അഭിനന്ദിച്ചു. അതിൽ എന്റെ ടി.വി. പ്രോഗ്രാം കാണുന്ന ഒരാൾ ആത്മാർഥമായി എന്നെ അഭിനന്ദിച്ചു. വളരെ അനായാസമായ അഭിനയശൈലിയാണെന്നും സിനിമയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തണമെന്നും പറഞ്ഞു. 'വിനോദ് പറ്റുമെങ്കിൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ ഒന്ന് പോയി കണ്ടുനോക്കൂ, അദ്ദേഹത്തിന്റെ സിനിമയിലേക്ക് പറ്റിയ ആളാണ് വിനോദ്. നല്ല നാട്ടുംപുറംകഥാപാത്രമൊക്കെ വിനോദ് ചെയ്താൽ വിജയിക്കും', അദ്ദേഹം പറഞ്ഞു. എല്ലാ ആശംസകളും നേർന്ന് എന്റെ കൈകൾ പിടിച്ച് കുലുക്കി അദ്ദേഹം യാത്രയായി. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഏട്ടന് ഒരവസരം കിട്ട്യാമതിയായിരുന്നൂന്ന് ഭാര്യയും ഇടയ്ക്കൊക്കെ പറയാറുണ്ട്. അന്ന് പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തി ഭാര്യയോട് ഈ കാര്യം പറഞ്ഞു. അപ്പോഴും സത്യൻഅന്തിക്കാടിനെ കാണാൻ അവൾനിർബന്ധിച്ചു. അന്തിക്കാട്ടേക്ക് പിറ്റേന്ന് രാവിലെ കോവൂർ അമ്പലത്തിൽ പോയി പ്രാർഥിച്ചശേഷം ഞാൻ തൃശ്ശൂർക്ക് ബസ് കയറി. അവിടന്ന് അന്തിക്കാട്ടേക്ക് ഓട്ടോ. സത്യൻസാറിന്റെ വീടിന്റെ മുമ്പിലെത്തി. കൈയും കാലുമൊക്കെ വിറയ്ക്കാൻതുടങ്ങി. ആദ്യമായിട്ടാണ് ഒരു സംവിധായകനെ കാണാൻപോകുന്നത്. അതും പ്രഗല്ഭനായ സംവിധായകനെ. വീടിന്റെ വാതിൽക്കൽ ഒരു സ്ത്രീ നിൽക്കുന്നു. സത്യേട്ടന്റെ വീടല്ലേന്ന് ചോദിച്ചപ്പോഴേക്കും നല്ല ഈണമുള്ള തൃശ്ശൂർഭാഷയിൽ മറുപടി വന്നു, “ഇവിടെ ഇല്ല്യ പിന്നെ വന്നോളൂട്ടോ...” പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. തിരികെ വീട്ടിലേക്ക് പോന്നു. വീണ്ടും ഭാര്യയുടെ ഉപദേശം. ആൾ സ്ഥലത്തില്ലാഞ്ഞിട്ടല്ലേ... ഒരുതവണകൂടി പോയിനോക്കാം. ശരി, സമ്മതിച്ചു. അങ്ങനെ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും യാത്ര അന്തിക്കാട്ടേക്ക്. അന്നത്തെ ഓട്ടോയാത്രയിൽ ഓട്ടോ ഡ്രൈവറിൽനിന്നുതന്നെ സാറവിടെയില്ലെന്ന് അറിയാൻകഴിഞ്ഞു. എന്നിട്ടും വീടുവരെ പോയി. സാറിന്റെ ഭാര്യ വന്നു. പതിവ് മറുപടി, ഇവിടെ ഇല്ലാന്ന്. എപ്പോൾ വരും എന്ന് ചോദിച്ചപ്പോൾ, അതൊന്നും അറിയില്ല എന്ന മറുപടി കിട്ടി. വീണ്ടും തിരിച്ച് കോഴിക്കോട്ടേക്ക്. രണ്ടൊത്താൽ മൂന്നൊക്കും എന്ന് ഭാര്യ ഉറപ്പിച്ചുപറഞ്ഞു. മൂന്നാമതും ഒരു യാത്ര. അപ്പോഴും സാറ് സ്ഥലത്തുണ്ടായില്ല. പക്ഷേ, അന്ന് ഞാൻ എന്റെ ഫോട്ടോയും ബയോഡാറ്റയും ചേച്ചിയെ ഏല്പിച്ചു. സാറ് വന്നാൽ ഒന്ന് കൊടുക്കണമെന്ന് പറഞ്ഞു. തിരിച്ചുപോന്നു. ഇനി സാറ് വിളിക്ക്യാണെങ്കിൽ വിളിച്ചോട്ടെ എന്ന് ഞാനും. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, സത്യൻസാറിന്റെ ജയറാംചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ലൊക്കേഷനിൽ ചെന്നു. നേരിൽ കാണാൻ സാധിച്ചില്ല. താമസിക്കുന്ന ഹോട്ടൽ റിസെപ്ഷനിൽ അന്വേഷിച്ചപ്പോൾ ആരെയും അകത്തേക്ക് വിടരുത് എന്നായിരുന്നു മറുപടി. തിരിച്ച് വീട്ടിൽ വന്നു. ഇല്ല ഇനി സംവിധായകരെ കാണാൻ ഇങ്ങനെയൊരു പോക്കില്ല. ഞാൻ തീരുമാനമെടുത്തു. കാത്തിരുന്ന വിളി മാസം രണ്ട് കഴിഞ്ഞു. ഒരുദിവസം രാവിലെ എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. ആരാന്ന് ചോദിച്ചപ്പോൾ സത്യൻ അന്തിക്കാട് ആണെന്ന് മറുപടി. അന്നൊക്കെ എന്റെ സുഹൃത്തുക്കൾ പലരും പല നമ്പറിൽ വിളിച്ച് സംവിധായകരാണെന്നുപറഞ്ഞ് പറ്റിക്കുന്ന കാലമായതുകൊണ്ട് ഞാൻ അതിനനുസരിച്ച് തിരിച്ച് സംസാരിച്ചു. എന്തോ പന്തികേട് തോന്നിയ സത്യൻസാർ ഫോൺ കട്ട് ചെയ്തു. എനിക്കും സംശയം. ഇനി ഒരുപക്ഷേ, വിളിച്ചത് സത്യൻസാറായിരിക്കുമോ? ഭാര്യയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, ആ നമ്പറിൽ അവളുടെ മൊബൈലിൽനിന്ന് വിളിച്ചുനോക്കാൻ. വിളിച്ചു. അപ്പുറത്ത് ഫോണെടുത്തു. ഹലോ സത്യൻ അന്തിക്കാടാണ്-മറുപടി. ഞാൻ ഞെട്ടി. ആരാണെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചപ്പോൾ വിനോദ് കോവൂരാണെന്ന് ഞാൻ പതുക്കെപ്പറഞ്ഞു. എന്താ വിനോദ് ഞാൻ വിളിച്ചപ്പോൾ ഇങ്ങനെയൊക്കെ സംസാരിച്ചത്. കൂട്ടുകാർ പലരും വിളിച്ച് എന്നെ പറ്റിക്കാറുള്ള കാര്യം ഞാൻ പറഞ്ഞു. സാറ് ചിരിച്ചു. എനിക്ക് സന്തോഷമായി. എവിടെ ഉണ്ട്? സാറിന്റെ അടുത്ത ചോദ്യം. കോഴിക്കോട്ട് ഉണ്ട് സാർ. ഫ്രീ ആണെങ്കിൽ ഒന്ന് തൃശ്ശൂർവരെ വരാൻ കഴിയുമോ? ഓ... തീർച്ചയായും എന്ന് മറുപടി പറഞ്ഞു. എന്നാൽ ഇപ്പോൾതന്നെ പുറപ്പെട്ടോളൂ. തൃശ്ശൂരെത്തുമ്പോൾ ഈ നമ്പറിൽ വിളിച്ചാൽമതി എന്നുപറഞ്ഞ് ഫോൺ കട്ടായി. മറിമായം മനസ്സിൽ പെരുമ്പറ മുഴങ്ങി. ഭാര്യയോട് സന്തോഷവാർത്ത പറഞ്ഞു. ഉള്ളതിൽ ഏറ്റവും നല്ല ഷർട്ടും പാന്റും ധരിച്ച് കെ. എസ്.ആർ.ടി.സി.യിൽ യാത്ര തുടങ്ങി. സ്വപ്നംകണ്ടുള്ള യാത്ര. സാറിന്റെ 'അപ്പുണ്ണി' സിനിമമുതൽ ഏറ്റവും ഒടുവിൽ റിലീസായ 'കഥ തുടരുന്നു' എന്ന സിനിമവരെ മനസ്സിൽ ഓർമവന്നു. തലേദിവസം വയനാട്ടിൽ പ്രോഗ്രാമിന് പോയിട്ട് പുലർച്ചെയാണ് വീട്ടിൽ എത്തിയിരുന്നത്. ഉറക്കക്ഷീണമുള്ളതിനാൽ മൊബൈൽ സൈലന്റാക്കി ബാഗിൽവെച്ച് ഉറങ്ങി. ഉറക്കത്തിൽ സത്യൻസാറിന്റെ സിനിമയിൽ ലാലേട്ടന്റെ ഒപ്പവും മമ്മൂക്കയുടെ ഒപ്പവുമൊക്കെ അഭിനയിക്കുന്നത് സ്വപ്നംകണ്ടു. തൃശ്ശൂർ... തൃശ്ശൂർ എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴാണ് ഉണർന്നത്. സമയം നോക്കി. മൂന്നുമണിക്ക് ഇനിയും സമയമുണ്ട്. മൂന്ന് മണിക്കൂർ യാത്രചെയ്ത് മൂന്നുമണിക്ക് എത്തും എന്നായിരുന്നു സത്യേട്ടൻ പറഞ്ഞത്. അപ്പോഴാണ് 'മറിമായ'ത്തിൽ ഒപ്പം അഭിനയിക്കുന്ന വത്സലമാഡം എന്ന രചനാ നാരായണൻകുട്ടി ഔഷധിയുടെ ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടെന്ന് ഓർത്തത്. അവളെ ഒന്ന് കാണാം എന്ന് തീരുമാനിച്ച് ഓട്ടോ എടുത്ത് ഔഷധിയിലേക്ക്. രചനയെ കണ്ടു. സംസാരിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു. രചനയ്ക്കും അമ്മയ്ക്കും സന്തോഷം. മൂന്നുമണി ആവാറായി. സാറിനെ വിളിക്കാം. ഞാൻ ഫോണെടുത്തു. ശരിക്കും ഞെട്ടി. കാരണം എന്റെ ഫോണിൽ സത്യൻസാറിന്റെ എട്ട് മിസ്ഡ് കോൾ. എന്റെ ഞെട്ടൽകണ്ട് എന്താണെന്ന് രചന ചോദിച്ചു. ഞാൻ പറഞ്ഞു സാറിന്റെ എട്ട് മിസ്ഡ് കോൾ. വിനുവേട്ടൻ കേട്ടില്ലേ റിങ് ചെയ്യുന്നത്? ബസ്സിൽവെച്ച് ഉറങ്ങാനായി മൊബൈൽ സൈലന്റ് ആക്കിയതോർത്തു. കുറ്റബോധത്തോടെ സാറിനെ വിളിച്ചു. സാറ് ഫോണെടുത്തു. “വിനോദ് എവിടെയാണ്? എത്രതവണ വിളിച്ചു? എന്താ ഫോണെടുക്കാഞ്ഞത്?” ഞാനാകെ വല്ലാതായി. “സാറ് മൂന്നുമണിക്കാണല്ലോ വിളിക്കാൻ പറഞ്ഞത്. അതുകൊണ്ടാ... പിന്നെ മൊബൈൽ സൈലന്റ് ആയിരുന്നു. സോറിസാർ...” എന്നൊക്കെ പറഞ്ഞു. ശരി ശരി ഇപ്പൊ എവിടെയുണ്ട്? സർ ഞാൻ ഔഷധി ഹോസ്പിറ്റലിൽ ആണ്. ഇവിടെ 'മറിമായ'ത്തിലെ രചന കിടക്കുന്നുണ്ട്. അവളെ ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞതും സാറ് പറഞ്ഞു: ഞാൻ അങ്ങോട്ടുവരാം. എനിക്ക് രചനയെയും ഒന്ന് കാണണം എന്ന്. രചനയ്ക്കും സന്തോഷമായി. ഞങ്ങൾ കാത്തിരുന്നു. അഞ്ചുമിനിറ്റുകൊണ്ട് സാറ് വന്നു. ആദ്യമായി സത്യൻസാറിനെ പച്ചയോടെ കണ്ടു. രചനയോട് കുശലാന്വേഷണം നടത്തി. ഞങ്ങൾ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തു. നിങ്ങൾ 'മറിമായം' ടീം എല്ലാം നല്ല നടന്മാരാണെന്നും പറഞ്ഞ് ഇറങ്ങാൻനേരം രചനയോട് പറഞ്ഞു, വിനോദിനെ ഞാൻ കൊണ്ടുപോവുകയാണെന്ന്. സാറ് കാറിൽകയറി എനിക്ക് അരികിലെ ഡോർ തുറന്നുതന്നു. ഞാൻ കയറി. കാറ് മുൻപോട്ടുനീങ്ങി. സ്വപ്നതുല്യമായ ഒരു യാത്ര. നിരവധി ഹിറ്റ് സിനിമകൾ സംവിധാനംചെയ്ത സംവിധായകന്റെകൂടെ ഒരു കാർ യാത്ര! അഭിമാനത്തോടെ, എന്നാൽ ഇത്തിരി ജാള്യതയോടെ ഞാനിരുന്നു. ഇടയ്ക്ക് സാറിന്റെ കൈ ഒന്ന് തൊട്ട് ഞാൻ ഒരു സോറി പറഞ്ഞു. എന്തിനാന്ന് സാറ് ചോദിച്ചപ്പോൾ അല്ല, സാറെന്നെ എട്ടുതവണയൊക്കെ വിളിച്ചതിൽ ഒരു കുറ്റബോധം എന്ന് പറഞ്ഞതും വളരെ സരസമായി ചിരിച്ച് സാറ് പറഞ്ഞു: എയ് അത് സാരല്യ. ശരിക്കും വിനോദിനെ കിട്ടാനായി ഞാൻ രണ്ടുതവണയാണ് വിളിച്ചത്. പിന്നീട് വിളിച്ചതൊക്കെ വിനോദിന്റെ റിങ് ടോൺ സോങ് കേൾക്കാനാണ്. മനസ്സിന് വല്ലാത്ത ഒരാശ്വാസം തോന്നി. നല്ല പാട്ട്. ഏതാണാ പാട്ട്, ആരാ പാടിയത്. ഞാൻ പറഞ്ഞു: രാഘവൻ മാഷ്ടെ നാടൻപാട്ടാ. പാടിയത് ഞാൻ തന്നെയാ. സാറ് ഒന്ന് ബ്രേക്കിൽ കാൽവെച്ച് എന്നെ നോക്കി. വിനോദ് പാടിയതാണോ. അതെ എന്ന് അഭിമാനത്തോടെ പറഞ്ഞു. സാറിന്റെ റൂമിലെത്തി അഭിമുഖമായി ഞാൻ ഇരുന്നു. ഞാൻ വിനോദിനെ കാണണം എന്നുപറഞ്ഞത് എന്തിനാണെന്നറിയോ? ഇല്ല എന്റെ മറുപടി. ഞാൻ കഴിഞ്ഞ ദിവസം യൂട്യൂബിൽ ഒരു തമാശ കണ്ടു. എന്റെ മകനാണ് എനിക്ക് കാണിച്ചുതന്നത്. ഞാനത് പലവട്ടം കണ്ടു. അടുത്തകാലത്ത് കണ്ട ഒരു ക്ലാസിക് കോമഡിയായി തോന്നി. അമൃത ടി.വി.യിൽ വിളിച്ചപ്പോഴാണ് വിനോദാണ് ഇതിന്റെ പിന്നിൽ എന്നറിയാൻ കഴിഞ്ഞത്. ഏത് കോമഡിയാണ് സാർ? ജാലിയൻ കണാരൻ. സാറിന്റെ മറുപടി. സന്തോഷായി. 2008-ൽ അമൃത ടി.വി.യിലെ സൂപ്പർഡ്യൂപ്പ്-2 എന്ന റിയാലിറ്റി ഷോയിൽ ചെയ്ത ഇനമായിരുന്നു ജാലിയൻ കണാരൻ. ശേഷം കസേരയിലേക്ക് ഒന്ന് നിവർന്നിരുന്ന് സാറ് പറഞ്ഞു: വിനോദ് എന്റെ സിനിമയ്ക്ക് സ്ക്രിപ്റ്റ് ചെയ്യണം. ഞാൻ ഒന്ന് ഞെട്ടി. ഞാൻ പറഞ്ഞു. സാർ, സിനിമാ സ്ക്രിപ്റ്റൊന്നും എന്റെ ഭാവനയിൽ ഇല്ല. ഇങ്ങനെ കൊച്ചുകൊച്ച് സ്കിറ്റുകളൊക്കെ എഴുതുക എന്നല്ലാതെ... സാറ് കൂട്ടിച്ചേർത്തു. അങ്ങനെ 10 മിനിറ്റിന്റെ 10 സ്കിറ്റുകൾ ആയാൽ ഒരു സിനിമയായി. ഞാൻ ചിരിച്ചു. ഞാൻ സാറിന്റെ കാല് തൊട്ട് പറഞ്ഞു: സാർ എനിക്ക് അഭിനയിക്കാനാണ് മോഹം. അഭിനയമോഹവുമായി സാറിനെ കാണാൻ മൂന്നുതവണ ഞാൻ സാറിന്റെ വീട്ടിൽ വന്നിട്ടുണ്ട്. പക്ഷേ, സാറിനെ കാണാൻ പറ്റിയില്ല. സാറിന്റെ ഭാര്യയ്ക്ക് എന്നെ നന്നായിട്ടറിയാം. സരസമായി ചിരിച്ചുകൊണ്ട് സാറ് പറഞ്ഞു. ശരി അടുത്ത സിനിമ 'പുതിയ തീരങ്ങൾ' ആണ്. അതിൽ വിനോദിന് ഒരു കഥാപാത്രമുണ്ട്. വിക്കുള്ള ഒരു കഥാപാത്രമാണ്. പേര് ചന്ദ്രൻ. വിനോദിന് നായികയുണ്ട്. ദേശീയ പരാമർശം നേടിയ ഒരു നടിയാണ്. പേര് മല്ലിക. എന്റെ അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. സന്തോഷംകൊണ്ട് മനസ്സിൽ പെരുമ്പറ മുഴങ്ങി. കണ്ണ് നനഞ്ഞു. സാറിന്റെ കൈയിൽ തൊട്ട് ഞാൻ പറഞ്ഞു: സത്യൻസാറേ, ഞാനിത് എന്നോ ആഗ്രഹിച്ചകാര്യമാ. ചിരിച്ചുകൊണ്ട് സത്യേട്ടൻ പറഞ്ഞു: ഓരോന്നിനും അതിന്റെ സമയമുണ്ട് ദാസാ. അല്ല വിനോദേ എന്ന്. Content Highlights:Vinod Kovoor actor wires about asking chance in sathyan anthikad Movie
from movies and music rss https://ift.tt/2UiPdCO
via IFTTT
from movies and music rss https://ift.tt/2UiPdCO
via IFTTT
രണ്ടു തലമുറകളുടെ സംഗമം; വന്‍ താരനിരയുമായി അനൂപ് അന്തിക്കാട് ചിത്രം
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമായിരിക്കുമിത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്. അനൂപ് അന്തിക്കാട് ചെന്നൈയിൽ താമസിക്കുന്ന രണ്ടു സ്ത്രീകളുടെ ജീവിതമാണ് അനൂപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണിയുടെ രണ്ടാമത്തെ മലയാള സിനിമയായിരിക്കുമിത്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരയ്ക്കാർ - അറബിക്കടലിന്റെ സിംഹത്തിൽ കല്യാണി വേഷമിട്ടിട്ടുണ്ട്. കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുൽഖർ അഭിനയിക്കുന്ന മലയാള ചിത്രം ഇതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2005-ൽ പുറത്തിറങ്ങിയ ചെയ്ത മകൾക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. 80കളിലെയും 90 കളിലെയും പ്രിയതാരങ്ങൾ യുവതലമുറയ്ക്കൊപ്പം ചേരുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. Content Highlights:Dulquer Salmaan Suresh Gopi Sobhana Kalyani Priyadarshan to act in Anoop Anthikad Movie
from movies and music rss https://ift.tt/2ZHjpZx
via IFTTT
from movies and music rss https://ift.tt/2ZHjpZx
via IFTTT
' ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്, ജയേട്ടന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു'
ജന്മദിനത്തിൽ സർപ്രൈസ് വിഡിയോ ഒരുക്കിയ ആരാധകന് ഉഗ്രൻ സർപ്രൈസ് തിരിച്ചു നൽകി നടൻ ജയസൂര്യ. ജയസൂര്യയുടെ സിനിമയിലെയും അഭിമുഖങ്ങളുടെയും രംഗങ്ങൾ കോർത്തിണക്കി മാഷപ്പ് വിഡിയോ ഒരുക്കിയ യുവ എഡിറ്റർ ലിന്റൊ കുര്യനെ സിനിമയിലേക്ക് ക്ഷണിച്ചാണ് അദ്ദേഹം ഞെട്ടിച്ചത്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ലിന്റൊ ഒരുക്കിയ മാഷപ്പ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്രയും ഗംഭീരമായ പിറന്നാൾ സമ്മാനം നൽകിയതിന് ഒരുപാടു നന്ദി, എന്നു കുറച്ചുകൊണ്ട് ജയസൂര്യ മാഷപ്പ് വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ലിന്റോയെ അഭിനന്ദിച്ച് ഒട്ടനവധിയാളുകളാണ് രംഗത്ത് വന്നത്. ജയസൂര്യ വിളിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ലിന്റോ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. ഞാൻ ജയസൂര്യയുടെ ആരാധകനാണ്. എല്ലാ നടൻമാരുടെയും മാഷപ്പ് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. ഒരിക്കൽ ജയേട്ടന്റെ മകൻ അദ്വൈത് എനിക്ക് ഒരു മെസേജ് അയച്ചു. എന്റെ വീഡിയോസ് കാണാറുണ്ട്. നല്ലതാണെന്ന് ആ കുട്ടി പറഞ്ഞു. അപ്പോഴാണ് ജയേട്ടന്റെ പിറന്നാളിന്റെ കാര്യം ഞാൻ ഓർക്കുന്നത്. ഒരു വീഡിയോ ചെയ്ത് അയച്ചു തന്നാൽ ജയേട്ടനെ കാണിക്കുമോഎന്ന് അദ്വൈതിനോട് ചോദിച്ചു. അങ്ങനെയാണ് വീഡിയോ ജയേട്ടൻ കാണുന്നത്. ഒരു തമാശയ്ക്ക് വേണ്ടിയാണ് ചെയ്തത്. ജയേട്ടൻ അത് കാണുമെന്നും ഷെയർ ചെയ്യുമെന്നും ഞാൻ കരുതിയില്ല. അദ്ദേഹത്തിന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാനിപ്പോൾ മുംബൈയിലാണുള്ളത്. നാട്ടിലെത്തിയാൽ നേരിൽ കാണാണമെന്ന് അദ്ദേഹം പറഞ്ഞു. എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല- ലിന്റോ പറഞ്ഞു. Content Highlights:Jayasurya birthday actorinvites young editor Linto kurien to Cinema, who made mashup video
from movies and music rss https://ift.tt/2LdRqwg
via IFTTT
from movies and music rss https://ift.tt/2LdRqwg
via IFTTT
Friday, August 30, 2019
പ്രതീക്ഷയോടെ അമര്‍ദേവ്
കാലം മായ്ക്കാത്ത പകയുടെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള. ഇന്ദ്രൻസ് നായകനായ ചിത്രം ഷാനു സമദാണ് സംവിധാനംചെയ്തത്. സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കുഞ്ഞബ്ദുള്ളയുടെ ബാല്യകാലമവതരിപ്പിച്ച് ശ്രദ്ധേയനാകുകയാണ് അമർദേവ്. പ്രതിനായക ഇമേജോടുകൂടിയ കഥാപാത്രത്തെ തനിമയോടെ അവതരിപ്പിക്കാൻ അമർദേവിന് കഴിഞ്ഞു. അമർദേവിന്റെ പ്രകടനം ഇതിനോടകം നിരൂപകപ്രശംസ നേടിക്കഴിഞ്ഞു. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ പ്ലസ്ടുവിദ്യാർഥിയായ അമർ യാദൃച്ഛികമായാണ് സിനിമയിലെത്തിയത്. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തിൽനിന്നാണ് ഞാൻ സിനിമയിൽ വന്നത്. ഫോട്ടോഗ്രാഫറായ അച്ഛൻ ഫെയ്സ്ബുക്കിൽ പോസ്റ്റ്ചെയ്ത ഫോട്ടോ കണ്ട് സംവിധായകൻ ഷാനു സമദും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയും സമീപിക്കുകയായിരുന്നു. അതിനുശേഷം ഓഡിഷൻ നടത്തി. അടുത്തദിവസംതന്നെ ഷൂട്ടിങ്ങിന് വിളിച്ചു അഭിനയിക്കാൻ എത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ വലുപ്പം മനസ്സിലായത്. ക്യാമറയ്ക്ക് മുന്നിൽ നിന്ന് മുൻ പരിചയമില്ലായിരുന്നു,സംവിധായകൻ പറഞ്ഞതുപോലെ ചെയ്യുകയായിരുന്നു. സിനിമ റിലീസ്ചെയ്യുമ്പോൾകഥാപാത്രം എങ്ങിനെ വരുമെന്നാലോചിച്ച് ടെൻഷനുണ്ടായിരുന്നു. ചിത്രം കണ്ട് സുഹൃത്തുക്കളും സിനിമാപ്രവർത്തകരും വളരെ നന്നായെന്ന് വിളിച്ച് പറയുമ്പോൾ സന്തോഷം തോന്നുന്നു. അവസരം കിട്ടിയാൽ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് മോഹം. അമർദേവ് പറഞ്ഞു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വി.പി. പ്രവീൺകുമാറിന്റെയും വിദ്യയുടെയും മകനാണ് അമർദേവ്. Content Highlights :actor Amar dev in Mohabathin Kunjabdulla movie Indrans Balu Varghese
from movies and music rss https://ift.tt/2Lni05d
via IFTTT
from movies and music rss https://ift.tt/2Lni05d
via IFTTT
'സാഹോ' മൂവി റിവ്യൂ | എ കംപ്ലീറ്റ് പ്രഭാസ് ഷോ
ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ശേഷവും.നടൻ പ്രഭാസിന്റെ കരിയറിനെ രണ്ട് അധ്യായങ്ങളായി തിരിക്കാം. അല്ലു അർജുൻ, രാം ചരൺ തുടങ്ങിയ തെലുങ്കു നായകർക്കു പിന്നാലെ, കേരളത്തിലെ വിപണി പ്രഭാസിന് വേണ്ടി മലർക്കെ തുറന്നത് രാജമൗലി ഒരുക്കിയ ബാഹുബലിക്ക്ശേഷമാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സൗഹോ എന്ന ചിത്രത്തെ വരവേറ്റത്. 380 കോടി ചെലവിൽ രണ്ടര വർഷമെടുത്ത് ഏഴ് രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമ.ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, മഹേഷ് മഞ്ചരേക്കർ, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മന്ദിര ബേദി, അരുൺ വിജയ്, മലയാളി താരങ്ങളായ ലാൽ, ദേവൻ എന്നിങ്ങനെ വലിയ താരനിര, കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ ദൃശ്യങ്ങൾ. ഇവയെല്ലാം സഹോയ്ക്ക് വലിയ ഹൈപ്പ് നൽകിയ ഘടകങ്ങളായിരുന്നു. പബ്ലിസിറ്റി മെറ്റീരിയലുകൾ നൽകിയ സൂചന പോലെ തന്നെ വമ്പൻ കാൻവാസിൽ ആരാധകരെ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് സൂജീത്ത് റെഡ്ഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാലാകാലങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ചകള്ളൻ - പോലീസ് കളിയാണ് സാഹോയുടെ പ്രമേയം. എന്നാൽ കള്ളൻ - പോലീസ് കളി മാത്രമല്ല, ഇതിനെ ക്രിമിനൽ സിൻഡിക്കേറ്റുകൾ തമ്മിലുള്ള അധികാര വടംവലിയുടെ പശ്ചാത്തലത്തിലേക്ക് വേരു പറിച്ചു നട്ടിരിക്കുകയാണ് സംവിധായകൻ. അന്താരാഷ്ട്ര വിപണിയിലെ ഭീമനായ റോയ് ഗ്രൂപ്പിന്റെ തലവൻ റോയിയിൽ (ജാക്കി ഷ്റോഫ്) നിന്നാണ് ചിത്രം തുടങ്ങുന്നത്. ഒരു ഇന്റലിജൻൻസ് അണ്ടർ കവർ പോലീസ് ഓഫീസറായാണ് പ്രഭാസ് അവതരിപ്പിക്കുന്ന അശോക് ചക്രവർത്തി എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശം. നഗരത്തിൽ നടന്ന ഒരു വലിയ സ്വർണ കൊള്ളയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല അയാളെ എൽപ്പിക്കുന്നു. ഒരു പോലീസ് ഓഫീസറുടെ മാനറിസമൊന്നുമില്ലാത്ത അശോക് തുടക്കത്തിൽ തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നുണ്ട്. കേസന്വേഷണത്തിൽ അശോകിനെ സഹായിക്കാൻ എത്തുന്ന വനിത പോലീസ് ഓഫീസർ അമൃത നായരുടെ വേഷത്തിലാണ് ശ്രദ്ധ കപൂർ എത്തുന്നത്. അശോകിന് അമൃതയിൽ തുടക്കം തന്നെ താൽപര്യം ജനിക്കുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ അശോക് അമൃതയുമായിപ്രണയത്തിലാകുകയും അതോടൊപ്പം മോഷ്ടാവിനെ കണ്ടെത്തുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ശക്തമായ തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം കല്ലുകടി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു രണ്ടാം പകുതിക്ക് ശേഷം പ്രേക്ഷകരിൽ വലിയ ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അമാനുഷികനായ നായക കഥാപാത്രത്തെ പ്രേക്ഷകർ ആദ്യമായല്ല കാണുന്നത്. എന്നാൽ വലിയ ഉത്തരവാദിത്തത്തോടെ ഒരുക്കുന്ന ഒരു സിനിമയിൽ ഇത്രമാത്രം അമാനുഷികതയുടെ എലമെന്റുകളെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഒരു ശരാശരി പ്രേക്ഷകന്റെ യുക്തിയിൽ പിറന്നാൽ അതിനെ കുറ്റം പറയാൻ സാധിക്കുകയില്ല. മനോഹരമായ ദൃശ്യങ്ങൾ സമ്മാനിക്കുക എന്നതിനപ്പുറം കാതുകൾക്ക് ഇമ്പം നൽകുന്നതിൽ ചിത്രത്തിലെ ഗാനരംഗങ്ങൾക്ക് വലിയ റോളൊന്നുമില്ലായിരുന്നു. പ്രഭാസും ശ്രദ്ധയും ഒരുമിച്ചുള്ള പ്രണയഗാനങ്ങളും ജാക്വിലിൻ ഫെർണാണ്ടസിന്റെ ഐറ്റം നമ്പറുമൊന്നും തിയേറ്ററിൽ വലിയ ഓളം സൃഷ്ടിച്ചില്ല. ഗാനരംഗങ്ങൾ പലതും അനവസരത്തിലാണോ എന്ന് തോന്നിപ്പോയി. അതേസമയം ജിബ്രാൻ നൽകിയ പാശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഇംപോസിബിൾ തുടങ്ങിയ ഹോളിവുഡ് സിനിമകളിലെ ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റ്സാണ് സാഹോയിലും ആക്ഷൻ ഡയറക്ടർ. ആക്ഷൻ രംഗങ്ങളിലെ പ്രഭാസിന്റെയും മറ്റു താരങ്ങളുടെയും അസാധാരണ പാടവം പുറത്തെടുക്കാൻ കെന്നി ബെയ്റ്റ്സിന് കഴിഞ്ഞിട്ടുണ്ട്. അതുപോലെ ട്രക്ക്, കാർ, ബൈക്ക് ചേസിങ്ങ് രംഗങ്ങളിലെ ചടുലതയും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളും ത്രില്ലിങ് ട്വിസ്റ്റുകളും രസിപ്പിക്കുന്നവയാണ്. ബാഹുബലി പ്രഭാസിന് നൽകിയ ആക്ഷൻ ഹീറോ പരിവേഷം പൂർണ്ണമായും ഉപയോഗപ്പെടുത്താനുള്ള സുജീത്തിന്റെ ഒരു ഉദ്യമമായിരുന്നു സാഹോ. അതുകൊണ്ടു തന്നെ തട്ടുപൊളിപ്പൻ തെലുങ്ക് ആക്ഷൻ സിനിമകളുടെയും പ്രഭാസിന്റെയും ആരാധകർക്ക് സാഹോയ്ക്ക് ടിക്കറ്റെടുക്കാം. Content Highlights:Saaho Teleugu Movie Review, Prabhas, shraddha kapoor, Jackieshroff Mandira Bedi, Lal, Devan, Arun Vijay, Chunky Pandey, Mahesh Manjrekar
from movies and music rss https://ift.tt/2ZyIRW1
via IFTTT
from movies and music rss https://ift.tt/2ZyIRW1
via IFTTT
'ജയ്സണ് ദേഷ്യം തോന്നണമെങ്കില്‍ രവി അല്പം ഓവറായിരിക്കണം'
വലിയ വിജയം നേടുന്ന ചെറുസിനിമകളുടെ പട്ടികയിലേക്ക് തണ്ണീർമത്തൻ ദിനങ്ങളും. ഈ ഓണക്കാലത്തും തണ്ണീർമത്തൻ പകരുന്ന മധുരം തിയേറ്ററുകളിൽ നിറയുകയാണ്. പുതു സംവിധായകനും അഭിനേതാക്കളുമെല്ലാം അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ അമ്പരപ്പിക്കുന്ന നേട്ടമാണ് കൊയ്തത്. ഏറ്റവുമൊടുവിൽ അണിയറയിൽനിന്നുവരുന്ന വാർത്തകൾ നോക്കിയാൽ തണ്ണീർമത്തൻദിനങ്ങൾ 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണ്. ആദ്യ സിനിമതന്നെ ഇത്തരത്തിലൊരു വിജയം സ്വന്തമാക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. ശരിക്കും പകച്ചുപോയി. സന്തോഷം വാക്കുകളിൽ ഒതുക്കാനാകില്ല. ഓണച്ചിത്രങ്ങളോട് മുട്ടാനൊന്നും തണ്ണീർമത്തൻദിനങ്ങൾക്ക് പറ്റില്ല. കാരണം മിക്കവരും സിനിമ ഇതിനോടകം കണ്ടുകഴിഞ്ഞു. വീണ്ടും കാണുന്നവരാണ് ഇപ്പോൾ സിനിമയെ തിയേറ്ററുകളിൽ സജീവമാക്കുന്നത്. 13 തവണ സിനിമ കണ്ട് എന്നെ ഒരു പയ്യൻ വിളിച്ചിരുന്നു. അനശ്വര രാജൻ, ഗിരീഷ് എ.ഡി, മാത്യു തോമസ് നടനായി വരുമ്പോൾ ആ മേഖലയിൽ മാത്രം ശ്രദ്ധ ചെലുത്തുന്ന ഒരാളാണ് വിനീത് ശ്രീനിവാസൻ. അദ്ദേഹം സിനിമയുടെ മറ്റുകാര്യങ്ങളിൽ ഇടപെടാൻ താത്പര്യപ്പെടുന്ന ഒരാളല്ല. ആദ്യ വായനയിൽത്തന്നെ തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമായി. എന്നാൽ അതിൽ ഇടപെടലുകൾ ഒന്നും നടത്തിയില്ല. അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെതായ ഇംപ്രവൈസേഷൻസ് സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. വളരെ പ്രൊഫഷണലായിട്ടുള്ള വ്യക്തിയാണ് വിനീതേട്ടൻ സംവിധായകൻ എ.ഡി. ഗിരീഷ് പറഞ്ഞു. ചിത്രത്തിലെ രവി പദ്മനാഭൻ ഒരു വ്യക്തിയല്ല. പലരുടെയും ജീവിതത്തിൽനിന്നും കണ്ട കാര്യങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു കാരിക്കേച്ചർ മാത്രമാണ്.. എവിടെയും മുൻപന്തിയിൽ നിൽക്കാൻ, ആളുകളുടെ ശ്രദ്ധയിൽപ്പെടാൻ എന്ത് കോമാളിത്തരവും കാണിക്കുന്ന ഒരു കൂട്ടം ആളുകളുടെ പ്രതിനിധിയാണ് രവി. ഓർമവെച്ച കാലംതൊട്ട് അത്തരത്തിലുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. കല്യാണവീടുകളിലും സ്കൂളുകളിലും പൊതുചടങ്ങുകളിലുമെല്ലാം ഇത്തരത്തിലുള്ള നിരവധിപേരെ കാണാനാകും. സിനിമയിൽ രവി കുറച്ച് ഓവറാണ് എന്നൊരഭിപ്രായം പരക്കെയുണ്ട്. അത് വിനീതേട്ടൻ ഓവറായി അഭിനയിച്ചതല്ല. മറിച്ച് ആ ക്യാരക്ടർ അങ്ങനെയാണ്. നായകനായ ജെയ്സണ് ദേഷ്യം തോന്നണമെങ്കിൽ രവി അല്പം ഓവറായിരിക്കണം. അല്ലെങ്കിൽ ജെയ്സണ് എന്തെങ്കിലും പ്രശ്നമുണ്ടന്ന് നമുക്ക് തോന്നും. ഗിരീഷ് വിശദീകരിച്ചു. ആദ്യസിനിമയുടെ വിജയം ആഘോഷിക്കുമ്പോൾതന്നെ അടുത്ത സിനിമയെക്കുറിച്ച് ഗിരീഷും സംഘവും ആലോചിക്കുകയാണ്. ഒന്നുരണ്ട് കഥകൾ മനസ്സിലുണ്ട്. അതിലേത് സിനിമയാക്കണം എന്ന ആശയക്കുഴപ്പത്തിലാണിപ്പോൾ ഗീരീഷ് പറഞ്ഞു. Content Highlights:Thanneer Mathan Dinangal, Vineeth Sreenivasan character, criticism, Director AD Gireesh, talks about success of movie
from movies and music rss https://ift.tt/2HBy6qO
via IFTTT
from movies and music rss https://ift.tt/2HBy6qO
via IFTTT
നൊമ്പരം ഉണര്‍ത്തുന്ന ഓര്‍മ്മ കൂടിയാണ് "ഒരു നിമിഷം തരൂ''
നടൻ വിൻസന്റിന്റെ ഓർമ്മദിനം (ആഗസ്റ്റ് 30) -------------- നൊമ്പരം ഉണർത്തുന്ന ഓർമ്മ കൂടിയാണ് ``ഒരു നിമിഷം തരൂ -------------------- ``സിന്ദൂരം സിനിമ കാണാൻ കൽപ്പറ്റ വിജയാ ടാക്കീസിൽ ചെന്നതായിരുന്നു കൂട്ടുകാർക്കൊപ്പം. സ്റ്റണ്ട് വീരൻ എന്നും മലയാള സിനിമയിലെ ജെയിംസ് ബോണ്ട് എന്നുമൊക്കെ ചെറുപ്പക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വിൻസന്റ് ആണ് സിനിമയിലെ നായകൻ. നായിക ജയഭാരതി. മനോഹരമായി ചിരിക്കുകയും എതിരാളികളെ ഒറ്റയ്ക്ക് ഇടിച്ചു പതം വരുത്തുകയും ചെയ്യുന്ന വിൻസന്റിനോട് കറ കളഞ്ഞ ആരാധനയാണ് അന്ന്. മാത്രമല്ല, നസീർ കഴിഞ്ഞാൽ സിനിമയിൽ മനോഹരമായ ഗാനരംഗങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചയാൾ എന്ന നിലയ്ക്കുമുണ്ട് വിൻസന്റിനോട് സ്നേഹം. വാകപ്പൂ മരം ചൂടും, ദേവീ നിൻ ചിരിയിൽ, ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു, പാലരുവിക്കരയിൽ, ആദ്യസമാഗമ ലജ്ജയിൽ, എന്തിനെന്നെ വിളിച്ചു നീ വീണ്ടും, പുഷ്പഗന്ധീ സ്വപ്നഗന്ധീ, മദിരാക്ഷി നിൻ മൃദുലാധരങ്ങൾ.....എല്ലാം വിൻസന്റ് പാടി അഭിനയിച്ച അനശ്വര പ്രണയഗാനങ്ങൾ. സിന്ദൂരത്തിലെ ``ഒരു നിമിഷം തരൂ നിന്നിലലിയാൻ എന്ന പാട്ടിനൊത്ത് വിൻസന്റ് ചുണ്ടനക്കുന്നത് ഓലമേഞ്ഞ സിനിമാക്കൊട്ടകയിലെ ഇരുട്ടിൽ അന്തം വിട്ടു നോക്കിയിരുന്ന ഒമ്പതാം ക്ലാസുകാരന്റെ ഉള്ളിൽ വരികളെഴുതിയ സത്യനോ ഈണമിട്ട എ ടി ഉമ്മറോ പാടിയ യേശുദാസോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിൻസന്റ് എന്ന സുന്ദരനായ കാമുകൻ മാത്രം. ഒരിക്കലെങ്കിലും വിൻസന്റിനെ നേരിൽ കാണണം എന്ന മോഹം മനസ്സിൽ ഉള്ളിൽ വളർത്തിയത് ആ പാട്ടായിരിക്കണം. `സിന്ദൂരം കൽപ്പറ്റയിൽ കളിച്ചുപോയി ഒരു മാസത്തിനകം ഞങ്ങളുടെ സ്കൂളിനടുത്തുള്ള റിപ്പൺ എസ്റ്റേറ്റിന്റെ പരിസരത്ത് വിൻസന്റ് ഏതോ പടത്തിന്റെ ചിത്രീകരണത്തിന് എത്തിയതായി വിവരം കിട്ടുന്നു. രാജകോകില എന്ന നടിയും ഉണ്ട് ഒപ്പം. വയനാട്ടിൽ സിനിമാ ഷൂട്ടിംഗ് അത്യപൂർവ സംഭവമാണ് അന്ന്. കർണാടക അതിർത്തിയിൽ നിന്നു വരെ പ്രിയതാരങ്ങളെ കാണാൻ ലോറിയിലും ജീപ്പിലും ആളെത്തിയിരുന്ന കാലം. ഒരുച്ചക്കാണ് കൂട്ടുകാർക്കൊപ്പം ലൊക്കേഷനിൽ ചെന്നത് എന്നോർക്കുന്നു. അഗ്ഫയുടെ പഴയൊരു `ക്ലിക്ക് ത്രീ ക്യാമറയും ഉണ്ട് കയ്യിൽ. ഭാഗ്യം തുണച്ചാൽ വിൻസന്റിനൊപ്പം ഒരു ഫോട്ടോയും തരപ്പെടുത്തമല്ലോ. മൊബൈലും സെൽഫിയുമൊന്നും സങ്കൽപ്പങ്ങളിൽ പോലും ഇല്ലാത്ത കാലം. ചെന്നപ്പോൾ പൂരത്തിനുള്ള ആളുണ്ട് ഷൂട്ടിംഗ് കാണാൻ. ഫോട്ടോ എടുക്കാൻ പോയിട്ട് നായകനെ അടുത്തുചെന്നൊന്നു കാണാൻ പോലും വഴിയില്ല. ആൾക്കൂട്ടത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച കുട്ടിപ്പട്ടാളത്തെ ജനക്കൂട്ടവും പൊലീസും കൂടി തള്ളിപ്പുറത്താക്കിയത് മിച്ചം. പ്രിയതാരത്തെ ദൂരെ ഒരു പൊട്ടു പോലെ കണ്ടു നിരാശരായി മടങ്ങേണ്ടി വന്നു ഞങ്ങൾക്ക്. പിന്നീട് വിൻസന്റിനെ കാണുന്നത് വർഷങ്ങൾ കഴിഞ്ഞ് പത്രപ്രവർത്തന ജീവിതകാലത്താണ്. മലയാള സിനിമ ഏറെ മാറിപ്പോയിരുന്നു അപ്പോഴേക്കും. പുതിയ താരങ്ങളും പുതിയ സംവിധായകരും വന്നു. എഴുപതുകളിലെ നായകർ പലരും മറവിയിൽ മറഞ്ഞു. ഐ വി ശശിയുടെ ഏതോ സിനിമയുടെ ഷൂട്ടിംഗ് കലാകൗമുദി ഫിലിം മാഗസിന് വേണ്ടി കവർ ചെയ്യാൻ ചെന്നപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നകലെ ഒരു മരച്ചുവട്ടിൽ ഏകനായി എന്തോ ചിന്തിച്ചിരിക്കുന്ന മനുഷ്യൻ കണ്ണിൽ പെട്ടത്. എവിടെയോ കണ്ടുമറന്ന മുഖം. അടുത്തുചെന്നപ്പോൾ പെട്ടെന്ന് ആളെ മനസ്സിലായി -- പഴയ വിൻസന്റ്. സിനിമയിൽ മിന്നിമറയുന്ന ഗസ്റ്റ് റോളുകളിൽ ഒതുങ്ങിപ്പോയിരുന്നു അപ്പോഴേക്കും അദ്ദേഹം. ഈ സിനിമയിൽ ലാത്തിച്ചാർജിന് നേതൃത്വം നൽകുന്ന ഒരു സാദാ സബ് ഇൻസ്പക്റ്ററുടെ വേഷമാണ് വിൻസന്റിന്. ഷൂട്ടിംഗ് കാണാൻ കൂടിനിന്നവരിൽ ഒരാൾ പോലും ശ്രദ്ധിക്കുന്നില്ല മലയാളിയുടെ ആ പഴയ ആക്ഷൻ ഹീറോയെ. തന്നെ തിരിച്ചറിയുന്ന, തന്റെ പഴയ സിനിമകളിലെ മനോഹര ഗാനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു യുവ ആരാധകനെ മുന്നിൽ കിട്ടിയപ്പോൾ സന്തോഷപൂർവ്വം സംസാരിച്ചുതുടങ്ങി വിൻസന്റ്. ``പല പാട്ടും പാടി അഭിനയിച്ചത് അവയുടെ അർത്ഥം മനസ്സിലാക്കിയല്ല. ഇപ്പോൾ വർഷങ്ങൾക്കു ശേഷം അവ ടെലിവിഷനിൽ കാണുമ്പോഴും റേഡിയോയിൽ കേൾക്കുമ്പോഴുമാണ് എത്ര അർത്ഥവത്തായ വരികളാണ് ഞാൻ പാടി അഭിനയിച്ചത് എന്നോർക്കുക. ഒരു നിമിഷം തരൂ നിന്നിലലിയാൻ, ഒരു യുഗം തരൂ നിന്നെ അറിയാൻ എന്ന പാട്ട് ഓർമ്മയില്ലേ? ഒരു സാധാരണ സ്ത്രീയുടെ മനസ്സ് ഇതിലും നന്നായി വരച്ചുവെക്കാൻ കഴിയുമോ? വിൻസന്റ് ചോദിച്ചു. ആ പാട്ടിന്റെ പല്ലവി മൂളുക കൂടി ചെയ്തു അദ്ദേഹം. ഉള്ളിലെ പത്രക്കാരനിൽ വീണ്ടും ആ പഴയ ആരാധകൻ വന്നു നിറഞ്ഞോ എന്ന് സംശയം. ``പെൺപടയിലേയും ``പെൺപുലിയിലേയും ``പട്ടാളം ജാനകിയിലെയും വീരശൂര പരാക്രമിയായ കൗബോയ് നായകനിതാ തൊട്ട് മുന്നിൽ, കയ്യെത്തും ദൂരെ... അഭിമുഖം കഴിഞ്ഞു യാത്ര പറഞ്ഞു പിരിയവേ അപേക്ഷയുടെ സ്വരത്തിൽ വിനയപൂർവ്വം വിൻസന്റ് പറഞ്ഞ വാക്കുകൾ ഈ ജന്മം മറക്കില്ല: ``കഴിയുമെങ്കിൽ ഒരു ഉപകാരം ചെയ്യണം. നിങ്ങളുടെ ഫോട്ടോഗ്രാഫർ എടുത്ത എന്റെ ഫോട്ടോയുടെ ഒരു കോപ്പി അയച്ചു തരണം. നല്ലൊരു പടം കയ്യിൽ ഇല്ലാത്തതുകൊണ്ടാണ്. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൊടുക്കാമല്ലോ.. നേർത്തൊരു വേദന കലർന്ന അത്ഭുതത്തോടെ ആ മുഖത്തു നോക്കി നിന്നുപോയി. പ്രിയനായകന്റെ ഒപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിയാതെ സ്വയം പഴിച്ച് നിരാശനായി നടന്നകന്ന ആ പഴയ സ്കൂൾ കുട്ടി ചെറുതായൊന്നു വിതുമ്പിയോ എന്റെ ഉള്ളിൽ? ഇന്നും `സിന്ദൂരത്തിലെ സത്യൻ അന്തിക്കാടിന്റെ പാട്ട് കേൾക്കുമ്പോൾ വിൻസന്റിന്റെ നൊമ്പരമുണർത്തുന്ന വാക്കുകളാണ് കാതിൽ മുഴങ്ങുക. (അനന്തരം സംഗീതമുണ്ടായി) Content Highlights :Actor Vincent Death Anniversary August 30 Ravi Menon
from movies and music rss https://ift.tt/2MKC1FO
via IFTTT
from movies and music rss https://ift.tt/2MKC1FO
via IFTTT
എ.കെ ആന്റണിയുടെ ഈ അപരനെ മറന്നുവോ? ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ കഷ്ടപ്പെടുകയാണ് രാജീവ്
രാജീവ് കാത്തിരിക്കുകയാണ്... ചിരിയുടെ ഒരായിരം അമിട്ടുകൾ പൊട്ടിച്ച ആ പഴയ ഓർമകളെ. പിന്നെ കളിയും ചിരിയും വിശേഷങ്ങളുമായി കയറി വരുന്ന കൂട്ടുകാരെയും. ഓർമകളും കൂട്ടുകാരും തിരികെയെത്തിയാൽ രാജീവിന് ആ സന്തോഷ ജീവിതം പിന്നെയും തിരികെ കിട്ടും. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയിൽ മിന്നിത്തിളങ്ങിയ രാജീവ് കളമശ്ശേരിയുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്നാണ് വീട്ടുകാരുടെ വിശ്വാസം. ഹൃദയസ്തംഭനവും പിന്നാലെയെത്തിയ ഓർമ നഷ്ടപ്പെടലും... രാജീവ് എന്ന കലാകാരന്റെ ജീവിതം ഇപ്പോൾ എവിടെയോ മുറിഞ്ഞുനിൽക്കുകയാണ്. ഒരു മാസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ സങ്കടത്തിലേക്ക് എടുത്തെറിഞ്ഞത്. രാത്രി പത്തു മണിയോടെ ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കൾ ചേർന്ന് ആസ്പത്രിയിലെത്തിച്ചു. സ്കാനിങ്ങിലൂടെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ അടുത്ത ദിവസം തന്നെ ആൻജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓർമ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞതെന്ന് സഹോദരി സജിത പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ മുതൽ രാജീവിന്റെ സംസാരം വളരെ പതുക്കെയായിരുന്നു. പല കാര്യങ്ങളും ഓർമയില്ലാത്തതുപോലെ അപൂർണമായി മുറിഞ്ഞുകൊണ്ടിരുന്നു. തലകറക്കം അനുഭവപ്പെട്ട രാജീവിന് അതു പറയാൻ പോലും കഴിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. പിറ്റേന്ന് ഡോക്ടർമാർ സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്നിൻ, നസ്റിൻ, നെഹ്റിൻ, നെഫ്സിൻ എന്നിവരുടെയൊന്നും പേരു പോലും പറയാൻ അപ്പോഴൊന്നും രാജീവിന് ഓർമയുണ്ടായിരുന്നില്ല... സഹോദരി സജിത പറയുന്നത് അരികിൽ രാജീവ് കേട്ടിരുന്നു. നടനും മിമിക്രി കലാകാരനുമായ രാജാ സാഹിബും രഘുവും അടക്കമുള്ള സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് രാജീവ് ജീവിതത്തിലേക്ക് തിരികെ നടക്കാൻ ശ്രമിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. ദിവസവും ആറിലധികം ഗുളികകൾ കഴിക്കുന്നതിനൊപ്പം പരമാവധി ഓർമകളേയും കൂട്ടുകാരേയും തിരികെയെത്തിക്കലാണ് പ്രധാന മരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഓർമകളുമായി എത്തുന്നതോടെ രാജീവ് ജീവിതം തിരികെപ്പിടിക്കുമെന്നതിൽ സംശയം വേണ്ടെന്നും ഡോക്ടർമാർ പറയുന്നു. കളമശ്ശേരിയിലെ വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊപ്പം ഇരിക്കുമ്പോൾ രാജീവിന്റെ പഴയ മിമിക്രി വീഡിയോകൾ ടി.വി.യിൽ ഓടിക്കൊണ്ടിരിക്കുന്നു. എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ. രാജഗോപാലും ഒക്കെയായി രാജീവ് പകർന്നാടിയ വേഷങ്ങൾ. രാജീവിന്റെ ഓർമകളിലേക്കെത്താൻ വീട്ടുകാർ ബോധപൂർവം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളാണ് അതെല്ലാം. വീഡിയോകൾ കണ്ടിരിക്കുമ്പോൾ അടുത്ത പദ്ധതികളെപ്പറ്റി രാജീവിനോട് ചോദിച്ചു. ഇനിയും ഒരുപാട് മിമിക്രി ചെയ്യണം. പിന്നെ... ഓർമകളിൽ എന്തോ തിരയുന്നതുപോലെ രാജീവിന്റെ വാക്കുകൾ മുറിഞ്ഞുനിന്നു. Content Highlights :Mimicry Artist Rajeev Memory Lose AK Antony Dupe Rajeev
from movies and music rss https://ift.tt/34aWdpT
via IFTTT
from movies and music rss https://ift.tt/34aWdpT
via IFTTT
പ്രഭാസിന്റെ സാഹോ തീയേറ്ററില്‍, തൊട്ടു പിന്നാലെ ഇന്റര്‍നെറ്റില്‍ ഇട്ട് തമിഴ് റോക്കേഴ്‌സ്
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമാണ് സാഹോ. വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തിയ ചിത്രം നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തമിഴ് റോക്കേഴ്സാണ് ചിത്രം റിലീസിന്റെ അന്ന് തന്നെ ചോർത്തിയത്. ഇതാദ്യമായല്ല തെന്നിന്ത്യൻ സിനിമകൾ റിലീസ് ചെയ്ത ദിവസം തന്നെ തമിഴ് റോക്കേഴ്സ് ചോർത്തുന്നത്. അടുത്തിടെ ഇറങ്ങിയ അജിത് ചിത്രം നേർകൊണ്ട പാർവൈയും റിലീസ് ദിവസം തന്നെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമാ വ്യവസായത്തെ തകർക്കുന്ന ഈ പൈറസിവെബ്സൈറ്റിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിനിമാ നിർമാതാക്കും മറ്റു സംഘടനകളും താരങ്ങളും രംഗത്ത് വന്നിരുന്നു. എന്നാൽ സൈറ്റ് അടച്ചുപൂട്ടാൻ കഴിയാത്തത് വലിയ വെല്ലുവിളിയായാണ് സിനിമാ പ്രവർത്തകർ കാണുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വൻവിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണ് സാഹോ. 150 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ ബോളിവുഡ് താരം ശ്രദ്ധാ കപൂറാണ് നായിക. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. മലയാള നടൻ ലാൽ, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീൽ നിതിൻ മുകേഷ്, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ എന്നിവരാണ് ചിത്രത്തലെ മറ്റ് താരങ്ങൾ. സുജീത്താണ് സംവിധാനം. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷൻ കുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. Content Highlights :Saaho Movie Leaked Online By Tamil rockers Saaho Starring Prabhas Sradha Kapoor
from movies and music rss https://ift.tt/2Hzy8zc
via IFTTT
from movies and music rss https://ift.tt/2Hzy8zc
via IFTTT
സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല; യുവതി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി മരിച്ചു
മുംബൈ: യുവതിയെ അപ്പാർട്ട്മെന്റിൽ നിന്ന് ചാടിമരിച്ച നിലയിൽ കണ്ടെത്തി. പേൾ പഞ്ചാബി എന്ന യുവതിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മുംബൈയിലെ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നാണ്ചാടിയത്. പുലർച്ചെ12.30ക്കാണ് സംഭവം ഉണ്ടായതെന്ന് അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരൻ പോലീസിൽ മൊഴി നൽകി. എന്തോ വീഴുന്ന ശബ്ദം കേട്ട് താൻ ചെന്നു നോക്കുമ്പോൾ യുവതി മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ജീവനക്കാരൻ പറഞ്ഞു. സിനിമയിൽ അസവരങ്ങൾ തേടി ഏറെക്കാലമായി മുംബൈയിലായിരുന്നു താമസം. ഇതുവരെ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ അമ്മയുമായി കലഹത്തിലുമായിരുന്നുവെന്നും നേരത്തെ രണ്ടു തവണ ആത്മഹത്യാശ്രമം നടത്തിയ ആളാണ് പേൾ പഞ്ചാബിയെന്നും പോലീസ് പറഞ്ഞു. Content Highlights:Aspiring Actress Allegedly Jumps To Death From Apartment Terrace Bollywood
from movies and music rss https://ift.tt/34bf18z
via IFTTT
from movies and music rss https://ift.tt/34bf18z
via IFTTT
'കരുത്തരായ സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഇന്ദിരാഗാന്ധി'
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബയോപിക് വെബ് സീരീസ് വരുന്നുവെന്നും അതിൽ ഇന്ദിരാഗാന്ധിയാകുന്നത് വിദ്യാ ബാലനാണെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഇന്ദിരാഗാന്ധിയാകാൻഎന്തുകൊണ്ട്തീരുമാനിച്ചുവെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് വിദ്യ. കരുത്തരായ സ്ത്രീകളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലെത്തുന്ന പേര് ഇന്ദിരാഗാന്ധിയുടേതാണ്. എനിക്ക് രാഷ്ട്രീയ പാർട്ടികളുമായി യാതൊരു ബന്ധവുമില്ല. ഈ വെബ്സീരീസിന്ഒരു പാർട്ടിയുമായും ഒന്നും ചെയ്യാനില്ല. കേവലമൊരു പാർട്ടിക്കപ്പുറം സഞ്ചരിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത്. വെബ് സീരീസിന്റെ ഷൂട്ടിങ്ങ് ഉടൻ തുടങ്ങില്ലെന്നും ഒരുപാടു പണികൾ ബാക്കിയുണ്ടെന്നും വിദ്യ പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ ആരംഭിച്ചേക്കും. അതിനുള്ളിൽ എനിക്കാ കഥാപാത്രത്തെ നല്ലതുപോലെ ഒന്നു പഠിക്കണം. തമാശ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏകകംപ്യൂട്ടറായിരുന്നു അവർ എന്നു കേട്ടിട്ടുണ്ട്. അവരുടെ ജീവിതയാത്രയെക്കുറിച്ചുള്ള പഠനത്തിലാണ് ഞാൻ. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ചെറിയ ഭയമുണ്ട്. ഗണിതശാസ്ത്രജ്ഞയായ ശകുന്തളാദേവിയുടെ ബയോപിക്കിലെ ടൈറ്റിൽ റോളാണ്വിദ്യ അടത്തതായി അവതരിപ്പിക്കുന്നത്.ദക്ഷിണേന്ത്യയിലെ മിക്കവരും പഠിക്കുന്ന വിഷയങ്ങളാണ് ശാസ്ത്രവും ഗണിതവും. ഞാനിത് രണ്ടും അവരെക്കാൾ മുമ്പെ ഒരു വർഷം കൊണ്ടു പഠിച്ചതു പോലെയാണ് തോന്നുന്നത്. എന്റെ അച്ഛനുമമ്മയ്ക്കും സമാധാനമായിട്ടുണ്ടാകും. മിഷൻ മംഗളിലെ റോളിനു ശേഷം ശാസ്ത്രവുമായി ബന്ധപ്പെട്ട സിനിമയുടെ ഭാഗമാകുന്നതിനെക്കുറിച്ചു വിദ്യ പറഞ്ഞു. Content Highlights : Vidya Balan about Indira Gandhi biopic web series
from movies and music rss https://ift.tt/2LdV48m
via IFTTT
from movies and music rss https://ift.tt/2LdV48m
via IFTTT
ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചു, പരാതി നല്‍കി നടി
ഒപ്പം താമസിക്കുന്ന പെൺകുട്ടിയും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ചു എന്ന പരാതിയുമായിമിനിസ്ക്രീൻതാരം നളിനി നേഗി. പ്രീതി റാണ എന്ന പെൺകുട്ടിയും അമ്മയും ചേർന്ന് തന്നെ മർദിച്ചതായിമുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് നളിനി പരാതി നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് നളിനി പറയുന്നതിങ്ങനെ. രണ്ടു വർഷം മുമ്പ് നളിനി നേഗിക്കൊപ്പം പ്രീതിയെന്ന പെൺകുട്ടി താമസിച്ചിരുന്നു. പിന്നീട് പ്രീതിയ്ക്ക് ഒറ്റയ്ക്ക് താമസിക്കണമെന്നു പറഞ്ഞ് രണ്ടു കിടപ്പുമുറികളുള്ള വീട്ടിലേക്ക് മാറി. എന്നാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവർ വീണ്ടും നളിനിയുടെ അരികിലെത്തി. താമസിക്കാനൊരിടമില്ലെന്നും തത്കാലം നിൽക്കാനിടം തരണമെന്നും ആവശ്യപ്പെട്ടപ്പോൾ നളിനി സമ്മതിച്ചു. നളിനിക്കൊപ്പം പെൺകുട്ടി താമസം തുടങ്ങിയതിന് പുറകെ പെൺകുട്ടിയുടെ അമ്മയും അവർക്കൊപ്പം താമസം തുടങ്ങി. ഇതിനിടയിൽ നളിനിയുടെ മാതാപിതാക്കൾ വീട്ടിലേക്ക് വരുന്നതായി അറിയിച്ചു. അവരെ എവിടെ താമസിപ്പിക്കുമെന്നറിയാതെ നളിനി കുഴങ്ങി. ഒടുവിൽ പ്രീതിയോടും അമ്മയോടും അവിടെ നിന്ന് താമസം മാറാൻ നളിനി നിർബന്ധിച്ചു.അവർ അതിന് തയ്യാറായില്ലെന്ന് മാത്രമല്ല നളിനിയെ ക്രൂരമായി മർദിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച്ച ജിമ്മിൽ പോകാനൊരുങ്ങി നിന്നപ്പോഴും വഴക്കു നടന്നെന്നും നളിനി ആരോപിക്കുന്നു. സുഹൃത്തിനൊപ്പം ജിമ്മിൽ പോകാനൊരുങ്ങിയ നളിനിയെ പെൺകുട്ടിയുടെ അമ്മ തടഞ്ഞു നിർത്തി ദേഷ്യപ്പെട്ടു. കാര്യമെന്തെന്ന് തിരക്കിയപ്പോൾ മോശം ഭാഷയിൽ സംസാരിക്കാനും തുടങ്ങി. തുടർന്ന് പ്രീതിയെ വിളിച്ച് നളിനി അവരെ അപമാനിച്ചുവെന്നും പരാതിപ്പെട്ടു. സംഭവിച്ചതിനെ കുറിച്ച് പ്രീതിയോട് വിശദീകരിക്കാൻ ശ്രമിച്ച നളിനിയെ അവർ ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ചതായും നളിനി പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും അവർ പൊതിരെ തല്ലുകയായിരുന്നുവെന്നും നളിനി പറയുന്നു. ഇരുവരും ചേർന്ന് തന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം. നടിയുടെ മുഖത്ത് പരിക്കുകളുണ്ട്. സംഭവത്തിൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത്അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാമകരൺ, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി. Content Highlights :actress nalini negi complaints to police against her roommate for attacking her and causing injury
from movies and music rss https://ift.tt/2L6H5Ch
via IFTTT
from movies and music rss https://ift.tt/2L6H5Ch
via IFTTT
Thursday, August 29, 2019
എന്നെ പലരും നന്നായി പറ്റിച്ചിട്ടുണ്ട്; വിവാദമായി ധനുഷിന്റെ പ്രസംഗം
അസുരൻ ഓഡിയോ ലോഞ്ചിൽ ധനുഷ് നടത്തിയ പ്രസംഗം വിവാദമാകുന്നു. തമിഴിലെ ചില നിർമാതാക്കൾക്കെതിരെയായിരുന്നു ധനുഷിന്റെ ഒളിയമ്പുകൾ. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിർമാതാക്കളിൽനിന്നേ മുഴുവൻ പ്രതിഫലം ലഭിക്കുകയൂള്ളുവെന്നും പലരും കബളിച്ചിട്ടുണ്ടെന്നും ധനുഷ് പറഞ്ഞു. കാക്കമുട്ടൈ, വിസാരണൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരത്തിനർഹനായ നിർമാതാവാണ് ധനുഷ്. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. ധനുഷിനെതിരേ പ്രശ്സത നിർമാതാവ് അഴകപ്പൻ രംഗത്ത് വന്നു. തമിഴിലെ നിർമാതാക്കളെയെല്ലാം പ്രതികൂട്ടിലാക്കുന്ന പരാമർശമാണ് ധനുഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പർ താരങ്ങൾ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 70-60 കോടി വരെ. അവരുടെ ചിത്രങ്ങൾ പരാജയപ്പെട്ടാൽ നിർമാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല- അഴകപ്പൻ ചോദിക്കുന്നു. ധനുഷിനൊപ്പം മുഖാമുഖമിരുന്ന് സംവാദം നടത്താൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം വിവാദമായപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ധനുഷിനെ പിന്തുണച്ച് ആരാധകർ രംഗത്തെത്തി. ഐ സ്റ്റാന്റ് വിത്ത് ധനുഷ് എന്ന ഹാഷ് ടാഗ് വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. Content Highlights:Dhanush controversial speech at Audio Launch of Asuran Movie against Producers #IStandwithDhanush
from movies and music rss https://ift.tt/2NHr9Is
via IFTTT
from movies and music rss https://ift.tt/2NHr9Is
via IFTTT
'മലയാളത്തിന്റെ അഭിനയ സരസ്വതി'; മഞ്ജുവിനെ വേദിയിലേക്ക് സ്വാഗതം ചെയ്തതിങ്ങനെ
വെട്രിമാരൻ ചിത്രം അസുരനിലൂടെ അരങ്ങേറ്റം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ. ധനുഷിനൊപ്പം മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. തമിഴിൽ തനിക്ക് അവസരം ലഭിച്ചതിന് നന്ദി പറയുകയാണ് മഞ്ജു. അസുരന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം. ധനുഷ്, വെട്രിമാരൻ എന്നിവരും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. മലയാളത്തിന്റെ അഭിനയ സരസ്വതി എന്നു മലയാളത്തിൽ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജുവിനെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിൽ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നുഅവതരാക മഞ്ജുവിനോട് പറഞ്ഞു. വളരെ നല്ല മലയാളമാണ് പറഞ്ഞതെന്നും നിറഞ്ഞ പുഞ്ചിരിയോടെ മഞ്ജു മറുപടി നൽകി. സമ്മർ ഇൻ ബത്ലേഹേം തമിഴിൽ ഒരുക്കാനാണ് സംവിധായകൻ സിബി മലയിൽ ആദ്യം വിചാരിച്ചിരുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ അതാകുമായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. സിനിമയിലേക്കുള്ള രണ്ടാം വരവിലാണ് മഞ്ജുവിന് തമിഴ് അരങ്ങേറ്റം സാധ്യമായിരിക്കുന്നത്. അസുരൻ എനിക്ക് വളരെ പ്രത്യേകതയുള്ള ചിത്രമാണ്. കാരണം ഇതെന്റെ ആദ്യ തമിഴ് സിനിമയാണ്. ഇതുവരെ മലയാളത്തിൽ മാത്രമാണ് ഞാൻ സിനിമകൾ ചെയ്തിട്ടുള്ളത്. തമിഴിൽ ഇത്ര നല്ലൊരു ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. എല്ലാവർക്കും നന്ദി. ആർക്ക് ആദ്യം നന്ദി പറയണമെന്ന് അറിയില്ല- മഞ്ജു പറഞ്ഞു. ധനുഷ് നേരത്തേ തന്നെ എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. ഇപ്പോൾ സഹതാരം കൂടി ആയിരിക്കുന്നു. ഞാൻ ധനുഷിന്റെ വലിയൊരു ആരാധികയാണ്. മലയാളത്തിലെ പോലൊരു അന്തരീക്ഷം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ സെറ്റിലും എനിക്ക് അനുഭവപ്പെട്ടത്. യൂണിറ്റിലുള്ള എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവരൊക്കെ എന്റെ മുൻപിൽ ഇരിക്കുന്നുണ്ട്. എല്ലാവരെയും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. അസുരനിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ. ഇനിയും ഒരുപാടു തമിഴ് സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം- മഞ്ജു കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ നിർമാതാവ് എസ് താനു മഞ്ജുവിനെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. അസുരന്റെ മുൻകൂർ തുക മാത്രം കൈപ്പറ്റിക്കൊണ്ടാണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീടൊന്നും ബാക്കി തുകയെ കുറിച്ച് അവർ സംസാരിച്ചിരുന്നില്ല. ഞാൻ നിർബന്ധിച്ച് ബാക്കി തുക കൈമാറുകയായിരുന്നു. സംവിധായകൻ വെട്രിമാരൻ മുഖേന 25 ലക്ഷം രൂപ ഞാൻ മഞ്ജുവിന് കൈമാറിയിട്ടുണ്ട്. മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ധനുഷ് പറഞ്ഞു. ദീർഘകാലങ്ങളായി മഞ്ജുവുമായി എനിക്ക് അടുത്ത സൗഹൃദമുണ്ട്. എന്നാൽ അവർക്കൊപ്പം പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നു പോയിട്ടുണ്ടെങ്കിൽ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവർ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാൻ കഴിയില്ല. Content Highlights:Asuran movie audio launch Manju Warrier Dhanush Vetrimaaran S Thanu praises Manju
from movies and music rss https://ift.tt/34fcytV
via IFTTT
from movies and music rss https://ift.tt/34fcytV
via IFTTT
ഭര്‍ത്താവ് എന്നോട് പറഞ്ഞു; നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കൂ
സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം തെറ്റായിപ്പോയിയെന്ന് നടി മാതു. തിരിച്ചുവരവിൽ നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും 19 വർഷങ്ങൾക്ക്ശേഷം അനിയൻ കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്കെത്തുന്ന മാതു പറയുന്നു. ദൈവം നൽകുന്ന സമ്മാനമാണ് സിനിമയും അഭിനയവുമെല്ലാം. ആ പ്രശസ്തി വിട്ടുപോകുമ്പോൾ കുറച്ച് വിഷമം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ സിനിമയെ ഉറ്റുനോക്കിയാണ് ഞാൻ അവിടെയും ജീവിച്ചത്. പത്തൊൻപത് വർഷങ്ങളായി ഞാൻ സിനിമയിൽ നിന്ന് വിടപറഞ്ഞിട്ട് എന്ന് വിശ്വസിക്കാനാകുന്നില്ല. മലയാള സിനിമയ്ക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ തിരിച്ചറിയുന്നു. അനിയൻ കുഞ്ഞും തന്നാലായത് എന്ന സിനിമയിലേക്ക് ക്ഷണം വരുന്നത് രണ്ടുവർഷം മുൻപ് യു.എസിലുള്ള ഭാഗങ്ങളിലാണ് ഞാൻ അഭിനയിച്ചത്. രണ്ട് വർഷം മുൻപാണ് രാജീവ് നാഥ് സാർ എന്നെ വിളിച്ചത്. കഥ കേട്ടപ്പോൾ ഇഷ്ടമായി. അഭിനയിച്ചാൽ കൊള്ളാമെന്ന് തോന്നി. ഞാൻ താമസിക്കുന്നിടത്തുനിന്ന് സിനിമയുടെ ലൊക്കേഷനിലേക്ക് അധികം ദൂരമില്ലായിരുന്നു. കാറോടിച്ചും, ട്രെയിനിൽ യാത്ര ചെയ്തുമാണ് ലൊക്കേഷനിലെത്തിയത്. പണ്ടൊക്കെ എനിക്കൊപ്പം അമ്മ ലൊക്കേഷനിലേക്ക് വരുമായിരുന്നു. അമ്മ ഒപ്പമില്ലാതെ ഞാൻ ഒറ്റയ്ക്ക് പോയി ചെയ്ത ആദ്യ സിനിമയായിരുന്നു ഇത്. ഇപ്പോഴാണ് മുതിർന്ന പോലെ എനിക്ക് തോന്നിയത്. ഭർത്താവ് എനിക്ക് നല്ല പിന്തുണയാണ് നൽകുന്നത്. നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കൂ, എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമയില്ലാതിരുന്ന പത്തൊൻപത് വർഷം ഞാൻ വെറുതെ ഇരുന്നിട്ടില്ല. കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. പ്രീ സ്കൂളിൽ ടീച്ചറാണ്. കൂടാതെ ഞാനിപ്പോൾ സൈക്കോളജി വിദ്യാർഥിനിയാണ്- മാതു പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ടത് അമരത്തിലെ വേഷം ഇന്നും എന്നെ ആളുകൾ തിരിച്ചറിയുന്നത് അമരത്തിലെ പെൺകുട്ടി അല്ലേ എന്ന് ചോദിച്ചു കൊണ്ടാണ്. അമേരിക്കയിൽ സൂപ്പർ മാർക്കറ്റിലും മറ്റും പോകുമ്പോൾ മലയാളികളെ കാണാറുണ്ട്. എല്ലാവരും അമരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭരതൻ സാറിനെ വല്ലാതെ മിസ് ചെയ്യുന്നു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് ഒരിക്കലും മറക്കാനാവില്ല. ഭരതൻ സാറിന്റെ വിയോഗം എന്നെ വല്ലാതെ അലട്ടുന്നു. മികച്ച വേഷങ്ങൾ ലഭിച്ചാൽ ഇനിയും സിനിമ ചെയ്യും നായിക അല്ലെങ്കിൽ അനുജത്തി വേഷങ്ങളാണ് പണ്ടെന്നെ തേടിയെത്തിയിരുന്നത്. പ്രേക്ഷകർക്കും ഞാനൊരു അനുജത്തിയായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളെ വിട്ട് വില്ലൻ വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നല്ല സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ ഞാൻ ഇനിയും അഭിനയിക്കും-മാതു പറഞ്ഞു. Content Highlights:Maathu actress interview, come back, Aniyan Kunjum Thannalayath movie, talks about Amaram, Movies, Bharathan
from movies and music rss https://ift.tt/2MLBIe2
via IFTTT
from movies and music rss https://ift.tt/2MLBIe2
via IFTTT
ഖത്തര്‍ അമീറിനെ രജനികാന്തെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ്, തിരുത്തിയ ആരാധകനോട് മാപ്പു പറഞ്ഞ് ഖുശ്ബു
ഖത്തർ അമീറിനെ സൂപ്പർസ്റ്റാർ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്തതിന് മാപ്പു പറഞ്ഞ് ഖുശ്ബു. രാഷ്ട്രീയ-സിനിമാജീവിതത്തിന് തത്ക്കാലമൊരു ബ്രേക്ക് കൊടുത്ത് ഖുശ്ബു അവധിയാഘോഷങ്ങൾക്കായി ഈയിടെ ലണ്ടനിൽ പോയിരുന്നു. അവിടെ ഷോപ്പിങ്ങിനിടയിൽ ഒരു കടയിൽ വച്ച് കണ്ട ഫോട്ടോ രജനിയുടേതാണെന്ന് കരുതി ഖുശ്ബുആവേശത്തോടെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരുന്നു. നോക്കൂ.. ഞാൻ ലണ്ടനിലെ ഓക്സ്ഫോർഡ് തെരുവിലെ സുവനീർ ഷോപ്പിൽ കണ്ടതെന്താണെന്ന്.. നമ്മുടെ സ്വന്തം സൂപ്പർസ്റ്റാർ രജനി.. ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. സുവനീർ ഷോപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന മൊബൈൽഫോൺ കവറുകളിലൊന്നിന്പുറത്തുകണ്ട സ്റ്റിക്കറിലെ ചിത്രമാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചത്. രജനീകാന്തിന്റെ മകൾ സൗന്ദര്യയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. എന്നാൽ അത് രജനിയല്ലെന്നും ഖത്തർ അമീർ ആയ തമീം ബിൻ ഹമദ്ആണെന്നും ഒരു ആരാധകൻ റീട്വീറ്റ് ചെയ്തു. ഖുശ്ബു മാഡം.. നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ.. ഇത് ഖത്തർ അമീർ ആയ തമീം ബിൻ ഹമദ് ആണ്. തമീം യുവർ ഗ്ലോറി എന്നാണ് അറബിയിൽ എഴുതിയിരിക്കുന്നത്. ഉപരോധത്തിനൊടുവിൽ ഖത്തറിനെ ഒരു സ്വതന്ത്രരാജ്യമാക്കിത്തീർക്കുന്നതിൽ പ്രധാന പങ്കുവെച്ച രാജാവാണിദ്ദേഹം. യഥർഥ രാജാവ്.. ഇവിടെ കഴിഞ്ഞ 12 വർഷമായി തുടരുന്നതിൽ നിറഞ്ഞ അഭിമാനം.. ഇതായിരുന്നു ആരാധകന്റെ ട്വീറ്റ്. അയാൾ പറഞ്ഞത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് ഖുശ്ബു ഉടൻ മറുപടി നൽകി. എന്നെ തിരുത്തിയതിന് നന്ദി.. ആളു മാറിപ്പോയതിന് ക്ഷമ ചോദിക്കുന്നു. ഇങ്ങനെയുള്ള തലമുടി കണ്ടാൽ തമിഴരായ നമ്മളിൽ പലർക്കും അത് സൂപ്പർസ്റ്റാറാണ്. ആ കടയിലെ ആളും അദ്ദേഹമാണെന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം എന്നെ കളിയാക്കിയതായിരുന്നിരിക്കാം. ഓക്കെ.. അപ്പോൾ അത് നമ്മുടെ സൂപ്പർസ്റ്റാറല്ല.. താങ്ക്യൂ.. എന്റെ നല്ല സുഹൃത്തുക്കളെ.. ഒരുപാട് നന്ദി.. എനിക്കെന്റെ തെറ്റ് മനസ്സിലാക്കിത്തന്ന് എന്നെ തിരുത്തിയതിന്..ഇനിയും വളരാനുണ്ടെന്ന തിരിച്ചറിവാണ് തെറ്റ് മനസ്സിലാക്കി തിരുത്തുവാൻ എന്നെ പ്രേരിപ്പിക്കുന്നത്..മനുഷ്യർ അങ്ങനെയല്ലേ.. മനുഷ്യരാശിയേ അങ്ങനെയല്ലേ... Content Highlights : actress Khushboo Sundarapologizes for mistaking Arab King as superstarRajinikanth
from movies and music rss https://ift.tt/2L56Wus
via IFTTT
from movies and music rss https://ift.tt/2L56Wus
via IFTTT
മമ്മൂട്ടിക്ക് പി.വി. സാമി സ്മാരക അവാര്‍ഡ്
കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് പ്രശസ്ത സിനിമാതാരം മമ്മൂട്ടി അർഹനായി. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി., ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് 2019ലെ പുരസ്കാരത്തിന് മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ട്രസ്റ്റി പി.വി. ഗംഗാധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ ഒന്നിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.ടി. വാസുദേവൻനായർ പുരസ്കാരം സമ്മാനിക്കും. മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുള്ള മമ്മൂട്ടിക്ക് 1998ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചു. മലയാളം കമ്യൂണിക്കേഷൻസ് ചെയർമാനാണ്. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി, ബാലഭിക്ഷാടനം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഇന്ത്യ മൂവ്മെന്റ് എന്ന ജീവകാരുണ്യപദ്ധതിയുടെ അംബാസഡർ, പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന മൈ ട്രീ ചലഞ്ച് തുടങ്ങി ഒട്ടേറെ സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുകയും സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് രാവിലെ ഒന്പതിന് നടക്കുന്ന അനുസ്മരണസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുൻമേയർ ഒ. രാഗോപാൽ, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ, ഐ.പി. പുഷ്പരാജ്, കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. സുരേഷ്ബാബു, എം. രാജൻ എന്നിവർ സംസാരിക്കും. ഇന്ത്യ ഇപ്പോൾ നിക്ഷേപ സൗഹൃദരാഷ്ട്രമോ എന്ന വിഷയത്തിൽ പത്തുമണിക്ക് നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു വിഷയം അവതരിപ്പിക്കും. ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ്, സി.എം.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി. ജോൺ എന്നിവർ സംസാരിക്കും. ഡോ. ജയ്കിഷ് ജയരാജ് സ്വാഗതവും അഡ്വ. എം. ഷഹീർസിങ് നന്ദിയും പറയും. 12 മണിക്ക് നടക്കുന്ന അവാർഡുദാന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാർ എം.പി. അധ്യക്ഷതവഹിക്കും. മമ്മൂട്ടിക്ക് പുരസ്കാരം എം.ടി. വാസുദേവൻനായർ സമ്മാനിക്കും. പി.വി. സാമി പുരസ്കാരത്തെ പരിചയപ്പെടുത്തി വയലാർ രവി എം.പി. സംസാരിക്കും. പുരസ്കാരജേതാവിനെ മാതൃഭൂമി ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് പരിചയപ്പെടുത്തും. കെ. മുരളീധരൻ എം.പി. പൊന്നാടയും എം.കെ. രാഘവൻ എം.പി. പ്രശസ്തിപത്രവും സമ്മാനിക്കും. പി.വി. ഗംഗാധരൻ ഹാരാർപ്പണം നടത്തും. സംവിധായകൻ സത്യൻ അന്തിക്കാട് ബൊക്കെ സമ്മാനിക്കും. മിനി രാജേഷ് പ്രശസ്തിപത്രം വായിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ., കളക്ടർ സാംബശിവറാവു, മലബാർ ചേംബർ പ്രസിഡന്റ് ശ്യാംസുന്ദർ ഏറാടി, പി.കെ. ഗ്രൂപ്പ് ചെയർമാൻ പി.കെ. അഹമ്മദ് എന്നിവർ സംസാരിക്കും. മമ്മൂട്ടി മറുപടിപ്രസംഗം നടത്തും. പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.വി. ചന്ദ്രൻ സ്വാഗതവും ഡോ. ടി.കെ. ജയരാജ് നന്ദിയും പറയും. പി.എം. സുരേഷ്ബാബു, എം. രാജൻ, എം. ശ്രീകുമാരമേനോൻ, കെ.പി. രാജീവ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. Content Highlights :Mammooty bags P V Sami memorial award
from movies and music rss https://ift.tt/30KQ9SZ
via IFTTT
from movies and music rss https://ift.tt/30KQ9SZ
via IFTTT
മഞ്ഞില്‍ പുതയാതെയുള്ള അതിജീവനം, മഞ്ജു നിർമിക്കുന്ന കയറ്റത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽകുമാർ ശശിധരൻസംവിധാനം ചെയ്യുന്ന കയറ്റത്തിന്റെ (അഹർ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിങ്ങാണ്ചിത്രത്തിന്റെ പ്രമേയം.ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. പത്തു പാട്ടുകളുള്ള ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു. നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോട്ടർഡാം ചലച്ചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും ഈ വർഷത്തെ വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചൽ പ്രദേശിലെത്തിയമഞ്ജുവും സംഘവും കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത് വാർത്തയായിരുന്നു. Content Highlights :Kayattam Ahr Movie First look Poster Manju warrier Sanal Kumar Sasidharan
from movies and music rss https://ift.tt/2Pn7PTw
via IFTTT
from movies and music rss https://ift.tt/2Pn7PTw
via IFTTT
ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍: 22-ാം വയസില്‍ മയൂരി എന്തിന് ആത്മഹത്യ ചെയ്തു? സംഗീത പറയുന്നു
വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയിലെ യക്ഷി കഥാപാത്രത്തെ ഇന്നും മലയാളികൾ മറന്നിട്ടില്ല. അത്രയേറെ ജനശ്രദ്ധയാണ് ആ ഒറ്റ കഥാപാത്രം മയൂരി എന്ന നടിക്ക് നേടിക്കൊടുത്തത്. പിന്നീട് സമ്മർ ഇൻ ബത്ലഹേം, ചന്ദാമാമാ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലും മയൂരി തിളങ്ങി. എന്നാൽ പ്രശസ്തിയിലേക്കുയർന്നുവന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ 22-ാം വയസിൽ മയൂരി ആത്മഹത്യ ചെയ്യുന്നത്. എന്തിന് മയൂരി ആത്മഹത്യ ചെയ്തെന്ന ചർച്ചകൾ ഏറെ ഉണ്ടായെങ്കിലും ആർക്കും ഒരു സ്ഥിരീകരണത്തിലെത്താനായില്ല. മയൂരിയുടെ അടുത്ത സുഹൃത്തുക്കൾക്കു പോലും താരം എന്തിന് ഇങ്ങനെ ഒരു കടുംകൈയ്ക്ക് മുതിർന്നു എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. ഇപ്പോൾ മയൂരി മരിച്ച് വർഷങ്ങൾ പിന്നിടുമ്പോൾ താരത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മയൂരി വെറും പാവമായിരുന്നുവെന്നും വ്യക്തിജീവിതവും സിനിമാജീവിതവും ഒന്നിച്ചു കൊണ്ടുപോകാനുള്ള വഴക്കം മയൂരിക്കില്ലായിരുന്നുവെന്നും സംഗീത കോരളകൗമുദി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സംഗീതയുടെ വാക്കുകൾ: സമ്മർ ഇൻ ബത്ലഹേമിൽ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവൾ. എന്നേക്കാൾ മൂന്ന് വയസിന് ഇളയതായിരുന്നു. മുടി കെട്ടുന്നത് പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിങ്തീർന്ന് മുറിയിലെത്തിയാൽ പിന്നെ കളിപ്പാട്ടങ്ങൾക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാൻ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു. Content Highlights :Actress Saneetha Krish About Actress Mayoori Suicide
from movies and music rss https://ift.tt/2Ug9vg5
via IFTTT
from movies and music rss https://ift.tt/2Ug9vg5
via IFTTT
ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി സോനം, ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖറും, ട്രെയിലര്‍ കാണാം
ദുൽഖർ സൽമാനും സോനം കപൂറും ഒന്നിക്കുന്ന ദ സോയ ഫാക്ടറിന്റെ ട്രെയിലർ പുറത്ത്. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാൻ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008ൽ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ സോയ ഫാക്ടർ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രദ്യുമ്നൻ സിങ് ആണ് തിരക്കഥ ഒരുക്കുന്നത്. സോയ സോളങ്കി എന്ന പെൺകുട്ടിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടർന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തിൽ സഞ്ജയ് കപൂറും വേഷമിടുന്നു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 20ന് തീയേറ്ററുകളിലെത്തും. Content Highlights :dulquer salman sonam kapoor the zoya factor official trailer
from movies and music rss https://ift.tt/2L3xpsz
via IFTTT
from movies and music rss https://ift.tt/2L3xpsz
via IFTTT
Wednesday, August 28, 2019
അപമാനം, പീഡനം; അയാളിലങ്ങനെ ഒരു ജോക്കര്‍ ജനിക്കുന്നു
ഹ്വാക്കിൻ ഫീനിക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്കറിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സ്റ്റാർഡ് അപ്പ് കൊമേഡിയനായ ആർതർ ഫ്ലെക്ക് എന്ന കഥാപാത്ത്രതെയാണ് ഹ്വാക്കിൻ ഫീനിക്സ് അവതരിപ്പിക്കുന്നത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആർതർ ഫ്ലെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലൻ ജോക്കറാക്കി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ടോഡ് ഫിലിപ്സാണ് ജോക്കർ എന്ന ചിത്രത്തിൽ ഐതിഹാസിക വില്ലന് വീണ്ടും ജീവൻ പകരുന്നത്. അകാലത്തിൽ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കർ എന്ന കഥാപാത്രമാണ്. ഡാർക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളിഅക്ഷരാർഥത്തിൽ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാൽ, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജർക്കുണ്ടായില്ല. നടൻ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്ക്കർ അവാർഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജർ. 2016 ൽ പുറത്തിറങ്ങിയ സൂയിസൈഡ് സ്ക്വാഡ് എന്ന ചിത്രത്തിൽ ജറെഡ് ലെറ്റോ ജോക്കറായി വേഷമിട്ടിരുന്നു. ഇതിനെതിരേ ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ലെഡ്ജറുമായുള്ള താരതമ്യമായിരുന്നു ജറെഡ് ലെറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് വർഷങ്ങൾക്ക് ശേഷം അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ഹ്വാക്കിൻ ഫീനിക്സ് ജോക്കറിന് ജീവൻ നൽകുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. Content Highlights:Joker movie 2019trailer released, Joaquin Phoenix, Todd Phillips, Heath Ledger, Batman, The Dark Knight
from movies and music rss https://ift.tt/2L2G1PT
via IFTTT
from movies and music rss https://ift.tt/2L2G1PT
via IFTTT
വൈറല്‍ ഗായിക രാണുവിന്റെ പ്രണയഗാനം പുറത്തിറങ്ങി; കയ്യടി നല്‍കി ആരാധകര്‍
ഏക് പ്യാർ കാ നഗ്മാ ഹേ.... പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തിൽ ഈ ഗാനം പാടിയ സ്ത്രീയെ ഓർക്കുന്നുണ്ടോ... മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന്ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച രാണു മണ്ടൽ എന്ന ഗായികയുടെ ആദ്യ ബോളിവുഡ് ഗാനംഇപ്പോൾപുറത്തിറങ്ങിയിരിക്കുകയാണ്. ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന തേരി മേരി കഹാനിഎന്ന ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാൻ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. കൊൽക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളിൽ നിന്നും എന്തിനേറെ ബംഗ്ലാദേശിൽ നിന്നുവരെ പരിപാടികൾ അവതരിപ്പിക്കാൻ അഭ്യർഥനകൾ ലഭിക്കുന്നുണ്ടെന്ന് രാണുവിനെ കണ്ടെത്തിയ എൻ.ജി.ഒ പ്രവർത്തകർ പറയുന്നു. ഈ ഗായികയ്ക്കിപ്പോൾ കൈ നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. Content Highlights:Internet sensation Ranu Mandal new song released, Himesh Reshammiya, viral Video, movie. Theri Meri Kahani
from movies and music rss https://ift.tt/2ZkOSFr
via IFTTT
from movies and music rss https://ift.tt/2ZkOSFr
via IFTTT
'ഈട'യിലെ ആ ശബ്ദം ഈടെയുണ്ട്
മികച്ച വനിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡിന് രണ്ടാംതവണയും അർഹയായപ്പോൾ സ്നേഹയെക്കുറിച്ച് ജ്യൂറി നടത്തിയ പരാമർശം മാത്രം മതി ആ ശബ്ദത്തിന്റെ മൂല്യമറിയാൻ. സിനിമാഭിനയം മോഹിച്ചുനടന്ന പെൺകുട്ടിയെ തേടി അവസരമെത്തിയത് ഡബ്ബിങ് ആർട്ടിസ്റ്റിലൂടെയായിരുന്നു. രണ്ടുവർഷം കൊണ്ട് പ്രശസ്തരായ സംവിധായകരുടെ ആറ് സിനിമകൾ, രണ്ടുവർഷവും മികച്ച വനിതാ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ്. കരിവെള്ളൂർ പലിയേരിയിലെ സ്നേഹ പലിയേരിയുടെ വിജയഗാഥ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്തതാണ്. പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ കലയുടെ നറുമണവുമായി വീശിയ വടക്കൻ കാറ്റാണ് സ്നേഹയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുമ്പോൾ ഒപ്പനയ്ക്കോ തിരുവാതിരയ്ക്കോ പങ്കെടുത്തതൊഴിച്ചാൽ മറ്റു കാര്യമായ കലാപ്രകടനമൊന്നും സ്നേഹയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പയ്യന്നൂർ കോളേജിൽ ബി.എസ്സി. ഫിസിക്സിന് ചേർന്നതോടെയാണ് സ്നേഹ കലാമത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. ആദ്യവർഷംതന്നെ മോണോ ആക്ടിനും മൈമിനും മത്സരിച്ചു. പിന്നീട് കോളേജ് നാടകങ്ങളിലെ സ്ഥിരംനടിയായി. തുടർച്ചയായി രണ്ട് വർഷം സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ സ്നേഹയായിരുന്നു മികച്ച നടി. ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ്ഡും പഠിച്ച ആറുവർഷവും ഇന്റർസോൺ കലോത്സവത്തിലെ മോണോ ആക്ടിന്റെ കിരീടം സ്നേഹയ്ക്ക് മറ്റാർക്കും വിട്ടുകൊടുക്കേണ്ടിവന്നിട്ടില്ല. നീലേശ്വരത്തെ കെ.പി.ശശികുമാറായിരുന്നു ഗുരു. സ്നേഹ @ ആവേ മരിയ കെ.ആർ. മീരയുടെ ആവേ മരിയ എന്ന കഥ പ്രദീപ് മണ്ടൂർ ഏകപാത്ര നാടകമാക്കിയപ്പോൾ വേദിയിൽ നിറഞ്ഞുനിന്നത് സ്നേഹയായിരുന്നു. നിരവധി വേദികളിൽ അരങ്ങേറിയ നാടകത്തിലെ അഭിനയത്തിന് സ്നേഹയ്ക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. ഈടയിലേക്കുള്ള വഴി ഈട എന്ന സിനിമയിലെ നായികയ്ക്ക് ശബ്ദം നൽകാൻ ആളെ ക്ഷണിക്കുന്നുവെന്ന പരസ്യമാണ് മലയാളത്തിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനെ സംഭാവന ചെയ്തത്. ഒരു പരിചയവുമില്ലാത്ത മേഖലയായതുകൊണ്ട് സുഹൃത്തുക്കളൊക്കെ നിർബന്ധിച്ചപ്പോൾ വെറുതെ ഒന്ന് അപേക്ഷിച്ചതാണ്. പയ്യന്നൂരിൽ വച്ച് ശബ്ദപരിശോധന കഴിഞ്ഞപ്പോഴും ഗൗരവമായെടുത്തില്ല. എന്നാൽ വടക്കൻ മലബാർ ശൈലിയിലുള്ള നായികയുടെ ശബ്ദം ഡബ്ബുചെയ്യാൻ സ്നേഹയെ തിരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചപ്പോൾ മനസ്സുനിറയെ ആകാംക്ഷയും അല്പം പേടിയുമായിരുന്നു. ദേഷ്യവും സങ്കടവും സന്തോഷവും പ്രണയവുമെല്ലാമുള്ള കഥാപാത്രമായിരുന്നു ഈടയിലെ നായിക. അതുകൊണ്ടുതന്നെ നിത്യജീവിതത്തിലെ എല്ലാ ഭാവങ്ങളും നായികയുടെ ശബ്ദത്തിന് വേണ്ടിവന്നു. വീട്ടിലും നാട്ടിലും പറയുന്ന ഭാഷ ഒരു ചമ്മലുമില്ലാതെ സ്നേഹ സിനിമയിലും പ്രയോഗിച്ചതോടെ ഈടയിലെ ഡബ്ബിങ് സംസ്ഥാനത്തെ മികച്ചതായി മാറി. ലില്ലി പൂക്കൾ പ്രശോഭ് വിജയന്റെ ലില്ലി എന്ന സിനിമയിലെ നായികയായ സംയുക്ത മേനോനുവേണ്ടി ശബ്ദം നൽകാനുള്ള അവസരമാണ് സ്നേഹയെ തേടി പിന്നീടെത്തിയത്. സിനിമയിലെ ലില്ലി എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെത്തേടി രണ്ടാം തവണയും സംസ്ഥാന അവാർഡെത്തിയപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്ന അപൂർവ അംഗീകാരമായി. അഭിനയ മോഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന സ്നേഹ ഇതിനകം ആറ് സിനിമകളുടെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാ സിനിമകളിലും നായികമാർ സംസാരിക്കുന്നത് സ്നേഹയുടെ ശബ്ദത്തിലൂടെയാണ്. ഓട്ടർഷ, ഒരു നക്ഷത്രമുള്ള ആകാശം, മാർക്കോണി മത്തായി, കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്നീ സിനിമകൾക്കാണ് സ്നേഹ ശബ്ദം നൽകിയിട്ടുള്ളത്. നീലേശ്വരം പരുത്തിക്കാമുറി ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ എം.പദ്മനാഭ?െന്റയും കൂക്കാനം ഗവ. യു.പി. സ്കൂൾ അധ്യാപിക ജയന്തിയുടേയും മകളാണ് സ്നേഹ. ദുബായിൽ എൻജിനീയറായ നവീൻ കുമാറാണ് ഭർത്താവ്. എം.ബി.ബി.എസ്. വിദ്യാർഥി സാന്ദ്ര സഹോദരിയാണ്. Content HIghlights: Nimisha Sajayan, Eeda dubbing artist, Sneha Paleri, Kerala State Film Award Winner, Samyuktha Menon, Lilly Movie
from movies and music rss https://ift.tt/2ML68gq
via IFTTT
from movies and music rss https://ift.tt/2ML68gq
via IFTTT
കാര്‍ വിറ്റ് ഓട്ടോറിക്ഷ വാങ്ങി; ലൊക്കേഷനുകളിലേക്ക് നടിയുടെ രാജകീയ യാത്ര
പ്രശസ്തിയും പണവും കൂടുമ്പോൾ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തയാവുകയാണ് നടി യശശ്രീ മസൂർക്കർ. ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോൾ അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ. View this post on Instagram When we have creative differences but still love each other. #tuktukrani #gypsyatheart #wanderer #cocoandme #dog #pet #cocothedog #canine #bond #mypet A post shared by TuktukRani (@yashashri.masurkar) on Jan 31, 2019 at 7:50pm PST View this post on Instagram Morning ride! #tuktukrani #gypsyatheart #wanderer #auto #blueauto #rickshawwali #mumbaichirickshawwali A post shared by TuktukRani (@yashashri.masurkar) on Apr 1, 2019 at 7:31pm PDT ഇന്ത്യയിൽ നിന്ന് ഡെൻമാർക്കിലേക്ക് സൈക്കിൾ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനമായത്. ഓട്ടോറിക്ഷയിൽ ആഗ്രയിലേക്കു പോകാമെന്നും താജ് മഹൽ സന്ദർശിക്കാമെന്നുമുള്ള നിർദ്ദേശം വച്ചത് അദ്ദേഹമായിരുന്നു. പിന്നീട് കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. കാർ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു. View this post on Instagram Hey You! Good morning! #tuktukrani #gypsyatheart #wanderer #selfportrait #portrait #goodmorning #light A post shared by TuktukRani (@yashashri.masurkar) on Mar 2, 2019 at 7:11pm PST View this post on Instagram Animals too feel deeply. Coco had this first ever dog best friend when he was young. As always we kept visiting her once in a while after moving from that house. She was a stray and much older to coco. Whenever we take a walk he always pulls me and directs me towards this old house to meet his friend. Recently I learnt that dog has passed away few months back. I tried explaining this to coco but maybe he is still in denial and demands that we visit her. When he doesn't find her, he keeps sniffing all the trees and gates looking for her. We are sad that she's not here anymore and it just fills my heart with so much love witnessing this sweet bond. May god bless that soul wherever it is. #tuktukrani #gypsyatheart #wanderer #goodmorning #morning #petlife #canine #gsd #petstories #friendship #love #cocoandi A post shared by TuktukRani (@yashashri.masurkar) on Feb 21, 2019 at 8:54pm PST View this post on Instagram Tuktukrani reporting😂. Early mornings are never easy on my face but they put me in such a cheerful mood. Kurti: @indic_palate_co #tuktukrani #gypsyatheart #rickshawali A post shared by TuktukRani (@yashashri.masurkar) on Dec 1, 2018 at 8:31pm PST Content Highlights:actress Yashashri Masurkar sold car to buy an auto rickshaw
from movies and music rss https://ift.tt/34aHqeL
via IFTTT
from movies and music rss https://ift.tt/34aHqeL
via IFTTT
പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ച് ബിക്കിനിയില്‍ ഫോട്ടോഷൂട്ട്, സംവിധായകന്‍ അറസ്റ്റില്‍
ഫോട്ടോഷൂട്ടിനിടയിൽ പെൺകുട്ടിയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. മറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂണെ പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 23നാണ് ഇയാൾ അറസ്റ്റിലായതെന്ന് ഡെക്കാൻ പോലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. ഇരുപത്തിനാലുകാരനായ കുൽക്കർണി നാടകനടനാണ്. തീയേറ്റർ വർക്ക്ഷോപ്പുകളും നടത്താറുള്ള കുൽക്കർണി അത്തരമൊരു വർക്ക്ഷോപ്പിനിടയിലാണ് പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെടുന്നതെന്ന് പോലീസ് പറയുന്നു. ആഗസ്റ്റ് 16ന് കുൽക്കർണി പെൺകുട്ടിയെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. തന്റെ നാടകത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വരുത്തിയത്. പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകിയ ശേഷം ചില ഫോട്ടോകളുമെടുത്തു. പിന്നീട് ഒരു ബിക്കിനി നൽകി അതു ധരിക്കാൻ അയാൾ പെൺകുട്ടിയെ നിർബന്ധിച്ചു. പെൺകുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീടു ധരിച്ചു. ബിക്കിനി ധരിച്ച പെൺകുട്ടിയുടെ ഫോട്ടോകളും അയാൾ ക്യാമറയിൽ പകർത്തി. സംഭവത്തിനു ശേഷം പെൺകുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഐ പി സി സെക്ഷൻ 354 പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുളള ശിക്ഷാനിയമപ്രകാരം സംവിധായകനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. Content Highlights:marathi actor director mandar kulkarni arrested for sexually harassing a girl
from movies and music rss https://ift.tt/3447l7Y
via IFTTT
from movies and music rss https://ift.tt/3447l7Y
via IFTTT
കാടിറങ്ങിവന്ന കുരുന്നുകൾക്ക് മുന്നിൽ ഷൈലോക്കല്ല, വല്ല്യേട്ടനായി മമ്മൂട്ടി
ഒറ്റപ്പാലം: മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികൾ കാടിറങ്ങി വന്നത് വെറുതെ ആയില്ല.തന്നെ കാണാൻ ചുവന്ന റോസാപ്പൂക്കളുമായി എത്തിയ ആദിവാസി കുട്ടികൾക്ക് ചായക്കൊപ്പം കൈ നിറയെ മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മെഗാസ്റ്റാർ മമ്മൂട്ടി യാത്രയാക്കിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി തങ്ങൾ എന്ത് ആവശ്യപ്പെട്ടാലും ഉടനെ തന്നെ അത് നടത്തി തരുന്ന പ്രിയപ്പെട്ട വല്യേട്ടനെ കണ്ട് നന്ദി പറയാനായി കാത്തിരിക്കുകയായിരുന്നു കുട്ടികൾ. തങ്ങളുടെ അടുത്ത് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് വരുന്നതറിഞ്ഞ് ട്രൈബൽ പ്രൊമോട്ടർമാരെയും കൂട്ടി വരിക്കാശ്ശേരി മനയിൽ എത്തി.. പഠനോപകരണങ്ങൾ, വൈദ്യസഹായങ്ങൾ, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോർട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ ഒട്ടനവധി സഹായങ്ങൾ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി അട്ടപ്പാടിയിലെയും നെന്മാറ, നെല്ലിയാമ്പതി വനമേഖലയിൽ ഉള്ള ആദിവാസി കോളനികളിലൂടെ നടപ്പാക്കി വരുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആദിവാസി സമൂഹവുമായി മമ്മൂട്ടി നിരവധി കൂടിക്കാഴ്ചകൾ മുൻപ് നടത്തിയിട്ടുണ്ടങ്കിലും ഈ ഭാഗങ്ങളിൽ ഉള്ളവരുമായി മുഖാമുഖം അടുത്തെങ്ങും നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇവരുടെ വരവിനെ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. കുട്ടികളെ ഒരു വല്യേട്ടന്റെ സ്നേഹവായ്പോടെ സ്വീകരിച്ച മമ്മൂട്ടി അവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. കുരുന്നു ആവലാതികൾ കേട്ട അതിനുള്ള പ്രശ്നപരിഹാരങ്ങളും ഉടനെത്തന്നെ കണ്ടെത്തി... കുട്ടികൾക്ക് ഷൂട്ടിങ് കാണാനുള്ള ആഗ്രഹം അറിഞ്ഞപ്പോൾ അതിനുള്ള ക്രമീകരണവും മമ്മൂട്ടി തന്നെ നേരിട്ട് നടത്തിക്കൊടുത്തു. ഇവരുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചു ആദിവാസി സമൂഹത്തിനായി കൂടുതൽ പദ്ധതികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. നടൻ രാജകിരൺ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫൗണ്ടേഷൻ ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, ഫോറെസ്റ്റ് ലീഗൽ ഓഫീസർ ഇന്ദു.കെ.ആർ, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. റെജീന രാജഗിരി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക് എന്ന സിനിമയുടെ ചിത്രീകരണം ആണ് വരിക്കാശേരി മനയിൽ നടക്കുന്നത്. Content Highlights :Mammootty Meets Tribal Kids At Varikkasseri Mana
from movies and music rss https://ift.tt/321MDns
via IFTTT
from movies and music rss https://ift.tt/321MDns
via IFTTT
ഈ മിടുക്കർ കാർത്തിക്കിനും സ്റ്റീഫനുമൊപ്പം പാടും
കൊച്ചി: മാതൃഭൂമി ഡോട്ട് കോം-ക്ലബ്ബ് എഫ്എം മ്യൂസിക് നൈറ്റിൽ പാടാൻ കോളേജ് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എസ്.സി.എം.എസ്. കോളേജിൽ നിന്നുള്ള ആരോൺ അജയ്, എസ്.എച്ച്. കോളേജിലെ വിഷ്ണു ചന്ദ്രശേഖരൻ, ഗോപിക വർമ, ശ്വേത സോമസുന്ദരം എന്നിവരാണ് വിജയികൾ. ഓഗസ്റ്റ് 31ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ കാർത്തിക്കിനും സ്റ്റീഫൻ ദേവസിയ്ക്കുമൊപ്പം പാടാനാണ് ഇവർക്ക് അവസരം ലഭിക്കുക. കൊച്ചിയിലെ വിവിധ കോളേജുകളിലായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഓഡിഷനിൽ നിന്നാണ് നാലു വിജയികളെ കണ്ടെത്തിയത്. ക്ലബ്ബ് എഫ്എം ടീം കോളേജുകളിലെത്തി നടത്തിയ ഓഡിഷനിൽ നിന്ന് തിരഞ്ഞെടുത്ത 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. പിന്നണി ഗായിക ഗായത്രി സുരേഷും പ്രയാൺ ബാൻഡ് ലീഡ് വോക്കലിസ്റ്റ് അജയ് സത്യനുമായിരുന്നു വിധികർത്താക്കൾ. ഫൈനൽ റൗണ്ടിലെത്തിയ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമായിരുന്നെന്നും വിജയികളെ തിരഞ്ഞെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും വിധികർത്താക്കൾ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമും ക്ലബ്ബ് എഫ്എമ്മും ചേർന്ന് അവതരിപ്പിക്കുന്ന കാർത്തിക്ക്-സ്റ്റീഫൻ ദേവസി മ്യൂസിക് നെറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എജിപി ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവതരിപ്പിക്കുന്ന ഈ സംഗീതനിശയുടെ പവേർഡ് ബൈ സ്പോൺസർ ക്രോയ്ഡൺ യുകെ ഷർട്സ് ആൻസ് ട്രൗസേഴ്സ് ആണ്. ഒലിവ് ബിൽഡേഴ്സും ഫോൺ ഫോറുമാണ് ബ്രോട്ട് ടു ബൈ സ്പോൺസർമാർ. റിപ്പിൾ ടീ റിഫ്രഷ്മെന്റ് പാർട്ണറും മൂത്തൂറ്റ് മിനി ഫിൻകോർപ്പ് ലിമിറ്റഡ് ബാങ്കിംഗ് പാർട്ണറുമാണ്. സ്വയംവര സ്റ്റൈൽ പാർട്ണറും ആംസ്ട്രാഡ് അസോസിയേറ്റ് പാർട്ണറുമാണ്. മെറിബോയ് ഐസ് ക്രീംസ് സെലിബ്രേറ്റഡ് ബൈ പാർട്ണറും ഡെക്കത്തലൺ സ്പോർട്സ് പാർട്ണറുമാണ്. Content Highlights:Students to Sing in Stefen Devassy And Karthik Live Mathrubhumi Club FM
from movies and music rss https://ift.tt/329ibYq
via IFTTT
from movies and music rss https://ift.tt/329ibYq
via IFTTT
ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നതിന്റെ ഒരു കാരണം ആ അമ്മയുടെ സ്‌നേഹം: മംമ്ത
മംമ്ത മോഹൻദാസ് ഒരു അഭിനേതാവ് മാത്രമല്ല, യാതൊരു അഭിനയത്തിനും സാധ്യതയില്ലാത്ത ജീവിതത്തിലെ തിരിച്ചുവരവിന്റെ പ്രതീകം കൂടിയാണ്. കാൻസർ എന്ന വില്ലനിൽ നിന്ന് ഒരിക്കലല്ല, പലവട്ടം തിരിച്ചുവന്നു മംമ്ത. തന്റെ രോഗാവസ്ഥ ഒരിക്കലും മംമ്ത മറച്ചുവച്ചിരുന്നില്ല. മാത്രമല്ല രോഗാവസ്ഥയെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് മറ്റുള്ളവർക്ക് ബോധവത്കരണം നൽകാനും മംമ്ത മുന്നിട്ടിറങ്ങി. ഇപ്പോഴിതാ തന്റെ ജീവിതം തിരിച്ചുകിട്ടാൻ കാരണക്കാരിയായ ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് മംമ്ത. മംമ്തയുടെ അർബുദ ചികിത്സയ്ക്ക് നേതൃത്വം നൽകിയ നീൽ ശങ്കർ എന്ന ഗവേഷകന്റെ അമ്മയാണ് അത്. താരത്തിന്റെ അടുക്കലേക്ക് നീൽ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള മംമ്തയുടെ കുറിപ്പ് ഇങ്ങനെ: "അമേരിക്കയിൽ അർബുദരോഗ ഗവേഷകനായ തന്റെ മകനോട് അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനും ചെന്ന് കാണാനും ഏഴ് വർഷം മുമ്പ് നിർദ്ദേശിച്ചത് ഈ അമ്മയാണ്. ഞാൻ ഇപ്പോഴും ഇവിടെയുള്ളതിന്റെ ഒരു കാരണം ഈ അമ്മയുടെ സ്നേഹമല്ലേ. നീൽ ശങ്കറിനെ കുറിച്ച് ഞാൻ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു.നിങ്ങൾക്കറിയാമോ ചില വികാരങ്ങൾ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. പുഞ്ചിരിയും കരച്ചിലും ഒന്നിച്ചു വന്ന നിമിഷങ്ങൾ... കടപ്പാട് നിറഞ്ഞ നിമിഷങ്ങൾ.. നന്ദി അമ്മേ.."- മംമ്ത മോഹൻദാസ് കുറിച്ചു 2009 ലാണ് മംമ്തയ്ക്ക് കാൻസർ രോഗബാധ സ്ഥിരീകരിക്കുന്നത്. Content Highlights:Mamtha Mohandas About neil shankars mother Cancer Treatment
from movies and music rss https://ift.tt/2zsVnXy
via IFTTT
from movies and music rss https://ift.tt/2zsVnXy
via IFTTT
'കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയേണ്ട'-ടൊവിനോ
സിനിമാ ജീവിതത്തിനിടയിൽ കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതിപ്പോൾ ആരും അറിയേണ്ടെന്നും നടൻടൊവിനോ തോമസ്. മനസു വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടെങ്കിലും അതൊന്നും ഒരു വാർത്തയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. കരഞ്ഞുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതാരും അറിയണ്ട കാര്യമില്ല. അതെല്ലാമെന്റെ ഓർമകൾക്കൊപ്പമിരിക്കട്ടെ. നമ്മുടെയൊക്കെ ജീവിതത്തിൽ വലിയ ദുരന്തം സംഭവിച്ചാൽ പോലും നാട്ടുകാർക്ക് അതു വെറും വാർത്ത മാത്രമാണ്. അങ്ങനെയൊരു വാർത്ത വേണ്ട. ജോക്കർ എന്ന ചിത്രത്തിൽ ബഹദൂറിക്ക പറയുന്ന ഒരു ഡയലോഗുണ്ട്-മോനേ ബാബൂ.. കോമാളി കരയാൻ പാടില്ല, കോമാളി കരഞ്ഞാൽ ആളുകൾ ചിരിക്കും, അതാണ്. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പ്രാപ്തിയായി എന്നു തോന്നിയാൽ ചെയ്യുമെന്നും നടൻ പറഞ്ഞു. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ചെയ്ത് ഞാൻ നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ല. എന്നെങ്കിലും ചെയ്യുകയാണെങ്കിൽ ഷോൺ പെൻ സംവിധാനം ചെയ്ത ഇൻടു ദ വൈൽഡ് ഒക്കെ പോലെ അത്രത്തോളം ഉൾക്കൊണ്ട്, സിനിമയ്ക്കൊപ്പം യാത്ര ചെയ്ത്, ജീവിതങ്ങൾ പകർത്തി, കുറച്ചു കൂടിയ കാര്യങ്ങൾ സംസാരിക്കുന്ന ഒരു സിനിമയുടെ അമരത്തിരിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ കളക്ഷനെ പറ്റിയൊന്നും ധാരണയില്ല. ഏതെങ്കിലും നിർമ്മാതാവിന്റെ തലയിൽ ഭാരം വച്ചുകൊടുക്കുകയുമില്ല. എന്നെങ്കിലും സിനിമയ്ക്കു വേണ്ടി മുടക്കാനുള്ള അത്രയും കൈയിൽ കാശു വരുമ്പോൾ ഞാൻ തന്നെ നിർമിച്ച്, സംവിധാനം ചെയ്ത, കൊള്ളാവുന്ന മറ്റേതെങ്കിലും നടന്മാരെ വച്ച് അഭിനയിപ്പിച്ച് അങ്ങനെ ചെയ്തേക്കാം. ടൊവിനോ പറഞ്ഞു നിർത്തി. Content Highlights : Tovino Thomas about situations made him cry in cinema, directorial dreams
from movies and music rss https://ift.tt/328xznV
via IFTTT
from movies and music rss https://ift.tt/328xznV
via IFTTT
സിനിമകളുടെ പരാജയം, നയന്‍താരയുടെ പ്രതിഫലം കുറച്ചുവോ; സത്യമിതാണ്
തെന്നിന്ത്യൽ സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കുന്ന നായികയാണ് നയൻതാര. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. വളരെ ശ്രദ്ധയോടെ മാത്രമേ നയൻതാര സിനിമകൾ തിരഞ്ഞെടുക്കാറുള്ളൂ. അത് കൊണ്ടു തന്നെ മിക്കവയും സൂപ്പർ ഹിറ്റായി. എന്നാൽ ഈ വർഷം പ്രധാനവേഷത്തിലെത്തിയ ഐറ, മിസ്റ്റർ ലോക്കൽ തുടങ്ങിയ ചിത്രങ്ങൾ പരാജയപ്പെട്ടതോടെ നയൻതാര പ്രതിഫലം കുറച്ചുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് സത്യമല്ലെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. വിജയ് പ്രധാനവേഷത്തിലെത്തുന്ന ബിജിൽ, രജനികാന്ത്- മുരുഗദോസ് ചിത്രം ദർബാർ തുടങ്ങിയ ചിത്രങ്ങളിലാണ് നയൻസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാല്മുതൽ അഞ്ച് കോടി രൂപ വരെയാണ് ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. അങ്ങനെയാണെങ്കിൽ കൂടി എല്ലാവരിൽ നിന്നും പണം കണക്ക് പറഞ്ഞു വാങ്ങുന്ന ശീലം നയൻതാരയ്ക്കില്ല. തിരക്കഥ ഇഷ്ടമായാൽ വിട്ടുവീഴ്ചകൾ ചെയ്യാറുമുണ്ട് താരം. ബിജിലും ദർബാറും പൂർത്തിയായാൽ സ്ത്രീകേന്ദ്രീകൃതമായ സിനിമകൾ ചെയ്യാനാണ് നയൻതാര തീരുമാനിച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളൊന്നും താരം ഏറ്റെടുത്തിട്ടില്ല. ചിരഞ്ജീവിയുടെ സൈ റാ സരസിംഹ റെഡ്ഡി, ധ്യാൻ ശ്രീനിവാസന്റെ ലൗ ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളാണ് നയൻതാരയുടെ പുത്തൻ റീലീസുകൾ. Content Highlights:Nayanthara remuneration for film, love action drama,darbar, Bigil, sye raa narasimha reddy
from movies and music rss https://ift.tt/2HJ3mEv
via IFTTT
from movies and music rss https://ift.tt/2HJ3mEv
via IFTTT
Tuesday, August 27, 2019
അനുഷ്‌ക കോള്‍ എടുക്കില്ല, കാജളിന്റെ ഡ്രസ്സ് സെന്‍സ് മോശമായിരുന്നു ; പ്രഭാസ് പറയുന്നു
തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകൾ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാംഭാഗം ഇറങ്ങിയതോടെ പ്രചരണങ്ങൾ ശക്തമായി. അനുഷ്കയും പ്രഭാസും തങ്ങൾ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകൾക്ക് യാതൊരു കുറവുമുണ്ടായില്ല. അനുഷ്കയുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടു തന്നെ പ്രഭാസിന് അനുഷ്കയെക്കുറിച്ച് ഒരു പരാതിയുമുണ്ട്. താൻ അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളിൽ അനുഷ്ക ഫോൺ കോൾ എടുക്കാറില്ലെന്നു പറയുന്നു പ്രഭാസ്. സാഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്കു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് പറഞ്ഞത്. അനുഷ്ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാൽ ഞാൻ വിളിക്കുന്ന സമയത്ത് കോൾ എടുക്കില്ല- പ്രഭാസ് പറഞ്ഞു. ഡാർലിങ്, മിസ്റ്റർ പെർഫക്ട് തുടങ്ങിയ ചിത്രങ്ങളിൽ തനിക്കൊപ്പം വേഷമിട്ട കാജൾ അഗൾവാളുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. എന്നാൽ കാജളിന് ഡ്രസ് സെൻസ് കുറവാണെന്നാണ് പ്രഭാസിന്റെ കണ്ടെത്തൽ. കാജൾ സുന്ദരിയാണ്, ഊർജ്ജസ്വലയായ പെൺകുട്ടി. ആദ്യ കാലത്ത് കാജളിന്റെ വസ്ത്രധാരണ രീതി എനിക്കിഷ്ടമല്ലായിരുന്നു. എന്നാൽ ഇപ്പോൾ നല്ല ഡ്രസ് സെൻസ് ഉണ്ട്- പ്രഭാസ് പറഞ്ഞു. സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ ആഗസ്റ്റ് 30 ന് പ്രദർശനത്തിനെത്തും. ശ്രദ്ധ കപൂറാണ് നായിക. ലാൽ, ജാക്കി ഷ്റോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. Content Highlights:Prabhas talks about Anushka Shetty, complaints not attending his calls on time, thumps down for Kajal Aggarwals dress sense, Saaho release
from movies and music rss https://ift.tt/2ZhWl8i
via IFTTT
from movies and music rss https://ift.tt/2ZhWl8i
via IFTTT
'ഇങ്ങേര് വേറെ ലെവല്‍ മനുഷ്യനാണ്, വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് തെളിയിച്ചു'
ആമസോൺ മഴക്കാടുകളെ രക്ഷിക്കാൻ 35 കോടിയോളം രൂപ ധനസഹായം നൽകുന്നതായി പ്രഖ്യാപിച്ച ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയ്ക്ക് കൈയടിച്ച് ജോജു ജോർജ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നും വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചുവെന്നും ജോജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇങ്ങേര് വേറെ ലെവൽ മനുഷ്യനാണ്. ലോക മാധ്യമങ്ങൾ ആമസോണിലെ കാട്ടുതീ മൂടിവെക്കാൻ ശ്രമിച്ചപ്പോൾ അതിനെ പുറത്തുകൊണ്ടുവന്നത് ഇങ്ങേരുടെ ശ്രമങ്ങളാണ്. അതിനുശേഷമാണ് യു.എൻ. അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നത്. ദാ ഇപ്പോ ആമസോണിന് വേണ്ടി ഇങ്ങേരുടെ വക 36 മില്യൺ ഡോളറും. വാക്കുകളല്ല പ്രവൃത്തികളാണ് വേണ്ടതെന്ന് ലിയോ തെളിയിച്ചു. വല്ലാത്തൊരു മനുഷ്യൻ തന്നെ. ജോജു കുറിച്ചു. അടിക്കടിയുണ്ടാകുന്ന കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് സഹായഹസ്തവുമായി ഡികാപ്രിയോ രംഗത്തുവന്നത്. എർത്ത് അലയൻസ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടൻ തുക സമാഹരിച്ചിരിക്കുന്നത്. ആമസോൺ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമർജൻസി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ആമസോണിൽ തീയണയ്ക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്ന പ്രാദേശിക സംഘടനകൾക്കും തദ്ദേശീയർക്കും തുക കൈമാറും. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഭൂമിയിലെ ജീവജാലങ്ങൾക്കു വേണ്ടി ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തര സഹായം ആവശ്യമായ സമയമാണെന്നും നടൻ കുറിച്ചിരുന്നു. എർത്ത് അലയൻസ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു. Content Highlights : Joju George praises hollywood actor Leornado Decaprio on his 35 crore rupees donation for amazon forests
from movies and music rss https://ift.tt/2LgmzxV
via IFTTT
from movies and music rss https://ift.tt/2LgmzxV
via IFTTT
'ഞാന്‍ ജന്മം നല്‍കിയ കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു'
തമിഴ് സൂപ്പർതാരം വിജയിന് വികാരനിർഭരമായ കത്തെഴുതി അമ്മ ശോഭ ചന്ദശേഖരൻ. വിജയിന്റെ ലക്ഷക്കണക്കിന് ആരാധകരിൽ ഒരാൾ താനാണെന്ന് അമ്മ പറയുന്നു. ഒരു മാസികയിലാണ് ശോഭ ചന്ദശേഖരന്റെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കത്തിന്റെ പൂർണരൂപം വായിക്കാം എന്നാൽ ഞാൻ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തിൽ കുടികൊള്ളുകയാണ്. നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോർമയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയിൽ നീ ഒരുപാട് തവണ വീഴുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്നേഹം എന്നിൽ നിറഞ്ഞൊഴുകുന്നതിനാൽ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നു. നിന്റെ കരച്ചിൽ പുഞ്ചിരിയായ ആ നിമിഷം ഞാൻ ഇന്നും ഓർക്കുന്നു. നിന്റെ ഹൃദയം മുഴുവൻ ആരാധകരോടുള്ള സ്നേഹമാണ് അതാണ് എല്ലായ്പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകൾ തികയാതെ വരുന്നു. തമിഴ് ജനത നിന്നെ ഒരു സൂപ്പർതാരമായി നെഞ്ചിലേറ്റിക്കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരിൽ ഒരാൾ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാർക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു എന്ന് നിന്റെ അമ്മ/ ആരാധിക Content Highlights:Vijays mother Shobha Chandrasekhar pens an emotional fan letter to son, Thalapathy Vijay
from movies and music rss https://ift.tt/2Pj11q0
via IFTTT
from movies and music rss https://ift.tt/2Pj11q0
via IFTTT
മണിരത്‌നം ചിത്രത്തില്‍ ജയറാമും
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ജയറാം വേഷമിടുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ജയറാമുമായി സംസാരിച്ചുവെന്നും അദ്ദേഹം കരാറിൽ ഒപ്പിട്ടുവെന്നും തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആരാധമാക്കിയാണ് മണിരത്നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി. അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, കാർത്തി, വിക്രം, ജയം രവി, കീർത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൊന്നിയിൻ സെൽവനെ ആസ്പദമാക്കി 1958ൽ എം.ജി.ആർ ചലച്ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ൽ ഈ സിനിമയുടെ ജോലികൾ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി. 2015ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചിത്രം പൊന്നിയിൻ ശെൽവന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിൻഡ മൂവി ടൂൺസ് എന്ന ആനിമേഷൻ സ്റ്റുഡിയോ എട്ട് വർഷം കൊണ്ടാണ് ചലച്ചിത്രം നിർമിച്ചത്. മഡോണ സെബാസ്റ്റിനും ചിത്രത്തിൽ വേഷമിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട് മണിരത്നത്തോടൊപ്പമുള്ള ചിത്രം മഡോണ കുറച്ചു നാളുകൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. തുടർന്നാണ് അഭ്യൂഹങ്ങൾ ശക്തമായത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്നത്തിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. 2018 സെപ്തംബറിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. Content Highlights:ponniyin selvan Jayram to act in Maniratnam MovieVikram, Aishwarya Rai Bachchan, Parthiban, keerthi Suresh, Karthi, Amitabh Bachchan
from movies and music rss https://ift.tt/2MDq8l3
via IFTTT
from movies and music rss https://ift.tt/2MDq8l3
via IFTTT
പ്രണയത്തിന്റെ രണ്ട് വര്‍ഷം; സന്തോഷം പങ്കുവച്ച് ആമിറിന്റെ മകള്‍
താരസന്തതികളിൽ സിനിമാലോകത്ത് നിന്ന് മാറിനിൽക്കുന്നവരിൽ ഒരാളാണ് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇറയ്ക്ക് 22 വയസ്സ് തികഞ്ഞിരുന്നു. മകൾക്ക് ആശംസകളുമായി ആമിർ രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഇറ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാൽ കിർപലാനിയാണ് ഇറയുടെ കാമുകൻ. ആമിർ ഖാൻ- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിർ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരൻ ജുനൈദ് ഖാനും അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. Content Highlights:Aamir Khans daughter Ira Khan celebate 2nd anniversary of love with Mishaal Kirpalani Instagram
from movies and music rss https://ift.tt/346XT3U
via IFTTT
from movies and music rss https://ift.tt/346XT3U
via IFTTT
'അറിയപ്പെടാത്ത ഹീറോ', വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു
അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിയുടെ ജീവിതം സിനിമയാകുന്നു. എൻ.പി. ഉല്ലേഖ് എഴുതിയ ദിഅൺടോൾഡ് വാജ്പെയി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അമാഷ് ഫിലിംസിൻറെ ബാനറിൽ ശിവ ശർമ്മയും ശീഷാൻ അഹമ്മദും ദ അൺടോൾഡ് വാജ്പെയിസിനിമയാക്കുന്നതിനുള്ള പകർപ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്. ഇത് തന്റെ സ്വപ്നപദ്ധതികളിൽ ഒന്നാണെന്നും അറിയപ്പെടാത്ത ഈ ഹീറോയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ശർമ്മ പ്രതികരിച്ചു. "വാജ്പേയ് യഥാർഥത്തിൽ ആരാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ പുസ്തകം വായിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങളും മനസിലാക്കാൻ എനിക്ക് സാധിച്ചു. ഇത്തരത്തിൽ ആരാലും പറഞ്ഞു കേട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ് അദ്ദേഹത്തെക്കുറിച്ച് സിനിമ എടുക്കാനും അത് വഴി മറ്റുള്ളവർക്ക് പ്രചോദനം നൽകാനും എന്നെ പ്രേരിപ്പിക്കുന്നത്." ശർമ്മ വ്യക്തമാക്കി ആരായിരിക്കും വാജ്പെയിയായിഅഭിനയിക്കുകയെന്നതോ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വാജ്പെയിയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവയാണ് ചിത്രത്തിൽ പ്രതിപാദിക്കുക. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്പെയി അന്തരിച്ചത്. Content Highlights :The life story of former Prime Minister Atal Bihari Vajpayee to hit the big screen
from movies and music rss https://ift.tt/30Egwdh
via IFTTT
from movies and music rss https://ift.tt/30Egwdh
via IFTTT
ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട..; എല്ലാം അവസാനിപ്പിച്ച് ചിത്ര അന്ന് നാട്ടിലേക്ക് മടങ്ങി
ചിറയിൻകീഴുകാരൻ അബ്ദുൾഖാദറും കരമന കൃഷ്ണൻ നായരും. ഇരുവരും അറിയപ്പെടുന്ന നാടകനടന്മാർ, സിനിമാഭിനയമോഹികൾ, സഹൃദയർ. സർവോപരി യുവകോമളൻമാരും. പക്ഷേ, സിനിമയിൽ അരങ്ങേറാനുള്ള ഊഴം വന്നപ്പോൾ പ്രായക്കുറവും ഉയരക്കൂടുതലും അബ്ദുൾഖാദറിനെ തുണച്ചു. ക്യാമറാടെസ്റ്റിൽ നേരിയ വ്യത്യാസത്തിൽ കൃഷ്ണൻനായർ പുറത്ത്. എഴുത്തുകാരനും വാഗ്മിയും കൗമുദി വാരികയുടെ പത്രാധിപരുമായ കെ. ബാലകൃഷ്ണൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനംചെയ്യേണ്ടിയിരുന്ന ത്യാഗസീമ (1951) യിലെ മുഖ്യ നടന്മാരിലൊരാളായി ചിറയിൻകീഴ് അബ്ദുൾഖാദർ തിരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയാണ്. ആദ്യചിത്രം വെളിച്ചംകണ്ടില്ലെങ്കിലും ഖാദർ വളർന്ന് മലയാളികളുടെ പ്രിയപ്പെട്ട പ്രേംനസീറായതും നിത്യഹരിതനായകനായതും മലയാളസിനിമയുടെ ഗതിവിഗതികൾ നിയന്ത്രിച്ചതുമൊക്കെ പിൽക്കാലചരിത്രം. അതേ പടത്തിൽ മറ്റൊരാൾകൂടിയുണ്ടായിരുന്നു നായകനായി-മാനുവെൽ സത്യനേശൻ നാടാർ എന്ന സത്യൻ. സത്യന്റെയും പ്രേംനസീറിന്റെയും അടൂർ ഭാസിയുടെയുമൊക്കെ അരങ്ങേറ്റചിത്രമാകേണ്ടിയിരുന്ന ത്യാഗസീമ സാമ്പത്തികപ്രശ്നങ്ങളാൽ ഇടയ്ക്കുവെച്ച് മുടങ്ങിയിട്ടും ഈ അനുഗൃഹീതനടന്മാരെല്ലാം സിനിമയുടെ രാജവീഥികളിൽ ഇടംനേടിയെന്നത് വിധിനിയോഗമാകാം. നിർഭാഗ്യവാനായ കരമന കൃഷ്ണൻനായരുടെ കാര്യമോ? സിനിമാമോഹം ഉപേക്ഷിച്ച് സ്വന്തം തട്ടകമായ നാടകത്തിലേക്കും സംഗീതവേദിയിലേക്കും തിരിച്ചുപോയ കൃഷ്ണൻ നായർ തലസ്ഥാനത്തെ അറിയപ്പെടുന്ന നടനും ഗായകനുമായി. ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം എന്ന പ്രശസ്ത കവിതയുടെ ഹൃദയസ്പർശിയായ അവതരണത്തിലൂടെ തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട മണിമുഴക്കം കൃഷ്ണൻ നായരായി. സ്നേഹസുരഭിലമായ ആ സംഗീതപാരമ്പര്യത്തിന്റെ പിന്തുടർച്ചാവകാശി ഇന്നും നമുക്കിടയിലുണ്ട്; മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മധുരശബ്ദം കെ.എസ്. ചിത്ര. ചിത്രയെ കാണുമ്പോൾ ആദ്യം ഓർമവരിക ആ കുട്ടിയുടെ അച്ഛന്റെ നന്മനിറഞ്ഞ മുഖമാണ്- സംഗീതസംവിധായകരുടെ കുലപതിയായ ദേവരാജൻമാസ്റ്ററുടെ വാക്കുകൾ. സദാ പുഞ്ചിരിക്കുന്ന ആ മുഖം കൃഷ്ണൻനായരുടെ സുതാര്യവ്യക്തിത്വത്തിന്റെ ഭാഗം തന്നെയായിരുന്നു. ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ ജീവിച്ചുമരിച്ച ഒരു നല്ല മനുഷ്യൻ... -കൃഷ്ണൻനായരുടെ കാവ്യാലാപനം തിരുവനന്തപുരം വി.ജെ.ടി. ഹാളിലെ നിറഞ്ഞ സദസ്സിലൊരാളായി ഇരുന്ന് ആസ്വദിച്ചിട്ടുണ്ട് മാസ്റ്റർ. മണിമുഴക്കം, മരണദിനത്തിന്റെ മണിമുഴക്കം മധുരം, വരുന്നു ഞാൻ എന്ന് പാടിത്തുടങ്ങുമ്പോഴേ ഹാളിൽ അസ്വസ്ഥമായ ഒരു നിശ്ശബ്ദത പടരും. അങ്ങേയറ്റം ഭാവതീവ്രതയോടെയാണ് കൃഷ്ണൻനായർ പാടുക. കേൾവിക്കാരിൽ ചിലർ വേദന സഹിക്കാനാകാതെ തലകുനിച്ചിരിക്കും; മറ്റു ചിലർ കണ്ണീരൊപ്പും. ഒരു കവിതയ്ക്ക് എത്രത്തോളം ആഴത്തിൽ മനുഷ്യമനസ്സിനെ സ്വാധീനിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് കൃഷ്ണൻനായർ മണിമുഴക്കം ആലപിച്ചുകേട്ടപ്പോഴാണെന്ന് ദേവരാജൻ മാസ്റ്റർ. എം.ജി. കോളേജിൽ എന്റെ ഒരുവർഷം സീനിയറായി പഠിച്ചിരുന്ന കാലംമുതലേ കൃഷ്ണൻനായരെ അറിയാം. പക്ഷേ, മകൾ പാടുമെന്നോ സിനിമയിൽ അവസരം നൽകണമെന്നോ ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ല അദ്ദേഹം. അതൊരു അദ്ഭുതമല്ലേ? -മാസ്റ്ററുടെ ചോദ്യം. സത്യനും പ്രേം നസീറും ശാസ്ത്രീയമായി പാട്ടുപഠിച്ചിട്ടില്ല കൃഷ്ണൻ നായർ. അപാരമായ കേൾവിജ്ഞാനമാണ് കൈമുതൽ. മൂത്തചേച്ചി രാജമ്മയെ ഒരു ഭാഗവതർ വീട്ടിൽവന്ന് വായ്പാട്ടും വീണയും പഠിപ്പിച്ചിരുന്നു അക്കാലത്ത്. അതുകേട്ടാണ് കൃഷ്ണൻ നായർ ചേട്ടൻ കുട്ടിക്കാലത്ത് സംഗീതം പഠിച്ചത് -കൃഷ്ണൻ നായരുടെ കൂടപ്പിറപ്പുകളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏകസഹോദരി ശോഭന, ചിത്രയുടെ പ്രിയപ്പെട്ട തങ്കിമാമി ഓർക്കുന്നു. തിരുവിതാംകൂറിൽ ജഡ്ജിയായിരുന്ന ദിവാൻ ബഹാദുർ എ. ഗോവിന്ദപ്പിള്ളയുടെ മകൻ ജി മാധവൻപിള്ളയാണ് കൃഷ്ണൻനായരുടെ പിതാവ്. ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു അദ്ദേഹം. മാധവൻപിള്ള-തങ്കമ്മ ദമ്പതിമാർക്ക് അഞ്ചുമക്കൾ: രാജമ്മ, ഗോപിനാഥൻ നായർ, കൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ, ശോഭന. നാഗർകോവിലിലെ എസ്.എൽ.ബി. സ്കൂളിൽ പഠിക്കുന്ന കാലത്തേ സ്റ്റേജിൽ പാടും കൃഷ്ണൻ നായർ. എം.കെ. ത്യാഗരാജ ഭാഗവതർ, ഘണ്ടശാല, പി.യു. ചിന്നപ്പ ഒക്കെയാണ് അന്നത്തെ പ്രിയഗായകർ. മുതിർന്നപ്പോൾ സൈഗാൾ, പങ്കജ് മല്ലിക്, മുഹമ്മദ് റഫി, സി.എച്ച്. ആത്മ തുടങ്ങിയവരുടെ ഹിന്ദി പാട്ടുകളോടായി കമ്പം. ഏതുഗായകന്റെയും ശൈലി സ്വന്തം ആലാപനത്തിലേക്ക് അനായാസം പകർത്താൻ കഴിയുമായിരുന്നു ചേട്ടന് -അനിയത്തിയുടെ ഓർമ. സൈഗാളിന്റെ സോജാ രാജകുമാരി, പങ്കജ് മല്ലിക്കിന്റെ ഗുസർ ഗയാ വോ സമാനാ, ആത്മയുടെ പ്രീതം ആൻ മിലോ, മുകേഷിന്റെ ജീവൻ സപ്നാ ടൂട്ട് ഗയാ... ഈ പാട്ടുകൾ പലതും ചേട്ടൻ വേദിയിൽ പാടുന്നതിന്റെ മങ്ങിയ ഓർമയുണ്ട്. വിഷാദഗാനങ്ങളോട് അദ്ദേഹത്തിന് പ്രത്യേകിച്ചൊരു മമതയുണ്ടായിരുന്നു. റഫിയുടെ ഓ ദുനിയാ കേ രഖ് വാലേ എന്ന പാട്ട് ചേട്ടൻ പാടുമ്പോൾ കരച്ചിലടക്കിയാണ് സദസ്സ് കേട്ടിരിക്കുക.. അതൊരു കാലം. ബഹുമുഖ പ്രതിഭയായിരുന്നു കൃഷ്ണൻ നായർ; സംഗീതത്തിനുപുറമേ നാടകാഭിനയത്തിലും ബാഡ്മിന്റൺ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിലുമെല്ലാം മികവുതെളിയിച്ചയാൾ. സദാശിവ ബ്രഹ്മേന്ദ്രരുടെ മാനസസഞ്ജരരേയും സ്വാതിതിരുനാളിന്റെ പദ്മനാഭ പാഹിയും വേദിയിൽ കൃഷ്ണൻ നായർ ആലപിക്കുന്നതുകേട്ടാൽ കർണാടകസംഗീതം അതിന്റെ ചിട്ടവട്ടങ്ങളോടെ അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ് പാടുന്നതെന്ന് സങ്കല്പിക്കാൻപോലും പറ്റില്ല നമുക്ക്. സംഗീതത്തോടായിരുന്നു അഭിനിവേശമെങ്കിലും അധ്യാപനമാണ് കൃഷ്ണൻ നായർ തിരഞ്ഞെടുത്ത തൊഴിൽമേഖല. ബി എഡും നിയമബിരുദവും നേടിയശേഷം വാമനപുരം സ്കൂളിൽ അധ്യാപകനായി തുടങ്ങിയ കൃഷ്ണൻനായർ വിരമിച്ചത് തേമ്പാമൂട് സ്കൂളിൽ ഹെഡ്മാസ്റ്ററായിട്ടാണ്. 1957-ലായിരുന്നു വിവാഹം. ഭാര്യ ശാന്തകുമാരിയും അധ്യാപികതന്നെ; നന്നായി പാടും വീണ വായിക്കും. വീട്ടിലെ സംഗീതാന്തരീക്ഷം സ്വാഭാവികമായും മക്കളെ മൂന്നുപേരെയും സ്വാധീനിച്ചു. മൂത്തയാളായ കെ.എസ്. ബീനയാണ് ആദ്യം പാടിത്തുടങ്ങിയതും പിന്നണിഗായികയായി അരങ്ങേറിയതും. തകിലുകൊട്ടാമ്പുറത്തിൽ യേശുദാസിനൊപ്പം പാടിയ കന്നിപ്പൂം പൈതൽ, ഡഡഡ ഡാഡി എന്നീ പാട്ടുകളിലൂടെ. പക്ഷേ, സിനിമയിൽ അധികകാലം തുടർന്നില്ല ബീന. തൊട്ടുപിന്നാലെ അട്ടഹാസത്തിൽ പാടിക്കൊണ്ട് ചിത്ര വരുന്നു. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസികമായ ഒരു സംഗീതയാത്രയുടെ തുടക്കം. ഇപ്പോൾ നൈജീരിയയിലെ ലാഗോസിലുള്ള ഏകസഹോദരൻ മഹേഷിനുമുണ്ട് സംഗീതപ്രേമം. നല്ലൊരു ഗിറ്റാറിസ്റ്റാണ് മഹേഷ്. ഡാഡിയുടെ സഹനവും ത്യാഗവുമാണ് എന്നിലെ പാട്ടുകാരിയെ വളർത്തിയത് -ചിത്ര പറയുന്നു. കുട്ടിക്കാലത്ത് കാവാലം സാറിന്റെ നാടകസംഘത്തിൽ കോറസ് പാടിത്തുടങ്ങിയ കാലംമുതലേ സംഗീതയാത്രകളിൽ ഡാഡി നിഴൽപോലെ ഒപ്പമുണ്ട്. സിനിമയിൽ പാടിയതോടെ ചെന്നൈയിലേക്കായി ഞങ്ങളുടെ യാത്രകൾ എന്നുമാത്രം. റെക്കോഡിങ് സമയത്ത് വോയ്സ് ബൂത്തിൽ എന്റെ തൊട്ടുപിന്നിലാണ് ഡാഡി ഇരിക്കുക. പാടുന്നതിനിടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കും ഞാൻ. മുഖത്തെ സൂക്ഷ്മമായ ഭാവഭേദങ്ങളിൽനിന്നുപോലും ഡാഡിയുടെ മനസ്സ് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു എനിക്ക്. സ്നേഹപൂർവം മീര എന്ന ചിത്രത്തിൽ ബീനയും ചിത്രയും ഒരുമിച്ച് ഒരേ മൈക്കിനുമുന്നിൽനിന്ന് പാടുന്നത് കേൾക്കാൻ കൃഷ്ണൻ നായർക്ക് ഭാഗ്യമുണ്ടായി. അച്ഛനെന്ന നിലയിൽ അദ്ദേഹം ഏറ്റവും സംതൃപ്തി അനുഭവിച്ച നിമിഷങ്ങളായിരിക്കും അവയെന്ന് വിശ്വസിക്കുന്നു ചിത്ര. ആദ്യത്തെ ദേശീയ അവാർഡ് ചിത്ര ഏറ്റുവാങ്ങുന്നത് നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ് അദ്ദേഹം. പക്ഷേ, അപ്പോഴേക്കും അർബുദം കൃഷ്ണൻ നായരെ ശയ്യാവലംബിയാക്കിയിരുന്നു. മകൾ രാജ്യത്തെ ഏറ്റവും മികച്ച ശബ്ദമായി അംഗീകരിക്കപ്പെടുന്ന കാഴ്ച നിറകണ്ണുകളോടെ ടെലിവിഷനിൽ കണ്ട് നിർവൃതിയടഞ്ഞു അദ്ദേഹം. നൊമ്പരമുണർത്തുന്ന ഒരനുഭവമുണ്ട് ചിത്രയുടെ ഓർമയിൽ. ചെന്നൈയിലെ എ.വി.എം. ജി തിയേറ്ററിൽ അനുരാഗി എന്ന സിനിമയുടെ റെക്കോഡിങ് നടക്കുന്നു. യൂസഫലി കേച്ചേരി-ഗംഗൈ അമരൻ കൂട്ടുകെട്ടിനുവേണ്ടി ഏകാന്തതേ നീയും അനുരാഗിയോ... എന്ന പാട്ടുപാടാൻ മൈക്കിനുമുന്നിൽ നിൽക്കുകയാണ് ചിത്ര. പതിവുപോലെ വോയ്സ് റൂമിൽ അച്ഛനുമുണ്ട്. മൈക്കിലേക്ക് ഹൃദയം തുറന്ന് പാടുന്ന മകളെ നോക്കി പിന്നിലെ സോഫയിൽ ചാരിക്കിടക്കുകയാണ് അദ്ദേഹം. അർബുദം കലശലായ കാലം. രോഗത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയിരുന്നു. ആദ്യം കവിളിനെയാണ് ബാധിച്ചത്. പിന്നെ മോണയിലേക്കും അത് പടർന്നു. അസഹനീയ വേദനയുമായാണ് ഡാഡി അന്നൊക്കെ റെക്കോഡിങ്ങിന് വരിക. വേണ്ടെന്നുപറഞ്ഞാലും സമ്മതിക്കില്ല. പല്ലവിയും ആദ്യചരണവും കഴിഞ്ഞപ്പോൾ ഞാൻ വെറുതേ തിരിഞ്ഞുനോക്കി. ഇഷ്ടപ്പെട്ടാൽ ഡാഡി ചിരിച്ചുകൊണ്ട് തലയാട്ടും. അതൊരു വലിയ പ്രോത്സാഹനമാണ് എനിക്ക്. എന്നാൽ, അന്നത്തെ കാഴ്ച എന്നെ ശരിക്കും തളർത്തിക്കളഞ്ഞു. ആ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നു. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ് കണ്ണീർ. ആ അവസ്ഥയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല അതുവരെ. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെ ആ പാട്ട് പാടിത്തീർത്തുവെന്ന് ഇന്നും എനിക്കറിയില്ല. സിനിമാജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ മനസ്സുകൊണ്ട് ചിത്ര ഉറച്ചദിവസം. അന്നത്തെ റെക്കോഡിങ് കഴിഞ്ഞയുടൻ അച്ഛനെ സ്റ്റുഡിയോക്ക് വെളിയിലേക്ക് വിളിച്ചുകൊണ്ടുപോയി മകൾ പറഞ്ഞു: നമുക്ക് ഇന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോകാം. എനിക്ക് മതിയായി. ഇത്രയൊക്കെ പാടിയതുതന്നെ ധാരാളം. ഡാഡിയെ വേദനിപ്പിച്ചുകൊണ്ട് ഇനി പാടേണ്ട... അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാൻസൽചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിത്ര മടങ്ങിവരികതന്നെ ചെയ്തു. മകൾ പ്രശസ്തയായ പാട്ടുകാരിയാവണമെന്ന് സ്വപ്നംകണ്ടിരുന്ന അച്ഛന്റെ സ്നേഹപൂർണമായ നിർബന്ധമായിരുന്നു ചിത്രയുടെ മനംമാറ്റത്തിനുപിന്നിൽ. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നും, ഞാൻ അന്ന് പാട്ട് നിർത്തിയിരുന്നെങ്കിൽ ഡാഡിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്. കാൻസറിലും വലിയ ആഘാതമായേനേ അതദ്ദേഹത്തിന്. 1986 ജൂലായ് 18-നായിരുന്നു കൃഷ്ണൻനായരുടെ അന്ത്യം. ഒരു തൂവൽ കൊഴിയുംപോലെ എന്നുപറയും ചിത്ര. നെഞ്ചുവേദനയുമായി കോസ്മോപോളിറ്റൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായിരുന്നു ഡാഡിയെ. സുഖപ്പെട്ട് തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. കാഴ്ചയിൽ സന്തോഷവാനായിരുന്നു അദ്ദേഹം. കിടക്കയിൽ കിടന്നുകൊണ്ടുതന്നെ തമാശയൊക്കെ പറയും. ഞാനുമുണ്ട് ആ സമയത്ത് അടുത്ത്. ഒരു രാത്രി, ആഹാരം കഴിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോൾ ചെറിയൊരു ശ്വാസതടസ്സംപോലെ. അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾ നോക്കിയിരിക്കേത്തന്നെ ഡാഡി യാത്രയായി; സുഖകരമായ ഒരു ഉറക്കത്തിലേക്ക് വഴുതിവീഴുംപോലെ... ചുണ്ടിലൊരു മന്ദസ്മിതത്തോടെ ഉറങ്ങിക്കിടന്ന അച്ഛന്റെ രൂപം ഇന്നുമുണ്ട് മകളുടെ ഓർമയിൽ. പാടാൻ മൈക്കിനുമുന്നിൽ നിൽക്കുമ്പോഴെല്ലാം സൗമ്യമായ ആ മുഖം മനസ്സിൽ തെളിയും. അറിയാതെ തിരിഞ്ഞുനോക്കിപ്പോകും അപ്പോൾ. എനിക്കറിയാം ഡാഡി അവിടെയുണ്ടാകുമെന്ന്. ആ അദൃശ്യസാന്നിധ്യം ഇന്നും ഞാൻ അറിയുന്നു; അനുഭവിക്കുന്നു. അതാണെന്റെ ശക്തി... Content Highlights:story of singer ks chithras father Krishnan Nair, who aspired to become an actor, prem nazir, sathyan,paatuvazhiyorathu, malayalam songs
from movies and music rss https://ift.tt/2Hsnc6E
via IFTTT
from movies and music rss https://ift.tt/2Hsnc6E
via IFTTT
ലിജോ ജോസ് എന്തിന് മാറണം, വേണമെങ്കില്‍ കാഴ്ചക്കാര്‍ മാറട്ടെ അതല്ലേ ഹീറോയിസം!
ഇന്ത്യൻ സിനിമയിൽ വേറിട്ട വഴി വെട്ടിത്തെളിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഹോളിവുഡ് ശൈലിയിൽ സിനിമയെടുത്താലല്ലേ മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടൂ എന്ന ചോദ്യത്തിന്, അങ്ങനെ സിനിമയെടുക്കാൻ ഹോളിവുഡിൽ ആൾക്കാരില്ല, നമ്മൾ സിനിമയെടുക്കേണ്ടത് നമ്മുടെ കഥയല്ലേ എന്ന് ചോദിച്ച സംവിധായകനാണ് ലിജോ ജോസ്. ഓരോ സിനിമ ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ചില സിനിമകൾ സാമ്പത്തിക വിജയം നേടിയില്ലെങ്കിൽ തന്റെ ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായില്ല. പകരം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിനിമ വരുമ്പോൾ തിയ്യറ്ററിലേക്ക് ഓടുന്ന ഒരു വിഭാഗം പ്രേക്ഷകരെ അദ്ദേഹം സൃഷ്ടിച്ചു. സിനിമാപ്രേമികളുടെ ഫെയ്സ്ബുക്ക്കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് വന്ന ഒരു കുറിപ്പ് വൈറലാകുകയാണ്. ജെയ്സൺ മോഹൻ എന്ന പ്രേക്ഷകനാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ജെയ്സന്റെ കുറിപ്പ് വായിക്കാം വർഷത്തിൽ ഒന്നോ രണ്ടോ സിനിമാക്കാഴ്ചകൾ എന്നതിൽ നിന്നും മാസത്തിൽ രണ്ട് മൂന്ന് എന്നതിലേക്ക് എന്നെ മാറ്റിയത് പ്ലസ് ടു പഠന കാലമാണ്. അവിടെ നിന്നും കൂടെ കിട്ടിയ കുറച്ച് കൂട്ടുകാരാണ് അതിന് കാരണക്കാർ. അവിടെ നിന്നും സിനിമ പതിയെ പതിയെ മത്ത് പിടിപ്പിക്കാൻ തുടങ്ങി. കാണുന്ന കാഴ്ചകളെല്ലാം പതിയെ അതിലേക്ക് ചുരുങ്ങാൻ തുടങ്ങി. അവിടെ മുതലാണ് സിനിമ ശരിക്കും അറിഞ്ഞ് തുടങ്ങിയത്. അറിഞ്ഞ് തുടങ്ങിയപ്പോൾ മുതൽ അത് ഉണ്ടാക്കാൻ ശ്രമം തുടങ്ങി. അന്ന് മുതലാണ് സിനിമകളെ കീറി മുറിക്കാൻ തുടങ്ങിയത്. നമ്മളെ സ്ഥിരമായി പഠിപ്പിക്കുന്ന ഒരു അധ്യാപകൻ, പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തിന് പകരമായി പുതിയൊരാൾ പുതിയ കാഴ്ചപ്പാടുകളുമായി വരുന്നു; അങ്ങനെയൊരു വരവായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടേത്, അയാളായിരുന്നു ആ പുതിയ അധ്യാപകൻ. ആദ്യ രണ്ട് ശ്രമത്തിൽ പരാജിതനായി മലയാള സിനിമയിൽ ആമേൻ പാടിയ സംവിധായകൻ. സിനിമകളെക്കൾക്കൊപ്പം അവരുടെയൊക്കെ ഇന്റർവ്യൂസ് കൂടി കാണാൻ ശ്രമിക്കാറുണ്ട് മലയാളത്തിൽ ദിലീഷ് പോത്തൻ, മുരളി ഗോപി, പൃഥ്വിരാജ്, ലിജോ ഇവരുടെയൊക്കെ ഇന്റർവ്യൂസ് ഫോളൊ ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ലിജോ; എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ഉണ്ടാകും. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ സംസാരവും. ഭാവിയിൽ എന്ത് എപ്പോൾ എങ്ങനെ ചെയ്യണമെന്ന് കൃത്യമായ ബോധം അയാൾക്കുണ്ട്. കഥകൾ ഒരുപാട് കൈയിലുണ്ട് അതിൽ ഏത് ചെയ്യണം എന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ എന്നൊക്കെ ധൈര്യമായി ഒരു സംവിധായകനു പറയാൻ കഴിയുന്നുണ്ടെങ്കിൽ ഒന്ന് ആലോചിച്ച് നോക്കുക അയാളുടെ റേഞ്ച്. ഇദ്ദേഹത്തോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല ആരാധനയും തോന്നിയിട്ടില്ല മറിച്ച്.. അസൂയ തോന്നിയിട്ടുണ്ട്, നല്ല മുഴുത്ത അസൂയ. ആദ്യ സിനിമയായ നായകനും പിന്നീട് വന്ന സിറ്റി ഓഫ് ഗോഡും കാണാതെയാണ് ആമേൻ കാണുന്നത്. ഒരു സിനിമ തിയ്യറ്ററിൽ നിന്നും മിസ്സ് ചെയ്തപ്പോൾ ആദ്യമായി സങ്കടം തോന്നിയതും ആമേൻ കണ്ടപ്പോഴായിരുന്നു. ആമേൻ തിയ്യറ്ററിൽ നിന്നും കണ്ട് അതിനെ പറ്റി വാ തോരാതെ സംസാരിക്കുന്ന ഒരുത്തൻ ഇണ്ടായിരുന്നു കൂട്ടത്തിൽ, ശരിക്കും അവനോടൊക്കെ അസൂയ തോന്നിയിട്ടുണ്ട്. കാണുന്നെങ്കിൽ തിയ്യറ്ററിൽ നിന്നും കാണണമായിരുന്നു എന്നൊക്കെ അവൻ പറയുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നിയിട്ടുണ്ട്. എനിക്ക് ഇന്നും ഓർമയുണ്ട് ആമേൻ കണ്ട ആ ദിവസം. വാടകക്ക് എടുത്ത സിഡി ഇട്ട് ശബ്ദം കൂട്ടാൻ വേണ്ടി ഒരു കുടത്തിന്റെ വായ് ഭാഗത്ത് സ്പീക്കർ കയറ്റി വെച്ച് വീട്ടുകാരെ മൊത്തം വിളിച്ചിരുത്തി ആമേൻ കണ്ട ആ ദിവസം. പിന്നീട് കുറെ കഴിഞ്ഞു ഒന്ന് കൂടെ ചിന്തിക്കാൻ തുടങ്ങിയപ്പോൾ ആലോചിട്ടുണ്ട് ശരിക്കും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ ഒരു ഏകാധിപതിയാണ്, ഒരു സാധാരണ കാഴ്ചക്കാരനായ എന്നെ കൊണ്ട് അത്രയൊക്കെ ചെയ്യാൻ ആ സംവിധായകനും സിനിമക്കും കഴിഞ്ഞുവെങ്കിൽ അയാൾ എല്ലാവരുടെയും ആസ്വാദന നിലവാരത്തെ ആണ് മാറ്റിമറിക്കുന്നത്. നിങ്ങൾ കാണേണ്ടത് ഇത്തരം സിനിമകളല്ല, ഇതും നിങ്ങൾ കാണേണ്ടത് തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഏകാധിപതിയാണയാൾ. പിന്നീട് നായകനും സിറ്റി ഓഫ് ഗോഡും കണ്ടപ്പോൾ ഉറപ്പായി തുടങ്ങി ഇയാൾ ചില്ലറകാരനല്ല എന്ന്. ഒരാൾ താരതമ്യേന ഉയർച്ചയിൽ എത്തുമ്പോൾ വിമർശങ്ങളും ഉണ്ടാകുമല്ലോ അങ്ങനെ അസൂയ മൂത്ത് ഞാനും ഒന്ന് വിമർശിക്കാൻ ശ്രമിച്ചു, അത് ചെന്നവസാനിച്ചത് കെ.ജി. ജോർജ് എന്ന സംവിധായകനിലാണ്. ലിജോയുടെ ഒരു ഇന്റർവ്യൂവിൽ ഇഷ്ട സംവിധായകരുടെ കൂട്ടത്തിൽ കെ.ജി. ജോർജ് എന്ന പേരും ഉണ്ടായിരുന്നു; സ്വാഭാവികം.. പക്ഷേ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ മനസിലായി, മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനെ കാര്യമായി സ്വാധീനിച്ച ഒരു വ്യക്തിയാണ് കെ.ജി. ജോർജ്. കെ.ജി ജോർജിന്റെ പഞ്ചവടിപാലം എന്ന സിനിമയിൽ നാടു നീളെ ഓടി നടന്ന് പാടുന്ന ഒരു പാട്ട് ഉണ്ട്. അതുപോലെ ഒരെണ്ണം പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് ആമേനിലും കാണാൻ കഴിയും. അത് മാത്രമല്ല അദ്ദേഹത്തിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമ സ്വീകരിച്ചിരിക്കുന്ന അതേ കഥ പറച്ചിൽ രീതി തന്നെയാണ് ലിജോയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ പിൻതുടരുന്നതും. ഇതൊന്നും ഒരിക്കലും ഒരു കോപ്പിയടിയായി കാണാൻ തോന്നിയിട്ടില്ല, മറിച്ച് രണ്ട് പേരും രണ്ട് കാലഘട്ടങ്ങളിലെ മാറ്റത്തിന്റെ നായകന്മാരായി കാണാനാണ് ഇപ്പോഴും ഇഷ്ടം. ആമേനു ശേഷം ഒരുപാട് പേർക്ക് ആ ചിത്രം ഒരു പാഠപുസ്തകം തന്നെയായിരുന്നു. പിന്നീട് വന്ന ഒരുപാട് സിനിമകളിൽ ആമേൻ റെഫറെൻസ് പ്രകടമായിരുന്നു. സത്യത്തിൽ കാഴ്ചക്കാരുടെ മാത്രമല്ല, തനിക്ക് ഒപ്പം നിൽക്കുന്നവരുടെ രീതികളെ കൂടിയാണ് ലിജോ എന്ന സംവിധായകൻ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത്. ആമേനു ശേഷം അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായി ഒരുപാട് പേർ കാത്തിരുന്നിട്ടുണ്ട്, ഡബിൾ ബാരൽ പോലെ ഒരു മൾട്ടിസ്റ്റാർ പടം അന്നൗൺസ് ചെയ്തപ്പോൾ എല്ലാവരുടെയും പ്രതീക്ഷ വർധിക്കുകയും ചെയ്തു. പക്ഷെ പടം പരാജയമാറി മാറി. പരാജയമായെങ്കിലും ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് തോന്നിയിട്ടുള്ളത് അതാണ്. താങ്കളുടെ സിനിമകളിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ഒരു ഇന്റർവ്യൂവർ ചോദിച്ചപ്പോൾ ഞാനിപ്പോഴും എന്റെ ലാപ്പിൽ സൂക്ഷിക്കുന്ന ഒരേ ഒരു സിനിമയേ ഉളളൂ അത് ഡബിൾ ബാരൽ ആണ് എന്ന് ലിജോ ഒരിക്കൽ പറയുകയും ചെയ്തിരുന്നു. സിനിമ പരാജയമാവുകയും, എന്നാൽ മറ്റൊരു ഭാഗത്ത് അത് ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടം ഉണ്ടായപ്പോൾ ഒരുപാട് ചർച്ചകൾ അതിനെ പറ്റി ഉയർന്നു വന്നു. അതിൽ ടിവിയിൽ ടെലിക്കാസ്റ്റ് ചെയ്ത പ്രോഗ്രാം ഇപ്പോഴും ഫോണിൽ നിന്നും കളയാത്ത ഒന്നാണ്; തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണത്. ചോദ്യം: ഓരോ പ്രേക്ഷകനും ഓരോ അഭിരുചിയല്ലേ അപ്പോൾ ഒരു സിനിമ ചെയ്യുമ്പോൾ അതിനെ കൂടി മാനിക്കേണ്ടതല്ലേ?? ലിജോ : ഒട്ടും തന്നെ മാനിക്കേണ്ടതില്ല പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ഇവിടെ ഉണ്ടായി കൊണ്ടിരിക്കുന്നത്, ഒരിടത്ത് ഒരു കുടുംബം ഉണ്ടായിരുന്നു അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു അമ്മക്ക് കാൻസർ ആയിരുന്നു എന്നൊക്കെ പറഞ്ഞു കൊണ്ടു വന്ന് അവസാനം അവർ സുഖമായി ജീവിച്ചു എന്നുള്ള സെയിം ഫോർമാറ്റിലാണ് ഇവിടെ സിനിമകൾ നിർമിക്കപ്പെടുന്നത് അങ്ങനെ ഒരു സിനിമ ഉണ്ടാക്കുന്നതിൽ എന്ത് ഫൺ ആൻഡ് എക്സൈറ്റ്മെന്റ് ആണ് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. പ്രേക്ഷകൻ എന്ത് കാണണം എന്ന് സംവിധായകനു തീരുമാനിക്കാൻ കഴിയണം. ഞാൻ എപ്പോഴും എന്റെ ഇഷ്ടങ്ങൾ മാത്രമേ നോക്കാറുള്ളൂ.. ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ തോന്നിയിട്ടുണ്ട്, ഇത്രക്കും കോൺഫിഡൻസോടെ ഒരു സംവിധായകനു എങ്ങനെയാണ് സംസാരിക്കാൻ കഴിയുന്നത് എന്ന്. ഇതാണ് ശരി.. ഇതാകണം ശരി.. ഒരാൾ ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പരാജയങ്ങൾ ഉണ്ടാകാം. എന്നാൽ ഇപ്പോൾ ആരുടെ പടത്തിനു പോകുന്നു എന്ന് ചോദിക്കുന്നവരോട് ലാലേട്ടന്റെയോ മമ്മുക്കയുടെയോ പേരിനു പകരം ലിജോ ജോസിന്റെ പടത്തിനാണെന്ന് പറയുന്നത് വരെ എത്തിയില്ലേ?? സാധാരണക്കാരനെ മുതൽ ചിന്തിച്ചു തല പുകക്കുന്നവരെ വരെ തൃപ്തിപ്പെടുത്താൻ ലിജോയ്ക്ക് കഴിയുന്നുണ്ട്, അതിന് ഉദാഹരണങ്ങളാണ് പിന്നീട് വന്ന രണ്ട് സിനിമകളായ അങ്കമാലി ഡയറീസും ഈ.മ.യൗ-വും. പ്രതിഭയുടെ കയ്യൊപ്പ് പതിയുക എന്നൊക്കെ പറയാറില്ലേ, അത് കുറച്ചുകൂടെ ആഴത്തിൽ പതിഞ്ഞ രണ്ട് സിനിമകൾ. 80-ൽ പരം പുതുമുഖങ്ങളെ വെച്ച് ഒരു പടം അന്നൗൺസ് ചെയ്തപ്പോൾ അതിനു വേണ്ടി കാത്തിരിക്കാനുള്ള ഒരേ ഒരു കാരണം അതിനു മുകളിലായി ലിജോ ജോസ് പെല്ലിശേരി എന്നൊരു ടാഗ് ലൈൻ ഉണ്ടായിരുന്നത് കൊണ്ടാണ്. മലയാള സിനിമക്ക് ഇന്ന് അതൊരു ശീലമാണ് ലിജോ ജോസ് പെല്ലിശേരിയുടെ എന്ന് കണ്ടാൽ അതിനു താഴെ എന്ത് എഴുതിയാലും ടിക്കറ്റ് എടുക്കുന്ന ശീലം. അങ്കമാലി ഡയറീസ് കണ്ടു തീർത്തതിന് ഒരു കണക്കും ഇല്ല, അത്രക്കും ഫ്രഷ്നെസ് ഉള്ള ഒരു സിനിമ. ലിജോ എന്ന സംവിധായകനെ സാധാരണക്കാർക്കിടയിൽ കുറച്ചു കൂടെ ഉയർത്തി കൊണ്ടുവന്ന ഒരു സിനിമ കൂടിയാണത്. ഈ.മ. യൗ-വിനെ കുറിച്ച് പറഞ്ഞാൽ മതിയാകാതെ വരും പടം കണ്ടു കഴിഞ്ഞ് ആരോ പറഞ്ഞിരുന്നു: പടം കഴിഞ്ഞു തിയേറ്റർ വിട്ടപ്പോൾ പുറത്ത് നല്ല മഴയായിരുന്നു ഒരു നിമിഷം ചിന്തിച്ചു നിന്നുപോയി ഞാൻ എവിടെയാണ് എന്ന്..ശരിക്കും ഇതിനെയൊക്കെയല്ലേ വിപ്ലവം എന്ന് വിളിക്കേണ്ടത്!? ഇതിൽ കൂടുതൽ എന്താണ് ഒരു സംവിധായകനെ സിനിമയിൽ ചെയ്യാൻ കഴിയുക!? ഒരു സിനിമയുടെ കഥയിൽ മാത്രമല്ല അതിന്റെ അടി മുതൽ മുടി വരെ ശ്രദ്ധിക്കുന്ന ഒരാളാണ് ലിജോ; അതുകൊണ്ട് തന്നെയാണ് എല്ലാ വശങ്ങളിലും അത് ഉയർന്നു നിൽക്കുന്നത്. സിനിമക്ക് ഒരു കഥയുടെ ആവശ്യമില്ല എന്നാണ് ലിജോയുടെ പക്ഷം, അതുകൊണ്ട് തന്നെയാണ് ലിജോയുടെ എല്ലാ സിനിമകളും സംസാരിക്കുന്നത് വിഷ്വൽസ് വഴിയാണ്. അയാൾ പ്രേഷകനിൽ അടിച്ചേൽപ്പിക്കുന്നത് ദൃശ്യങ്ങളാണ്. സോളമനേയും ശോശന്നയേയും വാവച്ചന്റെ കുഴിമാടത്തിലിരിക്കുന്ന ഈശിയേയും പെപ്പെയേയും അപ്പാനി രവിയേയുമെല്ലാം നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ; അത് തന്നെയാണ് ആ സിനിമകളുടെയെല്ലാം ഭാഷ. അവരെല്ലാം ജീവിക്കുന്നത് പോലെ തോന്നുന്നത് അതിന്റെ ദൃശ്യങ്ങൾ കൊണ്ട് തന്നെയാണ്. പക്ഷേ, ലിജോയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് ആമേൻ പോലെ ഒരു വിഷ്വൽ മാജിക് അഭിനന്ദൻ രാമാനുജൻ എന്ന ക്യാമറാമാനെ വെച്ച് ഒരുക്കിയിട്ടും അടുത്ത സിനിമയിൽ ക്യാമറ ചെയ്തത് ഗിരീഷ് ഗംഗാധരനാണ് പിന്നെ ഷൈജു ഖാലിദും. ഇതിൽ നിന്നും മനസിലാകുന്നത് അയാൾ ആരെയും ആശ്രയിക്കുന്നില്ല, കഥ പൂർത്തിയാകുമ്പോൾ അതിൽ ആർക്കാണോ സ്പേസ് ഉള്ളത് അവർക്ക് ആ റോളുകൾ നൽകുക. അതുകൊണ്ട് തന്നെയാണ് ലാലേട്ടനും മമ്മുക്കയും പോലുള്ള മുൻനിര നായകന്മാർ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രത്യക്ഷപെടാതിരിക്കാനുള്ള കാരണവും. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ മലയാള സിനിമയിൽ എന്ത് ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും പൂർണമല്ല. കാരണം, അയാൾ ഇപ്പോഴും എഴുതുന്നുണ്ട് ചിന്തിക്കുന്നുണ്ട് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്നുണ്ട്. ദേ ഇപ്പോൾ അടുത്ത സിനിമ ജല്ലിക്കട്ട് റിലീസിന് ഒരുങ്ങുന്നു ഇന്ന് രാവിലെ മുതൽ ഒരു പോത്തിനെ കാണിച്ചു കൊണ്ട് ആശാൻ മാസ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഒരു സംവിധായകന്റെ പേരിൽ അടുത്തതായി ഫാൻസ് ഷോകൾ വരാൻ പോകുന്നത് ഈ മുതലിന്റെ പേരിലായിരിക്കും. പലരും പറയാറുണ്ട്, ലിജോയുടെ ഒരു സിനിമ മറ്റൊരു സിനിമയുമായി കംപയർ ചെയ്യാൻ കഴിയില്ല എന്ന്. ഞാൻ നോക്കിയിട്ട് തോന്നുന്നതെല്ലാം പിടിച്ച് സിനിമയാക്കുക എന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ഫോർമാറ്റ്. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ എന്തിന് മാറണം, വേണമെങ്കിൽ കാഴ്ചക്കാർ മാറട്ടെ അതല്ലേ ഹീറോയിസം. Content Highlights:Lijo Jose Pellissery Movies, Jellykettu
from movies and music rss https://ift.tt/2PfSELN
via IFTTT
from movies and music rss https://ift.tt/2PfSELN
via IFTTT
Subscribe to:
Comments (Atom)